വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

എം.എൽ.എ പ്രതിഭാ പുരസ്കാരം: മണ്ഡലത്തിന് പുറത്ത് പഠിച്ച വിദ്യാർഥികൾ അറിയിക്കണം

പൂഞ്ഞാർ: നിയോജകമണ്ഡലത്തിലെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് കഴിഞ്ഞ വർഷങ്ങളിൽ നൽകിയത് പോലെ ഈ വർഷവും എം.എൽ.എയുടെ പ്രതിഭാ പുരസ്കാരം വിതരണം ചെയ്യുമെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അറിയിച്ചു. നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളിൽ നിന്നും ഇപ്രകാരമുള്ള കുട്ടികളുടെ ലിസ്റ്റ് ഇതിനായി ലഭിച്ചിട്ടുണ്ടെന്നും നിയോജകമണ്ഡലത്തിന് പുറത്തുള്ള സ്കൂളുകളിൽ പഠിക്കുന്ന പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ സ്ഥിരതാമസക്കാരായ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികൾ വിവരം അറിയിക്കണമെന്നും എം.എൽ.എ അറിയിച്ചു. കൂടാതെ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിന്നും ഇക്കഴിഞ്ഞ അധ്യയന വർഷം വിവിധ അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദ, ബിരുദാനന്തര പരീക്ഷകളിൽ 10ഇൽ താഴെ റാങ്ക് നേടിയ വിദ്യാർത്ഥികൾ, വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ പ്രഗത്ഭർ, മറ്റ് അക്കാദമിക്, നോൺ അക്കാദമിക് രംഗങ്ങളിൽ പ്രശസ്ത നേട്ടം കൈവരിച്ചവർ എന്നിവരെയും ആദരിക്കുന്നുണ്ട്. ആദരവിന് അർഹരായവർ വിദ്യാർത്ഥികളുടെ പേര്, മേൽവിലാസം, പഞ്ചായത്ത്, ക്ലാസ്സ്, പഠിച്ച സ്കൂൾ/കോളേജ്, മറ്റ് പ്രസക്ത വിവരങ്ങൾ, ഫോട്ടോ എന്നിവ ജൂൺ 22 ന് മുമ്പായി +91 79026 09306 എന്ന നമ്പരിലേക്ക് വാട്സാപ്പിൽ അയച്ചു നൽകണമെന്ന് എം.എൽ.എ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 79026 09306 (സാൻജോ ഡെന്നി), 94466 02182 (സുജ എം.ജി) എന്നിവരെ ബന്ധപ്പെടാം.

പ്രാദേശികം

പൊളിച്ചിട്ട റോഡ് സഞ്ചാരയോഗ്യമാക്കത്തതിൽ പ്രതിഷേധം

ഈരാറ്റുപേട്ട : കോൺക്രീറ്റ് ചെയ്യാനായി കുത്തി പൊളിച്ച റോഡ് സഞ്ചാര യോഗ്യമാക്കത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ സമരത്തിനിറങ്ങി.നഗരസഭ 10-ാം ഡിവിഷനിലെ കാരയ്ക്കാട് - വട്ടികൊട്ട  - മക്കൊളളി  റോഡ് നിവാസികളാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. നൂറ് കണക്കിന് പേർ ആശ്രയിക്കുന്ന റോഡ്  മാസങ്ങളായി തകർന്നു കിടക്കുകയായിരുന്നു. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് റോഡ് സഞ്ചാരയോഗ്യമാക്കാൻ ഫണ്ട് അനുവദിക്കുകയായിരുന്നു. തുടർന്നാണ്ബാക്കിയുള്ള ഭാഗവും കൂടി കുത്തിപൊളിച്ചത്. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും റോഡ് കോൺക്രീറ്റ് ചെയ്യാതെ വന്നതോടെ റോഡ് കുണ്ടും കഴിയുമായി നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലായി.ഇതേ തുടർന്നാണ്സമീപവാസികൾറോഡിൽ പ്രതിക്ഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ഷിബിലി, അനസ് മൗലവി, സിറാജ്തുടങ്ങിയവർ സംസാരിച്ചു.കാലാവസ്ഥ അനുകലമായാൽ കോൺക്രീറ്റ് പൂർത്തിയാക്കുമെന്ന്കൗൺസിലർ പറഞ്ഞു.  

പ്രാദേശികം

അൽ മനാർ ഹോളിഡേ മദ്രസയുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: അൽ മനാർ ഹോളിഡേ മദ്രസയുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു.ജമാഅത്തെ ഇസ്ലാമി കോട്ടയം ജില്ല വൈസ് പ്രസിഡന്റ് പി.എസ്. അഷ്റഫ് ഉദ്ഘാടനം ചെയ്തു. ഇസ്ലാമിക് ഗൈഡൻസ് ട്രസ്റ്റ് സെക്രട്ടറി സക്കീർ കറുകാംചേരിൽ അധ്യക്ഷത വഹിച്ചു.ഏരിയ വൈസ് പ്രസിഡന്റ് കെ.പി. ബഷീർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഹസീന ടീച്ചർ സ്വാഗതവും ഹുസ്ന ടീച്ചർ നന്ദിയും പറഞ്ഞു.  

പ്രാദേശികം

എസ്. ഡി. പി. ഐ നേതൃ ക്യാമ്പ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട -ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ്മുന്നൊരുക്കങ്ങളുടെ ഭാഗമായി എസ്.ഡി.പി.ഐ. ജില്ലാ കമ്മിറ്റി നേതൃതത്തിൽ ഈരാറ്റുപേട്ടയിൽ നേതൃസംഗമം നടത്തി. ഫുഡ്‌ ബുക്ക് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം എസ്.ഡി.പി.ഐ.സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്‌ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ സിയാദ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ നിസാം ഇത്തിപ്പുഴ, നിഷാദ് ഇടക്കുന്നം, ആറന്മുള മണ്ഡലം പ്രസിഡന്റ് എസ് മുഹമ്മദ്‌ റാഷിദ്‌ എന്നിവർ സംസാരിച്ചു.

പ്രാദേശികം

മെഡിക്കൽ ക്യാമ്പ് നടത്തി

ഈരാറ്റുപേട്ട:നടയ്ക്കൽ അർബൻ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്ററിൽ സൗജന്യ ജീവിത ശൈലി രോഗ നിർണയ ക്യാമ്പ് നടത്തി. നഗരസഭ അധ്യക്ഷ സുഹറ അബ്ദുൽഖാദർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു .ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചേർപേഴ്സൺ ഷെഫ്‌ന അമീൻ. കൗൺസിലറന്മാരായ നാസർ വെള്ളുപറമ്പിൽ,എസ്.കെ നൗഫൽ,മുഹമ്മദ് ഇല്ലിയാസ്,ഡോക്ടർ അഞ്ജു ബി നായർ എന്നിവർ സംസാരിച്ചു. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടുത്തു

പ്രാദേശികം

ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി

ഈരാറ്റുപേട്ട: എം.ഇ.എസ് യൂത്ത് വിങ് സംസ്ഥാന കമ്മറ്റിയുടെ ചുവട്-ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിൻ എം.ഇ.എസ് യൂത്ത് വിങ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃതത്തിൽ എരുമേലി എം ഇ എസ് കോളേജിലെ സോഷ്യൽ വർക്ക് വിഭാഗം വിദ്യാർത്ഥികൾ തെരുവുനാടകത്തിലൂടെ ഈരാറ്റുപേട്ട അഹമ്മദ് കുരിക്കൾ നിറൽ ബോധവത്ക്കരണ സന്ദേശം നൽകി, പ്രസ്തുത പരിപാടിയിൽ യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് ഷെഹിം വിലങ്ങുപാറയുടെ അധ്യക്ഷത വഹിച്ച യോഗത്തിൽ യൂത്ത് വിങ്ങ് സംസ്ഥാന കമ്മിറ്റി അംഗം റയീസ് പടിപ്പുരക്കൽ ഉദ്ഘാടനം നിർവ്വഹിച്ചു യോഗത്തിൽ എം.ഈ.എസ് ജില്ലാ കമ്മറ്റി അംഗം ഹബീബുള്ള ഖാൻ ,അഡ്വ.സുഹൈൽ ഖാൻ എന്നിവർ ബോധവത്ക്കരണ സന്ദേശം നൽകി യൂത്ത് വിങ് ജില്ലാ കമ്മിറ്റി അംഗം അർഷാദ് നജീബ്, അൻവർഷ കെ.എം, ഷഫീക്ക് മണങ്ങലൂർ, അബു സലിം, സോഷ്യൽ വർക്ക് വിഭാഗം അദ്ധ്യാപിക സഹേബ എന്നിവർ സംസാരിച്ചു

പ്രാദേശികം

ഗൈഡിങ് ഈരാറ്റുപേട്ട ഉപജില്ല ഏകദിന ക്യാമ്പ്

ഈരാറ്റുപേട്ട .മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ദ്വിതീയ സോപാൻ എന്ന പേരിൽ ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലെയും ഗൈഡിങ് അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ഏകദിന ക്യാമ്പ് നടത്തി. ഗൈഡിങ് യൂണിറ്റിലേക്ക് പുതുതായി പ്രവേശന ലഭിച്ച അംഗങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ഏതാനും പ്രവർത്തന പരിശീലനങ്ങൾ നടത്തുകയും ചെയ്തു. മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഹെഡ്മിസ്ട്രസ് എം പി ലീന ക്യാമ്പ് സന്ദർശിച്ച് ഗൈഡ് അംഗങ്ങളുമായി സംവദിച്ചു .സീനിയർ അധ്യാപകൻ മുഹമ്മദ് ലൈസൽ, പി ജി ജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു .സ്കൗട്ട് ആൻഡ് ഗൈഡ് ഡിസ്ട്രിക്ട് ട്രെയിനിങ് കമ്മീഷണർ പി എൻ ഓമന, ജ്യോതി പി നായർ, ലിൻസി ജോയ്, ഖദീജ ജബ്ബാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.    

പ്രാദേശികം

ശൈഖ് ഫരീദ് ബാവാഖാൻ ഉറൂസ് 14, 15 തീയതികളിൽ

ഈരാറ്റുപേട്ട: ശൈഖ് മുഹമ്മദ് ഫരീദ് ബാവാഖാൻ മൌലവി ഖാദിരിയുടെ 35-ാമത് ഉറൂസ് ജൂൺ 14, 15 തീയതികളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.ആത്മീയ വിജ്ഞാന സദസ്സ്, ഖതമുൽ ഖുർആൻ, ദിക്ർ മജ്ലിസ്, ത്വരീഖത്ത്, തസവ്വുഫ്, ശൈഖുന അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളും നടക്കും.അബു ഫാസിൽ ഫരീദുദ്ദീൻ മൌലവി, മൌല സിദ്ദീഖ് മുഹമ്മദ് തിരുവനന്തപുരം എന്നിവർ രണ്ട് ദിവസങ്ങളിൽ മുഖ്യ പ്രഭാഷണം നടത്തും.ടി.എം. അബ്ദുൽ സലാം മൌലവി, അലി മൌലവി, മുഹമ്മദ് അഷ്റഫ് മൌലവി, മുഹമ്മദ് സുബൈർ മൌലവി, മുഹമ്മദ് ഇബ്രാഹിംകുട്ടി മൌലവി, മുഹമ്മദ് സൈനി ഉസ്താദ്, മുഹമ്മദ് സാലിം ഫൈസി എന്നിവരും സംബന്ധിക്കും.