വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി എസ്പിസി കേഡറ്റുകൾ

ഈരാറ്റുപേട്ട : ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ SPC യൂണിറ്റിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സംസ്ഥാന സർക്കാരിൻറെ ലഹരി വിരുദ്ധ ബ്രാൻഡ് അംബാസിഡർ മാരായി എസ്പിസി കേഡറ്റുകളെ തെരഞ്ഞെടുത്ത ഈ വർഷം മുതൽ എസ് പി സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിവിധങ്ങളായ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. കേഡറ്റുകൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചെയ്തു. സ്കൂളിൻ്റെ സമീപത്തുള്ള കടകളിൽ ലഹരി വിരുദ്ധ സന്ദേശം കൈമാറുകയും ലഹരി വിൽപ്പന്നങ്ങൾ കച്ചവടം ചെയ്യാത്ത വ്യാപാര സ്ഥാപനങ്ങളെ അനുമോദിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾക്ക് കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഷമീന ഫാസിൽ, പി എസ് റമീസ് ഡ്രിൽ ഇൻസ്ട്രക്ടർമാരായ ജോബി, ഗോപിക എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

എസ്.ഡി.പി.ഐ കോട്ടയം ജില്ലാ മുന്നൊരുക്ക ക്യാമ്പ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട;  ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുന്നൊരുക്കം പരിശീലന ക്യാമ്പ് ഈരാറ്റുപേട്ട ഫൗസിയ ഓഡിറ്റോറിയത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ സിയാദ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ സിയാദ്, ജനറൽ സെക്രട്ടറി നിഷാദ് ഇടക്കുന്നം, സെക്രട്ടറി കെ.എസ് ആരിഫ്, കമ്മിറ്റിയംഗംങ്ങളായ സി.എച്ച് ഹസീബ്, നസീമ ഷാനവാസ്‌, സി.പി അജ്മൽ എന്നിവർ സംസാരിച്ചു .

പ്രാദേശികം

ദിശ ബോർഡുകളില്ല. ഈരാറ്റുപേട്ട നഗരത്തിൽ എത്തുന്നവർക്ക് ദുരിതം

ഈരാറ്റുപേട്ട: നഗരസഭായി ലെ പ്രധാന റോഡുകളിൽ ദിശ ബോർഡുകളില്ലാത്തതിനാൽ ഈരാറ്റുപേട്ട നഗരത്തിൽ എത്തുന്നവർക്ക് ബുദ്ധിമുട്ട് അനുഭവിക്കുന്നു അതു കൂടാതെ നഗരത്തിലെ സർക്കാർ ഓഫീസുകൾ പല പ്രദേശത്തുമാണ് സ്ഥിതി ചെയ്യുന്നത് ആ ഓഫീസുകളിലേക്ക് പോകുന്ന റോഡുകളിലും ദിശ ബോർഡുകളില്ല മജിസ്ട്രേറ്റ് കോടതി, ബ്ലോക്ക് ഓഫീസ്, ടി ബി. ട്രഷറി ,സബ് രജിസ്റ്റർ ഓഫീസ് ബി.എസ്.എൻ.എൽ ഓഫീസ്, പോസ്റ്റോഫീസ്,മൃഗാശുപത്രി ,സർക്കാർ ആശുപത്രി ഇലക്ട്രിസിറ്റി ഓഫീസ്, മുൻസിപ്പൽ ഓഫീസ്, കൃഷി ഓഫീസ് ,എക്സൈസ് ഓഫീസ്, ഗവർന്മെൻ്റ് ഹൈസ്ക്കൂൾ, വില്ലേജ് ഓഫീസ് എന്നിവ എവിടെയാണെന്നറിയാൻ നഗരത്തിലെ റോഡുകളിൽ ഒരിടത്തും ബോർ ഡുകൾ സ്ഥാപിച്ചിട്ടില്ല.  ദിശ ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു

പ്രാദേശികം

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി . ഹെഡ്മിസ്ട്രസ് എം പി ലീന വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അധ്യാപകൻ മുഹമ്മദ് ലൈസൽ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി അധ്യാപകരായ സി എച്ച് മാഹിൻ , പ്രീത മോഹനൻ ,പി എസ് റമീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബ്ബ് ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു.

ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബ്ബ് ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. പ്രിൻസിപ്പാൾ ഷീജ സലിം ഉദ്ഘാടനം ചെയ്തു.സൗഹൃദ ക്ലബ് കോർഡിനേറ്റർ സൂര്യ ബി.ആർ അധ്യക്ഷത വഹിച്ചു. മനോജ് റ്റി.ബെഞ്ചമിൻ ക്ലാസ് നയിച്ചു.സീനിയർ അസിസ്റ്റൻ്റ് ഷീജ എം. എസ്, അനീഷ് വി എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

അരുവിത്തുറ സെൻറ് ജോർജ്ജസ് കോളേജിൽ വിപുലമായ ലഹരി വിരുദ്ധ ദിനാചരണം.

ഈരാറ്റുപേട്ട :ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെയും അരുവിത്തുറ സെൻറ് ജോർജസ് കോളേജ് കൊമേഴ്സ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ലോക ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളുടെ സംഘടിപ്പിച്ചു.ഈരാറ്റുപേട്ട എസ് എച്ച് ഓ എ ജെ തോമസ് അധ്യക്ഷത വഹിച്ച ലഹരിവിരുദ്ധ ദിനാചരണം കോളേജ് ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് ഉദ്ഘാടനം ചെയ്തു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ സെൽഫ് ഫിനാൻസ് കൊമേഴ്സ് വിഭാഗം മേധാവി അനീഷ് പി സി കോമേഴ്സ് വിഭാഗം അധ്യാപകൻ ബിനോയ് സി ജോർജ് തുടങ്ങിയവർ സംസാരിച്ചു.സംസ്ഥാന സർക്കാരിൻറെ "ജീവിതമാണ് ലഹരി " ക്യാമ്പയിൻ  ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പൂഞ്ഞാർ എസ് എം വി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ച ന്യത്ത ശില്പവും ചടങ്ങിന് മോഡി ക്കൂട്ടി

പ്രാദേശികം

മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മേഘമൽഹാർ മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക സംഗീത ദിനം ആചരിച്ചു.

ഈരാറ്റുപേട്ട : മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ മേഘമൽഹാർ മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ലോക സംഗീത ദിനം ആചരിച്ചു. സംഗീത ഉപകരണങ്ങളുടെ പ്രദർശനം, കരോക്കെ ഗാനമേള, വൃന്ദ വാദ്യം, പോസ്റ്റർ പ്രദർശനം എന്നിവ സംഘടിപ്പിച്ചു. യുപി വിഭാഗം വിദ്യാർഥിനികൾക്കായി മേഘമൽഹാർ മ്യൂസിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ സ്റ്റാർ സിംഗർ സീസൺ 1 എന്ന പേരിൽ മ്യൂസിക് കോമ്പറ്റീഷൻ്റെ പ്രഖ്യാപനം  സ്കൂൾ ഹെഡ്മിസ്ട്രസ്  എം പി ലീന  നിർവഹിച്ചു. സംഗീത അധ്യാപിക സ്വപ്ന നാഥ് അധ്യക്ഷത വഹിച്ചു. മ്യൂസിക് ക്ലബ് ലീഡർ മിൻഹാ സുൽത്താന സ്വാഗതം ആശംസിച്ചു. അധ്യാപകരായ ഇ വി ശ്രീജ, ഹസീന റഹീം, കൃഷ്ണപ്രിയ പി, ആയിഷ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

പ്രാദേശികം

ഈരാറ്റുപേട്ട പി.എച്ച്.സിയിൽ എക്‍സ്റേ യൂനിറ്റ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഫാമിലി ഹെല്‍ത്ത് സെന്ററിൽ നഗരസഭ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പെടുത്തി പുതുതായി സജ്ജീകരിച്ച എക്‍സ്റേ യൂനിറ്റിന്റെ ഉദ്ഘാടനം അഡ്വ. ഹാരിസ് ബിരാന്‍ എം.പി നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ സുഹറ അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. എല്ലാവിധ സംവിധാനങ്ങളും സൗകര്യങ്ങളും നിലവിലുണ്ടെങ്കിലും സാങ്കേതികമായ ചില കാരണങ്ങള്‍ ഉന്നയിച്ച് താലൂക്ക് ഹോസ്പിറ്റലായി ഉയര്‍ത്താത്ത ഈ ആശുപത്രിയിൽ ദിവസവും ഈരാറ്റുപേട്ടയിലേയും പരിസര പ്രദേശങ്ങളിലേയും 400 ല്‍ രോഗികൾ ചികിത്സക്കായി സമീപിക്കുന്നുണ്ട്. ദിനേന എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ രീതികളില്‍ നഗരസഭയുടെ പരിധിക്കുള്ളില്‍ നിന്നുകൊണ്ട് നഗരസഭയുടെ സേവനമേഖലയിൽ ഉൾപ്പെടുത്താവുന്ന ഫണ്ടുകൾ ഉപയോഗിച്ച് ആവശ്യമായ സൌകര്യങ്ങൾ ഒരുക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് ചെയർപേഴ്സൻ ചൂണ്ടിക്കാട്ടി. അതിന്റെ ഭാഗമായാണ് എക്‍സ്റേ യൂനിറ്റ് യാഥാര്‍ത്യമാക്കാന്‍ സാധിച്ചതെന്ന് അവർ പറഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കുള്ള എല്ലാ അടിസ്ഥാന സൗകര്യ വികസനങ്ങളും നഗരസഭയുടെ മേൽനോട്ടത്തിൽ നടത്തി വരുന്നതായും സുഹ്റ അബ്ദുൽ ഖാദർ അറിയിച്ചു.ആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയർമാന്‍ ഷെഫ്ന അമീന്‍ സ്വാഗതം പറഞ്ഞു. നഗരസഭാ വൈസ് ചെയർമാന്‍ അന്‍സര്‍ പുള്ളോലി മുഖ്യപ്രഭാഷണം നടത്തി. അസീസ് ബഡായില്‍, കൗണ്‍സിലർമാരായ അഡ്വ. വി.എം മുഹമ്മദ് ഇല്ല്യാസ്, നാസര്‍ വെള്ളുപറമ്പില്‍, അനസ് പാറയില്‍, നൗഫല്‍ എസ്.കെ, അബ്ദുല്‍ ലത്തീഫ്, ലീന ജയിംസ്, റിയാസ് പ്ലാമൂട്ടില്‍, ഫാസില അബ്സാര്‍, നൗഫിയ ഇസ്മായില്‍, കെ.എ മുഹമ്മദ് ഹാഷിം, എ.എം.എ. ഖാദര്‍, പി.എച്ച്. നൗഷാദ്, അഡ്വ. വിപി നാസര്‍, എച്ച്.എം.സി അംഗങ്ങള്‍ തുടങ്ങിയവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ രശ്മി നന്ദി പറഞ്ഞു.