വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കനത്ത മഴയിൽ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു

മുണ്ടക്കയം: ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയിൽ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു.ഉച്ചക്ക് ശേഷം ആരംഭിച്ച മഴയിൽ മൂന്നു മണിക്കൂർ അതിശക്തമായ മഴയിൽ മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. ജില്ലയുടെ കിഴക്കൻ മലയോര മേഖലയായ കൂട്ടിക്കൽ, ഇളംകാട്, മുണ്ടക്കയം മേഖലകളിൽ അതിശക്തമായ മഴയാണ് പെയ്ത‌ത് മണിമലയാറ്റിൽ ജലനിരപ്പ് അപകടകാരമാം വിധം ഉയർന്നിരിക്കുന്നതിനാൽ കേന്ദ്ര ജല കമ്മീഷൻ പ്രളയമുന്നറിയിപ്പ് നൽകി മണിമലയാറ്റിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നദീ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. നിലവിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴ ശമിച്ചിട്ടില്ല.

കോട്ടയം

വാഗമൺ ചില്ല് പാലം വീണ്ടും തുറന്നു, ആദ്യദിനമെത്തിയത് 600 ലേറെ പേർ

ഇടുക്കി: വാഗമണ്ണിലെ കോലാഹലമേട്ടിൽ സ്ഥാപിച്ചിട്ടുള്ള ചില്ല് പാലം (ഗ്ലാസ്‌ ബ്രിഡ്ജിന്റെ) പ്രവര്‍ത്തനം  പുനരാരംഭിച്ചു. ആദ്യദിനം അറുനൂറിലധികം സഞ്ചാരികളാണ്  പാലത്തിൽ കയറാനെത്തിയത്. നാൽപത് അടി നീളത്തിലും  നൂറ്റിയന്പത് അടി ഉയരത്തിലും കാന്റിലിവർ മാതൃകയിൽ നിർമിച്ച ഗ്ലാസ്സ് ബ്രിഡ്ജ് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറക്കുന്നത്.   കഴിഞ്ഞ മഴക്കാലത്ത്  സുരക്ഷയെ  മുൻനിർത്തി പാലം അടച്ചിടാൻ വിനോദ സഞ്ചാര വകുപ്പ് ഡയറക്ടർ നിർദേശിച്ചിരുന്നു. തുടർന്ന് ജൂൺ 1 മുതൽ ഗ്ലാസ്‌  ബ്രിഡ്ജിന്റെ  പ്രവര്‍ത്തനം നിർത്തിവച്ചിരുന്നു. കോഴിക്കോട്‌ എന്‍. ഐ. ടിയിലെ സിവില്‍ എന്‍ജിനിയറിങ്‌ വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന്  ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്.ഒരു സമയം 15 പേരെ മാത്രമേ അനുവദിക്കുകയുള്ളു. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയിൽ  പ്രവേശനം അനുവദിക്കില്ല. രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ സഞ്ചാരികൾക്ക് ചില്ല് പാലത്തിൽ പ്രവേശിക്കാം. ഒരാൾക്ക് 250 രൂപയാണ് ടിക്കറ്റ് ചാർജ്.

കോട്ടയം

ഗാന്ധിജയന്തി ക്വിസ് മത്സരം

ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് കോട്ടയം ജില്ലയിലെ ഹൈസ്‌കൂൾ ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 19ന് രാവിലെ 10.30 ന് കോട്ടയം ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ വച്ചാണ് ജില്ലാതല ക്വിസ് മത്സരം. മത്സരത്തിലെ ആദ്യ രണ്ടു സ്ഥാനക്കാരെ പങ്കെടുപ്പിച്ച് സംസ്ഥാനതല ക്വിസ് മത്സരം തിരുവനന്തപുരത്തുള്ള കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് ആസ്ഥാനത്തു വച്ചു നടത്തും. 'ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും' എന്ന വിഷയത്തിലായിരിക്കും ക്വിസ്. ഒരു സ്‌കൂളിൽ നിന്നു രണ്ടുകുട്ടികളെ വീതം ഉൾപ്പെടുത്തി പങ്കെടുക്കാം. താൽപര്യമുള്ള സ്‌കൂളുകൾ കുട്ടികളുടെ വിവരങ്ങൾ (ഫോൺ നമ്പർ സഹിതം) ഒക്‌ടോബർ 16ന് വൈകിട്ട് അഞ്ചുമണിക്കു മുമ്പായി ഓഫീസിൽ നേരിട്ടോ 0481 2560586,9446484662 എന്നീ ഫോൺ നമ്പറുകൾ വഴിയോ poktm@kkvib.org poktmkhadi@gmail.com എന്നീ ഇ മെയിലുകൾ വഴിയോ രജിസ്റ്റർ ചെയ്യാം.

കോട്ടയം

സഫലം 55 പ്ലസ് കുടുംബ സംഗമം നടത്തി.

പാലാ : സഫലം 55 പ്ലസ് കുടുംബ സംഗമം വിവിധ പരിപാടികളോടെ മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ ആശ്രമത്തിൽ വെച്ച് നടത്തി.ലേബർ ഇന്ത്യ ഗ്രൂപ്പ്  ചെയർമാൻ ജോർജ് കുളങ്ങര അധ്യക്ഷത വഹിച്ചു.സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,ട്രഷറർ പി.എസ്.മധുസൂദനൻ, ആർ. കെ.വളളിച്ചിറ,സുഷമ രവീന്ദ്രൻ,സുകുമാരി രാജു,ആനന്ദ ചന്ദ്രൻ,ഡോ.ഗ്ലോറി മാത്യു, പ്രഫ.ഫിലോമിന, കെ.ബി.മനോജ്,ഹാൻസ് അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.സോഫിയ ജോഷി, കെ.എസ്.രാഗിണി, എം. കെ.മോഹനൻ,എൻ. ജി.രവി, സി. ജെ.ജോഷി തുടങ്ങിയവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സഫലം അംഗങ്ങളുടെ മേൽനോട്ടത്തിൽ തുടങ്ങുന്ന പച്ചക്കറിത്തോട്ടത്തിൽ ജോർജ് കുളങ്ങര ആദ്യവിത്തുകൾ വിതച്ചു.

കോട്ടയം

അതിശക്തമായ മഴയ്ക്ക് സാധ്യത: കോട്ടയം ജില്ലയിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചു.

കോട്ടയം: ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയിൽ ഇന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഒക്ടോബർ 8,9,10,11 തിയതികളിൽ കോട്ടയം ജില്ലയിൽ മഞ്ഞ അലെടർട്ടും കേന്ദ്ര കാലാവസ്ഥാവകുപ്പ്പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ64.5 മില്ലിമീറ്റർ മുതൽ 115.5മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നസാഹചര്യത്തെയാണ് ശക്തമായമഴ എന്നത് കൊണ്ട്അർത്ഥമാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്

കോട്ടയം

മകളുടെ വിവാഹദിനത്തിൽ കാറപകടം; മാതാവിന് ദാരുണാന്ത്യം, മകനും ഭർത്താവിനും പരിക്ക്

പൊൻകുന്നം : മകളുടെ വിവാഹ റിസിപ്ഷനിൽ പങ്കെടുത്ത് മടങ്ങവേ വാഴൂരിൽ വച്ച് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ   അദ്ധ്യാപിക മരണപെട്ടു. എരുമേലി പാണപിലാവ് ഗവ: സ്കൂൾ ഹെഡ്മിസ്ട്രസ്  ഷീനാ ഷംസുദീൻ ആണ് വാഹനാപകടത്തിൽ മരിച്ചത്.ഇന്നലെ മകൾ നെഫ്‌ലയുടെ വിവാഹമായിരുന്നു. കാഞ്ഞിരപ്പള്ളി പൊടിമറ്റം സെന്റ്  മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിന് ശേഷം വൈകിട്ട് കോട്ടയം കുടയംപടിയിലുള്ള വരന്റെ  വീട്ടിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തു മടങ്ങവെ രാത്രി 11.30 ഓടെ വാഴൂർ പതിനേഴാംമൈൽ ഇളമ്പള്ളിക്കവല വളവിൽ വെച്ച് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ഹൈവേയിൽ നിന്നും മുപ്പതടിയോളം താഴേക്ക് ഇളം പള്ളി റോഡിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റ ഷീന , ഭർത്താവ് ഷംസുദ്ദീൻ, മകൻ നെബിൽ എന്നിവരെ മെഡിക്കൽ കോളേജ് എത്തിച്ചെങ്കിലും ഷീന മരണപെട്ടു. എരുമേലി പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ് പരേത. ഖബറടക്കം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.. പാണപിലാവ് ഗവ: സ്കൂളിലെ പ്രധാന അധ്യാപികയും എരുമേലി കൊച്ചാനിമൂട്ടിൽ ഷംസുദ്ദീൻ്റെ ഭാര്യയുമാണ് ഷീനാ ഷംസുദീൻ..

കോട്ടയം

തലനാട് സ്കൂൾ വാഹനം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയിൽ ഇടിച്ച് മറിഞ്ഞു.

തലനാട് സ്കൂൾ വാഹനം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഓട്ടോയിൽ ഇടിച്ച് മറിഞ്ഞു. കുട്ടികൾ ആരും വാഹനത്തിൽ ഉണ്ടായിരുന്നില്ല. ഡ്രൈവറും ആയയും മാത്രമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.

കോട്ടയം

വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജിന് എന്താണ് സംഭവിച്ചത്? നിരാശരായി സഞ്ചാരികൾ, നഷ്ടമാകുന്നത് കോടികൾ

കോട്ടയം: മോശം കാലാവസ്ഥ മാറി മാനം തെളിഞ്ഞിട്ടും വിനോദസഞ്ചാരികളുടെ പ്രിയ കേന്ദ്രമായ വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് തുറക്കാതെ അധികൃതർ. സംസ്ഥാനത്ത് കനത്ത മഴയും മോശം കാലാവസ്ഥയു രൂക്ഷമായിരുന്ന ഘട്ടത്തിലാണ് ആയിരക്കണക്കിന് സഞ്ചാരികൾ എത്തിയിരുന്ന വാഗമണ്ണിലെ ഗ്ലാസ് ബ്രിഡ്ജ് അടച്ചത്. കാലവർഷം ശക്തമായതോടെ സംസ്ഥാന ടൂറിസം ഡയറക്ടറുടെ നിർദേശത്തെ തുടന്ന് മെയ് മുപ്പതിനാണ് ഗ്ലാസ് ബ്രിഡ്ജ് അടച്ചത്. മഴ കനത്തതോടെ സുരക്ഷ കണക്കിലെടുത്തായിരുന്നു തീരുമാനം.വാഗമണ്ണിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തിയതിനൊപ്പമാണ് ഇവിടെയും നിയന്ത്രണമുണ്ടായത്. എന്നാൽ, മറ്റ് കേന്ദ്രങ്ങൾ തുറന്നെങ്കിലും ഗ്ലാസ് ബ്രിഡ്ജ് ഇതുവരെ തുറക്കാൻ തീരുമാനമായിട്ടില്ല. കാലാവസ്ഥ അനുകൂലമായിട്ടും ചില്ലുപാലം തുറക്കാനുള്ള തീരുമാനം ഇതുവരെ ഉണ്ടാകുന്നില്ലെന്നാണ് ജനപ്രതിനിധികളുടെയും സഞ്ചാരികളുടെയും പരാതി. ടൂറിസം വകുപ്പ് ഡയറക്ടർ അനുമതി നൽകാത്തതാണ് ഇതിനുകാരണമെന്നാണ് റിപ്പോർട്ടുകൾ. വാഗമണ്ണിൽ എത്തുന്ന നൂറുകണക്കിന് സഞ്ചാരികളാണ് നിരാശരായി മടങ്ങുന്നത്. ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ടിരിക്കുന്ന വിവരം അറിയാതെയാണ് പലരും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഓണാവധിക്ക് പോലും നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തിയത്. തമിഴ്നാട്ടിൽ നിന്ന് എത്തുന്ന സഞ്ചാരികളുടെ എണ്ണവും ഉയർന്ന തോതിലാണ്.വാഗമണ്ണിൻ്റെ പ്രധാന ആകർഷണ കേന്ദ്രമായ ഗ്ലാസ് ബ്രിഡ്ജിലേക്ക് ആളുകൾ എത്തിയതോടെ പദ്ധതി വൻ വിജയമായിരുന്നു. ദിവസവും നൂറുകണക്കിനാളുകൾ എത്തിയതോടെ വരുമാനം വർധിച്ചു. പദ്ധതി ആരംഭിച്ച് ആദ്യ ഒൻപത് മാസം കൊണ്ട് ഡിടിപിസിക്ക് ഒന്നരക്കോടിയിലധികം രൂപ വരുമാനം ലഭിച്ചു. ചില്ലുപാലത്തിൽ നിന്നുള്ള വരുമാനത്തിൻ്റെ 60 ശതമാനം നടത്തിപ്പുകാരായ സ്വകാര്യ കമ്പനിക്കും ബാക്കിയുള്ള 40 ശതമാനം ഡിടിപിസിക്കുമാണ് ലഭിക്കുക.ഇത്രയും വലിയ വിജയമാകുകയും, ഉയർന്ന വരുമാനം ലഭിക്കുകയും ചെയ്തിരുന്ന പദ്ധതിക്ക് എന്തുകൊണ്ടാണ് പൂട്ട് ഇട്ടിരിക്കുന്നതെന്ന് വ്യക്തമല്ല. ഇതുവഴി കോടികളുടെ നഷ്ടമാണ് ടൂറിസം വകുപ്പിനുണ്ടാകുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3,500 അടി ഉയരത്തിൽ നിലകൊള്ളുന്ന ഗ്ലാസ് ബ്രിഡ്ജ് ചുരുങ്ങിയകാലം കൊണ്ട് തന്നെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി മാറി. തുടക്കത്തിൽ 500 രൂപയായിരുന്നു പാസ്. സഞ്ചാരികളിൽ നിന്നും പ്രദേശവാസികളിൽ നിന്നും ഉയർന്ന പാസ് നിരക്കിനെതിരെ ശബ്ദമുയർന്നതോടെ 250 രൂപയാക്കി നിരക്ക് കുറയ്ക്കുകയായിരുന്നു. ദിവസവും 1500 സഞ്ചാരികൾക്കായിരുന്നു ഗ്രാസ് ബ്രിഡ്ജിലേക്ക് പ്രവേശനം ഉണ്ടായിരുന്നത്. ഒരേസമയം 15 പേർക്ക് ചില്ലുപാലത്തിൽ നിൽക്കാം. ഒരാൾക്ക് അഞ്ച് മിനിറ്റ് സമയമാണ് അനുവദിച്ചിരിരുന്നത്.