വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കോട്ടയം ജില്ലയിൽ 36 ദുരിതാശ്വാസ ക്യാമ്പുകൾ; 210 കുടുംബങ്ങൾ സുരക്ഷിത കേന്ദ്രങ്ങളിൽ

കോട്ടയം: കനത്തമഴ, വെള്ളപ്പൊക്കം എന്നിവയെത്തുടർന്ന് ജില്ലയിൽ 210 കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ജില്ലയിൽ 36 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. കോട്ടയം താലൂക്കിലാണ് കൂടുതൽ ക്യാമ്പുകളുള്ളത്,29. ചങ്ങനാശേരി 5, വൈക്കം 2 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളിലെ ക്യാമ്പുകളുടെ എണ്ണം. 675 പേരാണ് ക്യാമ്പുകളിലുള്ളത്. 283 സ്ത്രീകളും 261 പുരുഷന്മാരും 131 കുട്ടികളുമുണ്ട്.ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; മറ്റെല്ലാ ജില്ലകളിലും (ഓറഞ്ച് അലർട്ട്: അടുത്ത മൂന്നു മണിക്കൂർ മാത്രം) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കോട്ടയം

ഇല്ലിക്കൽ കല്ലിലെ കുടക്കല്ലിൽ വിള്ളൽ.

ഇല്ലിക്കകല്ലിലെ കുടകല്ലുകളിൽ ഉണ്ടായ വിള്ളലുകൾ അടിയന്തിരമായി പരിശോധിക്കണമെന്ന് മിനിച്ചിൽ താലൂക്ക് വികസനസമതിയംഗവും രാഷ്ട്രീയ ജനതാദൾ ജില്ലാ ജനറൽ സെക്രട്ടറിയുമായ പീറ്റർ പന്തലാനി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം നടന്ന മിനച്ചിൽ താലൂക്കിലെ പാലമണ്ഡലത്തിലെ ജനപ്രതിനിധികളുടെയും റവന്യൂ വകുപ്പ് ഉദ്യോ ഗന്ഥരുടെയും ദുരുന്ത നിവാരണ അതോററ്റിയുടെയും മറ്റ് വിവിധ വകുപ്പു ഉദ്യോ ഗന്ഥരുടെയും യോഗത്തിലാണ് പീറ്റർ പന്തലാനി പരാതി ഉന്നയിച്ചത്. 2000 അടിക്കുമേൽ ഉയരത്തിലുള്ള ഇല്ലക്കല്ലിൽ കുടക്കല്ല് ഭാഗത്തുഎത്തുന്ന നാട്ടുകാരും വിനോദ സഞ്ചാരികളുമാണ് ഈ കാര്യം അറിയിച്ചത്. ഇല്ലിക്ക കല്ലിന്റെറെ മലനിരകളിൽ ഇപ്പോൾ നിർത്തിവച്ചിരിക്കുന്ന പാറമടകളിൽ തുടർച്ചയായി 100 ൽ അധികം ബ്ലാസ്റ്ററിക് ഒരേ സമയം നടത്തി കല്ല് പൊട്ടിച്ചപ്പോൾ ഉണ്ടായ പ്രകമ്പനങ്ങൾ കുടകല്ലിന് വിള്ളൽ സംഭവിക്കാൻ കാരണമായിട്ടുണ്ടെന്ന് സംശയിക്കുന്നു എന്ന് പീറ്റർ പന്തലാനിയോഗത്തിൽ പറഞ്ഞു അടിയന്തരമായി പരിശോധിക്കുവാൻ എം എൽ എ മാണി സി കാപ്പൻ യോഗത്തിൽ നിർദ്ദേശം നല്കി. ജനങ്ങളുടെ ഭയാശങ്കകൾ മാറ്റുന്നതിന് മിനിച്ചിൽ താലൂക്കിലെ ദുരന്ത നിവാരണ അതോർട്ടിയും മൂന്നിലവ്, തലനാട് വില്ലേജ് ഓഫീസർമാർ മുന്നിലവ് തലനാട് പഞ്ചായത്ത് പ്രസിഡൻറുമാർ സെക്രട്ടി മാരും പരിസരവാസികളായ പൊതു പ്രവർത്തകരെയും ഉൾപ്പെടുത്തി 15 ദിവസത്തിനുള്ളിൽ പരിശോധിച്ച് പാല ആർ ഡി. ഒ മുഖേന റിപ്പോർട്ട് നല്കാൻ എം ൽ എ മാണി സി കാപ്പൻ നിർദ്ദേശം നല്കി .

കോട്ടയം

ഫുൾ A+ ദുരന്തം നൽകി കാലവർഷം

ഇടമറുക് : നേരത്തെ എത്തിയ കാലവർഷം ഈ സാധു കുടുംബത്തിന് സമ്മാനിച്ചത് ഫുൾ എ പ്ലസ് ദുരന്തം. മേലുകാവ് - ഇടമറുക് കൈലാസം ഒൻപതാം വാർഡിൽ തെങ്ങും തോട്ടത്തിൽ ധന്യയുടെ വീടാണ് ഇന്നലെ രാത്രി ഉണ്ടായ കനത്ത മഴയിലും കാറ്റിലും മേൽക്കൂരയും ഭിത്തിയും തകർന്ന് ഇടിഞ്ഞതാണ് വാസയോഗ്യമല്ലാതായി മാറിയത്.   ധന്യയുടെ ഭർത്താവ് മനോജ്‌ മൂന്ന് വർഷം മുൻപ് മരണപ്പെട്ടതാണ്.2 മക്കളും ധന്യയും ആണ് വീട്ടിൽ ഉണ്ടായിരുന്നത്.അപകടത്തിൽ നിന്നും ഇവർ അത്ഭുതകരമായാണ് രക്ഷപെട്ടത്. കുടുംബ സ്വത്ത് സ്വന്തം പേരിൽ അല്ലാതിരുന്നതിനാൽ ലൈഫ് പദ്ധതിയിൽ ഇവരുടെ പേര് ഉൾപ്പെട്ടിരുന്നില്ല. പിന്നീട് ഏറെ ക്ലേശപ്പെട്ട് ഈ വീട് സ്വന്തം പേരിൽ ചേർത്തു കഴിഞ്ഞ് ചുരുങ്ങിയ ദിവസത്തിനുള്ളിൽ ആണ് അവശേഷിച്ചിരുന്ന വീടും ഇടിഞ്ഞു താണത്. പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ മൂത്ത മകൻ മിഥുൻ മനോജിനും അനിയത്തി എട്ടാം ക്ലാസുകാരി മന്യ മനോജിനും വീട് നഷ്ടപ്പെട്ടതോടെ പുതിയ വിദ്യാഭ്യാസ വർഷത്തിൽ ഏറെ സങ്കടമാണ്.സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിൽ കഴിയുന്ന ധന്യയ്ക്കും മക്കൾക്കും ആശ്രയമായിരുന്ന ഈ വീട് നഷ്ടപ്പെട്ടത് ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെറ്റോ ജോസ് ,പഞ്ചായത്ത് പ്രസിഡൻ്റ് ജോസുകുട്ടി ജോസഫ്, മെമ്പർ അഖില മോഹൻ, ഭരണങ്ങാനം വില്ലേജ് ഓഫീസർ ഡെന്നി എന്നിവർ സന്ദർശിച്ചു. ഇനി ഉടനെ സർക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു വീട് നേടുക എന്നുള്ളത് ഏറെ കാലതാമസം നേരിടുന്ന കാര്യമാണ്.ദിവസക്കൂലിക്ക് ലഭിക്കുന്ന വരുമാനം കൊണ്ട് ഒരു വീട് തീർക്കുവാനോ വാടകവീട്ടിൽ പോയി താമസിക്കുവാനോ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ സന്മനസ്സ് ആയിട്ടുള്ളവർ, സന്നദ്ധ സംഘടനകൾ എന്നിവർ കുടുംബത്തിന് ചെറിയൊരു വീട് നൽകി തരുവാൻ എത്തുമെന്ന പ്രതീക്ഷയിലാണ് ഇവർ.

കോട്ടയം

അതുൽ മോനു വേണം കരുണയുള്ളവരുടെ കരുതൽ

മുണ്ടക്കയം: ഇന്ന് മെയ് 26 അതുൽ മോൻ്റ പതിമൂന്നാം പിറന്നാൾ ദിനമാണ് ഇന്ന് എല്ലാ കുട്ടികളും തങ്ങളുടെ പിറന്നാൾ ദിനം കേക്ക് മുറിച്ചും ,പുതിയ വസ്ത്രങ്ങൾ ധരിച്ചും, കൂട്ടുകാർക്കും മറ്റും മധുരപലഹാരങ്ങൾ വിതരണം ചെയ്തു മാതാപിതാക്കൾക്കൊപ്പം പുറത്തുനിന്ന് ഭക്ഷണം കഴിച്ചും ,യാത്ര ചെയ്തും മറ്റു ആഘോഷിക്കുമ്പോൾ ഇന്ന് തൻ്റ പിറന്നാളാണ് എന്ന് ഒന്നുമറിയാതെ ഒരു ലോകത്ത് അതുൽ മോൻ ജീവിക്കുകയാണ് ഒരു നേരത്തെ മരുന്നിനും മറ്റുമായി അതുൽ മോൻ കരുണയുള്ളവരുടെ കരുതലിനായി കാത്തിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി പാറത്തോട് പഞ്ചായത്തിൽ ബെന്നി ,അനു മാത്യു ദമ്പതികളുടെ മകനായ അതുൽ എന്ന(13)കാരനാണ് ബ്രെയിൻ ഡാമേജ് ഉണ്ടായതു മൂലം ഇനി ഒരിക്കലും എഴുനേൽക്കാനോ, സ്വന്തം അമ്മയെ പോലും തിരിച്ചറിയാണോ കഴിയാതെ തളർന്നു കിടപ്പായിട്ടു ഒന്നര വർഷത്തോളമായി. ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നത്. ഭക്ഷണമായി നൽകുന്ന പ്രോട്ടീൻ പൗഡർനു തന്നെ ഒരു ബോട്ടിലിന് ആയിരം രൂപയോളം വില വരും, മരുന്നുകൾക്കും മറ്റുമായി ദിവസേന ആയിരത്തിനടുത്ത് രൂപ വീണ്ടും വേണം ഒരു ബോട്ടിൽ ഏകദേശം മൂന്ന് ദിവസതേക്ക് മാത്രമേ തികയുകയുള്ളു. മിടുക്കനായി പഠിച്ചിരുന്ന ഓടിച്ചാടി നടന്നിരുന്ന അതുൽ ഹൃദരോഗമുണ്ടാകുകയും തുടർന്ന് ഓപ്പറേഷനു വിധേയനാവുകയും ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരുന്നതിനിടയിൽ പെട്ടെന്ന് ഫിക്സ് ഉണ്ടാവുകയും തുടർന്ന് ബ്രെയിൻ ഡാമേജ് ആവുകയുമായിരുന്നു സുമനസുകളുടെ സഹായത്താലും , കടം വാങ്ങിയും മറ്റും ആയിരുന്നു ഇതുവരെ ചികിത്സ നടത്തിയിരുന്നത്. കുഞ്ഞിനെ എപ്പോഴും ഇരുന്നു പരിചരിക്കേണ്ടി വരുന്നതിനാൽ മാതാവായ അനുവിന് ജോലിക്ക് പോകാൻ സാധിക്കാത്ത അവസ്ഥ ആണ്‌. അനുവിന്റെ പ്രായമായ മാതാപിതാക്കൾ തൊഴിലുറപ്പ് പണിക്കും മറ്റും പോയാണ് ചികിത്സക്ക് പണം കണ്ടെത്തുന്നത്. പിതാവിന്റെ പേരിൽ ഉള്ള വീട് പണയം വെച്ച് ചികിത്സ നടത്തുകയും തുടർന്ന് കടം തിരിച്ചു അടയ്ക്കാൻ പറ്റാതെ വന്നതിനാൽ വീടും നഷ്ടപ്പെടും എന്ന അവസ്ഥയിൽ ആണ് കുംടുംബം കഴിയുന്നത്. ഈ അവസ്ഥയിൽ ജീവിക്കുന്ന അമ്മയെയും മകനെയും സഹായിക്കാൻ കഴിയുന്നവർ സഹായിക്കണം എന്ന് അപേക്ഷിക്കുന്നു. അനു മാത്യു ഇന്ത്യൻ ഓവർസീസ് ബാങ്ക് കാഞ്ഞിരപ്പള്ളി ബ്രാഞ്ച് അക്കൗണ്ട് നമ്പർ , 126101000012782. ഐഎഫ്എസ് സി കോഡ് IOBA0001261 ഗൂഗിൾ പേനമ്പർ 6238390633

കോട്ടയം ജില്ലയിൽ 69 വീടുകൾക്ക് ഭാഗീക നാശനഷ്ടം: ജില്ലയിൽ അമ്പാറ നിരപ്പേൽ ക്യാമ്പിൽ രണ്ട് പേർ മാത്രം

കോട്ടയം ജില്ലയിലെ എല്ലാ താലൂക്കുകളിലും മിതമായ മഴ ഉള്ളതായാണ് അവസാനം ലഭിച്ച വിവരം. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കിൻ്റെ പല ഭാഗത്തും താഴ്ന്ന ഭാഗങ്ങളില്‍ വെളളം കയറിയിട്ടുണ്ട് നിലവില്‍ നിയന്ത്രണവിധേയമാണ് കഴിഞ്ഞ രാത്രിയിലുണ്ടായ കാറ്റിലും മഴയിലും ജില്ലയില്‍ 69 വീടുകള്‍ക്ക് ഭാഗീകമായി നാശം ഉണ്ടായിട്ടുണ്ട് ജില്ലയില്‍ ഒരു ക്യാമ്പ് മാത്രം പ്രവർത്തിക്കുന്നു. മീനച്ചില്‍ താലൂക്കില്‍ കൊണ്ടൂര്‍ വില്ലേജിൽ സെൻ്റ് ജോൺസ് എൽ.പി സ്കൂൾ അമ്പാറ നിരപ്പേലിലാണത്.ഇവിടെ ആകെ 2 അംഗങ്ങള്‍ പുരുഷന്‍ 1, സ്ത്രീ 1

കോട്ടയം

സംസ്ഥാനത്ത് കൊവിഡ് കേസുകളിൽ വർധന; കോട്ടയത്ത് 82 കേസുകൾ |

തിരുവനന്തപുരം: കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി. മഞ്ഞപ്പിത്തം ബാധിക്കുന്നവര്‍. രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും രോഗമുള്ളവർ ഭക്ഷണ ശാലകളിൽ ജോലിചെയ്യാൻ പാടില്ലെന്നും മന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുവിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. മന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാരുടേയും യോഗം ഇന്ന് ചേര്‍ന്നിരുന്നു. ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി ആരോഗ്യ വകുപ്പ് പറയുന്നു. സംസ്ഥാനത്ത് എവിടെയെങ്കിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ജില്ലകള്‍ കൃത്യമായി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. 273 കോവിഡ് കേസുകളാണ് മേയ് മാസത്തില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കോട്ടയം ജില്ലയില്‍ 82, തിരുവനന്തപുരം 73, എറണാകുളം 49, പത്തനംതിട്ട 30, തൃശൂര്‍ 26 എന്നിങ്ങനെയാണ് ഈ മാസത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.'   കോവിഡിന് സ്വയം പ്രതിരോധം പ്രധാനമാണെന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നത് നല്ലത്.പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിർദേശമുണ്ട്. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കുടിവെള്ളം മലിനമാക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കണം. അവബോധം ശക്തമാക്കണം. ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നവര്‍ രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

കോട്ടയം

കനത്ത കാറ്റിൽ വെള്ളാനി ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിടം തകർന്നു

കോട്ടയം :കനത്ത കാറ്റിൽ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര പൂർണമായി തകർന്നു. കോട്ടയം തലനാട് പഞ്ചായത്തിലെ വെള്ളാനി ഗവൺമെൻറ് എൽ പി സ്കൂൾ കെട്ടിടമാണ് തകർന്നത്. പുലർച്ചെ നാലുമണിയോടെ വീശിയടിച്ച ശക്തമായ കാറ്റിൽ മേൽക്കൂര അപ്പാടെ തകരുകയായിരുന്നു. ഓടുകൾ പൂർണമായും പറന്നുപോയി. കഴുക്കോലും പട്ടികയും നിലംപൊത്തി.  രണ്ട് തൂണുകൾക്കും തകരാർ സംഭവിച്ചതോടെ  കെട്ടിടം അപകടാവസ്ഥയിലായി. കെട്ടിടത്തിൽ ഉണ്ടായിരുന്ന ഫാനുകൾ, പ്രൊജക്ടർ, കുട്ടികളുടെ പഠനോപകരണങ്ങൾ എന്നിവയെല്ലാം നശിച്ചു. തീർത്തും സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന വെള്ളാനി മേഖലയിലെ പ്രാഥമിക പഠന സൗകര്യമാണ് പ്രതിസന്ധിയിലായത്. 22 കുട്ടികളാണ് ഇവിടെ പഠിച്ചിരുന്നത്. സ്കൂൾ തുറക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ കെട്ടിടം തകർന്നതോടെ പുതിയ അധ്യായന വർഷവും പ്രതിസന്ധിയിൽ ആയി.  ഈ പ്രദേശത്തുണ്ടായ ശക്തമായ കാറ്റിൽ വീടുകൾക്കും നാശനഷ്ടം ഉണ്ടായിട്ടുണ്ട്. നിരവധി വൈദ്യുതി പോസ്റ്റുകൾ തകർന്നു. വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണ നിലയിലാണ് . എത്രയും വേഗം സ്കൂൾ കെട്ടിടം പുനരുദ്ധരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആശാ റിജു പറഞ്ഞു.