വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തരമായി സുരക്ഷാ പരിശോധന നടത്താൻ നിർദ്ദേശം.

തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന് പിന്നാലെ സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളിൽ അടിയന്തരമായി സുരക്ഷാ പരിശോധന നടത്താൻ നിർദ്ദേശം. ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് നാളെ തന്നെ റിപ്പോർട്ട് നൽകാനാണ് ആരോഗ്യവകുപ്പ് നിർദ്ദേശം. സുരക്ഷിതമല്ലാത്ത കെട്ടിടത്തിൽ രോഗികളോ കൂട്ടിരിപ്പുകാരോ ഇല്ലെന്ന് ഉറപ്പാക്കണണമെന്നും ഇന്ന് ചേർന്ന അടിയന്തര യോഗത്തിൽ നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടറാണ് യോഗം വിളിച്ച് റിപ്പോർട്ട് തേടിയത്. കോട്ടയത്തെ ദാരുണ മരണത്തിന് പിന്നാലെയാണ് വീണ്ടും ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് തേടൽ എന്ന പതിവ് നടപടി.  

കോട്ടയം

മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം: എസ്ഡിപിഐ

കോട്ടയം: മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നുവീണു മരണപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും  കുടുംബത്തിലെ ഒരംഗത്തിന് സർക്കാർ ജോലിയും നൽകണമെന്ന് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പൂർണ്ണമായും സർക്കാർ അനാസ്ഥയാണ് ഇത്തരമൊരു അപകടം വരുത്തി വെച്ചത്. പരിക്ക് പറ്റിയവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും പൂർണ്ണ ചികിത്സ ചെലവും സർക്കാർ വഹിക്കണം. രക്ഷാപ്രവർത്തനം വൈകിയതാണ് യുവതിയുടെ മരണത്തിലേക്കെത്തിച്ചത്. വൈകിയതിന് ഉത്തരവാദി വകുപ്പ് മന്ത്രിയാണ്. ഇതിനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധം നടത്തിയ ജില്ലാ നേതാക്കളെ അടക്കം അകാരണമായി കസ്റ്റഡിയിൽ വച്ചത് അപലപനീയമാണ്. യുവതിയുടെ മൃതദേഹത്തിന് അരികിൽ നിന്ന് പ്രതിഷേധിക്കും എന്ന കാരണം പറഞ്ഞാണ് പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം അവിടുന്ന് മാറ്റിയതിനുശേഷമാണ് നേതാക്കളെ വിട്ടയച്ചത്. ജനാധിപത്യ സമരങ്ങളോടുള്ള ഇടതു സർക്കാരിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ ബോധ്യമാകുന്നത്.

കോട്ടയം

ആരോഗ്യവകുപ്പ് മന്ത്രി രാജി വെക്കുക -വെൽഫെയർ പാർട്ടി

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണപ്പെട്ട തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ മരണത്തിൽ വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അനുശോചനം രേഖപ്പെടുത്തി.കേരളത്തിന്റെ ആരോഗ്യ പരിചരണ മേഖല കെടുകാര്യസ്ഥതയുടെ പടുകുഴിയിൽ പെട്ടിരിക്കുകയാണ്. അഹങ്കാരവും അമിത ആത്മ വിശ്വാസവും ആരോഗ്യ വകുപ്പ് മന്ത്രിയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. ആവശ്യത്തിന് മരുന്നോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒന്നും മെഡിക്കൽ കോളേജുകളിൽ പോലും ഏർപ്പെടുത്താൻ കഴിയുന്നില്ല എന്നത് കേരളം ഇപ്പോൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന കാര്യമാണ്.അതോടൊപ്പമാണ്, സുരക്ഷിതമല്ലാത്ത കെട്ടിടങ്ങൾ സമയബന്ധിതമായി അറ്റക്കുറ്റപ്പണികൾ പോലും നടത്താതെ ആളെ കൊല്ലുന്ന സംവിധാനം ആയി സർക്കാർ ആശുപത്രികൾ മാറിയിരിക്കുന്ന പശ്ചാത്തലത്തിൽ കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് രാജി വെച്ചൊഴിയണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ.കെ. മുഹമ്മദ്‌ സാദിക്ക് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി മാരായ പി.എ. നിസാം, അർച്ചന പ്രിജിത്, വൈസ് പ്രസിഡന്റുമാരായ സുനിൽ ജാഫർ, ഉമ്മൻ കുര്യൻ, ബൈജു സ്റ്റീഫൻ, ഫൈസൽ കെ. എച്ച്. ലത്തീഫ്, ഷാനവാസ്‌ എന്നിവർ പങ്കെടുത്തു.

കോട്ടയം

ഫ്യൂച്ചർ സ്റ്റാർസ് ലഹരി വിരുദ്ധ റീൽസ് കോമ്പറ്റീഷൻ : വിജയികളെ പ്രഖ്യാപിച്ചു

മുണ്ടക്കയം : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റ് പൂഞ്ഞാർ അഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പ്രചാരണ പരിപാടികൾക്ക് വേണ്ടി പഴേരി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ സഹകരണത്തോടെ നടത്തിയ റീൽസ് കോമ്പറ്റീഷന്റെ ഫലപ്രഖ്യാപനം എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർവഹിച്ചു. ഒന്നാം സമ്മാനം രഞ്ജിത്ത് ടി ആർ(No.110), രണ്ടാം സമ്മാനം അരവിന്ദ് ആർ. നായർ(No.111),മൂന്നാം സമ്മാനം അനന്തു സന്തോഷ്(No.101) എന്നിവർക്കാണ് ലഭിച്ചത്. ഏറ്റവും പോപ്പുലർ റീലായി തെരഞ്ഞെടുക്കപ്പെട്ടത് അനന്തു സന്തോഷിന്റെതാണ്. ഒന്നാം സമ്മാനാർഹമായ റീലിന് 10000 രൂപ ക്യാഷ് പ്രൈസും മെമെന്റോയും സർട്ടിഫിക്കറ്റും, രണ്ടാം സ്ഥാനത്തിന് 7500 രൂപ ക്യാഷ് പ്രൈസും മെമെന്റോയും സർട്ടിഫിക്കറ്റും,മൂന്നാം സ്ഥാനത്തിന് 5000 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും, കൂടാതെ പോപ്പുലർ റീലിന് 5000 രൂപ ക്യാഷ് പ്രൈസുമാണ് സമാനമായി ലഭിക്കുക.വിജയികൾക്കുള്ള സമ്മാന ദാനം ജൂലൈ 13 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിൽ നടക്കുന്ന പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ എസ്‌എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ആദരവ് നൽകുന്ന പ്രതിഭാ സംഗമ വേദിയിൽ വച്ച് മന്ത്രി എം.ബി രാജേഷ് നൽകും. 150 ഓളം പേർ പങ്കെടുത്ത റീൽസ് കോമ്പറ്റീഷനിൽ ജൂറിയുടെ പ്രാഥമിക പരിശോധനയെ തുടർന്ന് മാനദണ്ഡങ്ങളും, നിബന്ധനകളും പാലിച്ചിട്ടുള്ളതും,ശരിയായ ലഹരി വിരുദ്ധ സന്ദേശം പ്രകടിപ്പിക്കുന്നതും, സാങ്കേതിക തികവ് ഉള്ളതുമായ 16 റീലുകളെ അന്തിമഘട്ടത്തിലേക്ക് തിരഞ്ഞെടുക്കുകയും, തുടർന്ന് എക്സൈസ് വകുപ്പിന്റെ ലഹരിവിരുദ്ധ പ്രോജക്ട് ആയ വിമുക്തിയുടെ കോട്ടയം ജില്ലാ മാനേജർ സജീവ് കുമാർ , കോലഞ്ചേരി മെഡിക്കൽ കോളേജിലെ ഡീഅഡിക്ഷൻ ഡിപ്പാർട്ട്മെന്റ് മേധാവി ഡോ. ഫ്രാൻസിസ് മൂത്തേടൻ റാഫേൽ, ചങ്ങനാശ്ശേരി മീഡിയ വില്ലേജ് ഡയറക്ടർ സാജൻ കളത്തിൽ എന്നിവർ അടങ്ങിയ ജഡ്ജിങ്ങ് പാനൽ ആണ് വിജയികളെ തെരഞ്ഞെടുത്തത്. റീൽസുകൾ ഇതിനോടകം ഒന്നര ലക്ഷത്തിലധികം പേർ കണ്ടുകഴിഞ്ഞു. ഈ പദ്ധതി ലഹരി രഹിത പൂഞ്ഞാർ- സുരക്ഷിത പൂഞ്ഞാർ എന്ന പേരിൽ വിവിധ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുമായി മുന്നോട്ടു കൊണ്ടുപോകുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗവും, പ്രൊഫഷണൽ ട്രെയിനറും മോട്ടിവേഷണൽ സ്പീക്കറുമായ അഭിലാഷ് ജോസഫ്, ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടർ ഡോ. ആൻസി ജോസഫ് , സെക്രട്ടറി സുജ എം.ജി, എക്സിക്യൂട്ടീവ് അംഗവും മൂലമറ്റം സെന്റ് ജോസഫ് കോളേജ് സോഷ്യൽ സർവീസ് ഡിപ്പാർട്ട്മെന്റ് മേധാവിയുമായ ഡോ.മാത്യു കണമല, പ്രിയാ ബേബി, നിയാസ് എം.എച്ച് തുടങ്ങിയവരാണ് റീൽസ് കോമ്പറ്റീഷന്റെ സംഘാടകസമിതിയായി പ്രവർത്തിച്ചത്.

കോട്ടയം

മെഡിക്കൽ കോളേജിലെ അപകട സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി; കരിങ്കൊടി കാണിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ കെട്ടിടം തകർന്നുവീണ് സ്ത്രീ മരിച്ച സംഭവത്തെത്തുടർന്ന് അപകട സ്ഥലം സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രിക്കുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ബിന്ദുവിന്റെ കുടംബത്തെ മുഖ്യമന്ത്രി സന്ദർശിക്കും.അതേസമയം, രക്ഷാപ്രവർത്തനം വൈകിയെന്ന് പറയുന്നത് ശരിയല്ലെന്നും ജെസിബി സ്ഥലത്തേയ്ക്ക് എത്തിക്കാൻ തടസ്സമുണ്ടായെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു. സംഭവം നടന്ന് തൊട്ടടുത്ത നിമിഷം തന്നെ താൻ സ്ഥലത്തെത്തി. രണ്ട് പേരെ രക്ഷിച്ചതായാണ് അവിടെയുണ്ടായിരുന്നവർ പറഞ്ഞത്. കെട്ടിടാവശിഷ്ടങ്ങൾ നീക്കി പരിശോധന നടത്തണമെന്ന് താൻ ആവശ്യപ്പെട്ടു

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജ് അപകടം: കെട്ടിടാവശിഷ്ടങ്ങൾക്കിടെ കുടുങ്ങിയ സ്ത്രീ മരിച്ചു ,

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്ന സംഭവത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിന്നും പുറത്തെടുത്ത സ്ത്രീ മരിച്ചു. തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു(52)വാണ് തകര്‍ന്നുവീണ കെട്ടിടത്തിലുണ്ടായിരുന്നത്. രണ്ടര മണിക്കൂറിനു ശേഷമാണ് ഇവരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. മകളുടെ ഒപ്പം ആശുപത്രിയിൽ കൂട്ടിരിക്കാൻ എത്തിയതായിരുന്നു ബിന്ദു. ആശുപത്രി കെട്ടിടത്തില്‍ കുളിക്കാന്‍ പോയപ്പോഴായിരുന്നു അപകടം. പുറത്തെടുത്ത ബിന്ദുവിനെ ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇടിഞ്ഞു വീണ കെട്ടിടത്തിലെ ശുചിമുറിയിലേക്ക് പോയ അമ്മ തിരികെവന്നില്ലെന്നും ഫോണ്‍വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ബിന്ദുവിന്റെ മകള്‍ പറഞ്ഞിരുന്നു. ഇതോടെയാണ് ജെസിബി എത്തിച്ച് അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പോലീസും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ വിശദമായ തിരച്ചില്‍ ആരംഭിച്ചത്. തുടർന്നാണ് ഒരുമണിയോടെ ഇവരെ കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം വാർഡ് ആണ് ഇടിഞ്ഞുവീണത്.അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു എന്നാൽ പിന്നീടാണ് ഇടിഞ്ഞു വീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഒരാൾ കുടുങ്ങിക്കിടപ്പുണ്ട് എന്ന തരത്തിലുള്ള വിവരം പുറത്തുവന്നത്. ഏറെ കാലപ്പഴക്കമുള്ള മൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയുംഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്

കോട്ടയം

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞ് വീണ അപകടം; മന്ത്രിമാർ സ്ഥലത്തെത്തി; നിസാര പരിക്കേറ്റ 2 പേർ ചികിത്സയിൽ

കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞ് വീണു. ആളപായമില്ല. ആശുപത്രി ഉപയോഗിക്കാതെ ഉപേക്ഷിച്ചിട്ടിരുന്ന 14-ാം വാർഡിൻ്റെ ഒരു ഭാഗമാണ് ഇടിഞ്ഞ് വീണത്.നാളുകളായി അടച്ചിട്ടിരുന്ന കാലപ‍ഴക്കമുള്ള കെട്ടിടത്തിന്‍റെ ശുചിമുറി ഭാഗമാണ് ഇടിഞ്ഞത്. ഈ സമയം ഇവിടെയുണ്ടായിരുന്ന രണ്ട് പേർക്ക് നിസാര പരിക്കേറ്റു.ആരോഗ്യ മന്ത്രി വീണാ ജോർജ്, മന്ത്രി വി എൻ വാസവൻ എന്നിവർ ഉടൻ സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

കോട്ടയം

കോട്ടയം മെഡിക്കൽ കോളേജിൽ വാർഡിൻ്റെ ഒരുഭാഗം ഇടിഞ്ഞ് വീണു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം ഇടിഞ്ഞുവീണു.അസ്ഥിരോഗ വിഭാഗത്തിലെ പതിനാലാം വാർഡ് ആണ് രാവിലെ 11 മണിയോടെ ഇടിഞ്ഞുവീണത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഏറെ കാലപ്പഴക്കമുള്ള കെട്ടിടം നിലവിൽ ഉപയോഗത്തിലില്ലാത്തതാണ് എന്നാണ് വിവരംമൂന്ന് നിലക്കെട്ടിടമാണ് ഇടിഞ്ഞു വീണത്. കെട്ടിടത്തിന് ഏറെ കാലപ്പഴക്കമുണ്ട്. ഓർത്തോപീഡിക്സ് സർജറി വിഭാഗമാണ് നേരത്തെ ഇവിടെ പ്രവർത്തിച്ചിരുന്നത്. ശുചിമുറിയുംഈ കെട്ടിടത്തിലാണ് ഉണ്ടായിരുന്നത്.പരിക്കേറ്റ മൂന്നുപേരിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. വലിയ ശബ്ദത്തോടെ കെട്ടിടം ഇടിഞ്ഞു വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷി പറയുന്നത്. കെട്ടിടത്തിനുള്ളിൽ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.പരിശോധന തുടരുകയാണ്. അപകടവിവരമറിഞ്ഞ് മന്ത്രി വിഎൻ വാസവൻ സ്ഥലത്തെത്തി. കെട്ടിടം ഉപയോഗത്തിലുള്ളതല്ലെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഉപയോഗശൂന്യമായ കെട്ടിടമാണ്. വാർഡ് അപ്പുറത്താണ്. സാധനങ്ങളൊക്കെ സൂക്ഷിക്കുന്ന കെട്ടിടമാണ്. പുതിയ കെട്ടിടം പണിതുകഴിഞ്ഞു. കൂട്ടിരിപ്പുകാർ പഴയ കെട്ടിടത്തിന്‍റെ ഭാഗത്ത് എത്തിയതുകൊണ്ടാണ് രണ്ട് പേർക്ക് പരിക്കേറ്റതെന്നും മന്ത്രി കൂട്ടിച്ചേർത്തു.കൂടുതൽ ആളുകൾ സ്ഥലത്തില്ലാത്തതുകൊണ്ട് വൻദുരന്തമാണ് ഒഴിവായത്. മ്യഖ്യമന്ത്രിയുടെ നേതൃത്യത്തിൽ നാല് ജില്ലകളിലെ സർക്കാർ പദ്ധതികളുടെ അവലോക യോഗം കോട്ടയത്തുവെച്ച് നടക്കവേയാണ് മെഡിക്കൽ കോളജിലെ അപകടം.