വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കോട്ടയം

കോട്ടയം

ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കരയിൽ വിവിധ ട്രെയിഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

പൂഞ്ഞാർ ; ദേശീയ പണിമുടക്കിനോടനുബന്ധിച്ച് പൂഞ്ഞാർ തെക്കേക്കരയിൽ വിവിധ ട്രെയിഡ് യൂണിയനുകളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പോസ്റ്റ് ഓഫീസിലേക്ക് നടന്ന മാർച്ചും ധർണ്ണയും സിപിഐ (എം) പൂഞ്ഞാർ ഏരിയാ കമ്മിറ്റി സെക്രട്ടറി ടി.എസ് സിജു ഉദ്ഘാടനം ചെയ്തു. AITUC നേതാവ് സി.എസ് സജി അദ്ധ്യക്ഷത വഹിച്ചു. CPI (M) ലോക്കൽ സെക്രട്ടറി ചുമതലയുള്ള കെ ശശി, AITUC നേതാക്കളായ പി. എൻ ദാസപ്പൻ, കെ.എസ് രാജു, CITU നേതക്കളായ കെ റെജി, പി.ജി പ്രമോദ് കുമാർ, വിമൽ തങ്കച്ചൻ, സജി വി.റ്റി, AITUC ആർ രതീഷ് എന്നിവർ പ്രസംഗിച്ചു.

കോട്ടയം

കോട്ടയത്ത് പേരൂർ കണ്ടൻചിറയിൽ പിക്കപ്പ് വാനും, കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.

ഏറ്റുമാനൂർ സ്വദേശിയായ ജോമി ഷാജിയാണ് മരിച്ചത്.32 വയസായിരുന്നു.തിങ്കൾ രാത്രി 12.30 ഓടെ ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ പേരൂർ കണ്ടൻചിറയിലാണ് അപകടം.ജോമി സഞ്ചരിച്ചിരുന്ന ബൊലേറോ കാർ പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.അപകടത്തെ തുടർന്ന് വാഹനം പെട്ടി പൊളിച്ചാണ് പരിക്കേറ്റ ജോമിയെ പുറത്തെത്തിച്ചത്.തുടർന്ന് കോട്ടയം കാരിത്താസിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സംഭവത്തിൽ ഏറ്റുമാനൂർ പൊലീസ് കേസെടുത്തു.  

കോട്ടയം

പ്രതിഭാ പുരസ്കാരവും എംഎൽഎ എക്സലൻസ് അവാർഡും വിതരണം: മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും

കാഞ്ഞിരപ്പള്ളി ; ഇക്കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ എല്ലാ കുട്ടികൾക്കും, അഡ്വ സെബാസ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ പ്രതിഭാ പുരസ്കാരവും സമ്മാനവും നൽകുന്നു. കൂടാതെ 100% വിജയം കൈവരിച്ച സ്കൂളുകൾക്ക് MLA എക്സ്സലൻസ് അവാർഡും നൽകുന്നു. ഇതോടൊപ്പം നിയോജകമണ്ഡലത്തിൽ നിന്നുള്ള സിവിൽ സർവീസ് റാങ്ക് ഹോൾഡേഴ്സ്, യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ്, പി എച്ച് ഡി ജേതാക്കൾ മറ്റ് വിവിധ നിലകളിൽ അക്കാഡമിക് രംഗത്ത് പ്രശസ്ത നേട്ടങ്ങൾ കൈവരിച്ചവർ, ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ലഹരി വിരുദ്ധ റീൽസ് കോമ്പറ്റീഷന്റെ മത്സര വിജയികൾ തുടങ്ങിയവർക്കുള്ള സമ്മാനദാനവും ജൂലൈ 13 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് പൊടിമറ്റത്തുള്ള കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നൽകുന്നു. ചടങ്ങ് ബഹു. തദ്ദേശസ്വയംഭരണ, എക്സൈസ്, പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി ശ്രീ.എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.

കോട്ടയം

വീണാ ജോർജ് രാജിവെക്കുക; വെൽഫെയർ പാർട്ടി പ്രതിഷേധം സംഘടിപ്പിച്ചു

കോട്ടയം: ആരോഗ്യ വകുപ്പിനെ ആളെക്കൊല്ലും വകുപ്പാക്കിയ ആരോഗ്യ മന്ത്രി വീണാ ജോർജ് രാജിവെക്കണമെന്നാവശ്യപ്പെട്ട് വെൽഫെയർ പാർട്ടിയുടെ ആഭിമുഖ്യത്തിൽ കോട്ടയത്തും മുണ്ടക്കയത്തും പ്രതിഷേധ പ്രകടനം നടത്തി. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് നടത്തിയ മാർച്ച് ജില്ലാ ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് ഉദ്ഘാടനം ചെയ്തു. ഭരണകൂട അനാസ്ഥയുടെ രക്തസാക്ഷിയാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് മരണപ്പെട്ട ബിന്ദുവെന്നും ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്നും അർച്ചന പ്രജിത്ത് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ചങ്ങനാശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാജുദ്ദീൻ, ഫൈസൽ കെ.എച്ച്, നിസാം കുമ്മനം, ഷഹബാസ് എന്നിവർ നേതൃത്വം നൽകി. മുണ്ടക്കയത്ത് നടന്ന പ്രകടനത്തിന് ജില്ലാ സെക്രട്ടറി അൻവർ ബാഷ, മണ്ഡലം സെക്രട്ടറി ബൈജു സ്റ്റീഫൻ, സെക്രട്ടറി യൂസുഫ് ഹിബ, ട്രഷറർ ഷഹീർ വി.എം എന്നിവർ നേതൃത്വം നൽകി. 

കോട്ടയം

പാലാ തൊടുപുഴ റൂട്ടിൽ പിഴക് ആറാം മൈൽ ഭാഗത്ത് നടന്ന അപകടത്തിൽ സ്ത്രീ മരിച്ചു

പാലാ തൊടുപുഴ റൂട്ടിൽ പിഴക് ആറാം മൈൽ ഭാഗത്ത് നടന്ന അപകടത്തിൽ സ്ത്രീ മരിച്ചു. മൂവാറ്റുപുഴയിൽ നിന്നും പാലാ സൈഡിലേയ്ക്ക് പോവുകയായിരുന്ന പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും അതുവഴി നടന്നു പോവുകയായിരുന്ന സ്ത്രീയെ ഇടിക്കുയായിരുന്നു. ആനകല്ല് കോളനി വടക്കേ കുന്നേൽ എലിസബത്തി (68) നെയാണ് വാഹനം ഇടിച്ചത്. എലിസബത്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അപകടം രാവിലെ 9 മണിയോടെയായിരുന്നു സംഭവം. രാമപുരം പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

കോട്ടയം

ഡ്രൈവർ ഉറങ്ങിപ്പോയി കാർ കിടങ്ങൂരിലെ തട്ടുകടയിലേക്കു പാഞ്ഞു കയറി 5 പേർക്ക് പരിക്ക് ;പരിക്കേറ്റവരിൽ തെക്കുംതല ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ രണ്ട് വിദ്യാർത്ഥികളും

പാലാ:ഏറ്റുമാനൂർ പൂഞ്ഞാർ ഹൈവേയിൽ കിടങ്ങൂരിൽ തട്ടുകടയിലേക്ക് കാർ നിയന്ത്രണം വിട്ട് ഇടിച്ചു കയറി അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല. ഇന്നലെ രാത്രിയിലാണ് സംഭവം. പാലാ ഭാഗത്തുനിന്നും വന്ന കാർ നിയന്ത്രണം വിട്ടു തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരുടെ ഇടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പരുക്കേറ്റവരിൽ തെക്കുംതല ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ 2 വിദ്യാർത്ഥികളും ഉൾപ്പെടുന്നു .. തിരുവനന്തപുരം സ്വദേശി അശ്വിൻ കൃഷ്ണ (23) കോഴിക്കോട് സ്വദേശി ഭവ്യ രാജ് ( 28 ) എന്നിവർക്കാണ് പരുക്കേറ്റത്. പുലർച്ചെ കിടങ്ങൂർ ജംഗ്ഷനു സമീപത്ത് വച്ചാണ് അപകടം

കോട്ടയം

നേതാക്കൾ വീട് സന്ദർശിച്ചു, പുതിയ ബ്ലോക്കിന് ബിന്ദുവിന്റെ പേര് നൽകണം -പി.ഡി.പി

കോട്ടയം: മെഡിക്കൽ കോളേജിലുയ ദുരന്തത്തിൽ മരണപ്പെട്ട ബിന്ദുവിന്റെ വസതിയിൽ പി.ഡി.പി സംസ്ഥാന സെക്രട്ടറിയേറ്റ് മെംബർ എം.എസ്. നൗഷാദിന്റെ നേതൃത്ത്വത്തിൽ ജില്ലാ നേതാക്കൾ എത്തി കുടംബത്തെ ആശ്വസിപ്പിച്ചു ബിന്ദുവിന്റെ ആഗ്രഹം പോലെ മകന് സർക്കാർ ജോലി നൽകണമെന്നും മതിയായ നഷ്ടപരിഹാരം ഗവർമെന്റ് നൽകണമെന്നും നേതാക്കൾ ആവശ്യപെട്ടു. പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി ഫോണിലൂടെ ബിന്ദുവിന്റെ ഭർത്താവ് വിശ്രുതന്നെ ആശ്വസിപ്പിക്കുകയും ദു:ഖത്തിൽ പങ്ക് ചേരുകയും ചെയ്തു. പുതിയതായി മെഡിക്കൽ കോളേജിൽ നിർമിക്കുന്ന കെട്ടിടത്തിന് ബിന്ദുവിന്റെ പേര് നൽകണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു. പി.ഡി.പി ജില്ലാ ഭാരവാഹികളായ നിഷാദ് നടക്കൽ, എം.എ. അക്ബർ, സക്കീർ കളത്തിൽ, അൻസർഷാ കുമ്മനം, മുഹമ്മദ് റാസി, അലി തലയോലപ്പറമ്പ് എന്നിവർ പങ്കെടുത്തു

കോട്ടയം

ഈ ഭൂമി മലയാളത്തിൽ ഞമ്മള് മൂന്ന് പേരല്ലാതെ

പാലാ : ഈ ഭൂമി മലയാളത്തിൽ ഞമ്മള് മൂന്ന് പേരല്ലാതെ മറ്റാരും അറിയരുത്.സഹോദരിയുടെ മകൾ ' പാത്തുമ്മയുടെ ആട് ' ലെ കഥാപാത്രം ഖദീജക്ക് വൈക്കം മുഹമ്മദ് ബഷീർ രഹസ്യമായി കമ്മൽ വാങ്ങിച്ച് നൽകിയതും ബഷീർ അവരോട് രഹസ്യമായി പറഞ്ഞതും ഖദീജ ഓർത്തെടുത്തു. അന്ന് തനിക്ക് നാല് വയസായിരുന്നു പ്രായം.സഹോദരങ്ങളിൽ ഉമ്മ പാത്തുമ്മയോടും തന്നോടുമായിരുന്നു മാമാക്ക് ഏറെ വാൽസല്യം. ബഷീറിനെ കാണാൻ വലിയ സാഹിത്യകാരന്മാരും സാധാരണക്കാരുമൊക്കെ ദൂരെ ദിക്കുകളിൽ നിന്നും വരുമായിരുന്നു.വീട്ടിലേക്ക് ആര് വന്ന് കയറിയാലും മാമാ അവരോട് ആദ്യം ചോദിച്ചിരുന്നത് ഭക്ഷണം കഴിച്ചോ എന്നായിരുന്നു.കാണാൻ എത്തുന്നവർക്ക് ചായ നൽകും.കുടിച്ച് കഴിഞ്ഞാൽ ബഷീർ തന്നെ ഗ്ലാസ് കമഴ്ത്തി വെക്കും.എന്തിനാണ് മാമാ ഇങ്ങനെ ചെയ്യുന്നത് എന്ന് ചോദിച്ചാൽ അദ്ദേഹം പറയും.ഗ്ലാസ് കഴുകാതെ വെച്ചാൽ അതിൽ ഉറുമ്പുകൾ കയറും. ഓളതെടുത്ത് കഴുകുമ്പോൾ എറുമ്പുകളൊക്കെ ചാകും.ചത്ത എറുമ്പുകളുടെ ഉമ്മയും ബാപ്പയും വേദനിക്കും.സരസവും തത്വചിന്താപരവുമായ മറുപടി കേട്ട് ഞങ്ങളങ്ങ് അമ്പരന്ന് നിൽക്കും. ഇമ്മിണി ബല്യ ഒന്നിൻ്റെ നാട്ടിലേക്ക് എന്ന് പേരിട്ട് വായനോത്സവത്തിനും ബഷീർ അനുസ്മരണത്തിനുമായി തലയോലപ്പറമ്പിലെ തൻ്റെ വീട്ടിലെത്തിയ പാലാ സഫലം 55 പ്ലസ്സിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. ബഷീർ കഥാപാത്രങ്ങളുടെ വേഷം കെട്ടി വന്ന എറണാകുളം ദാറുൽ ഉലൂം എച്ച് എസ് എസ്. എൽ പി സ്കൂളിലെ കുരുന്നുകളും മുതിർന്നവർക്കൊപ്പം പരിപാടിയിൽ പങ്കെടുത്തു.ബഷീർ ഏറെ ഇഷ്ടപ്പെട്ടിരുന്ന പഴയ ഗാനങ്ങളും ഗസലുകളും എല്ലാവരും ചേർന്ന് ഏറ്റ് പാടി. രവി പാലാ അധ്യക്ഷത വഹിച്ചു.സാഹിത്യകാരൻ ചാക്കോ സി പൊരിയത്ത് ഉദ്ഘാടനം ചെയ്തു.സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാൻ,സഫലം മാഗസിൻ എഡിറ്റർ രവി പുലിയന്നൂർ, പി.എസ്.മധുസൂദനൻ, ജോണി പ്ലാത്തോട്ടം, ഉഷാ ശശിധരൻ,ഡോ.ഗ്ലോറി മാത്യു, ബാലകൃഷ്ണൻ നായർ, സജിത് ഇബ്രാഹിം,ജസീർ തലയോലപ്പറമ്പ്,നൗഫിയ ജസീർ എന്നിവർ പ്രസംഗിച്ചു.ബഷീർ കഥാപാത്രങ്ങളായ ഖദീജ, സൈദ് മുഹമ്മദ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.