വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

ജനറൽ

ജനറൽ

നല്ല പൂപോലത്തെ ഇടിയപ്പം വേണോ ? ഇതാ ഒരു ഈസി ടിപ്‌സ്

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് നല്ല സോഫ്റ്റ് ഇടിയപ്പം. ഇടിയപ്പം തയ്യാറാക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ചാല്‍ വീട്ടില്‍ നല്ല സൂപ്പര്‍ ഇടിയപ്പം തയ്യാറാക്കാം. ആവശ്യമുള്ള സാധനങ്ങള്‍ അരിപ്പൊടി – 2 കപ്പ് അല്‍പം നെയ്യ് ഉപ്പ് – പാകത്തിന് തിളപ്പിച്ച വെള്ളം- 1 കപ്പ് തയ്യാറാക്കുന്ന വിധം അരിപ്പൊടി നന്നായി പൊടിച്ചെടുക്കണം. ഇതിലേക്ക് നന്നായി തിളപ്പിച്ച വെള്ളം നല്ലതുപോലെ ചേര്‍ക്കുക. ഇതിലേക്ക് ഒന്നോ രണ്ടോ സ്പൂണ്‍ നെയ്യും ഉപ്പും ചേര്‍ത്ത് കുഴച്ചെടുക്കുക. നന്നായി കുഴച്ച മാവ് സേവക നാഴിയിലേക്ക് നിറച്ച് ഇത് ഒരു ഇടിയപ്പത്തട്ടില്‍ തേങ്ങ ഇട്ട് അതിലേക്ക് ചുറ്റി ഇടുക. പത്ത് പതിനഞ്ച് മിനിറ്റ് ആവിയില്‍ വേവിച്ച് എടുത്ത് ഉപയോഗിക്കാവുന്നതാണ്. മാവില്‍ നെയ്യ് ചേര്‍ക്കുന്നതും നല്ലതുപോലെ തിളച്ച വെള്ളം ഒഴിക്കുന്നതും ഇടിയപ്പത്തിന്റെ മാവ് സോഫ്റ്റ് ആവുന്നതിന് സഹായിക്കും

ജനറൽ

ഈഡിസ് കൊതുകുകളിൽ വൈറസ് സാന്നിധ്യം: ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

തിരുവനന്തപുരം ജില്ലയിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നീ രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, ഈഡിസ് കൊതുകുകളെയും ലാർവയെയും ശേഖരിച്ച് നടത്തിയ പഠനത്തിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക എന്നീ രോഗങ്ങൾ പകർത്തുന്ന വൈറസുകളെ കണ്ടെത്തിയതായി ഡിഎംഒ അറിയിച്ചു. തിരുവനന്തപുരം നഗരസഭ, കരകുളം, കഠിനംകുളം പഞ്ചായത്തുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ജില്ലാ വെക്റ്റർ കൺട്രോൾ യൂണിറ്റ് നടത്തിയ പഠനത്തിൽ, തിരുവനന്തപുരം കോർപ്പറേഷനിലെ അമ്പലത്തറ, തൃക്കണ്ണാപുരം, ആറന്നൂർ, കുളത്തൂർ, മുട്ടത്തറ, കരകുളം, ചാക്ക, കണ്ണമ്മൂല, ശാസ്തമംഗലം എന്നീ പ്രദേശങ്ങളിലും കരകുളം, കഠിനംകുളം പഞ്ചായത്തുകളിൽ നിന്നും ശേഖരിച്ച സാമ്പിളുകളിൽ ഡെങ്കിപ്പനി, ചിക്കൻഗുനിയ , സിക എന്നീ രോഗങ്ങൾ പരത്തുന്ന വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയിരിന്നു. ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ വീഴ്ച കൂടാതെ നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർഥിച്ചു. ചെടിച്ചട്ടികളുടെ അടിയിലെ ട്രേ, മണി പ്ലാന്റ് വച്ചിരിക്കുന്ന പാത്രം, ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ടെറസ്സ്, സൺഷെയ്ഡ്, ചിരട്ടകൾ, ടയറുകൾ എന്നിവിടങ്ങളിൽ വെളളം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടതാണ്. കരയിൽ കയറ്റി വച്ചിരിക്കുന്ന വള്ളങ്ങൾ കമഴ്ത്തിവെച്ചും, ബോട്ടുകളിൽ കെട്ടിയിട്ടിരിക്കുന്ന ടയറുകളിൽ ഉപ്പുവെള്ളം നിറച്ചും ഈഡിസ് കൂത്താടികളെ നിയന്ത്രിക്കാവുന്നതാണ്. വെള്ളം ഒഴുക്കി കളയാൻ പറ്റാത്ത സ്ഥലങ്ങളിൽ വേപ്പിൻ പിണ്ണാക്ക്, ഉപ്പ് എന്നിവ ഉപയോഗിക്കുക. രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക. സ്വയം ചികിത്സ പാടില്ല. വീടിനുള്ളിലും പരിസരത്തും കൊതുക് മുട്ടയിട്ട് പെരുകുന്ന സാഹചര്യം ഉണ്ടാക്കുന്നത് പൊതുജനാരോഗ്യ നിയമപ്രകാരം പതിനായിരം രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണന്നും ഡി.എം.ഒ അറിയിച്ചു.

ജനറൽ

സിനിമാ താരം കസാൻ ഖാൻ അന്തരിച്ചു

കൊച്ചി: വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായ സിനിമാ താരം കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതം മൂലം ജൂൺ ഒമ്പതിനായിരുന്നു അന്ത്യം.ദിലീപ് ചിത്രമായ സിഐഡി മൂസയിൽ ഇദ്ദേഹം അവതരിപ്പിച്ച വില്ലൻ കഥാപാത്രം ഏറെ ജന സ്വീകാര്യത നേടിയിരുന്നു.1993ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം ഗാന്ധർവത്തിലൂടെയായിരുന്നു കസാൻ ഖാൻ മലയാള സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്.വർണപകിട്ട്, ദി കിംഗ്, ഡോൺ, മായാമോഹിനി, രാജാധിരാജ, മര്യാദ രാമൻ അടക്കമുള്ള നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും പ്രവർത്തിച്ചിട്ടുണ്ട്.

ജനറൽ

സുധിയെ അവസാനമായി കണ്ട്; കണ്ണീര് അടക്കാനാകാതെ സഹപ്രവര്‍ത്തകര്‍

കോട്ടയം: അന്തരിച്ച ചലച്ചിത്ര മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ   ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.  രാവിലെ ഏഴര മുതൽ കോട്ടയം വാകത്താനം പൊങ്ങന്താനത്തുള്ള സുധിയുടെ വീട്ടിലും പിന്നീട് പൊങ്ങന്താനം യു പി സ്കൂൾ, വാകത്താനം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ എന്നിവിടങ്ങളിലും പൊതു ദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായാവും മൃതദേഹം സെമിത്തേരിയിൽ എത്തിക്കുക. ഇന്നലെ തൃശൂരിൽ ഉണ്ടായ വാഹന അപകടത്തിലാണ് സുധി മരിച്ചത് അതേസമയം കൊല്ലം സുധിയുടെ അകാല വിയോ​ഗത്തിന്റെ ഞെട്ടലിലാണ് സാസ്കാരിക കേരളം ഇപ്പോളും. എങ്ങും തങ്ങളുടെ പ്രിയ സുഹൃത്തിനെ, സഹപ്രവർത്തകനെ കുറിച്ചുള്ള ഓർമകളാണ് രാഷ്ട്രീയ- സിനിമ-സീരിയൽ രംഗത്തെ പ്രമഖർ പങ്കുവയ്ക്കുന്നത്. തങ്ങൾക്കൊപ്പം ചിരിച്ച് കളിച്ചിരുന്ന സുധി ഇനി ഇല്ല എന്നത് ആർക്കും ഉൾക്കൊള്ളാനായിട്ടില്ല.  കഴിഞ്ഞ ദിവസം പൊതു ദര്‍ശനത്തിന് നടന്‍ സുരേഷ് ഗോപിയും. സുധി പങ്കെടുത്തിരുന്ന ടിവി പരിപാടിയിലെ സഹപ്രവര്‍ത്തകരും എത്തിയപ്പോള്‍ വൈകാരികമായ രംഗങ്ങളാണ് ഉണ്ടായത്. നടന്‍ സുരാജ് വെഞ്ഞാറന്‍മൂട് എത്തിയിരുന്നു വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്താന്‍.   

ജനറൽ

ഞാൻ പോവാണ്..വെറുതെ എന്തിനാ എക്സ്പ്രഷൻ ഇട്ട് ചാവണത് '; നോവുണർത്തി സുധിയുടെ ഡയലോ​

പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ച വ്യക്തിത്വം, ഉരുളയ്ക്ക് ഉപ്പേരി പോലെ ത​ഗ് മറുപടികൾ, ജ​ഗദീഷിനെ അനുകരിച്ച് കയ്യടി, ജീവിതത്തിലെ പ്രതിസന്ധികളിലും കാണികളെ ചിരിപ്പിച്ച കലാകാരൻ. കൊല്ലം സുധിയെ കുറിച്ച് പറയാൻ വാക്കുകൾ ഏറെയാണ്. വേദികളിൽ പൊട്ടിച്ചിരി വിതറിയ ആ അതുല്യകലാകാരന്റെ വിയോ​ഗത്തിന്റെ ഞെട്ടലിലാണ് കേരളക്കര ഇപ്പോൾ.  സ്റ്റേജ് ഷോകളിൽ മാത്രമല്ല, ബി​ഗ് സ്ക്രീനിലും സുധി നൽകിയത് എന്നും ഓർത്തിരിക്കാനുള്ള കഥാപാത്രങ്ങളാണ്. പ്രത്യേകിച്ച് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമ. 'ഞാൻ പോവാണ്..വെറുതെ എന്തിനാ ഒരുപാട് എക്സ്പ്രഷൻ ഇട്ട് ചാവണത്', എന്ന് വിഷ്ണുവിനോട് സുധിയുടെ കഥാപാത്രം പറയുന്ന ഡലോ​ഗ് ആയിരുന്നു ചിത്രത്തിലെ ഹൈലൈറ്റുകളിൽ ഒന്ന്.  2016ൽ റിലീസ് ചെയ്ത ചിത്രത്തിലെ സുധിയുടെ ഈ ഡയലോ​ഗ് ഏഴ് വർഷങ്ങൾക്കിപ്പുറവും ലൈം ലൈറ്റിൽ തന്നെ നിൽക്കുകയാണ്. സോഷ്യൽ മീഡിയ ട്രോളുകളിലും വാട്സപ്പ് സ്റ്റാറ്റസുകളിലും പലപ്പോഴും സുധിയുടെ വാക്കുകൾ മുഴങ്ങി കേൾക്കാറുണ്ട്. ലക്ഷക്കണക്കിന് ജനങ്ങളെ പൊട്ടിച്ചിരിപ്പിച്ച ആ രം​ഗം ഇന്ന് മലയാളികൾക്ക് നോവിന്റെ വിങ്ങലായി മാറിയിരിക്കുന്നു. പാഷാണം ഷാജിക്കൊപ്പം അവതരിപ്പിച്ച കോമഡി ഷോയിലെ'കപ്പലണ്ടിയേയ്..കപ്പലണ്ടിയേയ്..', 'ഇഞ്ചി മിഠായ്.. ഇഞ്ചി മിഠായ്' എന്നിങ്ങനെയുള്ള സുധിയുടെ ‍ഡയലോഗുകളും ഏറെ ശ്രദ്ധേയമാണ്.  മിമിക്രിയിലൂടെ ആയിരുന്നു സുധിയുടെ തുടക്കം. നിരവധി സ്റ്റേജുകളിൽ സുധി കാണികളെ പൊട്ടിച്ചിരിപ്പിച്ചു. ശേഷം ടെലിവിഷൻ കോമഡി ഷോകളിൽ നിറ സാന്നിധ്യമായി. കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ബി​ഗ് സ്ക്രീനിൽ എത്തുന്നത്. 2015 ല്‍ ആയിരുന്നു ഇത്. ശേഷം കട്ടപ്പനയിലെ ഋത്വിക് റോഷന്‍,  കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി,  വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിലും സുധി അഭിനയിച്ചു. 

ജനറൽ

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂർ: നടൻ കൊല്ലം സുധി തൃശൂർ കയ്പമംഗലത്ത് വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിലായിരുന്നു അപകടം. വടകരയിൽ നിന്നും  പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്കും പരിക്കുണ്ട്. ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരാഴ്ച്ച മുമ്പ് ഇതേ സ്ഥലത്ത് നിർത്തിയിട്ട ലോറിക്ക് പിറകിൽ ടാങ്കർ ലോറിയിടിച്ച് ഡ്രൈവർ മരിച്ചിരുന്നു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി. 2015 ല്‍ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് കൊല്ലം സുധി സിനിമാരംഗത്ത് എത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പാപ്പ, തീറ്റ റപ്പായി,  വകതിരിവ്, ആന്‍ ഇന്റര്‍നാഷ്ണല്‍ ലോക്കല്‍ സ്‌റ്റോറി, കേശു ഈ വീടിന്റെ നാഥന്‍, എസ്‌കേപ്പ്, സ്വര്‍ഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ടെലിവിഷൻ കോമഡി ഷോകളിലൂടെ കുടുംബപ്രേക്ഷകരെ ഏറെ ചിരിപ്പിച്ച നടനാണ് കൊല്ലം സുധി.    

ജനറൽ

ദിവസവും കഴിക്കാം പര്‍പ്പിള്‍ നിറത്തിലുള്ള ഈ മൂന്ന് പച്ചക്കറികള്‍; അറിയാം ഗുണങ്ങള്‍...

വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിരത്തിനുള്ള സാധ്യത കുറയ്ക്കുന്നു.കാണാന്‍ ഏറെ ഭംഗിയുള്ളയവയാണ് പര്‍പ്പിള്‍ നിറത്തിലുള്ള പച്ചക്കറികള്‍. പർപ്പിൾ കാബേജ്, ബീറ്റ്റൂട്ട്, വഴുതനങ്ങ തുടങ്ങി നിരവധി പച്ചക്കറികളാണ് പര്‍പ്പിള്‍ നിറത്തിലുള്ളത്. വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവയുടെ ഗുണങ്ങളെ കുറിച്ചറിയാം... 

ജനറൽ

ബിജുക്കുട്ടനും മകളും ഒരേ പൊളി; വീണ്ടും വൈറലായി ഡാൻസ്

മലയാളികള്‍ക്ക് സുപരിചിതനാണ് ബിജുക്കുട്ടന്‍. മിമിക്രി വേദികളിലൂടേയും പിന്നീട് കോമഡി പരിപാടികളിലൂടേയുമാണ് ബിജുക്കുട്ടന്‍ മലയാളികളുടെ മനസില്‍ ഇടം നേടുന്നത്. അധികം വൈകാതെ മലയാള സിനിമയിലും നിറ സാന്നിധ്യമായി മാറുകയായിരുന്നു ബിജുക്കുട്ടന്‍. മിമിക്രിയിലും അഭിനയത്തിലുമൊക്കെ കയ്യടി നേടിയ ബിജുക്കുട്ടന്‍ നല്ലൊരു ഡാന്‍സര്‍ കൂടിയാണ്. ഈയ്യടുത്ത് മകള്‍ ലക്ഷ്മിയ്‌ക്കൊപ്പം ചുവടുവെക്കുന്ന ബിജുക്കുട്ടന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വീണ്ടും മകൾക്കൊപ്പം വൈറൽ ഡാൻസുമായി വന്നിരിക്കുകയാണ് ബിജുക്കുട്ടൻ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് ബിജുക്കുട്ടൻ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.