വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നവംബർ 14 ന് തലപ്പലം ഗ്രാമ പഞ്ചായത്ത് ഹാളിൽ കുട്ടികളുടെ ഹരിത സഭ ചേർന്നു.

സംസ്ഥാന സർക്കാരിൻ്റെ മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി നവംബർ 14 ന് തലപ്പലം ഗ്രാമ പഞ്ചായത്ത് ഹാളിൽ കുട്ടികളുടെ ഹരിത സദ ചേരുകയുണ്ടായി. ഹരിത സഭ ഗ്രാമ പഞ്ചായത്ത് പ്രസിടണ്ട് ശ്രീമതി എൽസമ്മ തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ സ്വാഗതവും മെമ്പർ ബിജു KK കൃതജ്ഞതയും നടത്തി. ബ്ലോക്ക് മെമ്പർമാരായ ശ്രീകല ടീച്ചർ, മേഴ്സി മാത്യു മുൻ പ്രസിടണ്ട് അനുപമ വിശ്വനാഥ്  മെമ്പർമാരായ ജോമി ബെന്നി , കൊച്ചുറാണി ജയ്സൺ, കെ ജെ സെബാസ്റ്റ്യൻ,അസി സെക്രട്ടറി സിന്ധു PA എന്നിവർ ആശംസകൾ നേർന്നു.തുടർന്ന് നടന്ന കുട്ടികളുടെ ഹരിത സഭയിൽ എട്ട് സ്കൂളുകളിൽ നിന്നായി 150 ഓളം കുട്ടികൾ പങ്കെടുത്തു. കുട്ടികൾ അവതരിച്ച റിപ്പോർട്ടുകൾക്ക് സെകട്ടറി രാജീവ് R മറുപടി നൽകി

കേരളം

മൂന്നു മണിക്കൂറില്‍ കൂടുതല്‍ ആനയെ എഴുന്നള്ളിക്കരുത്: മാര്‍ഗരേഖയുമായി ഹൈക്കോടതി

കൊച്ചി : ആനകളുടെ എഴുന്നള്ളിപ്പിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കി ഹൈക്കോടതി ഉത്തരവിട്ടു. പൊതുവഴിയില്‍ രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയില്‍ ആനകളെ ഉപയോഗിച്ചുള്ള പരിപാടികള്‍ പാടില്ലെന്നും രാത്രി 10 മണിക്കും രാവിലെ 4 മണിക്കും ഇടയില്‍ ആനകളെ കൊണ്ടുപോകരുതെന്നും മാര്‍ഗരേഖയില്‍ പറയുന്നു. തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കരുത്. ഒരു ദിവസം 30 കിലോമീറ്ററില്‍ അധികം ആനയെ നടത്തിക്കൊണ്ടുപോകരുത്. 125 കിലോമീറ്റര്‍ അധികം ദൂരം വാഹനത്തില്‍ കൊണ്ടുപോകരുത്. ആറു മണിക്കൂറിലധികം ആനയെ വാഹനത്തില്‍ കൊണ്ടുപോകാന്‍ പാടില്ല. ആനയെ കൊണ്ടുപോകുന്ന വാഹനത്തിന്റെ പരമാവധി വേഗത 25 കിലോമീറ്ററേ പാടുള്ളൂ. ഈ വേഗത പ്രകാരം വാഹനങ്ങളില്‍ സ്പീഡ് ഗവര്‍ണര്‍ ഉറപ്പാക്കണം. ഒരു ദിവസത്തില്‍ എട്ടു മണിക്കൂറെങ്കിലും ആനയ്ക്ക് വിശ്രമം കിട്ടണമെന്നും കോടതി പറഞ്ഞു. ആനകളെക്കൊണ്ട് തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യല്‍ മത്സരങ്ങള്‍ ചെയ്യിക്കുന്നതിനും നിയന്ത്രണം തുടങ്ങി ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങളാണ് കോടതി പുറത്തിറക്കിയിരിക്കുന്നത്. 

കേരളം

റേഷൻ കാർഡിലെ പിശകുകൾ പരിഹരിക്കാം; തെളിമ 2024 പദ്ധതിയുമായി കേരള സർക്കാർ

റേഷൻ കടകളിൽ ഒരു മാസത്തേക്ക് പരാതി പെട്ടി. സംവിധാനം നാളെ മുതൽ പ്രാബല്യത്തിൽ വരും. കാർഡ് ശുദ്ധീകരണമാണ് പ്രധാന ലക്ഷ്യം. കാർഡ് ഉടമകൾക്ക് നേരിട്ടു റേഷൻ കടകളിൽ എത്തി കാർഡ് ശുദ്ധീകരിക്കാം. കാർഡ് ഉടമകൾക്ക് ഇതിലൂടെ പണച്ചിലവ് ഇല്ലാതാകും. റേഷൻ കടകളിലെ മറ്റു പരാതികളും ഇതിൽ നിക്ഷേപിക്കാം. ഈ സംവിധാനം വഴി റേഷൻ കാർഡിലെ തെറ്റുകൾ തിരുത്താനും ആധാർ നമ്പർ ചേർക്കാനും അവസരമുണ്ടാകും.തെളിമ 2024 എന്ന പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ അംഗങ്ങളുടെയും ഉടമയുടെയും പേര്, വയസ്, മേൽവിലാസം, കാർഡുടമയുമായുള്ള ബന്ധം തുടങ്ങിയ വിവരങ്ങളിൽ തെറ്റുകൾ തിരുത്താം. അനർഹമായി കൈവശം വെച്ചിരിക്കുന്ന മുൻഗണനാ / എഎവൈ കാർഡുകളെക്കുറിച്ചുള്ള വിവരങ്ങളും അറിയിക്കാം. എൽപിജി, വൈദ്യുതി കണക്ഷൻ ചേർക്കാം. മതിയായ രേഖകൾക്കൊപ്പം അപേക്ഷകൾ റേഷൻ കടകളിൽ സ്ഥാപിച്ചിട്ടുള്ള പെട്ടികളിൽ നിക്ഷേപിച്ചാൽ മതി.  

കേരളം

ട്രാഫിക് നിയമം ലംഘിച്ചോ? പിഴ അടയ്ക്കാന്‍ വാട്‌സാപ്പില്‍ മെസേജ് വരില്ല; മുന്നറിയിപ്പുമായി MVD

ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള സന്ദേശങ്ങള്‍ ഒരിക്കലും വാട്‌സാപ്പിലൂടെ അയക്കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. ഇത്തരം സന്ദേശങ്ങള്‍ തട്ടിപ്പാണെന്നും ഒരിക്കലും ഇത്തരം സന്ദേശങ്ങളോ പേയ്‌മെന്റ് ലിങ്കോ വാട്‌സാപ്പില്‍ അയക്കില്ലെന്നും മോട്ടോര്‍ വാഹനവകുപ്പ് ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.   എംവിഡിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:- "അറിഞ്ഞോ അറിയാതെയോ ഒരു ട്രാഫിക് നിയലംഘനം നടത്തിയിട്ടുണ്ടോ ? സ്വയം ഉറപ്പാക്കുക. ട്രാഫിക് നിയമലംഘനം നടത്തിയിട്ടില്ലെന്ന്  ഉറപ്പാണെങ്കിൽ ശ്രദ്ധിക്കുക ഇത്തരം ഒരു സന്ദേശമോ പേയ്മെൻ്റ് ലിങ്കോ നിങ്ങളുടെ മൊബൈലിൽ വരുകയില്ല. ഒരു നിമിഷം നമ്മെ  പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും മോട്ടോർ വാഹനവകുപ്പിൻ്റെ പോർട്ടൽ echallan.parivahan.gov.in ആണ്. മെസ്സേജുകൾ പരിവാഹൻ പോർട്ടലിൽ നിന്നും നിങ്ങളുടെ രജിസ്ട്രേഡ് മൊബൈൽ നമ്പറിലേക്ക് മാത്രമേ വാഹനനമ്പർ സഹിതം നിയമലംഘന അറിയിപ്പുകൾ വരികയുള്ളു.  ഒരു പേയ്മെൻ്റ് ലിങ്ക് .apk ആപ്പ് നിങ്ങളുടെ whatsapp ലേയ്ക്ക് അയയ്ക്കുന്ന സംവിധാനം MoRTH  (Ministry of Road Transports & Highways)ന് ഇല്ല. ഇത്തരം message കൾ ഓപ്പൺ ചെയ്യാതിരിക്കുക Screenshot എടുത്ത് ഓഫീസുമായി ബന്ധപ്പെട്ട് ഇതിൻ്റെ സാധുത ഉറപ്പാക്കുക. വ്യാജമെങ്കിൽ ഉടൻ delete ചെയ്യുക. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട  

പ്രാദേശികം

കുഴിവേലിയിൽ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10 ന്

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി വാർഡിൽ ഇനി ഉപതെരഞ്ഞെടുപ്പിൻ്റെ ആരവം. സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവെച്ച അൻസൽനപരിക്കുട്ടിയുടെ ഒഴിവിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. അടുത്ത വർഷം നടക്കുന്ന നഗരസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇരു മുന്നണികൾക്കും ഒരുപോലെ നിർണായകമാണ്.

പ്രാദേശികം

ഹിമാലയത്തിലെ മൗണ്ട് റെനോക് കൊടുമുടി കീഴടക്കി ഈരാറ്റുപേട്ടക്കാരൻ

ഈരാറ്റുപേട്ട: ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടികളിൽ ഒന്നായ മൗണ്ട് റെനോക് കൊടുമുടി കീഴടക്കി ഈരാറ്റുപേട്ടക്കാരൻ. സമുദ്ര നിരപ്പിൽ നിന്നും 16500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ മൗണ്ട് റെനോക് കൊടുമുടി 14 ദിവസങ്ങൾ നീണ്ട പാർവതാരോഹനത്തിന് ശേഷമാണ് ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് ഫഹദ് കീഴടക്കിയത്.  നടക്കൽ അമാൻ മസ്ജിദിന് സമീപം ആസാദ് ലെയിനിൽ കീഴേടത്ത് സാലിയുടേയും സുഹദയുടേയും മുത്ത മകനായ 28 കാരനായ മുഹമ്മദ് സഹദ് കഴിഞ്ഞ മാസം 11 നാണ് നാട്ടിൽനിന്ന് പുറപ്പെട്ടത്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലുള്ള യുവജന പരിശീലന കേന്ദ്രത്തിലെ പി.എസ്.സി ട്രെയിനറായ സഹദ് നേരത്തേയും പർവതം കീഴടക്കി വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ഹിമാലയത്തിലെ തന്നെ മറ്റൊരു കൊടുമുടിയായ 12,500 അടി ഉയരമുള്ള കേദാർകന്ത വഴി കാട്ടിയുടെ സഹായമില്ലാതെയാണ് സഹദ് അന്ന് കീഴടക്കിയത്. പശ്ചിമഘട്ട പർവതാരോഹകനായ സഹദ് ഇതിനകം 20 ലേറെ ട്രക്കിംഗുകൾ നടത്തിയിട്ടുണ്ട്. സിവിൽ സർവീസ് സ്വപ്നം കാണുന്ന സഹദിന് എവറസ്റ്റ് കീഴടക്കണമെന്നാണ് ആഗ്രഹം.

പ്രാദേശികം

തിടനാട് ക്ഷേത്രക്കുളം നവീകരണം ഉദ്ഘാടനം 16ന്

ഈരാറ്റുപേട്ട : തിടനാട് ശ്രീമഹാക്ഷേത്ര കോമ്പൗണ്ടിൽ വട്ടക്കാവ് ദേവീക്ഷേത്രത്തോടനുബന്ധിച്ചുള്ള, ക്ഷേത്രാചാരങ്ങൾക്ക് ഉപയോഗിക്കുന്ന കുളം ജീർണ്ണാവസ്ഥയിലായിരുന്നത്  പുനരുദ്ധരിക്കുന്നതിന് സംസ്ഥാന ഇറിഗേഷൻ വകുപ്പിൽ നിന്നും 42 ലക്ഷം രൂപ അനുവദിച്ചത് വിനിയോഗിച്ച് നടത്തുന്ന നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം 16-)o തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് സ്കറിയാ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോസഫ് ജോർജ് വെള്ളൂക്കുന്നേൽ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് കാലായിൽ,  വിജി ജോർജ് വെള്ളുക്കുന്നേൽ, ജോയിച്ചൻ കാവുങ്കൽ, സന്ധ്യ ശിവകുമാർ എന്നിവരും, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുണ്ടക്കയം ഗ്രൂപ്പ് അസി. കമ്മീഷണർ  ഗോപകുമാർ, ദേവസ്വം ഗ്രൂപ്പ് അഡ്മിനിസ്ട്രേറ്റർ യദു കൃഷ്ണൻ, മൈനർ ഇറിഗേഷൻ കോട്ടയം ഡിവിഷൻ  എക്സിക്യൂട്ടീവ്  എൻജിനീയർ  സുമേഷ് കുമാർ, മറ്റ് എഞ്ചിനീയർമാരായ  രതീഷ്,  ഹേമന്ത് എസ്, അഗ്രികൾച്ചറൽ ഓഫീസർ സുഭാഷ്  എസ്, വിവിധ ഹൈന്ദവ സമുദായ സംഘടനാ നേതാക്കന്മാരായ മനോജ് ടി.ജി ,  ജയപ്രകാശ് ടി.പി, സുധാകരൻ കൊമ്പനാൽ,  സന്തോഷ് കുമാർ,  കൃഷ്ണകുമാർ  എസ്, മോഹൻകുമാർ, രാജു കുന്നുംപുറത്ത്, ജോജി വലിയ വീട്ടിൽ, സിബി വി.പി എന്നിവർ പ്രസംഗിക്കും.  പുനരുദ്ധാരണ   പ്രവർത്തനങ്ങളുടെ ഭാഗമായി കുളത്തിന്റെ തകർച്ചയിൽ ആയ കെട്ടുകൾ പൂർണ്ണമായും പുനർ നിർമ്മിക്കുകയും  സുരക്ഷിതത്വത്തിനായി ബെൽറ്റ് വാർക്കൽ,  പാരപ്പറ്റുകൾ എന്നിവയും ക്രമീകരിക്കും. കൂടാതെ കുളം നിറയുന്ന സന്ദർഭത്തിൽ അധികജലം പുറത്തേക്ക് ഒഴുകിപ്പോകുന്നതിന് പ്രത്യേക ലീഡിങ് ചാനൽ സംവിധാനവും ഒരുക്കും.  ക്ഷേത്രാവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ കൽപ്പടവുകളും നിർമ്മിക്കും. നിർമ്മാണ പ്രവർത്തികൾ ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.

പ്രാദേശികം

വഖഫ് ഭേദഗതി ലീഗൽ വർക്ക് ഷോപ്പ്

ഈരാറ്റുപേട്ട:വഖഫ് ഭേദഗതി മത വിരുദ്ധം മൗലികാവകാശ ലംഘനം എന്ന വിഷയത്തിൽ ഈരാറ്റുപേട്ട മുസ്ലിം ഏകപോന സമിതി സംഘടിപ്പിക്കുന്ന ലീഗൽ വർക്ക്ഷോപ്പ് നാളെ (വെളളി) 6.30 PM ന് നടയ്ക്കൽ ഫൗസിയ ഓഡിറ്റോറിയത്തിൽ നടക്കും.കേരള ബാർ കൗൺസിൽ അംഗം അഡ്വ.മുഹമ്മദ് ഷാ മുഖ്യ പ്രഭാഷണം നടത്തും.അബ്ദുൽ ബാസിത്തിൻ്റെ  ഖിറാഅത്തോടെ ആരംഭിക്കുന്ന പ്രോഗ്രാമിൽ ചെയർമാൻ നൗഫൽ ബാഖവി അധ്യക്ഷത വഹിക്കും. വി.പി മുഹമ്മദ് സുബൈർ മൗലവി ഉദ്ഘടനം ചെയ്യും.പി.എ ഹാഷിം സ്വാഗതം ആശംസിക്കും.പ്രൊഫ.എ.എം റഷീദ് പ്രമേയം അവതരിപ്പിക്കും.വി.എംഅഷ്റഫ് നന്ദി പറയും