വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

മൗണ്ട് റെനോക് കീഴടക്കിയ സഹദിനെ വെൽഫെയർ പാർട്ടി ആദരിച്ചു

ഈരാറ്റുപേട്ട: ഹിമാലയത്തിലെ ഏറ്റവും ഉയരം കൂടിയ മൗണ്ട് റെനോക് കൊടുമുടിയിൽ ഇന്ത്യൻ പതാക ഉയർത്തിയ മുഹമ്മദ് സഹദിനെ വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു. മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് സഹദിന് ഉപഹാരം കൈമാറി.  സമുദ്ര നിരപ്പിൽ നിന്നും 16500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സിക്കിമിലെ മൗണ്ട് റെനോക് കൊടുമുടിയാണ് 14 ദിവസങ്ങൾ നീണ്ട യാത്രക്കൊടുവിലാണ് സഹദ് കീഴടക്കിയത്. പർവതാരോഹണം കഴിഞ്ഞ് വ്യാഴാഴ്ചയാണ് സഹദ് നാട്ടിലെത്തിയത്. ഈരാറ്റുപേട്ട നടക്കൽ അമാൻ മസ്ജിദിന് സമീപം ആസാദ് ലെയിനിൽ താമസിക്കുന്ന കീഴേടത്ത് സാലിയുടേയും സുഹദയുടേയും മുത്ത മകനായ മുഹമ്മദ് സഹദ്, എവറസ്റ്റ് കൊടുമുടി കീഴടക്കലാണ് അടുത്ത ലക്ഷ്യമെന്ന് പറഞ്ഞു.  മുനിസിപ്പൽ സെക്രട്ടറി കെ.എ. സാജിദ്, ട്രഷറർ നോബിൾ ജോസഫ്, വൈസ് പ്രസിഡന്റ് യൂസുഫ് ഹിബ, വി.എം. ഷഹീർ, യാസിർ പുള്ളോലി, യൂസുഫ് പി.എ, സക്കീർ കറുകാഞ്ചേരി എന്നിവരും പങ്കെടുത്തു.  .

പ്രാദേശികം

ഈരാറ്റുപേട്ട . നഗരസഭ പതിനാറാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന .ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി. റൂബിന നാസറിന്റെ വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷനും ഓഫിസ് ഉദ് ഘാടനവും നടത്തി

ഈരാറ്റുപേട്ട: നഗരസഭ പതിനാറാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി യഹീന മോളുടെ (റൂബിന നാസർ) വാർഡ് തെരഞ്ഞെടുപ്പ് കൺവെൻഷനും ഓഫീസ് ഉദ് ഘാടനവും നടത്തി. യു.ഡി.എഫ് മണ്ഡലം പ്രസിഡന്റ് പി.എച്ച്. നൗഷാദ് അധ്യക്ഷത വഹിച്ച യോഗം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. വി.എം. മുഹമ്മദ് ഇല്ല്യാസ് മുഖ്യ പ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു ഓഫീസ് ഉദ്ഘാടനം ചെയ്തു.   നഗരസഭ ചെയർ പേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, അനസ് നാസർ, റസീം മുതുകാട്ടിൽ, റഫീക്ക് മണിമല, കെ.എ. മുഹമ്മദ് അഷറഫ്,സാദിക്ക് മറ്റക്കൊമ്പനാൽ, റാസി ചെറിയവല്ലം, വി.എം. സിറാജ്, മുഹമ്മദ് ഹാഷിം, വി.പി. നാസർ, റൂബിന നാസർ എന്നിവർ സംസാരിച്ചു.    

മരണം

മുഹമ്മദ് ഇബ്രാഹിം (70)നിര്യാതനായി കറുകാം ചേരിയിൽ ഇളപ്പുങ്കൽ

മുഹമ്മദ് ഇബ്രാഹിം (70)നിര്യാതനായി കറുകാം ചേരിയിൽ ഇളപ്പുങ്കൽ(മുൻ കാർ ടാക്സി ഡ്രൈവർ ) പോലീസ് സ്റ്റേഷൻ  ഖബറടക്കം നാളെ പുത്തൻ പള്ളിയിൽ സമയം പിന്നീട് അറിയിക്കും.      

പ്രാദേശികം

വയനാട്ടിലെയും പാലക്കാട്ടിലെയും ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്തത്തിൽ ആഹ്ലാത പ്രകടനം നടത്തി.

ഈരാറ്റുപേട്ട . പ്രിയ ങ്ക ഗാന്ധിയേയും. രാഹുൽ മാം കുട്ടത്തിനെയും വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച . വയനാട്ടിലെയും പാലക്കാട്ടിലെയും ജനങ്ങൾക്ക് അഭിവാദ്യം അർപ്പിച്ചു കൊണ്ട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്തത്തിൽ ആഹ്ലാത പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് അനസ് നാസർ. നഗരസഭ വൈസ് ചെയർമാർ. അഡ്വ.വി.എം. മുഹമ്മദ് ഇല്യാസ്.പി.എച്ച്. നു ഷാദ് . വർക്കിച്ചൻ വയമ്പോത്തനാൽ. കെ.ഇ.എ ഖാദർ . എസ്.എം. മുഹമ്മദ് കബീർ . എനീഫ. കിണറ്റും മൂട്ടിൽ. വി.എ.അബ്ദുൽ കരീം. സലിം നെടുങ്കണ്ടം. അഡ്വ. അബീരാൻ ബാബു . സിജു . കിണറ്റും മൂട്ടിൽ എന്നിവർ നേതൃത്തം നൽകി.

മരണം

*അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ അനദ്ധ്യാപക ജീവനക്കാരൻ തറക്കുന്നേൽസാബുവിന്റെ ഭാര്യ ഷാലറ്റ് സാബു 52 നിര്യാതയായി

ഷാലറ്റ് സാബു (52)  അടുക്കം : അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ അനദ്ധ്യാപക ജീവനക്കാരൻ തറക്കുന്നേൽസാബുവിന്റെ ഭാര്യ ഷാലറ്റ് സാബു 52 നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച്ച (25/11/2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് അടുക്കം സെൻ്റ് സേവ്യേഴ്സ് ദേവലയത്തിൽ. മക്കൾ:ഗ്രീഷാ ( വിദ്യാർത്ഥിനി - ചൂണ്ടച്ചേരി എഞ്ചിനിയറിംഗ് കോളേജ്) ഗ്രേഷ്യസ് ( വിദ്യാർത്ഥി - എസ്സ്.എം.വി ഹയർ സെക്കൻഡറി സ്കൂൾ പൂഞ്ഞാർ ) പരേത ചെമ്മലമറ്റം തയ്യിൽ കുടുബാംഗമാണ്.

പ്രാദേശികം

വെൽഫെയർ പാർട്ടി പൂഞ്ഞാർ മണ്ഡലം ഭാരവാഹികളെ തെരഞ്ഞെടുത്തു

ഈരാറ്റുപേട്ട: വെൽഫെയർ പാർട്ടി പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി ഓഫീസിൽ കൂടിയ പൂഞ്ഞാർ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ ഉദ്ഘാടനം ചെയ്തു. വിവാദങ്ങളുയരുമ്പോൾ മൌനം പാലിക്കുകയും അതുവഴി പരമാവധി മുതലെടുപ്പ് നടത്താനുമുള്ള ശ്രമമാണ് സി.പി.എം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അൻസാർ അബൂബക്കർ പറഞ്ഞു. ധ്രുവീകരണം പാരമ്യത്തിലെത്തിയ ശേഷംമാത്രം ഇടപെടുക എന്ന നയമാണ് ഇപ്പോൾ സർക്കാർ പയറ്റിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം, മദ്രസാധ്യാപകർക്ക് സർക്കാർ ശമ്പളം കൊടുക്കുന്നുവെന്ന ആരോപണം തുടങ്ങിയ കാര്യങ്ങളിലെന്നപോലെ ഇപ്പോൾ മുനമ്പം വിഷയത്തിലും ഇതേ നിലപാടുമായാണ് സർക്കാർ മുന്നോട്ടുപോകുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് ഉയരുന്ന വിവാദങ്ങളിൽ മിണ്ടാതിരുന്ന് വോട്ട് പെട്ടിയിലായ ശേഷം മാത്രമാണ് ഇത്തരം കാര്യങ്ങളെക്കുറിച്ച് സർക്കാർ വിശദീകരണം നൽകുന്നത്. ഇത് സി.പി.എം-ബി.ജെ.പി ഡീലിന്റെ ഭാഗമായാണോയെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഫിർദൌസ് റഷീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ജലാലുദ്ദീൻ കഴിഞ്ഞ കാലയളവിലെ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. സംസ്ഥാന ജനറൽ കൌൺസിൽ അംഗം സിദ്ധീഖ് പെരുമ്പാവൂർ, ജില്ലാ ട്രഷറർ നിസാർ അഹമ്മദ് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികളായി കെ.എച്ച്. ഫൈസൽ (പ്രസി.), യൂസുഫ് ഹിബ (സെക്ര.), എം.പി. ഇബ്രാഹിം കുട്ടി (ട്രഷറർ), പി.പി. സുനീഷ് (വൈസ് പ്രസി.), പി.കെ. ലീല (ജോ. സെക്ര) എന്നിവരെ തെരഞ്ഞെടുത്തു. അൻവർ ബാഷ, ബൈജു സ്റ്റീഫൻ, എ.കെ. ജയമോൾ, എം.പി. മോളി, പി.കെ. ഷാഫി, റൈന ടീച്ചർ, വി.എം. ഷെഹീർ എന്നിവരാണ് മണ്ഡലം കമ്മിറ്റിയംഗങ്ങൾ. തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന ജനറൽ കൌൺസിൽ അംഗം സിദ്ധീഖ് പെരുമ്പാവൂർ പുതിയ ഭാരവാഹികൾക്ക് പതാക കൈമാറി. പുതിയ മണ്ഡലം പ്രസിഡന്റ് കെ.എച്ച്. ഫൈസൽ സംസാരിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട സീഡ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വനിതാശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി 50 ശതമാനം സബ്‌സിഡിയോടെ തയ്യല്‍ മെഷീനുകള്‍ വിതരണം ചെയ്തു

സര്‍ദ്ദാര്‍ പട്ടേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റല്‍ സ്റ്റഡീസ്, ഈരാറ്റുപേട്ട സീഡ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തയ്യല്‍മെഷീനുകള്‍ വിതരണം ചെയ്തു. വനിതാശാക്തീകരണം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ ഭാഗമായി 50 ശതമാനം സബ്‌സിഡിയോടെയാണ് തയ്യല്‍മെഷീനുകളും ആവശ്യമുള്ളവര്‍ക്ക് മോട്ടോറുകളും നല്കിയത്. ഈരാറ്റുപേട്ട വടക്കേക്കരയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രോജക്ട് മാനേജര്‍ സുജാ സാം തയ്യല്‍ മെഷീന്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി കുഞ്ഞുമോള്‍ സാം സ്വാഗതം ആശംസിച്ചു. കോര്‍ഡിനേറ്റര്‍മാരായ ലിന്‍സി, ജയ ജോളി, ഷേര്‍ളി, റഷീദ, കാര്‍ത്തിക, ജെസി, ബിന്ദു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 86 അംബ്രല്ലാ തയ്യല്‍ മെഷീനുകളും 44 മോട്ടോറുകളാണ് വിതരണം ചെയ്തത്. സീഡ് സൊസൈറ്റിയില്‍ അംഗത്വമെടുത്തവര്‍ക്ക് സൗജന്യമായി തയ്യല്‍ പരിശീലനവും നല്കിവരുന്നതായി സംഘാടകര്‍ പറഞ്ഞു. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷനും SPIARDS-ഉം സംയുക്തമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. ലാപ്‌ടോപ്പുകള്‍, വളങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ തുടങ്ങിയവരും സബ്‌സിഡി നിരക്കില്‍ നല്കിവരുന്നുണ്ട്. പണം അടച്ചവര്‍ക്ക് ഈ വര്‍ഷംതന്നെ ബാക്കി സാധനങ്ങള്‍ ലഭ്യമാക്കി പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പ്രാദേശികം

മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ ഈരാറ്റുപേട്ടയിൽ തുടങ്ങി

ഈരാറ്റുപേട്ട.കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന മിനി ദിശ ഹയർ സ്റ്റഡീസ് എക്സ്പോ പൂഞ്ഞാർ എംഎൽഎ അഡ്വസെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.   നഗരസഭാ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. എം.ഇ.റ്റി ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് മുഖ്യ പ്രഭാഷണം നടത്തി. സുഹാന ജിയാസ്, പി.എം.അബ്ദുൽ ഖാദർ ,പി.പി.താഹിറ, എം.പി ലീന എന്നിവർ സംസാരിച്ചു' വിദ്യാർത്ഥികൾക്ക് വിവിധ തൊഴിൽ മേഖലകളെ കുറിച്ചും ഉന്നത വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും അറിവ് നൽകുന്ന ഈ പരിപാടിയിൽ വിവിധ ഗവൺമെൻറ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സ്റ്റാളുകളും പ്രമുഖർ നയിക്കുന്ന 20 സെമിനാറുകളും നടക്കും. എക്സ് പോ നാളെ സമാപിക്കും