വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

മരണം

ജിം മാത്യു - 49 (കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ) ഉദ്യോഗസ്ഥൻ )നിര്യാതനായി.

മേലുകാവ്  - ചാലമറ്റം : കീരിപ്ളാക്കൽ പരേതനായ മാത്യുവിൻ്റെയും , അന്നമ്മയുടെയും മകൻ ജിം മാത്യു - 49 (കെ.എസ്.ആർ.ടി.സി ഈരാറ്റുപേട്ട ) ഉദ്യോഗസ്ഥൻ )നിര്യാതനായി. ഭാര്യ : മെജോ ജിം, (ഇരുമാപ്രമറ്റം എംഡി സി എം എസ് ഹൈസ്കൂൾ), ഇരുമാപ്രമറ്റം  താഴത്തു കോഴിക്കുന്നേൽ  കുടുംബാംഗമാണ്.മകൾ നോവ. വ്യാഴാഴ്ച  2 ന് ഭവനത്തിലെ പ്രാർത്ഥനയ്ക്കു ശേഷം സംസ്കാര ശുശ്രൂഷ ബേക്കർ ഡേൽ സെൻ്റ്.ആൻഡ്രൂസ് ദേവാലയത്തിലും, അടക്കം  3 മണിക്ക്  കെയ്ലിലാൻഡ് സെമിത്തേരിയിലും നടക്കു

മരണം

ഐഷ (70)നിര്യതയായി വെളിയത്ത് വഞ്ചങ്കല്‍

ഐഷ (70)വെളിയത്ത് വഞ്ചങ്കല്‍ മരണപ്പെട്ടു,ഖബറടക്കം നാളെ രാവിലെ  09 മണിക്ക് ഈരാറ്റുപേട്ട  പുത്തന്‍പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ  

പ്രാദേശികം

ഈരാറ്റുപേട്ട നഗരസഭ കുഴിവേലി ഉപതെരഞ്ഞടുപ്പ് യു.ഡി.എഫിലെ റുബിന നാസറിന് ഉജ്ജല വിജയം

ഈരാറ്റുപേട്ട : നഗരസഭ കുഴിവേലി വാർഡിൽ  ചൊവ്വാഴ്ചനടന്ന ഉപതെരഞ്ഞെടുപ്പിൽ യു .ഡി.എഫ് സ്ഥാനാർത്ഥി മുസ്ലിം ലീഗിലെ റൂബിന നാസർ (യഹിന മോൾ) വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു.100 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് റൂബിന നാസർ വിജയിച്ചത്. റൂബിനനാസറിന് 358 വോട്ട് ലഭിച്ചു'എസ്.ഡി.പി.ഐയുടെ തസ്നീം അനസ് വെട്ടിക്കലിനെയാണ് തോൽപ്പിച്ചത്. തസ്നീമിന് 258 വോട്ട് ലഭിച്ചു. എൽ .ഡി .എഫ് സ്ഥാനാർത്ഥി ഷൈല റഫീഖിന് 69 വോട്ട് മാത്രമാണ് ലഭിച്ചത്.2020ലെ നഗരസഭ തിരഞ്ഞടുപ്പിൽ യു.ഡി.എഫിലെ അൻസൽനാ പരിക്കുട്ടി 59 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഷൈല റഫീഖിനെ പരാജയപ്പെടുത്തിയത്. യു.ഡി.എഫിന് 229 വോട്ടാണ് ലഭിച്ചത്. 2020 ൽ എൽ' ഡി എഫിന് 170 വോട്ട് ഇവിടെ ലഭിച്ചിരുന്നു.എസ് ഡി പി ഐയ്ക്ക് 114 വോട്ടും ലഭിക്കുകയും ചെയ്തിരുന്നു.റുബിന നാസർ മുസ്ലിം യൂത്ത് ലീഗ് കോട്ടയം ജില്ലാ പ്രസിഡൻറ് അഡ്വ.വി.പി.നാസറിൻ്റെ ഭാര്യയാണ്.

പ്രാദേശികം

മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഉപജില്ല ക്യാമ്പ് നടത്തി

പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാ സ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് പദ്ധതിയുടെ ഭാഗമായി യൂണിസെഫ് സഹായത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന ഉപജില്ല ക്യാമ്പ് നടത്തി.നിർമ്മിത ബുദ്ധി സംവിധാനങ്ങൾ ഉപയോഗിച്ച് ഭിന്നശേഷി കുട്ടികൾക്ക് കൈത്താങ്ങ് നൽകാൻ സഹായിക്കുന്ന പ്രോഗ്രാം തയ്യാറാക്കുകയും ഒപ്പം പരിസ്ഥിതി സംരക്ഷണ ബോധവൽക്കരണത്തിനുള്ള ആനിമേഷനും കുട്ടികൾ ക്യാമ്പിൽ തയ്യാറാക്കി.ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി സബ്ജില്ലകളിൽ നിന്നും 180 കുട്ടികൾ ഉപജില്ല ക്യാമ്പിൽ പങ്കെടുത്തു. അധ്യയന ദിവസങ്ങൾ നഷ്ടപ്പെടാതെയാണ് വിവിധ ബാച്ചുകൾ ആയി ക്യാമ്പുകൾ ക്രമീകരിച്ചിരിന്നത്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കുട്ടികളെ ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കും.ക്യാമ്പ്   7 -12 -2024 ശനിയാഴ്ച രാവിലെ 9. 30  എ എമ്മിന് ഹെഡ്മിസ്ട്രസ് എം പി ലീന ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കൈറ്റ് മാസ്റ്റർ ട്രെയിനർമാരാണ്  ക്യാമ്പിന് നേത്യത്വം നൽകിയത് .8 -12 -2024 ഞായറാഴ്ച വൈകുന്നേരം 4 .30  ന് ക്യാമ്പിന്റെ സമാപന യോഗത്തിൽ കൈറ്റ് മാസ്റ്റർ കെ എസ് ഷെരീഫ്

മരണം

ഈരാറ്റുപേട്ട തെക്കേക്കര മന്തക്കുന്ന് പറമ്പുകാട്ടിൽ വീട്ടിൽ അബ്ബാസ് നിര്യതനായി

ഈരാറ്റുപേട്ട തെക്കേക്കര മന്തക്കുന്ന് പറമ്പുകാട്ടിൽ വീട്ടിൽ അബ്ബാസ് നിര്യതനായി ഖബറടക്കം പിന്നീട് അറിയിക്കും ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

പ്രാദേശികം

കുഴിവേലിയിൽ കനത്ത പോളിംഗ് 88% പോളിംഗ് രേഖപ്പെടുത്തി

ഈരാറ്റുപേട്ട നഗരസഭ പതിനാറാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ കനത്ത പോളിംഗ് . 88% ശതമാനം വോട്ട് രേഖപ്പെടുത്തിയതായി ഭരണാധികാരി അറിയിച്ചു. വോട്ട് എണ്ണൽ നാളെ രാവിലെ പത്ത് മണിക്ക് . നഗരസഭ കോൺഫ്രൻസ് ഹാളിൽ വെച്ച് നടത്തും.

കേരളം

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോൾ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ എസ് ഇ ബി

ക്രിസ്തുമസ്, നവവത്സര ആഘോഷങ്ങളുടെ ഭാഗമായി നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോഴും വൈദ്യുത ദീപാലങ്കാരം നടത്തുമ്പോഴും തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. സമീപ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജീവഹാനി ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. വലിയ നക്ഷത്ര വിളക്കുകള്‍ സ്ഥാപിക്കുമ്പോള്‍ വൈദ്യുതി ലൈനില്‍ നിന്നും മതിയായ അകലം പാലിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കണം. ഉത്സവത്തിന്റെ ഭാഗമായി കമാനങ്ങള്‍ നിര്‍മ്മിക്കുമ്പോഴും ദീപാലങ്കാരം നടത്തുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കേണ്ടതാണ്. ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷനുകള്‍ എടുക്കുക, വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്, വയറില്‍ മൊട്ടുസൂചി / സേഫ്റ്റി പിന്‍ ഇവ കുത്തി കണക്ഷനെടുക്കരുത്, വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍‍സുലേറ്റ് ചെയ്തുവെന്നും ഇഎല്‍സിബി / ആര്‍സിസിബി പ്രവര്‍‍ത്തനക്ഷമമാണെന്നും ഉറപ്പാക്കുക. ഉത്സവ നാളുകള്‍ കണ്ണീരിലാഴ്ത്താതിരിക്കാന്‍ മുന്‍കരുതല്‍ നിര്‍‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

പ്രാദേശികം

തേക്ക് മരങ്ങൾ ലേലം ചെയ്യുന്നു.

തലനാട് ഗവ.എൽ പി സ്കൂൾ വളപ്പിൽ നിൽക്കുന്ന തേക്ക് മരങ്ങൾ 23.12.2024 തിങ്കളാഴ്ച രാവില 11 മണിക്ക് ലേലം ചെയ്യുന്നു. സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ചു മാറ്റാൻ തല്പരരായവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് 9656540402 എന്ന നമ്പരിൽ ബന്ധപ്പെടുക.