വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നിറം പകർന്ന് സെന്റ്.മേരീസ് .എൽ.പി.സ്കൂൾ

ഈരാറ്റുപേട്ട:ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ പരിപാടികളാണ് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂൾ കുട്ടികൾക്കായി ഒരുക്കിയത്. ചുവന്ന ഡ്രസും ക്രിസ്തുമസ് തൊപ്പിയും ധരിച്ചാണ് കുട്ടികൾ എല്ലാവരും തന്നെ സ്കൂളിൽ എത്തിയത്. പലവിധ വർണങ്ങളാൽ കുട്ടികൾ തയാറാക്കിയ നക്ഷത്രങ്ങൾ സ്കൂളിനെ അലങ്കരിച്ചിരുന്നു. മനോഹരമായ പുൽക്കൂടും ക്രിസ്തുമസ് ട്രീയും ഏറെ ആകർഷകമായി. പാപ്പാ മത്സരത്തിൽ പങ്കെടുത്ത കുട്ടികൾ പുൽക്കൂടിനു സമീപം അണി നിരന്നതും പാട്ടിനൊത്ത് ചുവടു വച്ചതും കൗതുകക്കാഴ്ചകളായിരുന്നു. പാപ്പാമാരോ ടൊപ്പം കുട്ടികൾ എല്ലാവരും സ്കൂൾ മുറ്റത്ത് അണിനിരന്ന് നൃത്തച്ചുവടുകൾ വച്ചത് ആഘോഷങ്ങൾക്ക് കൂടുതൽ നിറം പകർന്നു. കരോൾ ഗാനങ്ങൾ, ഡാൻസ്., ക്രിസ്തുമസ് സന്ദേശം തുടങ്ങി വിവിധ പരിപാടികൾ നടത്തപ്പെട്ടു. ക്രിസ്തുമസിനോടനുബന്ധിച്ച് നടന്ന മത്സരങ്ങളിൽ വിജയികളായവർക്ക് ഹെഡ് മാസ്റ്റർ ശ്രീ. ബിജുമോൻ മാത്യു സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്ന് കേക്കു വിതരണവും നടന്നു.

കോട്ടയം

ഈരാറ്റുപേട്ട അസോസിയേഷൻ യുഎഇ “ ഈരാറ്റുപേട്ട പ്രീമിയർ ലീഗ് സീസൺ -3 “ സംഘടിപ്പിക്കുന്നു

ദുബൈ: ഡിസംബർ 22 ആം തിയതി ഞായറാഴ്ച വൈകിട്ട് 5 മണിക്കു നടക്കുന്ന ആദ്യ മത്സരത്തിൽ Al Mamzar Auto Spare parts സ്പോൺസർ ചെയ്യുന്ന തെക്കേക്കര കിംഗ്സ് Blaze care സ്പോൺസർ ചെയ്യുന്ന വടക്കേക്കര വാരിയേഴ്സുമായി ഏറ്റുമുട്ടുകയാണ്.7 മണിക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ calicut spices Trading സ്പോൺസർ ചെയ്യുന്ന നടക്കൽ റോയലസ് , vibco star സ്പോൺസർ ചെയ്യുന്ന ഈരാറ്റുപേട്ട സെൻട്രൽ ചലഞ്ചേഴ്‌സിനെ നേരിടുന്നു9 മണിക്ക് EPL ന്റെ മൂന്നാം സീസണിന്റെ ചാമ്പ്യനെ നിശ്ചയിക്കുന്ന ഗ്രാൻഡ് ഫൈനൽ.

മരണം

തൈപ്പറമ്പിൽ വീട്ടിൽ* *കബീർ 67 വയസ്സ് *നിര്യാതനായി*

ഈരാറ്റുപേട്ട തെക്കേക്കര*തൈപ്പറമ്പിൽ വീട്ടിൽ*കബീർ 67 വയസ്സ് *നിര്യാതനായി ഖബറടക്കം ഇന്ന്*11.45 am*ഈരാറ്റുപേട്ട തെക്കേക്കര മുഹിയിദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ    

കേരളം

*ക്രിസ്‌മസിന് മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻ; തിങ്കൾ മുതൽ കിട്ടിത്തുടങ്ങും

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഒരു ഗഡു പെൻഷൻ അനുവദിച്ചു. ക്രിസ്‌മസ്‌ പ്രമാണിച്ച്‌ 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. തിങ്കളാഴ്‌ച മുതൽ തുക പെൻഷൻകാർക്ക്‌ കിട്ടിത്തുടങ്ങുമെന്ന്‌ ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 27 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. കഴിഞ്ഞ മാർച്ചു മുതൽ പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കിയിട്ടുണ്ട്‌. ഈ സർക്കാർ വന്നശേഷം 33,800 കോടിയോളം രൂപയാണ്‌ ക്ഷേമ പെൻഷൻ വിതരണത്തിനായി അനുവദിച്ചത്‌.  

കോട്ടയം

മൂന്നിലവിൽ കഴിച്ചിട്ട മാലിന്യങ്ങൾ കണ്ടെത്തി

ഈരാറ്റുപേട്ട .മൂന്നിലവ് പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുറ്റത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിച്ചിട്ടെന്ന പരാതിയിൽ വഴിത്തിരിവ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുറ്റംകുഴിച്ചു നടത്തിയ പരിശോധനയിൽ മാലിന്യങ്ങൾ  വ്യാഴാഴ്ച കണ്ടെത്തി. അഞ്ചു ചാക്കോളം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. മാലിന്യങ്ങൾ നരിമറ്റത്തുള്ള പ്ലാസ്റ്റിക് സമ്പൂർണ കേന്ദ്രത്തിലേക്ക് മാറ്റി. കളത്തൂകടവ് സ്വദേശിയായ ജോൺസൺ മാസങ്ങളായി പഞ്ചായത്തിലും അധികാരകേന്ദ്രങ്ങളിലും നടത്തിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് മാലിന്യം കുഴിച്ചിട്ടതായി കണ്ടെത്തുന്നത്. ഈ വർഷം മാർച്ചിൽ ആണ് വിഷയങ്ങൾക്ക് അടിസ്ഥാനമായ സംഭവം ഉണ്ടാകുന്നത്. പതിനൊന്നാം വാർഡിലെ കുടുംബക്ഷേമ കേന്ദ്രത്തിന്റെ മുറ്റത്ത് തിരക്കിട്ട് ടൈൽ പണി നടത്തിയതിന് പിന്നാലെയാണ് ആരോപണം ഉയർന്നത്. കെട്ടിടത്തിന്റെ പിന്നിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കുഴിയിലിട്ട് നികത്തിയ ശേഷമാണ് ആണ് ടൈൽ ഇട്ടത് എന്നായിരുന്നു ആരോപണം.  സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് മുന്നിലവ് പഞ്ചായത്ത് പ്രസിഡണ്ട് ചാർലി ഐസക് പറഞ്ഞു. പ്ലാസ്റ്റിക് മാലിന്യം കുഴിയിൽ തള്ളിയത് ആരാണെന്ന് കണ്ടെത്തും. കുറ്റക്കാർക്കെതിരെ ശക്തമായി നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു.    

കേരളം

കൊച്ചിയിൽ മകൻ അമ്മയെ കുഴിച്ചു മൂടി

കൊച്ചി: എറണാകുളം വെണ്ണലയിൽ അമ്മയെ മകൻ കുഴിച്ചു മൂടി. വെണ്ണല സ്വദേശി അല്ലി(78)യാണ് മരിച്ചത്.അമ്മ മരിച്ച ശേഷം കുഴിച്ചിട്ടുവെന്നാണ് മകൻ നൽകിയ മൊഴി. മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി സ്വീകരിച്ചത്.പ്രദീപ് മദ്യപനെന്ന് പാലാരിവട്ടം പൊലീസ് പറയുന്നു.

കേരളം

ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് അപകടം

തമിഴ്നാട് സ്വദേശികളായ ശബരിമല തീർത്ഥാടകരുടെ വാഹനമാണ് ദേശീയപാതയിൽ പെരുവന്താനത്തിന് സമീപം അപകടത്തിൽപ്പെട്ടത്. ബ്രേക്ക് നഷ്ടപ്പെട്ട മിനി ബസ് റോഡിന്റെ വശത്തെ തിട്ടയിൽ ഇടിച്ച് റോഡിൽ മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഭാഗികമായി ഗതാഗതവും തടസ്സപ്പെട്ടു. പോലീസിന്റെയും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.  

കേരളം

ലുലുവിന്‍റെ ക്രിസ്തുമസ് സമ്മാനം 6000 രൂപ; ലിങ്കിൽ കണ്ണുമടച്ച് ക്ലിക്ക് ചെയ്യുന്നവർ ശ്രദ്ധിക്കൂ, വൻ തട്ടിപ്പ്

കൊച്ചി : ലുലു ഗ്രൂപ്പ് ക്രിസ്തുമസ് സമ്മാനമായി ആറായിരം രൂപ നല്‍കുമെന്ന് പ്രചരിപ്പിച്ച് തട്ടിപ്പ്. ഓഫറുകളുടെയും ഫ്രീ ഗിഫ്റ്റിന്‍റെയും പിന്നാലെ പോകുന്നവര്‍ ഇത്തരം ലിങ്കിൽ കണ്ണുമടച്ച് വിവരങ്ങളെല്ലാം നൽകുന്നതിനു മുൻപ് ഒന്നു സൂക്ഷ്മമായി പരിശോധിച്ചാൽ വ്യാജമാണെന്ന് മനസിലാക്കാമെന്ന് കേരള പൊലീസ് മുന്നറിപ്പ് നൽകി. നിരവധി അക്ഷരത്തെറ്റുകളുള്ള ചോദ്യങ്ങളാണ് വെബ് പേജിൽ കൊടുത്തിരിക്കുന്നത്. ഇത്തവണ തട്ടിപ്പുകാർ അഞ്ച് ഗ്രൂപ്പുകളിലും 20 കൂട്ടുകാര്‍ക്കും ഈ ലിങ്ക് ഷെയർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുള്ളതിനാൽ മിക്കവരും അപ്പോൾത്തന്നെ ഫ്രണ്ട്​സ് ലിസ്റ്റിലേക്കും ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യുന്നു. മാൽവെയറുകളോ, അല്ലെങ്കിൽ വ്യക്തിവിവരങ്ങൾ ചോർത്തുന്നവരോ ആകാം ഇത്തരം ലിങ്കുകൾക്ക് പിന്നിൽ. അതുകൊണ്ട് തന്നെ ഇത്തരം ലിങ്കുകൾ വേഗം ഡിലീറ്റ് ചെയ്യുന്നതായിരിക്കും നല്ലതെന്നും കൊച്ചി പൊലീസ് അറിച്ചു. ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. http://www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.