വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

സിജി ലോജിക് ഒളിമ്പ്യാഡ് സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : കുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ മികവിലേക്ക് ഉയർത്താൻ സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി)ആസൂത്രണം ചെയ്ത സിജി ലോജിക് ഒളിമ്പ്യാഡ് കേരളത്തിലെ എല്ലാ ജില്ലകളിലും നടന്നു. കോട്ടയം ജില്ലയിലെ ഒളിമ്പ്യാഡ് ഈരാറ്റുപേട്ട അൽമനാർ സ്കൂളിൽ വെച്ച് നടത്തി. കുട്ടികളുടെ ചിന്താശേഷി വളർത്തുക, യുക്തിസഹമായ കഴിവുകൾ കണ്ടെത്തുക, വികസിപ്പിക്കുക, നിർമിത ബുദ്ധിയുടെ കാലത്ത് കുട്ടികളുടെ മത്സരക്ഷമത വർധിപ്പിക്കുക എന്നിവയാണ് ലോജിക് ഒളിമ്പ്യാഡി ന്റെ ലക്ഷ്യങ്ങൾ. കേരളത്തിലെ എല്ലാ സിലബസിലും ഉള്ള 5 ആം ക്ലാസ്സിലെ കുട്ടികൾക്ക് വേണ്ടി ആയിരുന്നു മത്സരം സംഘടിപ്പിച്ചിരുന്നത്. കുട്ടികൾ സെന്ററുകളിൽ എത്തി മൊബൈൽ ഫോണിൽ ഓൺലൈൻ ആയിട്ടാണ് മത്സരത്തിൽ പങ്കെടുത്തത്.  ഈ മത്സരം കുട്ടികൾക്ക് പുതിയ അനുഭവം ആയിരുന്നു. മത്സരപരീക്ഷകളുടെ പുതിയ രീതികൾ അറിയാനും റീസണിങ് ചോദ്യങ്ങൾ മനസിലാക്കാനും കുട്ടികൾക്ക് സാധിച്ചു. മത്സരത്തിന് ശേഷം സിജി HR വിഭാഗം ട്രൈനർ ആയ അമീൻ ഒപ്ടിമയുടെ നേതൃത്വത്തിൽ ഓറിയന്റേഷൻ പ്രോഗ്രാം നടന്നു. കൗൺസിലറും സൈക്കോളജിസ്റ്റുമായ ഹസീന ബുർഹാൻ മെമ്മറി ബൂസ്റ്റിംഗ് ടെക്നികുകൾ കുട്ടികൾക്ക് പകർന്ന് കൊടുത്തു മത്സരശേഷം കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. സിജി ക്ലസ്റ്റർ 3 ചെയർമാൻ പ്രഫഎ.എം റഷീദ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സിജി ഈരാറ്റുപേട്ട യൂണിറ്റ് കോ ഓർഡിനേറ്റർ  അമീർ പി. ചാലിൽ , സിജി വനിതാ വിഭാഗം ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശികം

കെയർ സ്കൂൾ പദ്ധതിയുമായി അരുവിത്തുറ കോളേജ്. നാലാം സീസണ് തുടക്കമായി

അരുവിത്തുറ:അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു വരുന്ന കെയർ സ്കൂൾ പദ്ധതിയുടെ നാലാം സീസൺ ഇന്ന് തുടക്കമായി. കോളേജിന്റെ സമീപ പ്രദേശത്തുള്ള സ്കൂളുകളിലെ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതിയും വളർച്ചയും ലക്ഷ്യം വയ്ക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രഫ.ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബർസാർ റവ ബിജു കുന്നയ്ക്കാട്ട്, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, മണിയംകുന്ന് സെൻ്റ് ജോസഫ് സ്കൂൾ ഹെഡ്മാസ്റ്റർ വിൻസെൻ്റ് മാത്യു, പ്രോജക്ട് കോഡിനേറ്റർ സിനി ജേക്കബ്ബ് തുടങ്ങിയവർ സംസാരിച്ചു. പ്രശ്സ്ത കരിയർ ഗൈഡും തീക്കോയി സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്ക്കൂൾ അദ്ധ്യാപകനുമായ സാബു വല്ലയിൽ ക്ലാസ് നയിച്ചു. കെയർ സ്കൂൾ പ്രോഗ്രാമിലൂടി പരിശീലനം സിദ്ധിച്ച വിദാർത്ഥികളും ചടങ്ങിൽ സംസാരിച്ചു

പ്രാദേശികം

കാലങ്ങളായി തകർന്നു കിടന്ന ഈരാറ്റുപേട്ട മുട്ടം ജംഗ്ഷൻ -വടക്കേക്കര (മുക്കട ബൈപ്പാസ്) റോഡ് നവീകരിച്ച് ഉൽഘാടനം പൂത്താർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവ്വഹിച്ചു.

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യം ഉള്ള റോഡാണ് മുക്കട റോഡ്. ഈരാറ്റുപേട്ടയിൽ പാലങ്ങൾ വരുന്നതിമുമ്പ് വ്യാപാര കേന്ദ്രവും, പിന്നീട്  ബസ്സ്റ്റാന്റും ആയി പ്രവർത്തിച്ച മേഖലയാണ് ഇത്. അടുത്തഘട്ടമായി റോഡ് കൂടുതൽ വിപുലീകരിച്ച് വൺവേ സംവിധാനത്തിൻ എത്തിക്കുമെന്നും എം.എൽ.എ സുചിപ്പിച്ചു. നഗരസഭാ ചെയർ പേഴ്സൺ സുഹുറാ അബ്ദുൽ ഖാദർ അദ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇല്ലാസ്,കൗൺസിലർമാരായ അനസ് പാറയിൽ, സുനിത ഇസ്മായിൽ, നൗഫൽ ഖാൻ, പി.ബി.ഫൈസൽ, കെ.ഐ.നൗഷാദ്, അഡ്വ. ജയിംസ് വലിയ വീട്ടിൽ, പി.പി.എം. നൗഷാദ് എന്നിവർ പ്രസംഗിച്ചു

മരണം

തീക്കോയി സ്വദേശി ആസ്‌ത്രേലിയയിൽ അപകടത്തിൽ മരിച്ചു

തീക്കോയി : ആസ്‌ത്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തീക്കോയി പനയ്ക്കക്കുഴിയിൽ റോയൽ തോമസിന്റെ മകൻ ആഷിൽ (24) മരിച്ചു. ഡിസംബൽ 22 ന് രാത്രിയിൽ ആഷിലിന്റെ വീടിനു സമീപത്തായാണ് അപകടമുണ്ടായത്. ഉടൻതന്നെ ആഷിലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. റോയൽ പെർത്തിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിൽ ഒരാളാണ്. അമ്മ ഷിബ സ്റ്റീഫൻ അങ്കമാലി പുതംകുറ്റി പടയാട്ടിയിൽ കുടുംബാഗം. സഹോദരൻ: ഐൻസ് റോയൽ. അപകടസമയത്ത് മാതാപിതാക്കളും സഹോദരനും അവധിക്കായി കേരളത്തിലെത്തിയതായിരുന്നു. ആഷിൽ പെർത്തിലെ ഫ്‌ളൈയിങ് ക്ലബിൽ പരിശീലനം പൂർത്തിയാക്കി പൈലറ്റ് ലൈസൻസ് സ്വന്തമാക്കിയിരുന്നു. മൃതദേഹം ബുധനാഴ്ച പെർത്ത് സെന്റ് ജോസഫ് സിറോ മലബാർ പള്ളിയിൽ 10.30 മുതൽ 11 വരെ പൊതുദർശനത്തിന് വെക്കും. സംസ്‌കാരം 2.15 ന് പാൽമിറയിലെ ഫ്രീമാന്റിൽ സെമിത്തേരിയിൽ നടത്തും.

കേരളം

പുല്ലുപാറ അപകടം: മന്ത്രി ഗണേഷ്‌കുമാർ അടിയന്തര സഹായം പ്രഖ്യാപിച്ചു, മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം

ഇടുക്കി: പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ച് മന്ത്രി കെ.ബി ഗണേഷ്‌കുമാർ. 5 ലക്ഷം രൂപ വീതം നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. പരിക്കേറ്റവരുടെ ചികിത്സാചിലവ് കെഎസ്ആർടിസി വഹിക്കും.  ഇന്ന് രാവിലെയാണ് ഇടുക്കി പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്. തഞ്ചാവൂരിലേക്ക് തീർഥാടനയാത്ര പോയ മാവേലിക്കര സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. നാല് പേർ മരിച്ചു. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് ഗതാഗത മന്ത്രി ഗണേഷ് കുമാർ ഉത്തരവിട്ടു.   ദേശീയപാത വഴി വാഹനത്തിൽ എത്തിയവരാണ് രക്ഷാ പ്രവർത്തനം തുടങ്ങിയത്. പുറകെ പൊലീസും ഫയർ ഫോഴ്‌സും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും എത്തി. ബസിനുള്ളിൽ ഉണ്ടായിരുന്നവർ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മാവേലിക്കര സ്വദേശികളായ രമ മോഹൻ, അരുൺ ഹരി, സംഗീത് എന്നിവർ മുണ്ടക്കയത്തെ ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ബിന്ദു നാരായണൻ മരിച്ചത്. ബസിൽ ഉണ്ടായിരുന്ന 33 പേർക്ക് പരിക്കേറ്റു. ഗുരുതരമായി പെരിക്കാത്ത രണ്ടുപേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഒരാളെ പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരിച്ച ബിന്ദുവിന്റെ ഭർത്താവ് ഉണ്ണിത്താനാണ് പാല ആശുപത്രിയിൽ ഉള്ളത്. 30 പേർ മുണ്ടക്കയത്തെ ആശുപത്രിയിലാണ് ചികിത്സയിൽ ഉള്ളത്.

പ്രാദേശികം

ലിംഗ നീതി അരുവിത്തുറ കോളേജിൽ ഏകദിന സെമിനാർ.

ഈരാറ്റുപേട്ട : ലിംഗ നീതിയും നിയമപരിരക്ഷയും എന്ന വിഷയത്തിൽ അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.കോളേജിലെ ഫുഡ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാറിൽ കോട്ടയം ലീഗൽ സെൽ സബ് ഇൻസ്പെക്ടർ ഗോപകുമാർ എം എസ്സ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു . കോളേജ് ബർസാർ ഫാ.ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫുഡ് സയൻസ് വിഭാഗം അധ്യാപിക അഞ്ജു ജെ കുറുപ്പ് വിദ്യാർത്ഥി പ്രതിനിധി ഹന്ന ബിനു ഈപ്പൻ തുടങ്ങിയവർ സംസാരിച്ചു.

ഇൻഡ്യ

എച്ച്എംപിവി കേസ്: സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

രാജ്യത്ത് ആദ്യ എച്ച്എംപിവി കേസ് ബെംഗളൂരുവില്‍ (ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ്) സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി ആരോഗ്യ മന്ത്രാലയം. ആശുപത്രി ക്രമീകരണങ്ങള്‍ക്കായി മാര്‍ഗ നിര്‍ദേശം പുറത്തിറക്കാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. കര്‍ണ്ണാടകയിലെ വൈറസ് സാന്നിധ്യം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. വിദഗ്ധ സംഘം ഇന്നലെയും ചൈനയിലെ സാഹചര്യം വിലയിരുത്തി. ലോകാരോഗ്യ സംഘടനയുയായി നിരന്തരം സമ്പര്‍ക്കത്തിലെന്നും മന്ത്രാലയം അറിയിച്ചു. രോഗ പ്രതിരോധ ശേഷി കുറവുളള കുട്ടികളെയും പ്രായമുള്ളവരെയുമാണ് വൈറസ് കാര്യമായി ബാധിക്കുക. ചുമ, ജലദോഷം, പനി, തുമ്മല്‍ എന്നിവയാണ് എച്ച് എം പിവി ലക്ഷണങ്ങള്‍. 2001 മുതല്‍ ഈ വൈറസ് പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇത്ര വ്യാപകമായി പടര്‍ന്നുപിടിച്ചിരുന്നില്ല. എച്ച്എംപിവിക്ക് പ്രത്യേക മരുന്നോ വാക്‌സീനോ ലഭ്യമല്ല. ലക്ഷണങ്ങള്‍ അനുസരിച്ചുള്ള ചികിത്സ മാത്രമാണ് നല്‍കുക.    

ഇൻഡ്യ

ഇന്ത്യയില്‍ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു ബെംഗളൂരുവിലാണ് ആദ്യകേസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ട് മാസം പ്രായമുള്ള കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് വിദേശ യാത്രാ പശ്ചാത്തലം ഇല്ല. രോഗം എവിടെ നിന്നാണ് വന്നതെന്നതില്‍ വ്യക്തതയില്ല. ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസിന്റെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ കേസ് ആണിത്.ചൈനീസ് വേരിയന്റ് ആണോ എന്നതില്‍ സ്ഥിരീകരണം ഇല്ല. പരിശോധന തുടരുമെന്ന് കര്‍ണ്ണാടക ആരോഗ്യവകുപ്പ് അറിയിച്ചു. ശക്തമായ പനിയെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളില്‍ എച്ച്എംപിവി സ്കീനിംഗ് നടത്തണമെന്ന് കർണാടക ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.