വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

പ്രാദേശികം

എസ്.ഡി.പി.ഐ ഗാസ ഐക്യദാർഡ്യ റാലി ഇന്ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട :ഫലസ്തീൻ ജനതയ്ക്ക് ജന്മനാട്ടിൽ അഭിമാനത്തോടെ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശ പോരാട്ടത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചും, ഇസ്രായേൽ നടത്തുന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഗസ ഐക്യദാർഡ്യ റാലി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പി.എം. സി. ജംഗ്ഷനിൽ നിന്നാരംഭിക്കും സെൻട്രൽ ജംഗ്ഷനിൽ ചേരുന്ന സമാപന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി. പി. അജ്മൽ വിഷയാവതരണം നടത്തും

പ്രാദേശികം

ഗാസയുടെ കണ്ണുനീർ ലോകം കാണാതെ പോകരുത് . ആന്റോ ആന്റണി എം.പി.

ഈരാറ്റുപേട്ട . സ്ത്രികളുംകുട്ടികളുമടക്കം ദിവസേനനൂറ് കണക്കിന് മനുഷ്യർ കൊല്ലപ്പെടുന്ന ഗാസയുടെ കണ്ണു നീർ വളരെ വേദനാജനഗമാണ് ഇത് കാണാതെ പോകുവാൻ ലോകത്തിനാവില്ല.പട്ടിണിക്കിട്ടും ബോംബ് വർഷിച്ചും സാധാരണ മനുഷ്യരെ കൊലപ്പെടുത്തുന്ന . ഇസ്രയിൽ നടപടിയേയും ഇതിന് ഒത്താശ ചെയ്യുന്ന അമേരിക്കൻ നിലപാടിനെയും അംഗീകരിക്കാൻ കഴിയില്ല.. ഈ രാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഗാസ ഐക്യദാർ ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ആന്റോ ആന്റണി. പാലസ്ത്യൻ രാജ്യത്തെ അംഗീകരിച്ച രാജ്യമായിരുന്നു. ഇന്ത്യ. പാലസ്ത്യൻ പോരാളി നേതാവ് യാസർ അറഫാത്തിനെ ചേർത്ത് പിടിച്ച നയമായിരുന്നു കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യക്ക് ഉണ്ടായിരുന്നത്. ഇന്ന് നയം മാറി. എക്കാലാത്തും വേദനിക്കുന്നവർക്കൊപ്പം നിൽക്കുന്ന 'ഭാരതീയ സമീപനം. പാലസ്തീൻ വിശയത്തിലും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് അനസ് നാസർ ആദ്യ ക്ഷത വഹിച്ചു. ഡി.സി സി.പ്രസിഡണ്ട് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.തോമസ് കല്ലാടൻ . അഡ്വ.വി.എം. മുഹമ്മദ് ഇല്ല്യാസ് . വസന്ത് തെങ്ങുംമ്പള്ളി.പി.എച്ച്. നൗഷാദ് . അഡ്വ.വി.ജെ.ജോസ് .കെ.ഇ.എ.ഖാദർ. കെ.എസ്.അബ്ദുൽ കരീം. വർക്കിച്ചൻവയം മ്പോത്തനാൽ . നാഷാദ് വട്ടക്കയം. നിയാസ് .വെള്ളൂപറമ്പിൽ . ഷിബു. ചാഞ്ചി ഖാൻ പറമ്പിൽ .എസ്.എം മുഹമ്മദ് കബീർ. സക്കീർ കീഴ്ക്കാവിൽ. റഷീദ് വടയാർ എന്നിവർ സംസാരിച്ചു.

പ്രാദേശികം

നാട്ടുകാരത്തിൽ കടവ് പാലം നിർമ്മാണ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട : തിടനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ചിറ്റാറിന് കുറുകെ നാട്ടുകാരത്തിൽ കടവിൽ പാലം വേണമെന്നുള്ളത് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു. ഇവിടെ ഒരു പാലം നിർമ്മിച്ചാൽ പ്രദേശവാസികൾക്ക് തിടനാട് ടൗൺ , തിടനാട് ഹയർസെക്കൻഡറി സ്കൂൾ, തിടനാട് മഹാക്ഷേത്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയിടങ്ങളിലേക്ക് പോകുന്നതിനും പ്രധാന പാതയായ കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിലേക്ക് പ്രവേശിക്കുന്നതിനും എല്ലാം വളരെ എളുപ്പത്തിൽ കഴിയും.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ എംഎൽഎക്ക് നിവേദനം നൽകിയതിനെ തുടർന്ന് എംഎൽഎ ഫണ്ടിൽ നിന്നും പാലം നിർമ്മിക്കുന്നതിന് 61 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ് ജോസഫ് കല്ലങ്ങാടിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ വിജി ജോർജ് കല്ലങ്ങാട്ട്, സുരേഷ് കാലായിൽ, വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടന നേതാക്കളായ ടി മുരളീധരൻ, ശ്രീകാന്ത് എം.എസ്, ഹരിലാൽ എം.എസ്, മനോജ് ടി. ജി , സുധീഷ് ചെമ്പൻകുളം, ദീപം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഗോപകുമാർ ,സെക്രട്ടറി ജെയ്സ് സെബാസ്റ്റ്യൻ പുതിയാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

കെഎസ്ആർടിസി ബസ്സുകൾ കഴുകി വൃത്തിയാക്കി എ ഐ ഐ വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി

ഈരാറ്റുപേട്ട ; ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് AIYF സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പൊതു ഇടങ്ങൾ ശുചീകരിക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി പൂഞ്ഞാർ മണ്ഡലം ഭഗത് സിംഗ് യൂത്ത്  ഫോഴ്സിന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോ ശുചീകരിക്കുന്ന പരിപാടി AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ആർ രതീഷ്,എൽഡിഎഫ് കൺവീനർ നൗഫൽ ഖാൻ, എഐടിയുസി KSTEU സെക്രട്ടറി ബിനോയ് ജോസഫ്,ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ക്യാപ്റ്റൻ അമീൻ കെ ഇ, വിഷ്ണു മേലുകാവ്, ഫാത്തിമ, ഇ പി ആരിഫ് തുടങ്ങിയവർ സംസാരിച്ചു. ഷമൽ അബ്ദുൽ, നിസാം വയലങ്ങാട്ട്, മുബാറക്ക് വി കബീസ്, നഹാസ് നാസർ, സഹിൽ,വിനീഷ് മറ്റക്കാട്, ഉനൈസ് പൊന്തനാൽ,എബിൻ പയസ്സ്, R രഞ്ജിത്ത്, ജോസ്നി ബാബു, രാജേഷ് കെ എസ്, റിയാസ് ഇ ഐ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രാദേശികം

സിജി മിഷൻ വൺ ടൈം രജിസ്ട്രേഷൻ ജില്ലാതല ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട: സെന്റർ ഫോർ ഇൻഫർമേഷൻ & ഗൈഡൻസ്‌ ഇന്ത്യ (സിജി) കോമ്പീറ്റൻസി ഇയറിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന  Mission One year, One Lakh- One Time Registration  ക്യാമ്പയിനിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം സംസ്ഥാന യുവജന ക്ഷേമ കമ്മീഷൻ അംഗം അഡ്വ.അബേഷ് അലോഷ്യസ് നിർവ്വഹിച്ചു.  വരുന്ന ഒരു വർഷത്തിനുള്ളിൽ പി.എസ്.സി,യു. പി.എസ്.സി,ആർ.ആർ.ബി ഉൾപ്പടെയുള്ള ജോലികൾക്കു ള്ള മത്സര പരിക്ഷകളുടെ ആദ്യ പടിയായി ഒരു ലക്ഷം പേരെ വൺടൈം രെജിസ്ട്രേഷൻ ചെയ്യിപ്പിക്കുക എന്ന ഉദ്ദേശത്തോടെയുള്ള സംസ്ഥാന ക്യാമ്പയിന്റെ ജില്ലാതല  പ്രവർത്തനങ്ങൾ ഒക്ടോബർ 2 കോമ്പീറ്റൻസി ദിനവുമായി ബന്ധപ്പെട്ട് ആരംഭിച്ചു. ഭരണങ്ങാനം ഓശാനാമൗണ്ടിൽ നടന്ന പ്രോഗ്രാമിന് എച്ച്.ആർ.ഡയറക്ടർ നിഷാ.എം.എം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പി.എം.നൗഷാദ് സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ് സാജിദ്.എ.കരീം പ്രോഗ്രാം വിശദീകരിച്ചു.CEE ഡയറക്ടർ ഡോ. ജയഫറലി ആലിച്ചേത്ത്,  ജില്ലാ TNC  കോ -ഓർഡിനേറ്റർ അൻഷാദ് അതിരമ്പുഴ, എച്ച്.ആർ.കോ -ഓർഡിനേറ്റർ അമീൻ മുഹമ്മദ്‌, സിജി റിസോഴ്സ് പേഴ്സൺ ഷെറഫ്. പി. ഹംസ, ജില്ലാ കരിയർ  കോ-ഓർഡിനേറ്റർ തസ്‌നി മായീൻ,സിജി വിമെൻസ് കളക്ടീവ് കോട്ടയം ജില്ലാ സെക്രട്ടറി റസീനാ ജാഫർ, ഗ്രാമദീപം ജില്ലാ കോ -ഓർഡിനേറ്റർ  തസ്‌നീം. കെ.  മുഹമ്മദ്‌   കോട്ടയം ജില്ലാ കോബിറ്റൻസി  കോ -ഓർഡിനേറ്റർ നസീറ. എൻ എന്നിവർ സംസാരിച്ചു.

കോട്ടയം

മുഖം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 12 കേന്ദ്രങ്ങളിൽ ഒക്ടോബർ 2 ന് മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കും

കോട്ടയം,:മുഖം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ജില്ലയിലെ 12 കേന്ദ്രങ്ങളിൽ ഒക്ടോബർ 2 ന് മഹാത്മാഗാന്ധിയുടെ ജന്മദിനം ആഘോഷിക്കുന്നു. നമ്മുടെ കാലം മറന്നുപോകുന്ന നന്മകളെ വീണ്ടെടുക്കുന്ന ദിനത്തിൽ സാംസ്‌കാരിക പ്രതിരോധത്തിന്റെ ഈ സർഗ്ഗാത്മക കൂട്ടായ്‌മകളിൽ ആയിരങ്ങൾ പങ്കെടുക്കും. സാംസ്‌കാരികമായി മനുഷ്യ ജീവിത വ്യവഹാരങ്ങളെ ഏകീകരിക്കാനും എല്ലാ വൈരുധ്യങ്ങളെയും അതിജീവിക്കാനുമുളള ഈ ശ്രമത്തിന് മഹാത്മാവിൻ്റെ സ്‌മരണ പ്രേരണയാകുന്നു. മതനിരപേക്ഷ സമൂഹത്തി ലൂടെ ജനാധിപത്യപ്രക്രിയ കൂടുതൽ അർത്ഥപൂർണ്ണമാക്കുന്ന ഈ കൂട്ടായ്‌മകളിൽ അണിചേരാൻ നാനാതുറകളിലുള്ളവർ ഒരുമിക്കുകയാണ്. ഈ ആഘോഷങ്ങൾ കലാമത്സരങ്ങളും അവതരണങ്ങളും പ്രഭാഷണങ്ങളും സംവാദങ്ങളും കൊണ്ട് സജീവമാകും. ഗാന്ധി വരയും, ചിത്രപെരും തിരശ്ശീലയുമാണ് വ്യത്യസ്ഥമായ ഒരു പരിപാടി. വൈക്കത്ത് സി.ജെ. കുട്ടപ്പനും, സേവ്യർ പുൽപാട്ടും പങ്കെടുക്കും. തലയോലപ്പറ മ്പിൽ പ്രൊ: വി.എം. മാത്യു ആഘോഷങ്ങൾ ഉത്ഘാടനം ചെയ്യും. കടുത്തുരിത്തിയിൽ ഡോ: ഹരികുമാർ ചങ്ങമ്പുഴ ആണ് മുഖ്യ പ്രഭാഷകൻ, അയ്‌മനം ജോൺ, ഡോ: സിനി പി. സുകുമാർ എന്നിവർ ഏറ്റുമാനൂരിലും മുരുകൻ കാട്ടാക്കട, ഗായത്രി വർഷ എന്നിവർ പാലായിലും പ്രഭാഷണം നടത്തും. അയർകുന്നത്ത് ഡോ: എ.കെ. അർച്ചനയാണ് മുഖ്യപ്രഭാഷക. പൂഞ്ഞാറിൽ ശ്രീ. റോഷൻ കെ. ജോണും വാഴൂരിൽ വി.കെ. സുരേഷ്‌ബാ ബുവും സംസാരിക്കും. പ്രൊ: പാർവ്വതിചന്ദ്രയും വൈഷ്‌ണവിയുമാണ് കോട്ടയം ശിൽപ ശാലയിലെ അതിഥികൾ. പുതുപ്പളിയിൽ പ്രൊ: എം.ജി. ചന്ദ്രശേഖരനും ഡോ: രാജേഷ കെ പുതുമനയും പങ്കെടുക്കും. ഡോ: അജു കെ നാരായണനാണ് ചങ്ങനാശ്ശേരിയിലെ മുഖ്യപ്രഭാഷകൻ.

ഇൻഡ്യ

മറ്റന്നാൾ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവെച്ചു

ദില്ലി: മറ്റന്നാൾ നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ്. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നത് പരിഗണിച്ചാണ് നടപടിയെന്നാണ് പ്രസ്താവന. നേരത്തെ, വെള്ളിയാഴ്ചയാണ്(ഒക്ടോബർ 3) ഭാരത് ബന്ദിന് ഓൾ ഇന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ് ആഹ്വാനം ചെയ്തത്. വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരുന്നത്. രാജ്യവ്യാപക ബന്ദായിരുന്നു പ്രഖ്യാപിച്ചത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബിൽ 2025 നെതിരായ പ്രതിഷേധത്തിൻ്റെ ഭാഗമായാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് ബന്ദിന് ആഹ്വാനം ചെയ്തത്.

കേരളം

ക്ഷേമപെൻഷൻ തുക വർധിപ്പിക്കാൻ സർക്കാർ ആലോചന; 2000 രൂപയാക്കാൻ നീക്കം

തദ്ദേശതിരഞ്ഞെടുപ്പിന് മുമ്പ് വാരിക്കോരി പ്രഖ്യാപനങ്ങൾക്ക് ഒരുങ്ങി സർക്കാർ. ക്ഷേമപെൻഷൻ 400 രൂപ കൂട്ടി 2000 രൂപയാക്കാനാണ് ആലോചന. പ്രഖ്യാപനം ഈ മാസം തന്നെ ഉണ്ടാകും. പങ്കാളിത്ത പെൻഷൻ പിൻവലിച്ചേക്കും. ഈമാസം തന്നെ പ്രഖ്യാപനയുണ്ടായേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പെൻഷൻ വീണ്ടും ഉയർത്തിയേക്കും‌. സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത അനുവദിക്കുന്നതും ശമ്പള പരിഷ്കരണം പ്രഖ്യാപിക്കുന്നതും പരിഗണനയിലുണ്ട്. മുഖ്യമന്ത്രിയും സിപിഐഎം നേതൃത്വവും തമ്മിലുള്ള ചർച്ചയിൽ അന്തിമ തീരുമാനം ഉണ്ടാകും. സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത അനുവദിക്കും. 4 ശതമാനം ഡി.എ അനുവദിക്കുന്നതാണ് പരിഗണനയിൽ നവംബറിലെയോ ഡിസംബറിലയോ ശമ്പളത്തിൽ ലഭിക്കുന്ന തരത്തിലാകും പ്രഖ്യാപനം. പങ്കാളിത്ത പെൻഷൻ പിൻവലിച്ച് അഷ്വേഡ് പെൻഷൻ സ്ക്രീം പ്രാഖ്യാപിക്കാനും ആലോചന. സ്കീമിൻ്റെ വിശദാംശങ്ങൾ തയാറാക്കി അവതരിപ്പിക്കും. ശമ്പള കമ്മീഷനെ വെക്കുന്നതും സെക്രട്ടറി തലസമിതിയെ നിയോഗിക്കുന്നതും പരിഗണനയിലുണ്ട്. കമ്മീഷൻ തന്നെ വേണമെന്ന് സിപിഐഎമ്മിൻ്റെ സർവീസ് സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് പെന്‍ഷന്‍ തുക വര്‍ധനവ് ലഭിച്ച് തുടങ്ങിയാല്‍ സര്‍ക്കാരിന് ഇത് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് കരുതുന്നുത്.