വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

Latest News

കോട്ടയം

മൂന്നാനി ഗാന്ധിപ്രതിമയ്ക്ക് സമീപം ശുചിമുറി മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധം

പാലാ: മൂന്നാനി ഗാന്ധി പ്രതിമയ്ക്കും കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളം സ്ഥിതി ചെയ്യുന്നതിനും കോടതി സമുച്ചയത്തിനും  സമീപം സാമൂഹ്യ വിരുദ്ധർ ശുചിമുറി മാലിന്യം തള്ളിയതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ  ഗാന്ധി സ്ക്വയറിൽ പ്രതിഷേധ ധർണ്ണ നടത്തി. ധർണ്ണ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. ശുചിമുറി മാലിന്യ നിക്ഷേപകർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാത്തതാണ് തുടർച്ചയായി ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ സന്തോഷ് മണർകാട്, ടോണി തോട്ടം,  ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സാംജി പഴേപറമ്പിൽ, പ്രശാന്ത് പാലാ, ജോസ് മുകാല, ജോബി മാത്യു മടുക്കാങ്കൽ, അമൽ കെ ഷിബു, അനിൽകുമാർ എൻ കെ എന്നിവർ പ്രസംഗിച്ചു. ഈരാറ്റുപേട്ട ഹൈവേയോടു ചേർന്ന ഭാഗത്താണ്  കഴിഞ്ഞ രാത്രി  വൻതോതിൽ ശുചിമുറി മാലിന്യം നിക്ഷേപിച്ചത്. രാത്രി 10 മണിക്കു ശേഷമാണ് കക്കൂസ് മാലിന്യം തള്ളിയതെന്ന് നാട്ടുകാർ പറയുന്നു.  ടാങ്കർ ലോറിയിൽ എത്തിച്ച മാലിന്യമാണ് തള്ളിയതെന്ന് ഇതിൻ്റെ സിസിടിവി ദൃശ്യത്തിൽ നിന്നും കണ്ടെത്തി. ഗാന്ധി പ്രതിമയ്ക്കു മുന്നിൽ വഴിയിൽ നിൽക്കുന്ന ഒരു വ്യക്തി നൽകുന്ന നിർദ്ദേശത്തെത്തുടർന്ന് ടാങ്കർ ലോറി വരുന്നതും മാലിന്യം തള്ളുന്നതും തുടർന്ന് ഈ വ്യക്തി ടാങ്കർ ലോറിയിൽ പോകുന്നതും വീഡിയോയിൽ കാണാം. ഇതോടെ ഈ മേഖലയിൽ ദുർഗന്ധം വമിച്ചു. തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം ശുചീകരണ നടപടികൾ സ്വീകരിച്ചു.  കഴിഞ്ഞ ദിവസങ്ങളിലും  ഗാന്ധി പ്രതിമയ്ക്ക് പിന്നിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേയ്ക്കും ശുചിമുറി മാലിന്യം തള്ളിയിരുന്നു. ഇതിനു തൊട്ടു സമീപത്താണ് കവീക്കുന്ന് കുടിവെള്ള പദ്ധതിയുടെ കുളവും കോടതി സമുച്ചയവും സ്ഥിതി ചെയ്യുന്നത്. ഏറെ നാളുകൾക്കു മുമ്പ് സ്ഥിരമായി ഈ ഭാഗത്ത് ശുചിമുറി മാലിന്യം തള്ളിയിരുന്നു. അന്ന് പ്രതിക്ഷേധം ഉയർന്നതിനെത്തുടർന്നു ഏറെ നാളുകളായി മാലിന്യം നിക്ഷേപിക്കുന്നത് നിറുത്തിവച്ചിരുന്നു. ഇവിടെ കൈതോട്ടിൽ തള്ളുന്ന ശുചിമുറി മാലിന്യം മീനച്ചിലാറ്റിലേയ്ക്കാണ് പതിക്കുന്നത്.  

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ലാ കായികോത്സവത്തിൽ ഓവറോൾ റണ്ണറപ്പ് ജി.എം.എൽ.പി.എസിന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഉപജില്ലാ കായികോത്സവത്തിൽ ജി.എം.എൽ.പി.എസ് ഈരാറ്റുപേട്ട എൽ.പി വിഭാഗം ഓവറോൾ റണ്ണറപ്പ് കരസ്ഥമാക്കി. ഗവൺമെൻറ് സ്കൂൾ ഓവറോൾ, എൽ.പി കിഡീസ് ബോയ്സ് റണ്ണേഴ്സ്, എൽ.പി കിഡീസ് ഗേൾസ് വിന്നേഴ്സ്, എൽ.പി മിനി ഗേൾസ് റണ്ണേഴ്സ്, എന്നിവയ്ക്ക് പുറമേ ആറ് ഫസ്റ്റും മൂന്ന് സെക്കന്റും മൂന്ന് തേർഡും കരസ്ഥമാക്കിയാണ് ഓവറോൾ റണ്ണറപ്പ് കരസ്ഥമാക്കിയത്. വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഈരാറ്റുപേട്ട മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.എം. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് തൽഹത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു കെ. ജോസഫ്, അഷറഫ് പി.എസ്, ഷാജിന കെ.എ, ജാസ്മിൻ വി.ഇ എന്നിവർ അനുമോദന പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ സ്വാഗതവും സജിത്ത് ഇ.എസ് നന്ദിയും പറഞ്ഞു.

കോട്ടയം

കോട്ടയം ഏറ്റുമാനൂർ തെള്ളകത്ത് വീടിനു പിന്നിൽ വീട്ടമ്മയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: ഏറ്റുമാനൂർ തെള്ളകത്ത് വീട്ടമ്മയെ വീടിനു പിന്നിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കുന്നേൽ വീട്ടിൽ ലീനാ ജോസി(55)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് ഏറ്റുമാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. ബുധനാഴ്ച അർദ്ധരാത്രി 12.30 ഓടെയായിരുന്നു സംഭവം. ലീനയും ഭർത്താവും ഭർത്താവിന്റെ പിതാവും മകനുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരുടെ മൂത്ത മകൻ കോട്ടയം മെഡിക്കൽ കോളേജിനു സമീപം ഹോട്ടൽ നടത്തുകയാണ്. ഈ ഹോട്ടലിലെ ജോലിയ്ക്കു ശേഷം മകൻ വീട്ടിൽ മടങ്ങിയെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന്, ഇയാൾ വിവരം കോട്ടയം ഏറ്റുമാനൂർ പൊലീസിൽ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് രാത്രി തന്നെ ഏറ്റുമാനൂർ പൊലീസ് സംഘം സ്ഥലത്ത് എത്തി. മൃതദേഹത്തിന് കാവൽ അടക്കം ഏർപ്പെടുത്തി.മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഏറ്റുമാനൂർ എസ്.ഐ അഖിൽ ദേവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ മരണകാരണം അടക്കം വ്യക്തമാകൂ.

കോട്ടയം

:പാലായിൽ ബസ് സ്റ്റാൻഡിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റത് കുഴിത്തോട്ട് എന്ന സ്വകാര്യബസിലെ ജീവനക്കാർക്ക്. 2 ബസുകളിലെ കണ്ടക്ടർമാരായ ജോബിൻ, ദീപു, ഡ്രൈവർ മനോജ് എന്നിവർക്കാണ് പരിക്കേറ്റത്

പാലാ :പാലായിൽ ബസ് സ്റ്റാൻഡിൽ എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റത് കുഴിത്തോട്ട് എന്ന സ്വകാര്യബസിലെ ജീവനക്കാർക്ക്. 2 ബസുകളിലെ കണ്ടക്ടർമാരായ ജോബിൻ, ദീപു, ഡ്രൈവർ മനോജ് എന്നിവർക്കാണ് പരിക്കേറ്റത്. കൺസഷനുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് തുടങ്ങിയ വിഷയങ്ങളാണ് ഇന്ന് സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞദിവസവും സ്റ്റാൻഡിൽ ഇരുവിഭാഗവും വാക്കേറ്റമുണ്ടായിരുന്നു. എസ്.റ്റി വിഷയത്തിൽ വാക്കേറ്റവും സംഘർഷവുമുണ്ടായതിനെ തുടർന്ന് ഒരു കണ്ടക്ടർ നിലവിൽ ഒളിവിലാണ്. ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതായും ആക്ഷേപമുണ്ട്. വിഷയം സംബന്ധിച്ച് സിപിഎം കോട്ടയം ജില്ലാ സെക്രട്ടറയുടെ സാന്നിധ്യത്തിലും ഏരിയ സെക്രട്ടറിയുമായും ലാലിച്ചൻ ജോർജ്ജിന്റെ മധ്യസ്ഥതയിലും പാലായിൽ ഇന്നും ചർച്ച നടത്തിയിരുന്നതായും പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ഉറപ്പ് നല്കി യിരുന്നതായും ബസ് ഉടമ ഇമ്മാനുവൽ ജോസഫ് പറഞ്ഞു. അപമര്യാദയായി പെരുമാറിയ കണ്ടക്ടർ മാപ്പ് പറയണമെ ന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ചിരുന്നു. സർവ്വീസ് നടത്താനും പ്രശ്‌നങ്ങളില്ലെന്നും പറഞ്ഞ പോലീസ് നോക്കിനിന്നതായും ആക്ഷേപമുണ്ട്. സംഭവത്തെ തുടർ ന്ന് കോട്ടയം, മേലടുക്കം സർവ്വീസുകൾ മുടങ്ങി മർദ്ദനത്തിൽ പരിക്കേറ്റെങ്കിലും ആരും ആശുപത്രിയിൽ ചികിത്സ തേടി യിട്ടില്ല നാളെ പണിമുടക്കുന്നതടക്കം ജീവനക്കാർ ആലോചിക്കുന്നുണ്ട്.

പ്രാദേശികം

പി ഡി പി ഫലസ്തിൻ ഐക്യദാർഡ്യ സംഗമം നാളെ

ഈരാറ്റുപേട്ട: പി.ഡി.പി പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ (ഒക്ടോബർ 9 വ്യാഴം) ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടക്കും. വൈകുന്നേരം നാല് മണിക്ക് ഈരാറ്റുപേട്ട സെൻടൽ ജംഗ്ഷനിൽ നടക്കുന്ന പരിപാടിയിൽ പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ മാഹീൻ ബാദുഷ മൗലവി മുഖ്യപ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ സാമുഹ്യ മതരംഗത്തെ പ്രഗഭർ അഭിവാദ്യം അർപ്പിച്ച് സംസാരിക്കും.

കോട്ടയം

കോട്ടയത്ത് നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ചു കയറി; ഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടയം എം സി റോഡിൽ എസ് എച്ച് മൗണ്ടിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് കോഴിക്കോട് സ്വദേശിയ്ക്ക് മരണം. പിക്കപ്പ് വാനിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ആസാദാണ് മരിച്ചത്.ഇന്ന് പുലർച്ചെ ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട് ട്രോഫി നിർമ്മിക്കുന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് ആസാദ്. നിർമ്മിച്ച ട്രോഫിയുമായി ആസാദും പിക്കപ്പ് വാൻ ഡ്രൈവറും തിരുവനന്തപുരം ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. നിയന്ത്രണം നഷ്ടമായ പിക്കപ്പ് വാൻ റോഡരികിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു.പാഴ്‌സൽ സർവീസുമായി കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്ന ലോറി ഡ്രൈവർ വിശ്രമിക്കുന്നതിനു വേണ്ടിയാണ് റോഡരികിൽ നിർത്തിയിട്ടത്. അപകടത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ആസാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അതേസമയം, ക‍ഴിഞ്ഞ ദിവസവും വൈക്കം-എറണാകുളം റോഡില്‍ ഇത്തിപ്പുഴയില്‍ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ചേര്‍ത്തല സ്വദേശിയായ യുവാവ് മരിച്ചിരുന്നു. പാലത്തിൻ്റെ കൈവരിയില്‍ വണ്ടിയിടിച്ച് റോഡില്‍ തെറിച്ച് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. കോട്ടയത്ത് അപകടങ്ങള്‍ ഇപ്പോള്‍ പതിവാകുകയാണ്.

ജനറൽ

ചരിത്രത്തിൽ ആദ്യമായി 90,000 കടന്ന് സ്വര്‍ണവില

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തി സ്വർണ്ണവില. പവന് 90,000 എന്ന നാഴികക്കല്ല് ഇന്ന് പിന്നിട്ടു. അന്താരാഷ്ട്ര സ്വർണ്ണവില 4000 ഡോളർ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. സ്വർണ്ണവില ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച് 11290 രൂപയും 90320 രൂപയുമായി 2008 ല്‍ 1000 ഡോളറും, 2011ൽ 2000 ഡോളറും, 2021ൽ 3000 ഡോളറും, മറികടന്നതിനുശേഷം ഇന്ന് 4000 ഡോളർ മറികടന്നത്. ഇന്ന് രൂപയുടെ വിനിമയ നിരക്ക് 88.75 ലാണ് അന്താരാഷ്ട്ര സ്വർണ്ണവില 4015 ഡോളറിലാണ്.

പ്രാദേശികം

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സൗത്ത് സോൺ ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ജേതാക്കളായി.

ഉഴവൂർ: ഒക്ടോബർ 6, 7 തീയതികളായി ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ വെച്ച് നടന്ന എം ജി യൂണിവേഴ്സിറ്റി (സൗത്ത് സോൺ) വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ്. ജോർജ് കോളേജ് വിജയികളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് ( 26:24, 18:25, 18:25, 25:18, 15:12 ) പാലാ സെന്റ്. തോമസ് കോളേജിനെ പരാജയപ്പെടുത്തിയാണ് അരുവിത്തുറ ജേതാക്കളായത്.