വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

വേറിട്ട ആശയവതരണവുമായി അരുവിത്തുറ കോളേജിൽ "സ്റ്റിൽ ലിവിങ്ങ്" പ്രകാശനം ചെയ്തു

അരുവിത്തുറ :സഹജീവികളോടുള്ള സ്നേഹത്തിന്റെ ആഴം തൊട്ടറിയുന്ന സ്റ്റിൽ ലിവിങ് ഷോർട്ട് ഫിലിമിന്റെ പ്രകാശനവും ആദ്യ പ്രദർശനവും അരുവിത്തുറ സെൻറ് ജോർജസ് കോളേജ് ഡിജിറ്റൽ തീയറ്ററിൽ നടന്നു. കോളേജിലെ മൂന്നാം വർഷ മാസ് കമ്യൂണിക്കേഷൻ വിദ്യാർത്ഥി ബേസിൽ എൽദോ എഴുതി സംവിധാനം ചെയ്ത ഷോർട്ട് ഫിലിമിൽ പ്രമുഖ ചലച്ചിത്ര താരം കോട്ടയം രമേശാണ് പ്രധാന വേഷങ്ങളിലൊന്ന് അവതരിപ്പിച്ചത്. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  കോട്ടയം രമേശ് ഷോർട്ട് ഫിലിം പ്രകാശന കർമ്മം നിർവഹിച്ചു.ചടങ്ങിൽ കോളേജ് ബസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട് മാതൃഭൂമി ക്ലബ് എഫ്എം സീനിയർ കോപ്പി റൈറ്റർ അഖിൽ കൃഷ്ണൻ,മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജൂലി ജോൺ,ചിത്രത്തിൻറെ സംവിധായകൻ ബേസിൽ എൽദോ തുടങ്ങിയവർ സംസാരിച്ചു. കൂടാതെ ചിത്രത്തിന്റെ അണിയറപ്രവർത്തകരുമായി സംവദിക്കാനും കുട്ടികൾക്ക് അവസരമുണ്ടായി.

പ്രാദേശികം

ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോൾ സർക്കാർ നോക്കുകുത്തി ആവരുത്; വെൽഫെയർ പാർട്ടി ജനകീയ പ്രതിരോധം: പ്രക്ഷോഭ ജാഥ തുടങ്ങി

ഈരാറ്റുപേട്ട: ഫെബ്രുവരി 20 മുതൽ 28 വരെ വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന "ലഹരി മാഫിയ നാടിനെ കീഴടക്കുമ്പോൾ സർക്കാർ നോക്കുകുത്തി ആവരുത്" എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട മുനിസിപ്പൽ തല വാഹന പ്രക്ഷോഭ ജാഥ ആരംഭിച്ചു.നടക്കൽ അമാൻ ജംഗ്ഷനിൽ നടന്ന പ്രക്ഷോഭ ജാഥ വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ മയക്കു മരുന്നിന്റെ ഉപയോഗവും വിൽപ്പനയും നിയമംമൂലം നിരോധിച്ചിരിക്കുന്നതാണ്. എന്നാൽ മയക്കുമരുന്നുകളും രാസലഹരികളും നിത്യോപയോഗ വസ്തുകൾ പോലെ യഥേഷ്ടംലഭ്യമാണ്. ഭരണകൂടത്തിന്റെയും നിയമപോലീസ് സംവിധാനങ്ങളുടെയും പിന്തുണയോടെ വളർന്ന പന്തലിച്ചിരിക്കുന്ന മാഫിയയാണ് ഇതിന് പിന്നിൽ. മദ്യത്തിന്റെ കാര്യത്തിലും സമാനമായ അവസ്ഥയാണുള്ളത്. മദ്യലോബിയുടെ താൽപര്യങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നടപ്പാക്കുന്ന ഏജൻസി ആയി സർക്കാർ മാറിയിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.സമൂഹത്തിൽ വർദ്ധിച്ചുവരുന്ന ക്രിമിനൽ വൽക്കരണം, ക്രൂരമായ കൊലപാതകങ്ങൾ, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ, വിദ്യാർത്ഥികൾക്കിടയിലെ വയലൻസ്, പെൺകുട്ടികളെ കുരുക്കുന്ന സെക്സ് റാക്കറ്റുകൾ, ആത്മഹത്യകൾ തുടങ്ങിയവ സമൂഹത്തിൽ വർദ്ധിക്കുന്നതിന് പിന്നിൽ ലഹരിയുടെ വ്യാപനമാണ്. ഭയാനകമായ ഈ സാമൂഹിക സാഹചര്യത്തിന് കാരണമായ ലഹരി മാഫിയയെ നിയമപരമായും കാര്യക്ഷമമായി നേരിടുന്നതിന് ഭരണകൂടം ഇടപെടുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാർ ഇടപെടലുകൾ കേവല ബോധവൽക്കരണത്തിലും ലഹരി മാഫിയിലെ ഏറ്റവും താഴെകണ്ണികളായ കാരിയറിൽ മാത്രം ഒതുങ്ങുന്ന കേസുകളായി അവസാനിപ്പിക്കുകയാണ്.ഈ സാഹചര്യത്തിൽ സമൂഹത്തിന്റെ സ്വൈര്യ ജീവിതവും പുരോഗതിയും തലമുറകളുടെ ഭാവിയും ഇല്ലാതാക്കുന്ന ലഹരി മാഫിയക്കെതിരെ സർക്കാരിന്റെ കാര്യക്ഷമമായി ഇടപെടൽ ആവശ്യപ്പെട്ടാണ് പാർട്ടി ഈ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. പാർട്ടി മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് അധ്യക്ഷത വഹിച്ചു. കാരക്കാട്, പത്താഴപ്പടി, നടക്കൽ എന്നിവിടങ്ങളിൽ കോർണർ മീറ്റിംഗുകൾ നടത്തി.ഉച്ചക്ക് മൂന്നിന് സെൻട്രൽ ജംഗ്ഷനിൽ പുനരാരംഭിക്കുന്ന ജാഥ തെക്കേക്കര, വട്ടക്കയം, മുട്ടംകവല എന്നിവിടങ്ങളിൽ മീറ്റിംഗുകൾ നടത്തി വൈകുന്നേരം ഏഴിന് കടുവാമുഴിയിൽ സമാപിക്കും.കടുവാമുഴിയിലെ സമാപന സമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ കൌൺസിൽ അംഗം സണ്ണി മാത്യു ഉദ്ഘാടനം ചെയ്യും.

പ്രാദേശികം

സിജി ഈരാറ്റുപേട്ട യൂണിറ്റിൻ്റെ അഭിമുഖ്യത്തിൽ പി. എസ് സി കോച്ചിംഗ് ക്ലാസ് ഇന്ന് ആരംഭിച്ചു

ഈരാറ്റുപേട്ട :സിജി ഈരാറ്റുപേട്ട യൂണിറ്റിൻ്റെ അഭിമുഖ്യത്തിൽ  പി. എസ് സി കോച്ചിംഗ് ക്ലാസ് ഇന്ന് ആരംഭിച്ചു. മാർക്കറ്റ് റോഡിൽ മസ്ജിദ് സലാമിന് സമീപം പ്രവർത്തിക്കുന്ന സി സി.എം വൈ ബിൽഡിംഗിലാണ് കോച്ചിംഗ് നടത്തുന്നത്. എല്ലാ പി.എസ് സി പരീക്ഷകളും എഴുതാൻ പാകത്തിലുള്ള പൊതുക്ലാസുകളാണ് ഇപ്പോൾ നൽകുന്നത്. ക്ലാസുകൾ ആരംഭിക്കുന്നതിനോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സിജിയുടെ നേതാക്കളായ പ്രഫഎ.എം റഷിദ്, എം.എഫ് അബ്ദുൽഖാദർ , പി.പി എം നൗഷാദ്, മാഹിൻ എ കരീം, അമീർ ചാലിൽ, റസീന ജാഫർ,തസ്നീം കെ മുഹമ്മദ് എന്നിവർ സംസാരിച്ചു. ക്ലാസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വിളിക്കേണ്ട നമ്പർ 8089798998.

പ്രാദേശികം

സാന്ത്വനം യൂത്ത് സെന്റർ ഏഴാം വാർഷികവും വീടിന്റെ താക്കോൽ കൈമാറ്റവും നാളെ

ഈരാറ്റുപേട്ട: കടുവാമുഴി സാന്ത്വനം യൂത്ത് സെന്റർ & ചാരിറ്റബിൾ സൊസൈറ്റിയുടെ ഏഴാമത് വാർഷികവും നിർമാണം പൂർത്തികരിച്ച വീടിന്റെ താക്കോൽ കൈമാറ്റവും നാളെ നടക്കും. വൈകുന്നേരം ആറ് മണിക്ക് നടക്കൽ ബറകാത്ത് സ്ക്വയറിൽ നടക്കുന്ന പരിപാടി പത്തനംതിട്ട എം.പി ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും. വീടിന്റെ താക്കോൽ കൈമാറ്റം അഡ്വ. സെബാസ്‌റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കും. മസ്‌ജിദുൽ റഹ്മത്ത് ഇമാം നൗഫൽ ബാഖവി തലനാട് താക്കോൽ ഏറ്റുവാങ്ങും. ഇന്റ്നാഷണൽ സ്‌പീക്കർ & സൈക്കോളജിസ്‌റ്റ് ഡോ. സുലൈമാൻ മേൽപ്പത്തൂർ മുഖ്യ പ്രഭാഷണം നടത്തും.  സാന്ത്വനം പ്രസിഡന്റ് മനാഫ് അബ്ദുൽ സലാം അധ്യക്ഷത വഹിക്കും.  നഗരസഭാ ചെയർപേഴ്‌സൺ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. വി. എം. മുഹമ്മദ് ഇല്യാസ്, കെ.വി.വി.ഇ.എസ്. ഈരാറ്റുപേട്ട യൂണിറ്റ് പ്രസിഡന്റ് എ.എം.എ. ഖാദർ, വാക്കാപറമ്പ് മസ്‌ജിദുൽ റഹ്മത്ത് അസിസ്റ്റന്റ് ഇമാം സക്കീർ മൗലവി, സാന്ത്വനം ജന. സെക്രട്ടറി മുഹമ്മദ് ഇസ്‌മായിൽ, മസ്‌ജിദുൽ നൂർ ഇമാം ഇബ്രാഹിംകുട്ടി മൗലവി, നഗരസഭാ കൗൺസിലർമാരായ റിയാസ് പ്ലാമൂട്ടിൽ, സജീർ ഇസ്‌മായിൽ, മസ്‌ജിദുൽ റഹ്മത്ത് പ്രസിഡന്റ് ത്വയ്യിബ് വാഴമറ്റം, സാന്ത്വനം ട്രഷറർ ഷാഹുൽ വാഴമറ്റം എന്നിവർ സംസാരിക്കും.     

പ്രാദേശികം

ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റൂട്ടിലുള്ള ബസിൽ യാത്ര ചെയ്യവെ മധ്യവയസ്കയുടെ ഷോൾഡർ ബാഗിൽ നിന്നും പണം കവർച്ച ചെയ്യുവാൻ ശ്രമിച്ച രണ്ട് യുവതികളെ പോലീസ് പിടികൂടി*

കാഞ്ഞിരപ്പള്ളി: ബസ്സിനുള്ളിൽ വച്ച് മധ്യവയസ്കയുടെ ബാഗ് കീറി പണം മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ അന്യസംസ്ഥാന സ്വദേശികളായ രണ്ട് യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ കാളിയമ്മ (41), സരസ്വതി (38) എന്നിവരെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇന്നലെ (24.02.2025) രാവിലെ ഈരാറ്റുപേട്ടയിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ വച്ച് മധ്യവയസ്കയുടെ ഷോൾഡർ ബാഗ് കീറി അതിനുള്ളിൽ സൂക്ഷിച്ചിരുന്ന പണമടങ്ങിയ പേഴ്സ് മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ശ്യാംകുമാർ കെ.ജി യുടെ നേതൃത്വത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.  

പ്രാദേശികം

പൂഞ്ഞാർ ജോബ്സ് സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പയിൻ ആരംഭിച്ചു.

ഈരാറ്റുപേട്ട : പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ നേതൃത്വം കൊടുക്കുന്ന എം എൽ എ സർവീസ് ആർമി യുടെ തൊഴിലധിഷ്ഠിത വികസന പദ്ധതി യായ പൂഞ്ഞാർ ജോബ്സ് എന്ന ഓൺലൈൻ ജോബ് പോർട്ടൽ ഒരു വർഷം പൂർത്തിയാക്കുന്ന വേളയിൽ വിപുലമായ സൗജന്യ രെജിസ്ട്രേഷൻ ക്യാമ്പയിന് തുടക്കം കുറിക്കുന്നു. ചുരുങ്ങിയ കാലയളവിൽ ആയിരത്തോളം തൊഴിൽ അന്വോഷകരെയും അമ്പതോളം കമ്പനികളെയും പോർട്ടലിൽ രജിസ്റ്റർ ചെയ്യുവാനും നിരവധി തൊഴിലവസരങ്ങൾ അവരിലേക്കെത്തിക്കുവാനും അതുവഴി നിരവധി ആളുകൾക്ക് തൊഴിൽ നേടിക്കൊടുക്കുവാനും സംരംഭത്തിന് സാധിച്ചു. കമ്പനികൾ അവരുടെ ജോലി ഒഴിവുകൾ പോർട്ടലിൽ നൽകുകയും രജിസ്റ്റർ ചെയ്ത തൊഴിലാന്വഷകർക്കു അപ്പോൾ തന്നെ ജോലിക്ക് അപേക്ഷിക്കുകയും ചെയ്യാവുന്നതാണ്. ആഘോഷത്തിന്റെ ഭാഗമായി പുതിയ തൊഴിലന്വോഷകരെയും  തൊഴിൽ ദാതാക്കളായ കമ്പനികളെയും സൗജന്യമായി പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. സൗജന്യ രെജിസ്ട്രഷനായി www.poonjarjobs.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ 9447028664, 7902609306 എന്നീ നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ് എന്ന്   രക്ഷാധികാരി എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ,  ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ ബിനോയ് സി ജോർജ് ചീരാംകുഴി, എക്സിക്യൂട്ടീവ് ഓഫീസർ സാൻജോ ഡെന്നി എന്നിവർ അറിയിച്ചു

പ്രാദേശികം

ഡ്രസ് ബാങ്ക് ഈരാറ്റുപേട്ടയുടെ DBE മംഗല്യക്ക് തുടക്കം...

ഈരാറ്റുപേട്ട ; ഡ്രസ്സ്‌ ബാങ്ക് ഈരാറ്റുപേട്ട dbe മംഗല്യം പദ്ധതിയുടെ ഫണ്ട്‌ കൈമാറൽ ചടങ്ങ് 23 ഫെബ്രുവരി ഞായറാഴ്ച ഈരാറ്റുപേട്ട വ്യാപാരി ഭവനിൽ വെച്ച് നടന്നു.ബഹുമാനപ്പെട്ട എം എൽ എ അഡ്വ  സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉൽഘാടനം ചെയ്യ്തു പരിപാടിക്ക് dbe ആക്ടിങ് പ്രസിഡന്റ്‌ ഷെമി നൗഷാദ് അധ്യക്ഷ സ്ഥാനം വഹിച്ചു. എക്സിക്യൂട്ടീവ് മെമ്പർ ഫാത്തിമ ശമ്മാസ് സ്വാഗതം ആശംസിച്ചു.പ്രൊഫ എ എം റഷീദ്, മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ . മുഹമ്മദ്‌ ഇല്ല്യാസ് എന്നിവർ ആശംസ അറിയിച്ചു.3 ലക്ഷം രൂപയുടെ ക്യാഷ് വൗച്ചർ r ഈരാറ്റുപേട്ട നൈനാർ ജുമാ  മസ്ജിദ് വൈസ് പ്രസിഡന്റ്‌ വി പി  മജീദിന് കൈമാറി കൊണ്ട് പദ്ധതി തിരശ്ലീല വീണു.അർഹത പെട്ട ഒരു പെൺകുട്ടിയുടെ വിവാഹത്തിനായി 5 പവൻ സ്വർണം നൽകുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം

പ്രാദേശികം

അരുവിത്തുറ സെന്റ് മേരീസ് സ്കൂളിൽ വാർഷികാഘോഷവും യാത്രയയപ്പു സമ്മേളനവും നടന്നു

അരുവിത്തുറ: സെന്റ് മേരീസ് എൽ.പി.സ്കൂൾ അരുവിത്തുറയിൽ വാർഷികവും, യാത്രയയപ്പു സമ്മേളനവും വിപുലമായ പരിപാടികളോടെ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.അരുവിത്തുറ ഫൊറോന ചർച്ച് വികാരിയും സ്കൂൾ മാനേജരുമായ വെരി.റവ.ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിച്ച യോഗം, പൂഞ്ഞാർ MLA അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.സമ്മേളനത്തിൽ പാലാ കോർപ്പറേറ്റ് സെക്രട്ടറി വെരി.റവ.ഫാ.ജോർജ് പുല്ലു കാലായിൽ അനുഗ്രഹപ്രഭാഷണവും ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി സുഹ്റ അബ്ദുൾ ഖാദർ മുഖ്യപ്രഭാഷണവും നടത്തി. ഹെഡ് മാസ്റ്റർ ശ്രീ ബിജുമോൻ മാത്യു എല്ലാവർക്കും സ്വാഗതം ആശംസിച്ചു. 33 വർഷത്തെ നിസ്വാർത്ഥ സേവനത്തിനു ശേഷം സർവ്വീസിൽ നിന്നു വിരമിക്കുന്ന ശ്രീമതി മാഗി ചെറിയാന് യാത്രയയപ്പും നല്കി. മുൻസിപ്പൽ കൗൺസിലർ ശ്രീമതി.ലീന ജയിംസ് ആശംസ അർപ്പിച്ച് സംസാരിച്ചു. സ്കൂളിൽ ആദ്യമായി ആരംഭിച്ച ബാന്റ് സെറ്റ് ഉദ്ഘാടനവും തദവസരത്തിൽ നടത്തപ്പെട്ടു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ, സ്കോളർഷിപ്പു വിതരണം, നാലാം ക്ലാസിലെ കുട്ടികൾക്ക് മെമന്റോ സമർപ്പണം, ഡാൻസ് അരങ്ങേറ്റം, കരാട്ടെ, റോളർ സ്കേറ്റിംഗ് ഇവയുടെ ഉജ്ജ്വല പ്രകടനവും നടന്നു.