വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

കാറിന്റെ RC ബുക്ക് അടങ്ങിയ ഫയൽ നഷ്ട്ടപ്പെട്ടു

KL 07 BQ 7233 കാറിന്റെ RC ബുക്ക് അടങ്ങിയ ഫയൽ പാറത്തോടു ഓട്ടോ ഡ്രൈവറുടെ കൈയിൽ നിന്നും നഷ്ടപെട്ടു.ഇന്നലെ രാവിലെ (05-03-2025,ബുധനാഴ്ച ) ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, പാറത്തോടു തുടങ്ങിയ ഭാഗങ്ങളിൽ ഓട്ടോ സഞ്ചരിച്ചതിനു ശേഷമാണ് ഫയൽ നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്.കണ്ടു കിട്ടുന്നവർ ദയവായി പാറത്തോട് ഫാത്തിമ ലേഡീസ് സെന്ററിലോ, ഷഫീഖ് കുഴികാടൻ ഫോൺ: 9744713288 ദയവായി വിവരം അറിയിക്കുക.

പ്രാദേശികം

ഉൾക്കാഴ്ചയൊരുക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ വനിതാദിനം.

അരുവിത്തുറ : ഉൾക്കാഴ്ചയുടെ സന്ദേശവുമായി അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ വിമൻസ്സ് സെല്ലിൻ്റെ ആഭിമുഖ്യത്തിൽ  വനിതാ ദിനം സംഘടിപ്പിച്ചു. വനിതാദിനാഘോഷങ്ങളുടെ ഉദ്ഘാടനം കാഴ്ച പരിമിതിയെ അതിജീവിച്ച് മികച്ച സംരംഭകയായി മാറിയ ജാസ്മിൻ അജിയും പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ പൊന്നു അന്നാ മനുവും ചേർന്ന് നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ  കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട് ,കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ, ജിലു ആനി ജോൺ, വിമൻസ് സെൽ കൺവീനർ തേജിമോൾ ജോർജ്, വിദ്യാർത്ഥിനി പ്രതിനിധി ജീവ മരിയ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു

പ്രാദേശികം

ഈരാറ്റുപേട്ട ബ്ലോക്കിലും നഗരസഭ പരിധിയിലും ശുചിത്വ പരിശോധന : പിഴയിട്ടു.

ഈരാറ്റുപേട്ട : ബ്ലോക്ക്‌ പഞ്ചായത്ത് - നഗരസഭ പരിധിയിൽ  നിരോധിത പ്ലാസ്റ്റിക് സാധനങ്ങളുടെ വിപണനം തടയലും ശുചിത്വ പരിശോധനയും എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്  ആരംഭിച്ചു. ആദ്യ ഘട്ട പരിശോധനയിൽ അഞ്ച് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. 50 ഓളം കടകൾ ഉൾപ്പടെ സ്ഥാപനങ്ങളിലെ ശുചിത്വവും മാലിന്യ സംസ്ക്കരണവും വിലയിരുത്തി. വരും ദിവസങ്ങളിൽ പരിശോധന തുടരും. മാലിന്യ നിർമാർജന ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയാണ് പിഴ.  ജില്ലാ തല എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കൂടാതെ ബ്ലോക്ക്‌, നഗരസഭ, പഞ്ചായത്ത്‌ തല സ്‌ക്വാഡുകളുമുണ്ട്.  ഈരാറ്റുപേട്ട മുനിസിപ്പൽ പരിധിയിൽ സ്‌ക്വാഡുകൾ സംയുക്തമായി ചേർന്നാണ് പരിശോധന. ബ്ലോക്ക്‌ സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പൂഞ്ഞാർ, പൂഞ്ഞാർ തെക്കേക്കര, തലപ്പലം, മൂന്നിലവ്, തലനാട്, തീക്കോയി, തിടനാട്, മേലുകാവ് പഞ്ചായത്തുകളിലാണ്  പരിശോധനകൾ.  കൂടുതലായി മാലിന്യം ഉൽപ്പാദിപ്പിക്കുന്ന സ്ഥാപനങ്ങൾ, ലോഡ്ജുകൾ, ഇതര സംസ്ഥാനക്കാർ താമസിക്കുന്ന സ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, സ്കൂളുകൾ, സർക്കാർ ഓഫിസുകൾ, ബാങ്കുകൾ ഉൾപ്പടെ ആണ് പരിശോധന കർക്കശമാക്കിയിരിക്കുന്നത്. നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വിപണനം, മാലിന്യ സംസ്കരണ ഉപാധികളുടെ പ്രവർത്തനം, മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, യൂസർ ഫീ നൽകൽ തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും പരിശോധിക്കുന്നത്.  നിയമലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ ചുമത്തുകയും തുടർന്ന് പ്രോസിക്യൂഷൻ നടപടികളിലേക്ക് കടക്കുകയും ലൈസൻസ് റദ്ദ് ചെയ്യുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി കെ ബാബുരാജ്, നഗരസഭ ക്ലീൻ സിറ്റി മാനേജർ ടി രാജൻ എന്നിവർ അറിയിച്ചു.  

പ്രാദേശികം

എസ്.ഡി.പി.ഐ.ദേശീയ പ്രസിഡന്റിന്റെ അറസ്റ്റ് പ്രതിഷേധ പ്രകടനം നടത്തി

 ഈരാറ്റുപേട്ട : എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ ഡല്‍ഹിയില്‍ അറസ്റ്റുചെയ്ത ഇ.ഡി. നടപടിയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ പ്രതിഷേധപ്രകടനം നടത്തി. വിയോജിപ്പുകളെയും, രാഷ്ട്രീയ എതിരാളികളെയും അടിച്ചമര്‍ത്താനുള്ള പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമാണ് അറസ്റ്റ്. എന്ന്. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ സഫീർ കുരുവനാൽ പറഞ്ഞു. പ്രകടനത്തിന് സഫീർ കുരുവനാൽ, സെക്രട്ടറി വി.എസ്. ഹിലാൽ, കെ.യു. സുൽത്താൻ, യാസിർ കാരയ്ക്കാട് സി എച്ച്. ഹസീബ്, നഗരസഭാ കൗൺസിലർമാരായ അബ്ദുൽ ലത്തീഫ്, നസീറസുബൈർ ഫ്രാത്തിമഷാഹുൽ, നൗഫിയ ഇസ്മായിൽ നസീറസുബൈർ, ഫാത്തിമമാഹിൻ എന്നിവർ നേതൃതം നൽകി

പ്രാദേശികം

റമസാൻ ഈത്തപ്പഴ വിപണി സജീവമായി'

ഈരാറ്റുപേട്ട :നോമ്പ് തുറയിലെ ഒഴിവാക്കാനാവാത്ത വിഭവങ്ങളില്‍ ഒന്നാണ് ഈത്തപ്പഴം.വിശ്വാസത്തൊടൊപ്പം രുചിയും 'ഗുണങ്ങളും  പ്രിയം ഏറുന്നു. റമസാന്‍ എത്തിയതോടെ ഈത്തപ്പഴ വിപണി സജീവമായി.കിലോയ്ക്ക് നൂറു രൂപ മുതല്‍ തുടങ്ങി 1600രൂപ വരെപോകുന്നു രുചി വൈവിധ്യത്തിന്റ് വിവിധ തരംഈത്തപ്പഴങ്ങള്‍.ഈത്തപഴങ്ങള്‍ക്കിടയിലെ രാജാവ്എന്ന് അറിയപ്പെടുന്ന അജ് വ ഈത്തപ്പഴത്തിന്റ  ഗുണങ്ങള്‍ ഏറെയാണ്. മദീനയില്‍ നിന്നും എത്തുന്ന അജ് വ ഈത്തപഴത്തിന് വിപണിയില്‍ ലഭ്യമായതില്‍ഏറ്റവും വിലയുംഅജ് വ യ്ക്കാണ്. സൗദി, ഇറാന്‍, എന്നിവിടങ്ങളില്‍ നിന്നുള്ള ഈത്തപഴങ്ങളാണ് വിപണിയില്‍ ഏറെയും. സൗദിയില്‍ നിന്നുള്ളവയാണ് കൂടുതലും സ്ഥലപേരുകളില്‍ തുടങ്ങി ചരിത്രത്തില്‍ ചെന്നു ചേരുന്നു പലതിന്റയും പേരുകള്‍' കിലോയ്ക്ക് ആയിരത്തി അഞ്ഞൂറിന് മുകളില്‍ വില വരുന്ന ആമ്പറും, മജ്ദുലും ഇനങ്ങള്‍.  ഈ ഇനങ്ങളിലെ പ്രധാനപ്പെട്ട ഇനങ്ങളായ സഫാവി, സഖായി, അള്‍ജീരിയ മബ്രൂം എന്നിങ്ങനെ പോകുന്നു പേരുകള്‍ നുറു രൂപ മുതല്‍ ഇരുന്നൂറു രുപ വരെയാണ് തവിട്ട്, മഞ്ഞ നിറത്തിലുള്ള കാരയ്ക്ക ഇനങ്ങളും വിപണിയില്‍ സുലഭം  

പ്രാദേശികം

അരുവിത്തുറ വല്യച്ചൻ മലയിലേക്ക് കുരിശിന്റെ വഴി ആരംഭിച്ചു

ഈരാറ്റുപേട്ട: 50 നോമ്പാചരണത്തിൻ്റെ ഭാഗമായി അരുവിത്തുറ സെന്റ് ജോർജ് ഫൊറോന പള്ളിയിൽ നിന്ന് ജപമാല പ്രദക്ഷിണത്തോടെ വല്യച്ചൻ മലയിലേക്ക് കുരിശിൻ്റെ വഴി ആരംഭിച്ചു. അരുവിത്തുറ ഇടവക സമൂഹത്തിന്റെ നേതൃത്വത്തിലാണ് ആദ്യ ദിവസത്തെ കുരിശിന്റെ വഴി നടന്നത്. മാർ അപ്രേം സെമിനാരി റെക്ടർ ഫാ. തോമസ് മണ്ണൂർ സന്ദേശം നൽകി. പെരിങ്ങുളം സേക്രട്ട് ഹാർട്ട് ഇടവക, മാതൃവേദി, ഒന്ന്, രണ്ട് വാർഡുകാർ ഇന്നത്തെ കുരിശിന്റെ വഴിക്ക് നേതൃത്വം നൽകും. 6.15ന് മലമുകളിൽ കുർബാന.  

പ്രാദേശികം

വിവിധ പദ്ധതികളുടെ ഉദ്ഘാടനം നടത്തി; ഈരാറ്റുപേട്ട പുത്തൻ പള്ളി മാതൃകയാകുന്നു

ഈരാറ്റുപേട്ട: കഴിഞ്ഞ ദിവസം ഈരാറ്റുപേട്ട പുത്തൻപപള്ളി അങ്കണം സാക്ഷ്യം വഹിച്ചത് വ്യത്യസ്തമായ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന്. നിർബന്ധ പ്രീ മാരിറ്റൽ കോഴ്സിന്റെ ഉദ്ഘാടനം, സക്കാത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 5 വീടുകളുടെ കൈമാറ്റം, പുത്തൻപള്ളിയിലും ഹുദാ പള്ളിയിലും സ്ഥാപിച്ച സോളാർ വൈദ്യുതിയുടെ ഉദ്ഘാടനം, മഹല്ല് അംഗങ്ങൾക്ക് നൽകുന്ന ഡിജിറ്റൽ കാർഡുകളുടെ ഉദ്ഘാടനം എന്നിവയാണ് പുത്തൻ പള്ളി അങ്കണത്തിൽ നടന്നത്. നോമ്പിനു ശേഷം അരംഭിക്കുന്ന നിർബന്ധ പ്രീമാരിറ്റൽ കൗൺസിലിംഗ് കോഴ്സിൽ പങ്കെടുത്ത് സർട്ടിഫിക്കറ്റ് ലഭിക്കുന്നവർക്ക് മാത്രമെ പള്ളി വഴി ഇനി വിവാഹം സാധ്യമാകൂ. ശാസ്ത്രീയമായി വിദഗ്ധരുടെ സഹായത്തോടെയാണ് കോഴ്സിന്റെ ഘടന തയാറാക്കിയിട്ടുള്ളത്. കുടുംബ കലഹങ്ങും നിസാര കാര്യങ്ങൾക്ക് പോലും വിവാഹമോചനം തേടുന്നവരുടെ എണ്ണവും കൂടിവരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു കോഴ്സ് തുടങ്ങാനുള്ള തീരുമാനം. രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണവും കോഴ്സിന്റെ ഭാഗമാണ്.  ഇക്കൊല്ലം സക്കാത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അഞ്ച് വീടുകളുടെ താക്കോൽ ദാനവും വേദിയിൽ നടന്നു. വീടു നിർമ്മിച്ച് നൽകിയവരിൽ നിന്ന് മഹല്ല് ഭാരവാഹികൾ താക്കോൽ ഏറ്റുവാങ്ങി. കഴിഞ്ഞകൊല്ലവും ഈ രീതിയിൽ 5 വീടുകൾ നിർമ്മിച്ചിരുന്നു.  പള്ളികളുടെ വരുമാനത്തിന്റെ നല്ലൊരു പങ്ക് കറണ്ട് ചാർജിനു വേണ്ടി ഉപയോഗിക്കുന്ന അവസ്ഥക്ക് പരിഹാരമായാണ് 10 ലക്ഷം രൂപ മുടക്കി പുത്തൻ പള്ളിയിലും ഹുദാ പള്ളിയിലും സോളാർ പാനലുകൾ ഘടിപ്പിച്ചിച്ചത്. പ്രതിമാസം 35000/- രൂപയാണ് ഇതു വഴി ലാഭിക്കാൻ കഴിയും.  മഹല്ല് അംഗങ്ങൾക്ക് ഡിജിറ്റൽ കാർഡുകൾ ഏർപ്പെടുത്തിയത് ഒരു നവീന പദ്ധതിയാണ്. ക്യു.ആർ കോഡ് സഹിതമാണ് മഹല്ല് അംഗങ്ങൾക്ക് കാർഡ് ലഭിക്കുന്നത്. കോഡ് സ്കാൻ ചെയ്താൽ മഹല്ല് അംഗത്തെപ്പറ്റിയുള്ള വിവരങ്ങൾ ലഭിക്കുമെന്നത് ഈ കാർഡിന്റെ പ്രത്യേകതയാണ്.  ബി.എച്ച്. അലി മൌലവി, മുഹമ്മദ് നദീർ മൌലവി, ഉനൈസ് മൌലവി, പുത്തൻപള്ളി മഹല്ല് കമ്മിറ്റി പ്രസിഡന്റ് സാലി നടുവിലേടത്ത്, അജ്മി ഗ്രൂപ്പ് എം.ഡി അബ്ദുൽഖാദർ, പ്രൊഫ. എ.എം. റഷീദ് തുടങ്ങി നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു.

പ്രാദേശികം

ഇലവീഴാപൂഞ്ചിറയിൽ സുരക്ഷയ്ക്കും മാലിന്യ നിർമാർജനമുൾപ്പടെ അടിസ്ഥാന വികസനത്തിനും മുൻഗണന - ജില്ലാ കളക്ടർ

കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായ ഇലവീഴാപൂഞ്ചിറയിൽ എത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യ വികസനത്തിനും ഒപ്പം മാലിന്യ നിർമാർജനത്തിനും മുൻഗണന നൽകി സമഗ്രമായ പദ്ധതികൾ നടപ്പിലാക്കുമെന്ന് കോട്ടയം ജില്ലാ കളക്ട്ർ ജോൺ വി.സാമുവേൽ അറിയിച്ചു. ഇലവീഴാപൂഞ്ചിറ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മേലുകാവ് ഗ്രാമപഞ്ചായത്തിൻ്റെയും ഡിറ്റിപിസി യുടെയും സംയുക്ത മേൽനോട്ടത്തിൽ ആണ് പദ്ധതികൾ നടപ്പിലാക്കുക. വാഹനങ്ങൾക്ക് ബിഎസ്എൻഎൽ ടവർ ഭാഗത്ത് പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തും. വിശ്രമകേന്ദ്രങ്ങൾ, ദിശാബോർഡുകൾ, പോലീസ് എയ്ഡ് പോസ്റ്റ്, ടൂറിസം ഇൻഫർമേഷൻ സെൻ്റർ, അമിനറ്റി സെൻ്ററുകൾ, ശുചിമുറികൾ, തുടങ്ങിയവ ഉൾപ്പടെ ആണ് പദ്ധതികൾ. ഇതിനായി മേലുകാവ് ഗ്രാമപഞ്ചായത്തും ഡിറ്റിപിസിയും സംയുക്തമായി കോട്ടയം ജില്ലാ നിർമിതി കേന്ദ്രം മുഖേനെ ഡിപിആർ തയ്യറാക്കും. ജില്ലാ കളക്ടറോടൊപ്പം ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസുക്കുട്ടി ജോസഫ്, വൈസ് പ്രസിഡൻ്റ് ഷൈനി ജോസ്, ബ്ലോക്ക് ഡിവിഷൻ മെംബർ ജെറ്റോ ജോസ്, ഇലവീഴാപൂഞ്ചിറ വാർഡ് മെംബർ ഷീബാമോൾ ജോസഫ്, പഞ്ചായത്ത് മെംബർമാരായ പ്രസന്ന സോമൻ, അനുരാഗ് കെ.ആർ, ഡിറ്റിപിസി സെക്രട്ടറി ആതിര സണ്ണി, കോട്ടയം ജില്ലാ നിർമിതി കേന്ദ്രം അസി. എഞ്ചിനീയർ അനിൽകുമാർ, മീനച്ചിൽ തഹസിൽദാർ ലിറ്റി മോൾ തോമസ്, ഡെപ്യൂട്ടി തഹസിൽദാർ അനൂപ് പുരുഷോത്തമൻ, വില്ലേജ് ഓഫീസർ സജി മാത്യൂ, സ്പെഷ്യൽ വില്ലേജ് ഓഫീസർ സാം, പഞ്ചായത്ത് അസി.സെക്രട്ടറി പോൾ ബേബി സാമുവേൽ, ഇലവീഴാപൂഞ്ചിറ ടൂറിസം വികസന സമിതി സെക്രട്ടറി അനിൽ എന്നിവർ പങ്കെടുത്തു.