വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

റൺ പാലാ റൺ സീരിസ് മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ലക്ഷ്യം,മയക്കുമരുന്ന് മുക്ത പാലാ

പാലാ:ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുക, ഒപ്പം മയക്കുമരുന്ന് രഹിത കേരളം എന്ന സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നീ മഹത്തായ ലക്ഷ്യങ്ങളുമായി പ്രഥമ 'റൺ പാലാ റൺ' സീരീസിന് ഔദ്യോഗിക തുടക്കമായി. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വെച്ച് മാണി സി. കാപ്പൻ എം.എൽ.എ. മത്സരപരമ്പര ഫ്ലാഗ് ഓഫ് ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ സംസാരിച്ച മാണി സി. കാപ്പൻ എം.എൽ.എ, ഇത്തരം പരിപാടികൾക്ക് സമൂഹത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ സാധിക്കുമെന്ന് അഭിപ്രായപ്പെട്ടു. "പാലാക്കാർ ആരോഗ്യകരമായ ശീലങ്ങൾ പിന്തുടരുന്നതിനും, മയക്കുമരുന്ന് വിമുക്തമായ ഒരു ജീവിതം ഉറപ്പാക്കുന്നതിനും റൺ പാലാ റൺ പോലുള്ള സംരംഭങ്ങൾ പ്രചോദനമാകും," അദ്ദേഹം പറഞ്ഞു. പാലായുടെ സാമൂഹിക ആരോഗ്യ ഉത്തരവാദിത്വം ഉയർത്തിക്കാട്ടുന്ന ഒരു പരിപാടിയായാണ് ഈ സീരീസ് മാറുന്നതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.വിദ്യാർത്ഥികൾ മുതൽ മുതിർന്നവർ വരെ ഉൾപ്പെടെ വിവിധ മേഖലകളിലുള്ളവർ പങ്കെടുത്ത പരിപാടിക്ക് ജനങ്ങളുടെ സജീവ പങ്കാളിത്തം കൂടുതൽ ഊർജ്ജം പകർന്നു. പാലാ മാരത്തൺ സംഘാടകരായ പാലാ സെന്റ് തോമസ് കോളേജ് എഞ്ചിനീയേഴ്‌സ് ഫോറം, ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318-ബി എന്നിവർ സംയുക്തമായാണ് റൺ പാലാ റൺ സംഘടിപ്പിച്ചത്. പരിപാടികൾക്ക് ലയൺസ് ക്ലബ്‌ മുൻ ഡിസ്ട്രിക്റ്റ് ഗവർണ്ണർ മാഗി ജോസ് മേനംപറമ്പിൽ, എഞ്ചിനീയർസ് ഫോറം പ്രസിഡന്റ്‌ റിട്ട. ഗ്രൂപ്പ്‌ ക്യാപ്റ്റൻ ബാബു ജോസഫ്, ചെറി എ. മേനംപറമ്പിൽ, ഡോ. ജിൻസ് കാപ്പൻ, ജയ്സ് ഡി സാനു തുടങ്ങിയവർ നേതൃത്വം നൽകി. ഓരോ ശനിയാഴ്ചകളിലും നഗരങ്ങളിലെ പൊതുപാർക്കുകളിൽ സംഘടിപ്പിക്കാറുള്ള 'പാർക്ക് റൺ' എന്ന യൂറോപ്യൻ ആരോഗ്യപ്രചാരണ പരിപാടിയുടെ മാതൃകയിലാണ് റൺ പാലാ റൺ സീരീസ് ആസൂത്രണം ചെയ്തിട്ടുള്ളത്. ഇത് മത്സര സ്വഭാവമുള്ള ഓട്ടമല്ല, മറിച്ച് എല്ലാവർക്കും സൗജന്യമായി പങ്കെടുക്കാവുന്നതും ആസ്വാദ്യകരവുമായ ഒരു ആരോഗ്യപ്രവർത്തനമാണ്. കുടുംബബന്ധങ്ങളും സൗഹൃദവും ശക്തിപ്പെടുത്താനും, ഒപ്പം ദിനംപ്രതി വ്യായാമം ചെയ്യാനുള്ള പ്രചോദനം നൽകാനും ഇത്തരം പരിപാടികൾ സഹായകമാകും.

പ്രാദേശികം

ചുരുങ്ങിയ ചിലവിൽ ഗവി യാത്ര ഒരുക്കി ബഡ്ജറ്റ് ടൂറിസം സെൽ

  കൃപാസനം ജപമാല റാലിയിൽ പങ്കെടുക്കാൻ പ്രത്യേക സർവീസ് ഈരാറ്റുപേട്ട:  ഒരു ലക്ഷം പേർ പങ്കെടുക്കുന്ന ആലപ്പുഴ കൃപാസനം ജപമാല മഹാറാലിയിൽ പങ്കെടുക്കാൻ ആന വണ്ടി അവസരമൊരുക്കുന്നു. ഈരാറ്റുപേട്ട  കെ.എസ്.ആർ.ടി.സി  ബഡ്ജറ്റ് ടൂറിസം സെല്ലാണ് യാത്ര ഒരുക്കുന്നത്.  2025 ഒക്ടോബർ 25 ശനിയാഴ്ച ആലപ്പുഴ കലവൂർ കൃപാസനത്തിൽ നിന്നും തുടങ്ങി അർത്തുങ്കൽ പള്ളിയിൽ സമാപിക്കുന്ന ജപമാല മഹാറാലിയിൽ ഒരു ലക്ഷം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 7 മണിക്ക് മുമ്പായി കൃപാസനത്തിൽ  എത്തി ചേരുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.  7 മണിക്ക് കൃപാസനത്തിൽ നിന്നും പുറപ്പെടുന്ന ജപമാല മഹാറാലി ഉച്ചക്ക് 12 മണിക്ക് അർത്തുങ്കൽ ബസലിക്കായിൽ എത്തിച്ചേരും. തിരികെയുള്ള യാത്ര അർത്തുങ്കൽ പള്ളിയിൽനിന്നുമായിരിക്കും. ടിക്കറ്റ് ചാർജ് ഒരാൾക്ക് 450 രൂപയാണ്. ഇതിനു പുറമെ ഒക്ടോബർ 9 ന് ഗവിയിലേക്കും യാത്ര ഒരുക്കുന്നുണ്ട്. സത്രം ഓഫ് റോഡ് ജീപ്പ് സവാരിയും പരുന്തും പാറ സന്ദർശനവും ഈ പാക്കേജിൽ ഉണ്ട്. 1870 രൂപയാണ് ചാർജ്.  പാക്കേജിൽ  ട്രാവൽ ചാർജ്, എല്ലാ എൻട്രി ചാർജുകളും ജീപ്പ് സഫാരി, ഉച്ചഭക്ഷണം എന്നിവ അടക്കമാണ്. ബുക്കിംഗിനായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക: 9847786868 (സുധീഷ്), 9526726383 (സാജു).

പ്രാദേശികം

പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പുതിയ മന്ദിരത്തിൻ്റെ ഉദ്ഘാടനം നാളെ

പൂഞ്ഞാർ .ഗ്രാമ പഞ്ചായത്ത് 3 കോടി രൂപ മുടക്കി നിർമ്മിച്ചിട്ടുള്ള പുതിയ ഓഫീസ് മന്ദിരത്തിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നാളെ രാവിലെ 10ന് നിർവ്വഹിക്കും. എം.എൽ.എ.അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ അധ്യക്ഷത വഹിക്കുംആന്റോ ആന്റണി എം.പി.മുഖ്യ പ്രഭാഷണം നടത്തും. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാ നോബിൾ സ്വാഗതം പറയും.ജില്ലാ പഞ്ചായത്ത് മെമ്പന്മാരായ പി.ആർ അനപമ, ജോൺ ജോർജ്, ക്ഷേമകാര്യ സമിതി ചെയർമാൻ മോഹനൻ നായർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറന്മരായ രമാ മോ ഹ നൻ, അജിത് കുമാർ, മിനി സാവിയോ വിവിധ കക്ഷി നേതാക്കളായ സിജു, ഇ.കെ.മുജീബ്, അഡ്വ സാജൻ കുന്നത്ത്, എബി ലുക്കോസ് എന്നിവർ പ്രസംഗിക്കും.

പ്രാദേശികം

ഫലസ്തീൻ. ഐക്യദാർഡ്യ റാലി നടത്തി

ഈരാറ്റുപേട്ട :ഫലസ്തീൻ ജനതയ്ക്ക് ജന്മനാട്ടിൽ അഭിമാനത്തോടെ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശ പോരാട്ടത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചും, ഇസ്രായേൽ നടത്തുന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഡ്യ റാലി നടത്തി. പി.എം. സി. ജംഗ്ഷനിൽ നിന്നാരംഭിച്ച റാലി ചേന്നാട് കവല,മുട്ടം ജംഗ്ഷൻ വഴി സെൻട്രൽ ജംഗ്ഷനിൽ സമാപച്ചു തുടർന്ന് നടന്ന പ്രതിഷേധ സംഗമത്തിൽ ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി. പി. അജ്മൽ വിഷയാവതരണം നടത്തി. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരുവനാൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് സുബൈർ വെള്ളാപള്ളിൽ , സെക്രട്ടറി വി.എസ്. ഹിലാൽ, പൂഞ്ഞാർ മണ്ഡലം പ്രസിഡൻറ ഹലീൽ തലപള്ളിൽ, സെക്രട്ടറി ഇസ്മായിൽ കീഴേടം , കെ.യു. സുൽത്താൻ, സി.എച്ച് ഹസിബ്, കെ.എസ് ആരിഫ്, അബ്ദുൽ ലത്തീഫ് കാരയ്ക്കാട് എന്നിവർ നേതൃതം നൽകി

പ്രാദേശികം

എസ്.ഡി.പി.ഐ ഗാസ ഐക്യദാർഡ്യ റാലി ഇന്ന് ഈരാറ്റുപേട്ടയിൽ

ഈരാറ്റുപേട്ട :ഫലസ്തീൻ ജനതയ്ക്ക് ജന്മനാട്ടിൽ അഭിമാനത്തോടെ ജീവിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശ പോരാട്ടത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചും, ഇസ്രായേൽ നടത്തുന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച് കൊണ്ട് എസ്.ഡി.പി.ഐ. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഗസ ഐക്യദാർഡ്യ റാലി ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പി.എം. സി. ജംഗ്ഷനിൽ നിന്നാരംഭിക്കും സെൻട്രൽ ജംഗ്ഷനിൽ ചേരുന്ന സമാപന യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം അഡ്വ. സി. പി. അജ്മൽ വിഷയാവതരണം നടത്തും

പ്രാദേശികം

ഗാസയുടെ കണ്ണുനീർ ലോകം കാണാതെ പോകരുത് . ആന്റോ ആന്റണി എം.പി.

ഈരാറ്റുപേട്ട . സ്ത്രികളുംകുട്ടികളുമടക്കം ദിവസേനനൂറ് കണക്കിന് മനുഷ്യർ കൊല്ലപ്പെടുന്ന ഗാസയുടെ കണ്ണു നീർ വളരെ വേദനാജനഗമാണ് ഇത് കാണാതെ പോകുവാൻ ലോകത്തിനാവില്ല.പട്ടിണിക്കിട്ടും ബോംബ് വർഷിച്ചും സാധാരണ മനുഷ്യരെ കൊലപ്പെടുത്തുന്ന . ഇസ്രയിൽ നടപടിയേയും ഇതിന് ഒത്താശ ചെയ്യുന്ന അമേരിക്കൻ നിലപാടിനെയും അംഗീകരിക്കാൻ കഴിയില്ല.. ഈ രാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഗാസ ഐക്യദാർ ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ആന്റോ ആന്റണി. പാലസ്ത്യൻ രാജ്യത്തെ അംഗീകരിച്ച രാജ്യമായിരുന്നു. ഇന്ത്യ. പാലസ്ത്യൻ പോരാളി നേതാവ് യാസർ അറഫാത്തിനെ ചേർത്ത് പിടിച്ച നയമായിരുന്നു കോൺഗ്രസ് ഭരണകാലത്ത് ഇന്ത്യക്ക് ഉണ്ടായിരുന്നത്. ഇന്ന് നയം മാറി. എക്കാലാത്തും വേദനിക്കുന്നവർക്കൊപ്പം നിൽക്കുന്ന 'ഭാരതീയ സമീപനം. പാലസ്തീൻ വിശയത്തിലും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡണ്ട് അനസ് നാസർ ആദ്യ ക്ഷത വഹിച്ചു. ഡി.സി സി.പ്രസിഡണ്ട് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.തോമസ് കല്ലാടൻ . അഡ്വ.വി.എം. മുഹമ്മദ് ഇല്ല്യാസ് . വസന്ത് തെങ്ങുംമ്പള്ളി.പി.എച്ച്. നൗഷാദ് . അഡ്വ.വി.ജെ.ജോസ് .കെ.ഇ.എ.ഖാദർ. കെ.എസ്.അബ്ദുൽ കരീം. വർക്കിച്ചൻവയം മ്പോത്തനാൽ . നാഷാദ് വട്ടക്കയം. നിയാസ് .വെള്ളൂപറമ്പിൽ . ഷിബു. ചാഞ്ചി ഖാൻ പറമ്പിൽ .എസ്.എം മുഹമ്മദ് കബീർ. സക്കീർ കീഴ്ക്കാവിൽ. റഷീദ് വടയാർ എന്നിവർ സംസാരിച്ചു.

പ്രാദേശികം

നാട്ടുകാരത്തിൽ കടവ് പാലം നിർമ്മാണ ഉദ്ഘാടനം നടത്തി

ഈരാറ്റുപേട്ട : തിടനാട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ചിറ്റാറിന് കുറുകെ നാട്ടുകാരത്തിൽ കടവിൽ പാലം വേണമെന്നുള്ളത് പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായിരുന്നു. ഇവിടെ ഒരു പാലം നിർമ്മിച്ചാൽ പ്രദേശവാസികൾക്ക് തിടനാട് ടൗൺ , തിടനാട് ഹയർസെക്കൻഡറി സ്കൂൾ, തിടനാട് മഹാക്ഷേത്രം, പ്രാഥമിക ആരോഗ്യ കേന്ദ്രം തുടങ്ങിയിടങ്ങളിലേക്ക് പോകുന്നതിനും പ്രധാന പാതയായ കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റോഡിലേക്ക് പ്രവേശിക്കുന്നതിനും എല്ലാം വളരെ എളുപ്പത്തിൽ കഴിയും.ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രദേശവാസികൾ എംഎൽഎക്ക് നിവേദനം നൽകിയതിനെ തുടർന്ന് എംഎൽഎ ഫണ്ടിൽ നിന്നും പാലം നിർമ്മിക്കുന്നതിന് 61 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു. പാലത്തിന്റെ നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോർജ് ജോസഫ് കല്ലങ്ങാടിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ വിജി ജോർജ് കല്ലങ്ങാട്ട്, സുരേഷ് കാലായിൽ, വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടന നേതാക്കളായ ടി മുരളീധരൻ, ശ്രീകാന്ത് എം.എസ്, ഹരിലാൽ എം.എസ്, മനോജ് ടി. ജി , സുധീഷ് ചെമ്പൻകുളം, ദീപം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഗോപകുമാർ ,സെക്രട്ടറി ജെയ്സ് സെബാസ്റ്റ്യൻ പുതിയാത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

പ്രാദേശികം

കെഎസ്ആർടിസി ബസ്സുകൾ കഴുകി വൃത്തിയാക്കി എ ഐ ഐ വൈ എഫ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി

ഈരാറ്റുപേട്ട ; ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് AIYF സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പൊതു ഇടങ്ങൾ ശുചീകരിക്കുക എന്ന ക്യാമ്പയിന്റെ ഭാഗമായി പൂഞ്ഞാർ മണ്ഡലം ഭഗത് സിംഗ് യൂത്ത്  ഫോഴ്സിന്റെ  നേതൃത്വത്തിൽ സംഘടിപ്പിച്ച ഈരാറ്റുപേട്ട കെഎസ്ആർടിസി ഡിപ്പോ ശുചീകരിക്കുന്ന പരിപാടി AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ആർ രതീഷ്,എൽഡിഎഫ് കൺവീനർ നൗഫൽ ഖാൻ, എഐടിയുസി KSTEU സെക്രട്ടറി ബിനോയ് ജോസഫ്,ഭഗത് സിംഗ് യൂത്ത് ഫോഴ്സ് ക്യാപ്റ്റൻ അമീൻ കെ ഇ, വിഷ്ണു മേലുകാവ്, ഫാത്തിമ, ഇ പി ആരിഫ് തുടങ്ങിയവർ സംസാരിച്ചു. ഷമൽ അബ്ദുൽ, നിസാം വയലങ്ങാട്ട്, മുബാറക്ക് വി കബീസ്, നഹാസ് നാസർ, സഹിൽ,വിനീഷ് മറ്റക്കാട്, ഉനൈസ് പൊന്തനാൽ,എബിൻ പയസ്സ്, R രഞ്ജിത്ത്, ജോസ്നി ബാബു, രാജേഷ് കെ എസ്, റിയാസ് ഇ ഐ തുടങ്ങിയവർ നേതൃത്വം നൽകി.