വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

തിടനാട് പള്ളി ചപ്പാത്തിൽ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മാണ ഉദ്ഘാടനം നടത്തി.

തിടനാട് : ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ തിടനാട് -ഭരണങ്ങാനം റോഡിനെയും, ഈരാറ്റുപേട്ട -കാഞ്ഞിരപ്പള്ളി റോഡിനെയും തമ്മിൽ ബന്ധിപ്പിച്ചുള്ള  ലിങ്ക് റോഡിൽ തിടനാട് സെന്റ് ജോസഫ് പള്ളിയുടെ ഭാഗത്ത്  ചിറ്റാറിന് കുറുകെയുണ്ടായിരുന്ന പള്ളി ചപ്പാത്തിന് പകരം കോസ്‌വേ കം ബ്രിഡ്ജ് നിർമ്മിക്കുന്നതിന്  സംസ്ഥാന മേജർ ഇറിഗേഷൻ വകുപ്പിൽ നിന്നും 1.90 കോടി രൂപ അനുവദിച്ചത് വിനിയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്കറിയ ജോസഫ് പൊട്ടനാനിയുടെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു.   വാർഡ് മെമ്പർ വിജി ജോർജ് സ്വാഗതം ആശംസിച്ചു. മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ  സാം വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ജോസഫ് ജോർജ് കല്ലങ്ങാട്ട്, മിനി സാവിയോ, തിടനാട് സെന്റ് ജോസഫ് ചർച്ച് വികാരി റവ. ഫാ.  സെബാസ്റ്റ്യൻ എട്ടുപറയിൽ,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ജോർജ്,അംഗങ്ങളായ ജോയിച്ചൻ കാവുങ്കൽ, ഷെറിൻ പെരുമാം കുന്നേൽ, പ്രിയാ ഷിജു, ഓമന രമേശ്‌, എ.സി രമേശ്‌, എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും പ്രദേശവാസിയുമായ ഡോ. എ.വി ജോർജ് ഐക്കര, പൊതുപ്രവർത്തകരായ കെ. വി അലക്സാണ്ടർ, സിബി ഒട്ടലാങ്കൽ , മാത്തുക്കുട്ടി കുഴിത്തോട് , സാജു വെട്ടിക്കൽ, റോബിൻ കുഴിപ്പാല, ജോ പേഴുംകാട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.     വളരെ ഉയരം കുറഞ്ഞ ചപ്പാത്ത് മാത്രം നിലവിലുണ്ടായിരുന്നതിനാൽ  മഴക്കാലത്ത് പള്ളി ചപ്പാത്ത് ഉപയോഗിക്കുന്നതിന് തടസ്സം നേരിട്ടിരുന്നു. കൂടാതെ പ്രളയവും മറ്റും മൂലം മണ്ണും ചെളിയും മറ്റും അടിഞ്ഞു കൂടിയിരുന്നതിനാൽ വളരെ പെട്ടെന്ന് തന്നെ ചപ്പാത്തിന് മുകളിലൂടെ വലിയതോതിൽ വെള്ളം ഒഴുകുന്ന സ്ഥിതി ഉണ്ടായിരുന്നു. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ച് ചിറ്റാറിനു  കുറുകെ 27 mm നീളത്തിൽ ചെക്ക് ഡാമും 3 സ്പാനുകളോടു കൂടിയ പാലവുമാണ് നിർമ്മിക്കുന്നത്.പാലം നിർമ്മാണം പൂർത്തീകരിക്കുന്നതോടുകൂടി  പ്രദേശവാസികളുടെ യാത്രാസൗകര്യം ഏറെ മെച്ചപ്പെടുകയും സുരക്ഷിതമാവുകയും ചെയ്യും. പരമാവധി വേഗത്തിൽ ചെക്ക് ഡാം കം ബ്രിഡ്ജ് നിർമ്മാണം പൂർത്തീകരിക്കുമെന്നും  എംഎൽഎ അറിയിച്ചു.

പ്രാദേശികം

നേച്ചർ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : ഹയാത്തുദ്ദീൻ ഹൈസ്കൂളിൽ സഹ്യാദ്രി എന്ന പേരിൽ നേച്ചർ ക്ലബ്ബ് തുടങ്ങി.പരിസ്ഥിതി പ്രവർത്തകൻ വി. എം.അബ്ദുള്ള ഖാൻ സ്കൂൾ ലീഡർക്ക് വൃക്ഷത്തൈ നൽകി ക്ലബ്ബിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്റ്റർ അബ്ദുൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു.മുഹമ്മദ് റമീസ്,മുഹമ്മദ് അബാൻ,മുഹമ്മദ് അഫ്താബ് എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി.

പ്രാദേശികം

അഭിരുചികൾക്കനുസൃതമായ സോഫ്റ്റ്‌വെയർ പഠനം അരുവിത്തുറ കോളേജിൽ സെമിനാർ.

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജ് സെൽഫ് ഫിനാൻസ് ബി സി എ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അഭിരുചികൾക്കനുസരിച്ച് സോഫ്റ്റ്‌വെയർ പഠനം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സെമിനാറിന്റെ ഉദ്ഘാടനം ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളേജ് സോഫ്റ്റ്‌വെയർ വിഭാഗം മേധാവി ഡോ. രാഹുൽ ഷാജൻ നിർവഹിച്ചു.തങ്ങളുടെ അഭിരുചികൾക്ക് അനുസൃതമായ സോഫ്റ്റ്‌വെയറുകൾ നിർമ്മിക്കുമ്പോഴാണ് സോഫ്റ്റ്‌വെയർ പഠനം കൂടുതൽ ആസ്വാദ്യകരമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ: ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെൽഫ് ഫിനാൻസ് ബിസിഎ വിഭാഗം മേധാവി ബിൻസി മൈക്കിൾ,അസോസിയേഷൻ കോഡിനേറ്റർ നീരജ സെബാസ്റ്റ്യൻ,അസോസിയേഷൻ പ്രസിഡൻറ് തോബിത്ത് ചാർലി തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

മൊബൈൽ റീറ്റൈൽ അസോസിയേഷൻ 'ഗിഫ്‌റ്റോണം2k25' മെഗാ നറുക്കെടുപ്പ് ഇന്ന്

ഈരാറ്റുപേട്ട : മൊബൈൽ റീടൈൽ അസോസിയേഷൻ (MRRA )  ഈരാറ്റുപേട്ട മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെ ഈരാറ്റുപേട്ടയിലെ മൊബൈൽ ഷോപ്പുകളിൽ  നടത്തി വന്ന ഗിഫ്റ്റ് കൂപ്പൺ പദ്ധതി  മെഗാ നറുക്കെടുപ്പ്  ഒക്ടോബർ 15 ഈരാറ്റുപേട്ട വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും, ഒന്നാം സമ്മാനമായി ഇലക്ട്രിക് ബൈക്ക്  2 സമ്മാനം  റഫ്രിജറേറ്റർ  3 -സമ്മാനം 8 പേർക്ക് വാഷിങ് മെഷീൻ  4 - സമ്മാനം  8 പേർക്ക് സ്മാർട്ട്‌ TV   5 -സമ്മാനം   സൗണ്ട് ബാർ, 6 സമ്മാനം  -മിനി സൗണ്ട് ബാർ  7- സമ്മാനം 4 പേർക്ക്  മിക്സി   8 സമ്മാനമായി  4 പേർക്ക് ഇൻഡക്ഷൻ കുക്കർ   9 സമ്മാനമായി  4 പേർക്ക് പ്രഷർ കുക്കർ 10 സമ്മാനമായി    10 പേർക്ക്  അയേൺ ബോക്സ്‌ 11 സമ്മാനമായി  10 പേർക്  ഇലക്ട്രിക് കെറ്റിൽ തുടങ്ങി  അഞ്ച് ലക്ഷം രൂപയോളം വരുന്ന സമ്മാനങ്ങൾ ആണ്  പദ്ധതിയിൽ ഉൾപ്പെടുന്നത്,ഒക്ടോബർ 19 ഇന് വൈകുന്നേരം 6.30 ഇന് ഈരാറ്റുപേട്ട അഹമ്മദ് കുരിക്കൾ നഗറിൽ  നഗറിൽ നടക്കുന്ന സമ്മേളനത്തിൽ  സമ്മാനങ്ങൾ വിതരണം ചെയ്യും, ചടങ്ങിൽ ജനപ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ വ്യാപാര  രംഗത്തെ പ്രമുഖർ പങ്കെടുക്കും

പ്രാദേശികം

"പലസ്തീൻ ഐക്യദാർഢ്യം: ഈരാറ്റുപേട്ടയിൽ എ ഐ വെ എഫ് ന്റെ 'മനുഷ്യ തെരുവ്'; പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു"

ഈരാറ്റുപേട്ട ; AIYF കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച ഐക്യദാർഢ്യ  "മനുഷ്യ തെരുവ്" പൊതുസമ്മേളനം സഖാവ് പന്ന്യൻ രവീന്ദ്രൻ ex MP ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന മനുഷ്യ സംഗമത്തിൽ ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ജോൺ വി ജോസഫ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ  ബാബു K ജോർജ്, എംജി ശേഖരൻ,സിപിഐ പൂഞ്ഞാർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് പി എസ് സുനിൽ, ജില്ലാ കമ്മിറ്റി അംഗം ഇ കെ മുജീബ്, മിനിമോൾ ബിജു, മണ്ഡലം അസിസ്റ്റൻറ് സെക്രട്ടറി കെ ശ്രീകുമാർ, AIYF സംസ്ഥാന കമ്മിറ്റി അംഗം അജിത്ത് വാഴൂർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ  നന്ദു ജോസഫ്, ഹരി മോൻ, നിഖിൽ ബാബു, സന്തോഷ് കൃഷ്ണൻ, അരുൺകുമാർ ടി ആർ, അജിത മോൾ പി സതീഷ്, എഐഎസ്എഫ് ജില്ലാസെക്രട്ടറി അഖിൽ കെ യു,മണ്ഡലം സെക്രട്ടറി ആർ രതീഷ്, പ്രസിഡൻറ് ബാബു ജോസഫ്,എന്നിവർ യോഗത്തിൽ പ്രസംഗിച്ചു. എംഎം മനാഫ്, സുനൈസ് എംപി,സഹദ് K സലാം, അമീൻ കെ ഇ, വിഷ്ണു മേലുകാവ്, ജോസ്നി ബാബു, ജിസ്മോൻ മൂന്നിലവ്, ഷമല് അബ്ദുൽ, വിനീഷ് പി എസ്, മുബാറക് വി കബീസ്, നഹാസ് വലിയവീട്ടിൽ, റിയാസ് ഇ ഐ എന്നിവർ മനുഷ്യതെരുവ് സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകി.ഗാസയിലെ ഇസ്രായേലി വംശഹത്യയെയും, പലസ്തീൻ ഭൂമിയുടെ അധിനിവേശത്തെയും, ബിജെപി-ആർഎസ്എസ് സർക്കാരിന്റെ നിശബ്ദതയെയും ഉദ്ഘാടകൻ  ശക്തമായി അപലപിച്ചു. പലസ്തീനിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന് അചഞ്ചലമായ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ വിദ്യാർത്ഥികളും യുവാക്കളും തൊഴിലാളികളും അണിനിരക്കണം എന്ന് അദ്ദേഹം പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട ഫുഡ് ഫെസ്റ്റ്: ലോഗോ പ്രകാശനം ചെയ്തു.

ഈരാറ്റുപേട്ട : 2025 ഡിസംബർ 31 മുതൽ 2026 ജനവരി 7 വരെ ഈരാറ്റുപേട്ട പി ടി എം എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ഫുഡ് ഫെസ്റ്റ് ആൻ്റ് ഫ്ലവർ ഷോയുടെ ലോഗോ പ്രകാശനം അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ നിർവഹിച്ചു. ഈരാറ്റുപേട്ടയിൽ ആദ്യമായി എത്തുന്ന ഫുഡ് ഫെസ്റ്റിനും ഫ്ലവർ ഷോയ്ക്കും സർക്കാരിൻ്റെ ഭാഗത്തുനിന്നുള്ള പങ്കാളിത്തവും പൂർണ സഹകരണവും ഉണ്ടാകുമെന്ന് എം എൽ എ പറഞ്ഞു. മുൻ നഗരസഭാ ചെയർമാൻ വി എം സിറാജിൻ്റെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിലെ ഒരുകൂട്ടം വിദ്യാഭ്യാസ പ്രവർത്തകരുടെ നേതൃത്വത്തിൽ രൂപീകൃതമായ ഇ ഫോമാണ് പരിപാടിയുടെ സംഘാടകർ. ലോഗോ പ്രകാശനച്ചടങ്ങിൽ വി എം സിറാജ് അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, രാഷ്ടീയകക്ഷി നേതാക്കൾ, വ്യാപാരി പ്രതിനിധികൾ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു. ജന. സെക്രട്ടറി പി പി എം നൗഷാദ് സ്വാഗതവും ട്രഷറർ ഹാഷിം ലബ്ബ നന്ദിയും പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം പൂഞ്ഞാർ സെന്റ് ആന്റണീസിൽ

പൂഞ്ഞാർ : സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഈ വർഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി അദ്ധ്യക്ഷത വഹിച്ച സമ്മേളനം പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്ത്യാലിൽ ഉദ്ഘാടനം ചെയ്തു. കലോത്സവ ജനറൽ കൺവീനർ വിൽസൺ ജോസഫ്, ജോയിൻ കൺവീനർ സി. സൂസി മൈക്കിൾ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ പി. യു. വർക്കി, എച്ച്.എം. ഫോറം സെക്രട്ടറി മാത്യു ജോസഫ്, സ്കൂൾ പി.റ്റി. എ. പ്രസിഡന്റ് എബി ഇമ്മാനുവേൽ പൂണ്ടിക്കുളം എന്നിവർ പ്രസംഗിച്ചു.  കലോത്സവ നടത്തിപ്പിനായുള്ള വിവിധ കമ്മറ്റികൾ രൂപീകരിക്കുകയും കൺവീനർമാരുടെ നേതൃത്വത്തിൽ ചർച്ചകൾ നടത്തുകയും ചെയ്തു. ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നും പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ, അദ്ധ്യാപക സംഘടനാ ഭാരവാഹികൾ, പി.റ്റി.എ. അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പ്രാദേശികം

ഫൈൻ ആർട്ട്‌സ് ക്ലബ് ഈരാറ്റുപേട്ട മ്യൂസിക് ക്ലബ്ബിന്റെ'പാടാം, നമുക്ക് പാടാം' പ്രതിവാര സംഗീത പരിപാടിക്ക് തുടക്കമായി

ഈരാറ്റുപേട്ട:ഫൈൻ ആർട്ട്സ് ക്ലബ് ഈരാറ്റുപേട്ട(ഫെയ്സ് ) മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തുടക്കം കുറിക്കുന്ന പ്രതിവാര സംഗീത പ്രോഗ്രാമിൻ്റെ 'പാടാം,നമുക്ക് പാടാം' ഉദ്ഘാടനം ഫെയ്സ് മ്യൂസിക് ക്ലബ്ബ് ഡയറക്ടറും, പ്രഗത്ഭ ഗായകനുമായ ശ്രീ. നിഷാന്ത് പത്മനാഭൻ ഉദ്ഘാടനം ചെയ്തു.ഫെയ്സ് പ്രസിഡൻ്റ് കെ.പി.എ നടയ്ക്കൽ, ഡയറക്ടർ സക്കീർ താപി, ജനറൽ സെക്രട്ടറി ഹാഷിം ലബ്ബ , വിമൻസ് ക്ലബ്ബ് പ്രസിഡൻ്റ് മൃദുല നിഷാന്ത്, സെക്രട്ടറി റസീന ജാഫർ, ഗായകൻ വിജയൻ തിടനാട് എന്നിവർ ആശംസകൾ അർപ്പിച്ചു. മ്യൂസിക് ക്ലബ്ബ് പ്രസിഡൻ്റ് കെ.ഐ.റാസിഖ് അദ്ധ്യക്ഷത വഹിച്ചു. ഫെയ്സ് സെക്രട്ടറി നസീറ . എൻ സ്വാഗതവും മ്യൂസിക് ക്ലബ്ബ് ട്രഷറർ ജലീൽ കണ്ടത്തിൽ നന്ദിയും പറഞ്ഞു.നിഷാന്ത് പത്മനാഭൻ, അജി പാല , വിജയൻ തിടനാട്, ഹാഷിം ഡെയ്റ, ഷനിൽ പി.എം, അഫ്സി ക്രയോൺസ്, ജുബിന അഫ്സൽ, താഹിറ താഹ , പ്രമോദ് തലപ്പുലം എന്നിവരുടെ നേതൃത്വത്തിൽ ഗാനമേളയും നടന്നു.*