വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

വ്രത ശുദ്ധിയോടെ വിശ്വാസികൾ പെരുന്നാൾ ആഘോഷിച്ചു

ഈരാറ്റുപേട്ട: ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ച് വിശ്വാസികൾ ആഹ്ലാദപൂർവം ഈദുൽ ഫിത്‍ർ (ചെറിയ പെരുന്നാൾ) ആഘോഷിച്ചു.  റമദാനിൽ ആർജിച്ച ജീവിത വിശുദ്ധി വരുന്ന കാലങ്ങളിൽ കൈമോശംവരാതെ കാത്തുസൂക്ഷിക്കണമെന്ന് ഇമാമുമാർ ഖുതുബയിൽ (ഉദ്ബോധന പ്രസംഗം) ഉദ്ബോധിപ്പിച്ചു. ഫലസ്തീനിൽ തുടരുന്ന ഇസ്രായിൽ വംശഹത്യ, വഖഫ് ബിൽ വഴി മുസ്‌ലിം സ്വത്തുക്കൾ കൈക്കലാക്കാനുള്ള സംഘ്പരിവാർ അജണ്ട, വർധിച്ചു വരുന്ന ലഹരി ഉപയോഗം തുടങ്ങി വിവിധ സമകാലിക വിഷയങ്ങൾ ഇമാമുമാരുടെ പ്രസംഗത്തിൽ കടന്നുവന്നു.    നമസ്കാരത്തിനു ശേഷം മധുപലഹാരങ്ങൾ കൈമാറിയും പരസ്പരം ആലിംഗനം ചെയ്തും വിശ്വാസികൾ സന്തോഷം പങ്കിട്ടു.  നൈനാർ പള്ളി ജുഅ മസ്ജിദിൽ അഷറഫ് മൗലവി, പുത്തൻ പള്ളി ജുമാ മസ്ജിദിൽ ബി.എച്ച്. അലി മൗലവി, തെക്കേക്കര മുഹ്‌യിദ്ദീൻ ജുമാ മസ്ജിദിൽ വി.പി. മുഹമ്മദ് സുബൈർ മൗലവി അൽ ഖാസിമിയും നമസ്കാരത്തിന് നേതൃത്വം നൽകി.  വിവിധ സംഘടനകൾ നടത്തുന്ന നടയ്ക്കൽ സ്പോർട്ടിഗോ മൈതാനത്തെ സംയുക്ത ഈദ് ഗാഹിൽ ഖാലിദ് മദനി ആലുവ നേതൃത്വം നൽകി.  എം.ജി.എച്ച്.എസ്.സ്കൂൾ ഗ്രൗണ്ടിൽ കെ.എൻ.എം ഈദ് ഗാഹിന് ഹുസൈൻ നജാത്തിയും തെക്കേക്കര ഗവ.ഹയർ സെക്കണ്ടറി സ്കൂൾ കെ.എൻ.എം ഈദ് ഗാഹിൽ യാസീൻ സ്വലാഹിയും കടുവാമൂഴി ബസ്സ് സ്റ്റാന്റ് ഗ്രൗണ്ടിലെ വിസ്ഡം ഈദ് ഗാഹിൽ അജ്മൽ ഹികമിയും പ്രാർഥനക്ക് നേതൃത്വം നൽകി.

പ്രാദേശികം

കമ്പ്യൂട്ടർ ചരിത്ര വഴിയിലെ വനിതാ സാന്നിധ്യം അടയാളപ്പെടുത്തി അരുവിത്തുറ കോളേജിലെ വിദ്യാർത്ഥിനികളുടെ പുസ്തകം പുറത്തിറങ്ങി

അരുവിത്തുറ :അരുവിത്തുറ സെന്റ് ജോർജ്ജ് കോളേജിലെ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിലെ പെൺകുട്ടികൾ, കോളേജിലെ വിമൻസ് സെല്ലുമായി സഹകരിച്ച് കമ്പ്യൂട്ടിംഗിന്റെ ലോകത്തെ രൂപപ്പെടുത്തിയ 26 മുൻനിര വനിതകൾക്ക് ആദരസൂചകമായി "കമ്പ്യൂട്ടിംഗിലെ വനിതകൾ" എന്ന പുസ്തകം പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ കമ്പ്യൂട്ടർ പ്രോഗ്രാമറായ അഡാ ലവ്‌ലേസ് മുതൽ ആദ്യത്തെ കംപൈലർ കണ്ടുപിടിച്ച ഗ്രേസ് ഹോപ്പർ, അമേരിക്കയിൽ കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയ ആദ്യ വനിതയായ സിസ്റ്റർ മേരി കെന്നത്ത് കെല്ലർ വരെ, ആധുനിക കമ്പ്യൂട്ടിംഗിന് അടിത്തറയിട്ട വനിതകളുടെ കഥകളാണ് പുസ്തകത്തിൽ ഉള്ളത്  പുസ്തകത്തിൻ്റെ രചന ക്കൊപ്പം ടൈപ്പ് സെറ്റിങ്ങ് , രൂപകൽപ്പന എന്നിവയും വിദ്യാർത്ഥിനികൾ തന്നെയാണ് നിർവഹിച്ചത്. കപ്യൂട്ടർ ആപ്ലികേഷൻ വിഭാഗത്തിലെ അദ്ധ്യാപിക ഡോ.അനു തോമസിൻ്റെ മാർഗ്ഗനിർദേശത്തിൽ അശ്വതി വി ബി, അനഘ ആർ, സനിറ്റ സിബി എന്നീ ബി.സി.എ വിദ്യാർത്ഥികളാണ് പുസ്തകത്തിന്റെ എഡിറ്റർമാരായി പ്രവർത്തിച്ചത്.  പുസ്തകത്തിൻറെ ആദ്യ കോപ്പി കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫിൽ നിന്ന് പാലാ നഗരസഭ ലൈബ്രറിക്ക് വേണ്ടി ലൈബ്രേറിയൻ സിസിലി പി ഏറ്റുവാങ്ങി. ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ബി.സി. എ വിഭാഗം മേധാവി ഡോ ജസ്റ്റിൻ ജോയി, അദ്ധ്യാപകരായ ഡോ അനു തോമസ് , ഡോ.ജമനി ജോർജ്, ഡോ.സൗമ്യ ജോർജ് ,ലിനു റ്റി ജയിംസ് തേജിമോൾ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

റമസാനിലെ അവസാനത്തെ വെള്ളിയാഴ്ച മസ്ജിദുകൾനിറഞ്ഞു കവിഞ്ഞു

ഈരാറ്റുപേട്ട:റമസാനിലെ അവസാനത്തെ വെള്ളിയാഴ്ചയായിരുന്നു കഴിഞ്ഞ ദിവസം കടന്നു പോയത്. ഈരാറ്റുപേട്ടയിലെ മസ്ജിദുകൾ വിശ്വാസികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞു വർഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന റമസാൻനോമ്പ് പാരസ്പര്യത്തിന്റെ ഊഷ്മളതയും അസുലഭാവസരങ്ങളുമാണ് വിശ്വാസികൾക്ക് സമ്മാനിച്ചത്. ഈ വെള്ളിയാഴ്ച റമസാൻ 27 യായിരുന്നു.. റമദാനിലെ പുണ്യരാവായ ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചു കൊണ്ട് തന്നെ വ്യാഴാഴ്ച വിശ്വാസികൾ പള്ളി കളിൽ പ്രാർത്ഥനകളാൽ മുഴുകിയും ഖുർആൻ പാരായണം നടത്തിയും സ്ത്രീകൾ  വീടുകളിൽ ഖുർആൻ പാരായണം നടത്തിയും പ്രാർത്ഥനകളാലും കഴിച്ചു കൂട്ടി. ഇമാമുമാര്‍ വെള്ളിയാഴ്ച ജുമുഅ പ്രസംഗത്തിൽ റമസാന് ഔപചാരിക യാത്രാമൊഴി ചൊല്ലി. അസ്സലാമു അലൈക യാ ശഹ്‌റ റമസാന്‍'' എന്ന ഇമാമുമാരുടെ ഉപചാരം ചൊല്ലല്‍ വേദനയോടെയാണ് വിശ്വാസികള്‍ ശ്രവിച്ചത്. നിർബന്ധ ദാനത്തിനും പുറമെ ധാനധർമ്മങ്ങൾ വർധിപ്പിക്കാനും അശരണരെയും ആലംബഹീനരെയും സഹായിക്കാനും അവർക്ക് ജീവിത വിഭവങ്ങൾ എത്തിച്ചു കൊടുക്കുവാനുള്ള ബാധ്യത വിശ്വാസികൾക്ക് ഉണ്ടെന്നു ഇമാമുമാർ ജുംഅ പ്രസംഗത്തിൽ പറഞ്ഞു. വഖഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ഇമാമുമാർ ആവശ്യപ്പെട്ടു. റമസാൻ വിട പറയാൻ എതാനും ദിവസം ബാക്കി നിൽക്കേ ചെറിയ പെരുന്നാൾ വരവേൽക്കാൻ വിശ്വാസി സമൂഹം ഒരുങ്ങി കഴിഞ്ഞു      

പ്രാദേശികം

ഡോ. റെജി വർഗീസ് മേക്കാടനെ രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി നിയമിച്ചു

രാമപുരം: രാമപുരം മാർ അഗസ്തീനോസ് കോളേജ് പ്രിൻസിപ്പലായി ഡോ. റെജി വർഗീസ് മേക്കാടനെ കോളേജ് മാനേജർ ഫാ. ബർക്കുമാൻസ് കുന്നുംപുറം നിയമിച്ചു. അരുവിത്തുറ സെന്റ്‌ ജോർജ് കോളേജ് മുൻ പ്രിൻസിപ്പൽ ആയിരുന്നു അദ്ദേഹം. കോവിഡ് പ്രതിസന്ധി കാലത്തു വൈവിധ്യമാർന്ന പ്രോഗ്രാമിലൂടെ മറ്റ് കോളേജുകൾക്ക് മാതൃകയായി പ്രവർത്തിച്ചതിന് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ.ബിന്ദുവിന്റെ പ്രത്യേക പ്രശംസ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അരുവിത്തുറയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട സഹദാ കർമ്മപദ്ധതിയുടെ ജനറൽ കോർഡിനേറ്ററായും പ്രവർത്തിച്ചിരുന്നു. മഹാത്മാഗാന്ധി സർവകലാശാലാ അക്കാദമിക് കൗൺസിൽ അംഗമായും റൂസ ടെക്‌നിക്കൽ സപ്പോർട്ട് ഗ്രൂപ്പ് അംഗമായും മികവാർന്ന പ്രവർത്തനം കാഴ്ചവച്ച അദ്ദേഹം അറിയപ്പെടുന്ന വാഗ്‌മിയും സംഘാടകനുമാണ്. അരുവിത്തുറ കോളേജിൽ ഐ.ക്യു.എ.സി. കോർഡിനേറ്ററായും, എൻ.സി.സി., എൻ.എസ്.എസ്. ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്. മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയ അദ്ദേഹം അനർഘളമായ ഭാഷാ ചാതുര്യം കൊണ്ടുതന്നെ വിദ്യാർത്ഥികളുടെ ഇഷ്ട അധ്യാപകൻ കൂടിയായിരുന്നു. അരുവിത്തുറ മേക്കാട്ട് പരേതരായ മത്തായി വർഗീസിന്റെയും മറിയക്കുട്ടിയുടെയും മകനായ ഇദ്ദേഹത്തിന്റെ ഭാര്യ കാവാലി അരിമറ്റം കുടുംബാംഗമായ ബിന്ദുവാണ്. ഡോ. അഖിൽ റെജി മേക്കാടൻ, ഡോ. ആരതി റെജി മേക്കാടൻ എന്നിവർ മക്കളാണ്.

പ്രാദേശികം

സ്നേഹ വീടുകളുമായി വീണ്ടും അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റ്.

അരുവിത്തുറ :സെൻറ് ജോർജ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ്റേയും എം.ജി യൂണിവേഴ്സിറ്റി എൻ എസ് എസ് സെല്ലിൻ്റെയും  ആഭിമുഖ്യത്തിൽ ചോലത്തടത്തും പെരിങ്ങുളത്തുമായി രണ്ട് സ്നേഹ വീടുകളുടെ കൂടി  താക്കോൽ ദാനകർമ്മം നടന്നു. കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ്, കോളേജ്  ഐ ക്യു എ സി കോർഡിനേറ്റർ ഡോ. സുമേഷ് ജോർജ് എന്നിവർ ചേർന്നാണ് താക്കോൽ കൈമാറിയത്. ഇതോടെ ആറു വീടുകളുടെ  നിർമ്മാണം പൂർത്തിയാക്കി കുടുംബാംഗങ്ങൾക്ക് നൽകി കഴിഞ്ഞു.  എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ . ഡെന്നി തോമസ് , മരിയ ജോസ്, വോളൻ്റിയർ സെക്രട്ടറിമാരായ അലൻ ജോർജ്, അഡോണിസ് തോമസ്, മറ്റു എൻഎസ്എസ് വോളൻ്റിയേഴ്സ് എന്നിവർ പ്രോഗ്രാമിനു നേതൃത്വം നൽകി. 📲വാർത്തകൾക്കും പരസ്യങ്ങൾക്കും  ബന്ധപ്പെടുക 96564 76737

പ്രാദേശികം

ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഹർജിക്കാരന് ലഭ്യമാക്കാൻ ഉത്തരവ്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സ്വദേശിയായ വി.എസ് ഹുസൈൻ സമർപ്പിച്ച ഹർജിയിൽ ഈരാറ്റുപേട്ട പോലീസ് സ്‌റ്റേഷനിലെ സുരക്ഷയും വ്യക്തിഗത വിവരങ്ങൾ ഒഴികെയുള്ള സി.സി.ടി.വി ദൃശ്യങ്ങൾ ഹർജിക്കാരന് ലഭ്യമാക്കാൻ കമ്മീഷൻ ഉത്തരവിട്ടു. മൃഗങ്ങൾക്ക് എതിരേയുള്ള ക്രൂരത തടയുന്നതിനായി രൂപീകരിച്ചിട്ടുള്ള സൊസൈറ്റി ഫോർ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ഏഗനിസ്റ്റ് അനിമൽ (എസ്.പി.സി.എ) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ്. ഈ സ്ഥാപനങ്ങളിൽ പബ്ലിക് ഇൻഫർമേഷൻ ഓഫീസറെയും അപ്പീൽ അധികാരിയെയും നിയമിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകും. മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എം.എ. സലീം സമർപ്പിച്ച ഹർജിയിലാണ് കമ്മീഷൻ ഇടപെടൽ. കളക്‌ട്രേറ്റ് വിപഞ്ചിക ഹാളിൽ വിവരാവകാശ കമ്മീഷണർ ഡോ. കെ.എം. ദിലീപ് നടത്തിയ സിറ്റിങ്ങിൽ 32 പരാതികൾ തീർപ്പാക്കി. 39 പരാതികൾ പരിഗണിച്ചു. ഏഴ് പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.പോലീസ്, ആരോഗ്യ മേഖല, സഹകരണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർവകലാശാല എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിംഗിൽ കൂടുതലായി എത്തിയതെന്ന് കമ്മീഷൻ പറഞ്ഞു.

പ്രാദേശികം

ഈരാറ്റുപേട്ട ഇനി സമ്പൂർണ മാലിന്യ മുക്ത നഗരസഭ പ്രഖ്യാപനം ശനിയാഴ്ച

ഈരാറ്റുപേട്ട: കഴിഞ്ഞ ഒരു വർഷക്കാലമായി നടന്ന് വരുന്ന മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ കർമ്മ പദ്ധതികൾ വിജയകരമായി പൂർത്തീകരിച്ച് ഈരാറ്റുപേട്ട നഗരസഭ. അജൈവ മാലിന്യങ്ങൾ കൈമാറുന്ന വീടുകളുടെ എണ്ണം വർധിച്ച സ്ഥിതിക്ക് ഹരിതകർമ സേനകളുടെ പ്രവർത്തനങ്ങൾ വാർഡ് തലത്തിൽ സജീവമാക്കുകയും, മാസത്തിലൊരിക്കൽ റിവ്യൂ മീറ്റിങ്ങുകൾ ചേർന്ന് സേനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, അതിന്റെ ഭാഗമായി 2023 അഗസ്റ്റ് മാസം മുതൽ 2025 മാർച്ച് മാസം വരെ മുന്നൂറ് ടണ്ണിലധികം മാലിന്യങ്ങൾ ശേഖരിക്കാനും, സേനയുടെ സർവീസ് 90 ശതമാനത്തിൽ എത്തിക്കുവാനും, 2023 ൽ മൂന്ന് ലക്ഷമായിരുന്ന പ്രതിമാസ ഫീസ് നാല് ലക്ഷത്തിൽ എത്തിക്കുവാനും, ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ്ങിന്റെ ഭാഗമായി വീടുകളിൽ ക്യൂ ആർ കോഡ് പതിപ്പിക്കുവാനും കഴിഞ്ഞു.    ക്ലീൻ സിറ്റി മാനേജർ ടി. രാജൻ, ഹെൽത്ത് ഇൻസ്പെക്ടർ സ്വപ്ന.ബി.നായർ, ജെ.എച്ച്. ഐമാരായ അനീസ.വി.എച്ച്, സോണി മോൾ. ഇ.പി, ജെറാൾഡ് മൈക്കിൾ, ജഫീസ്.വി.എച്ച്, എന്നിവരുടെ നേതൃത്വത്തിൽ ഹെൽത്ത് സ്ക്വാഡ് രൂപീകരിച്ച് നൈറ്റ് പട്രോളിങ് നടത്തി രാത്രി കാലങ്ങളിൽ പൊതു ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ നടപടികൾ സ്വീകരിച്ച് വരികയും, അതിന്റെ ഭാഗമായി ഫെബ്രുവരി മാസം മാത്രം ഒരു ലക്ഷം രൂപയിലധികം വ്യക്തികളിൽ നിന്നും പിഴ അടപ്പിക്കുകയും ചെയ്തിട്ടുണ്ട്. മെയ് മാസം മുതൽ 28 ഡിവിഷനുകളിലും നടത്തിയ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ മൂലം ജലസ്രോതസ്സുകൾ മാലിന്യമുക്തമാക്കുവാനും, മാലിന്യ കൂനകൾ നിർമാർജ്ജനം ചെയ്തു.    മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി നഗരസഭ ശുചീകരണ തൊഴിലാളികളുടെ നേതൃത്വത്തിൽ ഏപ്രിൽ മാസം മുഴുവൻ റോഡുകൾ, മീനച്ചിലാർ, കൈത്തോടുകൾ, മാലിന്യം അടിഞ്ഞ് കൂടുന്ന പ്രദേശങ്ങൾ വൃത്തിയാക്കം.നഗര സൗന്ദര്യ വത്കരണത്തിന്റെ ഭാഗമായി, സർക്കാർ ഓഫീസുകളുടെ ചുറ്റുമതിലുകളിൽ ചിത്ര രചനകൾ ചെയ്ത് മനോഹരമാക്കി. എല്ലാ വാർഡുകളിലും മാലിന്യം വലിച്ചെറിയുന്നതിനെതിരെ ജാഗ്രത ബോർഡുകളും, പൊതു സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകളും, പൂച്ചട്ടികളും സ്ഥാപിക്കും.     29 ശനിയാഴ്ച്ച രാവിലെ 10:00 മണിക്ക് ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ നിന്നും റാലിയും, മാലിന്യ മുക്ത നവകേരളം ക്യാമ്പയിന് പരിസമാപ്തി കുറിച്ച് 11:00 മണിക്ക് വ്യാപാര ഭവനിൽ വെച്ച് നടക്കുന്ന സംഗമത്തിൽ, നഗരസഭയെ സമ്പൂർണ മാലിന്യ മുക്ത നഗരസഭയായി പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തങ്കൽ പ്രഖ്യാപിക്കും. ചടങ്ങിൽ നഗരസഭ ചെയർപേഴ്സൻ സുഹ്റ അബ്ദുൽഖാദർ അധ്യക്ഷത വഹിക്കും, വൈസ് ചെയർമാൻ അൻസർ പുള്ളോളിൽ സ്വാഗതം ആശംസിക്കും, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേസർസൺ ഷെഫ്ന അമീൻ ക്യാമ്പയിന്റെ പ്രതിജ്ഞ ചൊല്ലും, ക്ലീൻ സിറ്റി മാനേജർ ടി.രാജൻ കൃതജ്ഞത അർപ്പിക്കും, സെക്രട്ടറി ഇൻ ചാർജ് നാൻസി വർഗീസ്, കൗൺസിലർമാരായ അഡ്വ: മുഹമ്മദ് ഇല്യാസ്, അനസ് പാറയിൽ, നാസർ വെള്ളൂപ്പറമ്പിൽ, എസ്. കെ. നൗഫൽ, അബ്ദുൽ ലത്തീഫ് വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാർ എന്നിവർ സംസാരിക്കും

പ്രാദേശികം

രസതന്ത്ര സാധ്യതകളുടെ ചെപ്പു തുറന്ന് അരുവിത്തുറ കോളേജ്.

അരുവിത്തുറ :രസതന്ത്ര സാധ്യതകളുടെ ചെപ്പു തുറന്ന് അരുവിത്തുറ സെൻറ് ജോർജ് കോളേജ് കെമിസ്ട്രി ഗവേഷണ പി.ജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രസതന്ത്ര ശില്പശാല സംഘടിപ്പിച്ചു.പ്രദേശത്തെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികൾക്കായാണ് ശില്പശാല സംഘടിപ്പിച്ചത്.ശില്പശാലയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ. സിബി ജോസഫ് നിർവഹിച്ചു. കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ് അദ്ധ്യക്ഷയായിരുന്നു. രസതന്ത്രത്തിലെ കരിയർ അവസരങ്ങളെയും സ്കോളർഷിപ്പുകളെയും കുറിച്ചുള്ള ക്ലാസുകളും രസതന്ത്രത്തിലെ പ്രായോഗിക പരിശീലനം, രസകരമായ ഗെയിമുകൾ തുടങ്ങിയവയും ആവേശകരമായ വർക്ക് ഷോപ്പിൽ ഉൾപ്പെട്ടിരുന്നു.