വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ടയിൽ നിക്ഷേപ സംഗമം; 'റൈസിങ് പൂഞ്ഞാർ' ജൂൺ ഒൻപതിന്

കോട്ടയം: സംരംഭ പ്രോത്സാഹനനടപടികളുടെ ഭാഗമായി പൂഞ്ഞാറിലെ നിക്ഷേപ, സംരംഭക സാധ്യതകൾ വികസിപ്പിക്കുന്നതിനായി അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മുൻകൈയെടുത്തു പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നിക്ഷേപസംഗമം നടത്തുന്നു. റൈസിങ് പൂഞ്ഞാർ എന്ന പേരിൽ ജൂൺ ഒൻപതിന് ഈരാറ്റുപേട്ട ബർക്കത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിലാണ് വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ നിക്ഷേപ സംഗമം നടത്തുന്നത്. വിനോദസഞ്ചാര വ്യവസായം, അഗ്രി ഫുഡ് വ്യവസായം, ഇൻഫർമേഷൻ ടെക്‌നോളജി, സുഗന്ധവ്യജ്ഞന വ്യവസായങ്ങൾ, തടി അടിസ്ഥാനമാക്കിയ വ്യവസായങ്ങൾ ്എന്നിവയെ കേന്ദ്രീകരിച്ചായിരിക്കും നിക്ഷേപസംഗമം നടത്തുന്നത്. നിക്ഷേപകർക്കും സംരംഭകർക്കും പിന്തുണ നൽകുന്നതിനുള്ള ഹെൽപ്‌ഡെസ്‌കുകളും വ്യവസായ പ്രദർശന മേളകളും നിക്ഷേപസംഗമത്തിന്റെ ഭാഗമായി നടക്കും. വ്യവസായ-നിയമ വകുപ്പുമന്ത്രി പി. രാജീവ്, സഹകരണ തുറമുഖം ദേവസ്വം വകുപ്പുമന്ത്രി വി.എൻ. വാസവൻ, ജല വിഭവവകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ എന്നിവർ നിക്ഷേപ സംഗമത്തിൽ പങ്കെടുക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടു മേയ് 28ന് ഈരാറ്റുപേട്ട ബർക്കത്ത് സ്‌ക്വയർ ഓഡിറ്റോറിയത്തിൽ സംഘാടകസമിതി രൂപീകരണം നടക്കും. നിക്ഷേപസംഗമവുമായി ബന്ധപ്പെട്ടു അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എയുടെ അധ്യക്ഷതയിൽ ജില്ലാ കളക്ടറുടെ ചേംബറിൽ വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗം ചേർന്നു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സി.ആർ. ശാരദ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വി.ആർ. രാജേഷ്, ജി.എസ്.ടി. ജോയിന്റ് കമ്മിഷണർ ജെ. സുനിൽകുമാർ, സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാർ കെ.വി. സുധീർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, അസിസ്റ്റന്റ് പ്രിൻസിപ്പൽ കൃഷ്ി ഓഫീസർ സ്‌നേഹലത മാത്യൂസ്, തദ്ദേശ സ്വയം ഭരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജി. അനീസ്, ഡി.ടി.പി.സി. സെക്രട്ടറി ആതിര സണ്ണി,  കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ പ്രോഗ്രാം മാനേജർ പ്രകാശ് ആർ. നായർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പ്രാദേശികം

രാജീവ് ഗാന്ധിയുടെ 34-ാം മത് രക്തസാക്ഷി ദിനം ആചരിച്ചു

ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെനേത്രത്യത്തിൽ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 34-ാം മത് രക്തസാക്ഷി ദിനം ആചരിച്ചു മണ്ഡലം പ്രസിഡൻ്റ് അനസ് നാസർ ഉദ്ഘാടനം ചെയ്തു കെ.എസ് അബ്ദുൽ കരിം നൗഷാദ് വട്ടകയം ഇന്ഷാ സലാം സക്കീർ കീഴുകാവിൽ മനാഫ് പാറയിൽ യൂനസ് പുതുപ്പറമ്പിൽ ഷിജു കിണറ്റുംമൂട്ടിൽ അബ്ബാസ് കാട്ടാമല ഹലീൽ പുളിത്തോട്ടിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി

പ്രാദേശികം

PSWS അരുവിത്തുറ സോൺ വാർഷികവും ബോധവത്കരണ ക്ലാസും അവാർഡ് ദാനവും അരുവിത്തുറ പള്ളി പാരിഷ് ഹാളിൽ വച്ച് നടത്തപ്പെട്ടു.

അരുവിത്തുറ: PSWS അരുവിത്തുറ സോൺ വാർഷികവും ബോധവത്കരണ ക്ലാസും അവാർഡ് ദാനവും അരുവിത്തുറ പള്ളി പാരിഷ് ഹാളിൽ വച്ച് ഇന്ന് നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം അരുവിത്തുറ സെന്റ് ജോർജ് പള്ളിവികാരി വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷതയിൽ PSWS പാലാ രൂപത ഡയറക്ടർ റവ. ഫാ. തോമസ് കിഴക്കേല്‍ നിർവഹിച്ചു. അരുവിത്തുറ FCC പ്രൊവിൻഷ്യൽ ഹൗസ് മദർ സി. ജാൻസി രാമരത്ത്, PSWS FPO ചെയർമാനും റീജിയൻ കോഡിനേറ്ററുമായ ശ്രീ. സിബി കണിയാംപടി, കളത്തൂക്കടവ് കർഷക ഫെഡറേഷന്‍ പ്രസിഡൻറ് ശ്രീ. സിബി പ്ലാത്തോട്ടം, സോണ്‍ കൗണ്‍സില്‍ അംഗം ശ്രീമതി ലിൻസി കുന്നക്കാട്ട്, അരുവിത്തുറ പ്രമോട്ടർ ശ്രീ ജോജോ പ്ലാത്തോട്ടം, സോൺ കോഡിനേറ്റർ ശ്രീമതി ശാന്തമ്മ ജോസഫ്, എന്നിവർ പ്രസംഗിച്ചു. “കുടുംബങ്ങൾ ആധുനിക ലോകത്തിൽ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രശസ്ത സൈക്കോളജിസ്റ്റും ഫിസിഷ്യനും ആയ ഡോക്ടർ പി. എം. ചാക്കോ, സെമിനാർ നയിച്ചു. വിവിധ മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ച്ച വച്ച ഗ്രൂപ്പുകളെ അവാർഡ് നൽകി ആദരിച്ചു. സോൺ വാർഷികത്തോടനുബന്ധിച്ച് അഗ്രിമ പാലാ, വിവിധ ഗ്രൂപ്പുകളുടെ സ്റ്റാളുകൾ, സ്നേഹഗിരി സിസ്റ്റേഴ്സിന്റെ നൈറ്റി മേള എന്നിവ സജ്ജമാക്കിയിരുന്നു.

പ്രാദേശികം

മതം മാത്രംപറയുന്ന ഭരണ നേതൃത്വമാണ് രാജ്യത്തിൻ്റെ ഗതികേട് -ഐ.എൻ.എൽ

കോട്ടയം:  പൗരൻമാരുടെ  സമാധാന ജീവിതവും അവസര സമത്വവും, ഉറപ്പു വരുത്തി ഭരിക്കാൻ ബാധ്യസ്ഥമായ ഭരണകൂടം  മതത്തിൻ്റെ പേരിൽ മാത്രം സംസാരിക്കുകയും ജനങ്ങളെ ഭിന്നിപ്പിക്കുകയും ചെയ്യാൻ തുനിഞ്ഞിറങ്ങിയതാണ് സമകാലിക ഇന്ത്യ ഇന്ന് അനുഭവിക്കുന്നസകല പ്രശ്നങ്ങൾക്കും കാരണമെന്ന്  ഐ.എൻ.എൽ  ദേശീയ സമിതി അംഗം സിപി അൻവർ സാദത്ത് പറഞ്ഞു.    മതംകൊണ്ട് രാഷ്ട്രീയം കളിച്ച നാടുകളെല്ലാം ആഭ്യന്തര ശൈഥില്യത്തിൽ തകർന്ന് തരിപ്പണമായതാണ് ലോകത്തിൻ്റെ അനുഭവം.   ഐ.എൻ.എൽ മെമ്പർഷിപ്പ് ക്യാംമ്പയിനിൻ്റെ ഭാഗമായി കോട്ടയത്ത് ചേർന്ന ഐഎൻഎൽ ജില്ലാ കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐഎൻഎൽ ജില്ലാപ്രസിഡൻ്റ് ജിയാഷ് കരീം അധ്യക്ഷത വഹിച്ചു. മെയ്  പതിനഞ്ച് മുതൽ മുപ്പതുവരെയാണ് അംഗത്വ വിതരണം. ജൂൺ അഞ്ച് വരെ വാർഡ് , ശാഖാ കമ്മിറ്റികളുടെയും, പത്തിനകം പഞ്ചായത്ത് നഗരസഭ കമ്മിറ്റികളുടെയും, ഇരുപതിനകം മണ്ഡലം കമ്മിറ്റികളുടെയും, മുപ്പതിനകം ജില്ലാ കമ്മിറ്റികളുടെയും  രൂപീകരണം പൂർത്തിയാക്കി ജുലൈ  പതിനഞ്ചിന് സംസ്ഥാന കമ്മിറ്റി നിലവിൽവരും. ഈ മാസം ഇരുപത്തി അഞ്ചിനകം ജില്ലയിലെ എല്ലാ മണ്ഡലം കൺവെൻഷനുകളും ചേരും. സംസ്ഥാന പ്രവർത്തക സമിതി അംഗം റഫീഖ് പട്ടരുപറമ്പിൽ, ജില്ലാ ഭാരവാഹികളായ കെഎച്ച് സിദ്ധീഖ്,  കുഞ്ഞിമുഹമ്മദ് നാലു പുറം, ഹസൻകുഞ്ഞ്, റഷീദ് പുളിമൂട്ടിൽ, ബഷീർകൊല്ലാക്കൽ എന്നിവർ പ്രസംഗിച്ചു.

പ്രാദേശികം

സൺറൈസ്-നേർവഴി ട്രസ്റ്റ് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി

ഈരാറ്റുപേട്ട: മൂന്ന് വർഷമായി തെക്കേക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന നേർവഴി ട്രസ്റ്റും ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.  നേർവഴി ട്രസ്റ്റ് പ്രസിഡണ്ട് നൗഷാദ് കല്ലുപുരയ്ക്കൽ അധ്യക്ഷത വഹിച്ച യോഗം മുനിസിപ്പൽ ചെയർപേഴ്സൺ സുഹുറ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു   ട്രസ്റ്റ് സെക്രട്ടറി അൻവർ സാദത്ത് സ്വാഗതം ആശംസിച്ചു ആശംസകൾ അർപ്പിച്ചു കൊണ്ട്. വി പി  സുബൈർ മൗലവി സൺറൈസ് ക്ലസ്റ്റർ സി ഇ ഒ പ്രകാശ് ബാബു മുനിസിപ്പൽ വൈസ്ചെയർമാൻ  ആൻസർ പുള്ളോലിയിൽ കൗൺസിലർ അനസ് പാറയിൽ നേരവഴി ട്രസ്റ്റ് ഉപദേശസമിതി അംഗങ്ങളായ നൗഫൽ തമ്പി റാവുത്തർ കെ എം ബഷീർ   വൈസ് പ്രസിഡണ്ട് അനസ് നാസർ  ട്രഷർ സാദിഖ് വലിയവീട്ടിൽ ജോയിന്റ് സെക്രട്ടറി  കെ എം ലത്തീഫ് എന്നിവർ സംസാരിച്ചു 

പ്രാദേശികം

ഇളപ്പുങ്കൽ വെട്ടിത്തറ റോഡ് തകർന്നു യാത്ര ദുരിതത്തിൽ നാട്ടുകാർ

ഈരാറ്റുപേട്ട: നാളുകളായി തകർന്ന് കിടക്കുന്ന ഇളപ്പുങ്കൽ വെട്ടിത്തറ റോഡ് കോൺക്രീറ്റ് ചെയ്യാൻ തയ്യാറാവാതെ പഞ്ചായത്ത് ഭരണസമിതി. തലപ്പുലം പഞ്ചായത്തിലെ  അഞ്ചാം വാർഡിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡൻ്റ് ആനന്ദ് വെള്ളൂക്കുന്നേലിൻ്റെ വാർഡ് കൂടിയാണ് അഞ്ചാം വാർഡ്. കഴിഞ്ഞ ഒരു വർഷത്തോളമായി റോഡ് തകർന്ന് യാത്ര ദുഷ്ക്കരമായിരിക്കുകയാണ്. ദിവസവും നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നു പോകുന്ന ഈ റോഡ് കോൺക്രീറ്റ് ചെയ്യാൻ നാട്ടുകാർ പലപ്പോഴായി പഞ്ചായത്ത് ഭരണസമിതിയെ ബന്ധപ്പെടുമ്പോൾ, റോഡ് കോൺക്രീറ്റ് ചെയ്യാൻ തുക അനുവദിച്ച് കരാറുകാരനെ ഏൽപ്പിച്ചിട്ടുണ്ടെന്നും നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്നുമാണ് ഭരണസമിതി പറയുന്നത്. അതേസമയം റോഡ് കോൺക്രീറ്റിങ് ചെയ്യുന്ന കാര്യത്തിൽ അധികൃതർ അലംഭാവം കാണിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. കാൽ നടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ് റോഡ്. വാഹനങ്ങൾ കുഴിയിൽ ചാടി അപകടമുണ്ടാവുന്നത് പതിവായിരിക്കുകയാണ്. അടിയന്തരമായി റോഡ് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു

പ്രാദേശികം

PSWS അരുവിത്തുറ സോൺ വാർഷികം

അരുവിത്തുറ: PSWS വാർഷികവും ബോധവൽക്കരണ ക്ലാസും 2025 മെയ് മാസം 20 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ അരുവിത്തുറ സെന്റ് ജോർജ് ഫെറോനാ പാരീഷ് ഹാളിൽ നടക്കും. സെമിനാറുകൾ, വിവിധ സ്റ്റാളുകൾ, നൈറ്റി മേള തുടങ്ങിയവയും 10am മുതൽ 11 am വരെ കുടുംബാംഗങ്ങൾ ആധുനിക ലോകത്തിൽ എന്ന വിഷയത്തിൽ ഫിസിഷ്യനും സൈക്കോളജിസ്റ്റുമായ ഡോ. പി.എം.ചാക്കോയുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും തുടർന്ന് പൊതുസമ്മേളനവും നടക്കും.

പ്രാദേശികം

ഈരാറ്റുപേട്ട മിനിസിവിൽ സ്‌റ്റേഷൻ: സ്ഥലമെടുപ്പ് വൈകുന്നതിൽ ആക്ഷേപം

ഈരാറ്റുപേട്ട: മിനിസിവിൽ സ്‌റ്റേഷ ൻ നിർമാണത്തിന് നിർദേശിച്ച വടക്കേക്കരയിലെ സ്ഥലമേറ്റെടുപ്പ് നടപടി വൈകുന്നതിൽ വ്യാപക ആക്ഷേപം. കഴിഞ്ഞവർഷം ജൂലൈ നാലിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കൂടിയ ഉന്നതതല യോഗത്തിലാണ് മിനിസിവിൽ സ്‌റ്റേഷൻ നിർമിക്കുന്നതിന് വടക്കേക്കരയിലെ സർക്കാർ ഭൂമിയിൽ സ്ഥലം അനുവദിച്ച് തീരുമാനം എടുത്തത്. എന്നാൽ, 10 മാസം കഴിഞ്ഞിട്ടും റവന്യൂ വകുപ്പ് സ്ഥലം മിനി സിവിൽ സ്റ്റേഷനു വേണ്ടി മാറ്റിവെച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചിട്ടില്ല .2022-23ലെ സംസ്ഥാന ബജറ്റിലാണ് മിനിസിവിൽ ‌സ്റ്റേഷന് 10 കോടി വകയിരുത്തിയത്.  ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് വേണ്ടി കോട്ടയം ജില്ലാ കളക്ടർ 23-02-2022 ൽ സർക്കാരിന് സമർപ്പിച്ച പ്രോപ്പോസലിൽ വടക്കേക്കരയിൽ പൊലീസ് സ്റ്റേഷന് സമീപമുള്ള സർക്കാർ പുറംമ്പോക്ക് ഭൂമിയിൽ ഒരു ഏക്കർ സ്ഥലത്ത് മിനി സിവിൽ സ്റ്റേഷൻ പണിയാൻ അനുയോജ്യമെന്ന് രേഖപെടുത്തിയിരുന്നു. ഈരാറ്റുപേട്ട വില്ലേജിൽ വടക്കേക്കരയിൽ പൊലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന ബ്ളോക്ക് 48ൽ റീ സർവേ 49/13 ൽപ്പെട്ട 01.13.20 ഹെക്ടർ (2.79 ഏക്കർ) സ്ഥലം ബി.റ്റി.ആർ പ്രകാരം സർക്കാർ പുറമ്പോക്കാണ്. റൂൾസ് ഓഫ് ബിസിനസ് പ്രകാരം സർക്കാർ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിക്ഷിപ്തമാണ്. സർക്കാർ ഭൂമി ഏത് വകുപ്പിന്റെതായാലും അതിൻ്റെ ഉടമസ്ഥാവകാശവും സർക്കാർ ആവശ്യത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന്, കൈമാറുന്നതിന്, പാട്ടത്തിന് നൽകുന്നതിന്, പതിച്ചു നൽകുന്നതിന് എന്നിവയ്ക്കുള്ള അധികാരവും റവന്യൂ വകുപ്പിൽ മാത്രം നിക്ഷിപ്തമാണെന്ന് 02.04.2019ലെ സ.ഉ നമ്പർ 116/2019/റവ പ്രകാരം വ്യക്തമാക്കിയിട്ടുള്ളതുമാണ് ഈ സർക്കാർ പുറംമ്പോക്ക് ഭൂമിയിൽ ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ പണിയുന്നതിനെതിരെ 2022 ഡിസംമ്പർ 22 ന് കോട്ടയം ജില്ലാ പൊലീസ് മേധാവി സംസ്ഥാന പൊലീസ് മേധാവിക്ക് ഈരാറ്റുപേട്ടയെ കുറിച്ച് അപകീർത്തിപരമായ റിപ്പോർട്ട് നൽകിയത്. ത്രീവ്രവാദ പ്രശ്‌നവും മതസ്പർധയും നിലനിൽ ക്കുന്നതിനാൽ പൊലീസ് സ്‌റ്റേഷ ന് സമീപത്ത് മിനിസിവിൽ സ്റ്റേഷൻ നിർമിക്കാൻ അനുവദിക്കരുത് എന്നായിരുന്നു റിപ്പോർട്ട്. വസ്തുതാപരമല്ലാത്ത റിപ്പോർട്ടിനെ തുടർന്ന് പ്രതിഷേധവും രൂപപെട്ടു. 2017 മുതൽ മുതൽ 2023വരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ അത്തരത്തിൽ കേസുകൾ ഒന്നും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ജനകീയ വികസന ഫോറം പ്രസിഡന്റ് പൊന്തനാൽ മുഹമ്മദ് ഷെരീഫിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ നിന്ന് നൽകിയ വിവരാവകാശ മറുപടിയെ തുടർന്നാണ് ഇക്കാര്യം പുനഃപരിശോധിച്ചത്. തുടർന്നാണ് 2025 മാർച്ച് 30ന് ജില്ല പൊലീസ് മേധാവി 2022ലെ വിവാദ റിപ്പോർട്ട് തിരുത്തി പുതി യ റിപ്പോർട്ട് സമർപ്പിച്ചത്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ട് പ്രകാരം ഈ സ്ഥലത്ത് മിനിസിവിൽ സ്‌റ്റേഷൻ പണിയുന്നതിന് തടസ്സമില്ല. സ്ഥലം ഏറ്റെടുത്ത് നിർമാണ പ്രവർത്തനം ആരംഭിക്കാൻ അനുകൂല തീരുമാനമുണ്ടായിട്ടും മെല്ലെപ്പോക്ക് തുടരുകയാണ്. ഇപ്പോൾ തന്നെ എട്ടോളം സർക്കാർ ഓഫീസുകൾ ഭീമമായ വാടകയിലാണ് പ്രവർത്തിക്കുന്നത്. പല സർക്കാർ ഓഫീസുകൾക്കും വാടക കുടിശ്ശികയുമുണ്ട്. ഭിന്നശേഷി സൗഹൃദമല്ലാത്ത ഓഫിസുകളിൽ നിന്നുതിരിയാൻപോലും സ്ഥല സൗകര്യവും ഇല്ല. ഈരാറ്റുപേട്ട കേന്ദ്രമായി പൂഞ്ഞാർ താലൂക്ക് രൂപീകരിക്കണമെന്ന് 29-03-2017ൽ ലാൻഡ് റവന്യു കമ്മീഷണർക്ക് കോട്ടയം ജില്ല കളക്ടർ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഈ റിപ്പോർട്ട് 17-04-2017 ന് ലാൻഡ് റവന്യൂ കമ്മിഷണർ സംസ്ഥാന റവന്യൂ (എഫ്) വകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. ഈരാറ്റുപേട്ട കേന്ദ്രമായി താലൂക്ക് രൂപീകരിക്കുകയാണങ്കിൽ താലൂക്ക് ഓഫീസടക്കം 20 ഓളം സർക്കാർ ഓഫീസുകൾ പുതുതായി ഈരാറ്റുപേട്ടയിൽ വരും.ഈരാറ്റുപേട്ടയിൽ 20 ഓഫീസുകൾ ഉൾപ്പെട്ട സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് ഒരു ഏക്കർ സ്ഥലമാണ് ആവശ്യപ്പെട്ടിരുന്നതെന്ന് 2024 ജൂലൈ 4 ന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ കൂടിയ ഉന്നത തല യോഗത്തിൽ കോട്ടയം ജില്ലാ കളക്ടർ അറിയിച്ചിരുന്നു. അതു കൊണ്ട് വടക്കേക്കരയിലെ സർക്കാർ ഭൂമിയിൽ ഒരു ഏക്കർ ഭൂമി മിനി സിവിൽ സ്റ്റേഷന് അനുവദിക്കുവാൻ വേണ്ട ഉത്തരവ് റവന്യൂ വകുപ്പ് ഇറക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു