വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

'ഗിഫ്‌റ്റോണം 2K25 ' ലോഗോ പ്രകാശനം

ഈരാറ്റുപേട്ട ; മൊബൈൽ RETAILERS അസോസിയേഷൻ (MRRA) ഈരാറ്റുപേട്ട യൂണിറ്റ് ആഭിമുഖ്യത്തിൽ  ഓണം നടത്തപ്പെടുന്ന    'ഗിഫ്‌റ്റോണം 2K25 ' ലോഗോ പ്രകാശനം   വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ്‌  AMA ഖാദർ നിർവഹിച്ചു,ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെയാണ് ഈ ഗിഫ്‌റ്റോണം പരുപാടി നടത്തുന്നത് , ഒന്നാം സമ്മാനം  ഇലക്ട്രിക് ബൈക്കും രണ്ടാം സമ്മാനം റഫ്രിജിറേറ്റർ 7 പേർക്ക് വാഷിംഗ്‌ മെഷീൻ 8 പേർക്ക് സ്മാർട്ട്‌ TV തുടങ്ങി  നൂറുകണക്കിന് സമ്മാനങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു,ഒക്ടോബർ 16 നാണ് മെഗാ നറുക്കെടുപ്പ് നടക്കുക, യോഗത്തിൽ  MRRA ഈരാറ്റുപേട്ട യൂണിറ്റ്  പ്രസിഡന്റ്‌  ഷെഫിൻ അധ്യക്ഷത വഹിച്ചു, വ്യാപാരി യൂത്ത് വിംഗ് ജനറൽ സെക്ടറി റയീസ്, MRRA രക്ഷാധികാരി ഹാരിസ് വെളിയത്ത്,MRRA യൂണിറ്റ് ജനറൽ സെക്ടറി അമീൻ പി എം, ഭാരവാഹികളായ നൈസ്,സെഫി, നാസിം,റിയാസ്, നൗഫൽ,അജിത്,ജിബിൻ,അനുരാജ്, ജോബിൻ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

ജനകീയ വികസനത്തിന് ത്രിതല പഞ്ചായത്തുകൾ ശക്തീകരിക്കണം -റസാഖ് പാലേരി

ഈരാറ്റുപേട്ട: കേരളത്തിലെ ഏറ്റവും സാധാരണക്കാരന്റെ വികസനത്തിന് കരുത്തുപകരുന്ന  ഗവണമെന്റാണ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെന്നും ഫണ്ടുകൾ വെട്ടിക്കുറച്ച് ഈ വികസനത്തിന്റെ ചിറകരിയുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി. ഈരാറ്റുപേട്ട മുൻസിപ്പാറ്റിലിറ്റി ടൗൺ ഡിവിഷൻ  കൗൺസിലർ സഹല ഫിർദൗസിന്റെ വികസന രേഖ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒൻപത് വർഷമായി കേരളത്തിലെ ഇടത് ഭരണം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറക്കുകയാണ്. ഇത് പ്രാദേശിക വികസനത്തെ പിന്നോട്ടടിപ്പിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. മുതിർന്ന യു.ഡി.എഫ് നേതാവ് പരീത് കുന്നപ്പള്ളിക്ക് കൈമാറി റസാഖ് പാലേരി വികസന സപ്ലിമെന്റ് പ്രകാശനം ചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് ഹസീബ് വെളിയത്ത് അധ്യക്ഷത വഹിച്ചു. വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് കെ.കെ.എം. സാദിഖ്, ട്രഷറർ പി.കെ. ഷാഫി, കൗൺസിലർ സഹല ഫിർദൗസ്, എ.എം.എ. സമദ്, അൻവർ അലിയാർ, ഫിർദൗസ് റഷീദ്, എം.എസ്. ഇജാസ്, എ.എം. ജലീൽ തുടങ്ങിയവർ പങ്കെടുത്തു. മുനിസിപ്പൽ സെക്രട്ടറി കെ.എ. സാജിദ് നന്ദി പറഞ്ഞു. 

പ്രാദേശികം

ഭൗതികശാസ്ത്രത്തിലെ ജീവൻ രക്ഷാ ഉപായങ്ങൾ അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ പ്രഭാഷണ പരമ്പര.

അരുവിത്തുറ :ഭൗതികശാസ്ത്രത്തിലെ ജീവൻ രക്ഷാ ഉപായങ്ങളെക്കുറിച്ചും ആരോഗ്യരംഗത്ത് ഭൗതികശാസ്ത്രത്തിന്റെ സ്വാധീനത്തെക്കുറിച്ചും അരുവിത്തുറ സെന്റ് ജോർജ് കോളജിൽ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. തൊടുപുഴ ന്യൂമാൻ കോളേജിലെ ഭൗതിക ശാസ്ത്ര വിഭാഗം മേധാവി ഡോ. ബിനാ മേരി ജോൺ പ്രഭാഷണ പരമ്പരയുടെയും ഫിസിക്സ് അസോസിയേഷന്റെയും ഉദ്ഘാടനം നിർവഹിച്ചു. ഭൗതികശാസ്ത്രം ആരോഗ്യ മേഖലയുടെ അഭിവാദ്യ ഘടകമായി മാറിക്കഴിഞ്ഞു.ഭൗതികശാസ്ത്രത്തിലെ പുതിയ കണ്ടെത്തലുകൾ ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുംമെന്നുംഅവർ പറഞ്ഞു. ഡിപ്പാർട്ട്മെൻ്റ് മേധാവി ഡോ.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ ആശംസകൾ നേർന്നു.ചടങ്ങിൽ വിദ്യാർത്ഥികളാപ്പം അധ്യാപകരായ ഡോ.സുമേഷ് ജോർജ്. ബിറ്റി ജോസഫ്.  ഡാനാ ജോസ്. മരിയ ജോസ് , നിഷ ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

ക്വിറ്റ് ഇന്ത്യാ ദിനത്തിൽ സാമ്രാജ്യത്വ വിരുദ്ധ സദസുമായി അരുവിത്തുറ സെൻ്റ് ജോർജ് പൊളിറ്റിക്കൽ സയൻസ് വിഭാഗം.

അരുവിത്തുറ : രാജ്യം ക്വിറ്റ് ഇന്ത്യ ദിന സ്മരണകളിൽ മുഴുകുമ്പോൾ സാമ്രാജ്യത്വ വിരുദ്ധ പ്രതിജ്ഞയും സദസ്സുമായി അരുവിത്തുറ സെൻ്റ് ജോർജ്ജ് കോളേജിലെ പൊളിറ്റിക്സ് വിഭാഗം. ദിനാചരണത്തിന്റെ ഭാഗമായി മുൻ ബിഗ് ബോസ് താരവും വാഗ്മിയുമായ ഡോ അഡോണി.റ്റി. ജോൺ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്നു നടന്ന സാമ്രാജ്യത്വ വിരുദ്ധ സദസ് അദ്ധേഹം ഉദ്ഘാടനം ചെയ്തു. നവലിബറൽ സാമ്രാജ്യത്വം രാജ്യത്തിൻ്റെ സമസ്ത മേഖലകളിലും പിടിമുറുക്കിയ സാഹചര്യത്തിൽ ക്വിറ്റ് ഇന്ത്യാ ദിനത്തിൻ്റെ സ്മരണകൾ പോലും ഒരു സമരമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോളേജ് ബർസാർ  റവ. ഫാ.ബിജു കുന്നയ്ക്കാട്ട്,കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, പൊളിറ്റിക്സ് വിഭാഗം മേധാവി ഡോ.തോമസ് പുളിക്കൻ, പൊളിറ്റിക്സ് വിഭാഗം അധ്യാപകനായ സിറിൾ സൈമൺ തുടങ്ങിയവർ സംസാരിച്ചു

പ്രാദേശികം

കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷവും നവീകരിച്ച കെട്ടിട ഉദ്ഘാടനവും നടന്നു

ഈരാറ്റുപേട്ട : അമ്പത് വർഷത്തെ വിജ്ഞാന വിതരണത്തിന്റെ സുവർണ നാഴികക്കല്ല് ആഘോഷിക്കുന്ന കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളും നവീകരിച്ച സ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനവും മുൻ മന്ത്രി ഡോ. എം.കെ. മുനീർ എം.എൽ.എ. നിർവഹിച്ചു. സ്ഥാപക മാനേജർ വി.എം.എ. കരീം സാഹിബിന്റെ വിജ്ഞാനദാഹത്തേയും മാതൃകാപരമായ പ്രവർത്തനങ്ങളെയും വ അദ്ദേഹം അനുസ്മരിച്ചു. സ്കൂൾ മാനേജർ കെ.എ. മുഹമ്മദ് അഷ്റഫ് ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ മുഖ്യാതിഥിയായി. മുൻസിപ്പൽ കൗൺസിലർമാരായ കെ.എം.എ. ലത്തീഫ്, അഡ്വ. മുഹമ്മദ് ഇല്യാസ്, സി.പി. അബ്ദുൽ ബാസിത്, അഡ്വ.വി.പി. നാസർ, ഒ.എ. ഹാരിസ്, മുഹമ്മദ് സക്കീർ, കെ. മുഹമ്മദ് ഹാഷിം,ഹാഷിർ നദ്‌വി ,  സാബത്ത് മൗലവി,  കെ.എം. ബഷീർ, യാസിർ കാരയ്ക്കാട്, മുജീബ്, യൂസുഫ് ഹിബ, റഫീഖ് പട്ടരുപറമ്പിൽ, ഷനീർ മഠത്തിൽ, അസീസ് പത്താഴപ്പടി, മോനി വെള്ളൂപ്പറമ്പിൽ എന്നിവർ സംസാരിച്ചു.   ഹെഡ്മിസ്ട്രസ് സമീന വി.കെ. അതിഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.ഉച്ചയ്ക്ക് 2 മണിക്ക് നടന്ന പൂർവ അധ്യാപക-വിദ്യാർഥി സംഗമം മാനേജർ കെ.എ. മുഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു.  വി.കെ. കബീർ അധ്യക്ഷത വഹിച്ചു. അബ്സാർ മുരിക്കോലി, റഷീദ് വടയാർ, എം.എച്ച്. ഷിഹാസ്, റഹീസ് മാങ്കുഴയ്ക്കൽ, ജലീൽ കെ.കെ.പി. എന്നിവർ സംസാരിച്ചു. അമീൻ ഒപ്ടിമ, അസിം തട്ടാ പറമ്പിൽ എന്നിവർ സംഗമം ഏകോപിപ്പിച്ചു. പൂർവ അധ്യാപകരെ വിദ്യാർഥികൾ പൊന്നാട നൽകി ആദരിച്ചു. തുടർന്ന്, പൂർവ വിദ്യാർഥികളുടെ ഗാനസന്ധ്യയും അരങ്ങേറി.

പ്രാദേശികം

ഫ്യൂച്ചർ സ്റ്റാർസ് - പ്രഥമാധ്യാപക ശില്പശാല നടത്തി

ഈരാറ്റുപേട്ട : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ടിന്റെ ഈ അധ്യായന വർഷത്തെ പ്രവർത്തന പരിപാടികൾക്ക് മുന്നൊരുക്കമായി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഗവൺമെന്റ്, എയ്ഡഡ് , ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിലെ ഹെഡ്മാസ്റ്റർമാർ, പ്രിൻസിപ്പൽമാർ എന്നിവരുടെ ഒരു ശില്പശാല ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിൽ വച്ച് നടത്തി.   ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫിന്റെ അധ്യക്ഷതയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഡിഇഒ റോഷ്ന അലിക്കുഞ്ഞ് KAS മുഖ്യപ്രഭാഷണം നടത്തി. സെന്റ് ആന്റണീസ് സ്കൂൾ പ്രിൻസിപ്പാൾ റവ.ഡോ. ആന്റണി തോക്കനാട്ട്, അഭിലാഷ് ജോസഫ് തുടങ്ങിയവർ ക്ലാസുകൾ നയിച്ചു. ഫ്യൂച്ചർ സ്റ്റാർസ് ഭാരവാഹികളായ സുജ എം.ജി, പി.പി.എം നൗഷാദ്, നിയാസ് എം എച്ച്, പ്രിയാ അഭിലാഷ് തുടങ്ങിയവർ പ്രസംഗിച്ചു.   പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിവരുന്ന വിദ്യാഭ്യാസ പദ്ധതിയാണ് ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട്. ഈ പദ്ധതിയിലൂടെ പാഠ്യ-പാഠ്യേതര രംഗങ്ങളിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികളെ പ്രത്യേകം തിരഞ്ഞെടുത്ത് പരിശീലനവും, പ്രോത്സാഹനവും നൽകി മികച്ച പ്രതിഭകളെ വാർത്തെടുക്കുകയും, കൂടാതെ എല്ലാ വിദ്യാർത്ഥികളുടെയും വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം കൈവരിക്കുന്നതിന് വേണ്ടി സ്കോളർഷിപ്പുകൾക്കുള്ള പരിശീലനം, കൗൺസിലിംഗുകൾ, കരിയർ ഗൈഡൻസ്, ലീഡർഷിപ്പ് ട്രെയിനിങ്, സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പുകൾ, പഠന- വിനോദയാത്രകൾ, പ്രമുഖ വ്യക്തികളുമായുള്ള അഭിമുഖം, മെഡിക്കൽ ക്യാമ്പുകൾ, ക്വിസ് കോമ്പറ്റീഷനുകൾ, വിവിധ മത്സരങ്ങൾ, എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടുന്ന വിദ്യാർത്ഥികൾക്ക് പ്രതിഭാ പുരസ്കാരം, 100% വിജയം നേടുന്ന സ്കൂളുകൾക്ക് എംഎൽഎ എക്സലൻസ് അവാർഡ്, സ്കൂൾ യുവജനോത്സവങ്ങൾ, കായികമേളകൾ തുടങ്ങിയവ ഉൾപ്പെടെ പാഠ്യ-പാഠ്യതര രംഗങ്ങളിൽ മികവ് പുലർത്തുന്നവരെ ആദരിക്കുക തുടങ്ങി വിദ്യാഭ്യാസ രംഗത്തിന്റെ സമഗ്രമായ പുരോഗതിക്കു വേണ്ടിയുള്ള ഒട്ടേറെ പ്രവർത്തനങ്ങളാണ് കഴിഞ്ഞ നാലു വർഷക്കാലത്തിനിടയിൽ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നത്. വിരമിച്ചവരും സർവീസിൽ ഉള്ളവരുമായ ഒരുപറ്റം പ്രഗൽഭ അധ്യാപകരും, മികച്ച പേഴ്സണാലിറ്റി ട്രെയിനർമാരും ഉൾപ്പെട്ട ഒരു ടീമാണ് എംഎൽഎയുടെ നേതൃത്വത്തിൽ ഫ്യൂച്ചർ സ്റ്റാറ്റസ് എഡ്യൂക്കേഷൻ പ്രോജക്ട് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഈ പദ്ധതിയുടെ ഈ വർഷത്തെ വിശദമായ ആക്ഷൻ പ്ലാൻ രൂപീകരിക്കുന്നതിനാണ് പ്രഥമാധ്യാപക ശില്പശാല നടത്തിയത്.

പ്രാദേശികം

സോഷ്യൽ സയൻസ് ലാബ് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട .മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിലെ സോഷ്യൽ സയൻസ് ലാബ് കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ചു .നവീകരിച്ച ലാബിന്റെ ഉദ്ഘാടനം മുസ്ലിം എജുക്കേഷൻ ട്രസ്റ്റ് ചെയർമാൻ പ്രൊഫസർ എം കെ ഫരീദ് നിർവഹിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ എംകെ അൻസാരി, ഹെഡ്മിസ്ട്രസ് എം പി ലീന, സി എച്ച് മാഹിൻ , ടി എസ് അനസ്, ശൈലജ ഒ എൻ . ,ജ്യോതി പി നായർ ,ആയിഷ മുഹമ്മദ് ,ഹസീന റഹീം, മുഹമ്മദ് ലൈസൽ എന്നിവർ സംസാരിച്ചു

പ്രാദേശികം

കാരയ്ക്കാട് സ്കൂൾ ഗോള്‍ഡന്‍ ജൂബിലിആഘോഷങ്ങളുടെയും നവീകരിച്ച സ്‌കൂളിന്റെയും ഉദ്ഘാടനം ഇന്ന്

ഈരാറ്റുപേട്ട: അമ്പത് വര്‍ഷം പൂര്‍ത്തിയാവുന്ന കാരയ്ക്കാട് എം.എം.എം. യു.എം. യു.പി. സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെയും നവീകരിച്ച സ്‌കൂൾ കെട്ടി sത്തിൻ്റെ ഉദ്ഘാടനം ഇന്ന് (വ്യാഴം) വൈകുന്നേരം 4 മണിക്ക് സ്‌കൂള്‍ അങ്കണത്തില്‍ വച്ച് നടക്കും. മുന്‍മന്ത്രി ഡോ.എം.കെ മുനീര്‍ എം.എല്‍എ നവീകരിച്ച സ്‌കൂളിന്റെയും പൂഞ്ഞാര്‍ എംഎല്‍എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെയും മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുഹ്്‌റ അബ്ദുല്‍ ഖാദര്‍ പുതുതായി നിര്‍മിച്ച ടര്‍ഫിന്റെ ഉദ്ഘാടനവും നിര്‍വഹിക്കും. സമ്മേളനത്തില്‍ വിവിധ രാഷ്ട്രീയ-സാമൂഹിക-മത നേതാക്കള്‍ പങ്കെടുക്കും. ഉച്ചക്ക് രണ്ടുമണിക്ക് പൂര്‍വ അധ്യാപക വിദ്യാര്‍ഥി സംഗമവും നടക്കും. 1976 ജൂണ്‍ 1 നാണ് പരേതനായ ഹാജി വി.എം.എ. കരീം സാഹിബിന്റെ മാതാപിതാക്കളുടെ പുണ്യസ്മരണയില്‍, മുഹമ്മദ് മേത്തര്‍ മറിയുമ്മയുടെ നാമധേയത്തിലാണ് ഈ സ്‌കൂള്‍ സ്താപിച്ചത.് 1979ല്‍ യു.പി. സ്‌കൂളായും 2004ല്‍ ഹൈസ്‌കൂളായും ഉയര്‍ത്തപ്പെട്ടു. 2006 മുതല്‍ പത്താം ക്ലാസ് ആരംഭിച്ചതുമുതല്‍ തുടര്‍ച്ചയായി 100% വിജയം കരസ്ഥമാക്കി വരുന്നു. 2020ല്‍ അല്‍ഹിക്മ ഇംഗ്ലീഷ് മീഡിയം പ്രീെ്രെപമറി സ്‌കൂളും പ്രവര്‍ത്തിച്ചുവരുന്നു.  നാളിതുവരെ ആറായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ ഈ സ്‌കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 30 അധികം അധ്യാപകരും ഇതുവരെ സേവനമനുഷ്ടിച്ചു. ഇപ്പോള്‍ 27 ഡിവിഷനുകളിലായി 950ലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. ഇപ്പോള്‍  35 അധ്യാപകര്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.  ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ്  ആസൂത്രണം ചെയ്തിട്ടുള്ളത്. മെഗാ അലുംനി മീറ്റ്, പ്രൊഫഷണല്‍ മീറ്റ്, വനിതാ സംഗമം, ബിസിനസ് മീറ്റ്, ഇന്റര്‍ സ്‌കൂള്‍ ക്വിസ്സ്, മെഡിക്കല്‍ ക്യാമ്പ്, പ്രവാസി സംഗമം, ഫുഡ് ഫെസ്റ്റ്, ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റ്, സുവനീര്‍ പ്രകാശനം, പ്രതിഭകളെ ആദരിക്കല്‍, അധ്യാപക സംഗമങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം, വിദ്യാര്‍ത്ഥികള്‍ക്കും പൊതുസമൂഹത്തിനും പ്രയോജനപ്പെടുന്ന കരീം സാഹിബ് മെമ്മോറിയല്‍ ലൈബ്രറിയും ക്യാമ്പസ് മസ്ജിദും സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു. ആഘോഷപരിപാടികളുടെ സംഘാടനത്തിന് വിവിധ സബ്കമ്മിറ്റികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഉദ്ഘാടന സമ്മേളത്തിന് ശേഷം പൂര്‍വവിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന ഗാനസന്ധ്യയും ഉണ്ടായിരിക്കും.