വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട ഉപജില്ലാ കായികോത്സവത്തിൽ ഓവറോൾ റണ്ണറപ്പ് ജി.എം.എൽ.പി.എസിന്

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ഉപജില്ലാ കായികോത്സവത്തിൽ ജി.എം.എൽ.പി.എസ് ഈരാറ്റുപേട്ട എൽ.പി വിഭാഗം ഓവറോൾ റണ്ണറപ്പ് കരസ്ഥമാക്കി. ഗവൺമെൻറ് സ്കൂൾ ഓവറോൾ, എൽ.പി കിഡീസ് ബോയ്സ് റണ്ണേഴ്സ്, എൽ.പി കിഡീസ് ഗേൾസ് വിന്നേഴ്സ്, എൽ.പി മിനി ഗേൾസ് റണ്ണേഴ്സ്, എന്നിവയ്ക്ക് പുറമേ ആറ് ഫസ്റ്റും മൂന്ന് സെക്കന്റും മൂന്ന് തേർഡും കരസ്ഥമാക്കിയാണ് ഓവറോൾ റണ്ണറപ്പ് കരസ്ഥമാക്കിയത്. വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങ് ഈരാറ്റുപേട്ട മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.എം. അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് തൽഹത്ത് അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മാത്യു കെ. ജോസഫ്, അഷറഫ് പി.എസ്, ഷാജിന കെ.എ, ജാസ്മിൻ വി.ഇ എന്നിവർ അനുമോദന പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് യാസീൻ സ്വാഗതവും സജിത്ത് ഇ.എസ് നന്ദിയും പറഞ്ഞു.

പ്രാദേശികം

പി ഡി പി ഫലസ്തിൻ ഐക്യദാർഡ്യ സംഗമം നാളെ

ഈരാറ്റുപേട്ട: പി.ഡി.പി പൂഞ്ഞാർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ (ഒക്ടോബർ 9 വ്യാഴം) ഫലസ്തീൻ ഐക്യദാർഢ്യ സംഗമം നടക്കും. വൈകുന്നേരം നാല് മണിക്ക് ഈരാറ്റുപേട്ട സെൻടൽ ജംഗ്ഷനിൽ നടക്കുന്ന പരിപാടിയിൽ പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ മാഹീൻ ബാദുഷ മൗലവി മുഖ്യപ്രഭാഷണം നടത്തും. വിവിധ രാഷ്ട്രീയ സാമുഹ്യ മതരംഗത്തെ പ്രഗഭർ അഭിവാദ്യം അർപ്പിച്ച് സംസാരിക്കും.

പ്രാദേശികം

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി സൗത്ത് സോൺ ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ് ജോർജ് കോളേജ് ജേതാക്കളായി.

ഉഴവൂർ: ഒക്ടോബർ 6, 7 തീയതികളായി ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ വെച്ച് നടന്ന എം ജി യൂണിവേഴ്സിറ്റി (സൗത്ത് സോൺ) വോളിബോൾ ചാമ്പ്യൻഷിപ്പിൽ അരുവിത്തുറ സെന്റ്. ജോർജ് കോളേജ് വിജയികളായി. വാശിയേറിയ ഫൈനൽ മത്സരത്തിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് ( 26:24, 18:25, 18:25, 25:18, 15:12 ) പാലാ സെന്റ്. തോമസ് കോളേജിനെ പരാജയപ്പെടുത്തിയാണ് അരുവിത്തുറ ജേതാക്കളായത്.

പ്രാദേശികം

ഇടമറുക് ആശുപത്രിപ്പടി ജംഗ്ഷൻ സ്മാർട്ട് ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഇടമറുക് ആശുപത്രിപ്പടി ജംഗ്ഷൻസ്മാർട്ട് ബസ് കാത്തിരിപ്പ് കേന്ദ്രംനാടിന് സമർപ്പിച്ചു. ജോസ് കെ മാണി എം.പി ഉദ്ഘാടനം നിർവ്വഹിച്ചു.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ഫെർണാണ്ടസ് അധ്യക്ഷത വഹിച്ചു.    മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജോസ്കുട്ടി ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ, മെമ്പർ ജെറ്റോ ജോസ്,മേലുകാവ് ഗ്രാമപഞ്ചായത്ത്, വാർഡ് മെമ്പർമാരായ അഖില അരുൺദേവ്, റ്റി.ജെ ബെഞ്ചമിൻ, ഡെൻസി ബിജു, പൊതുപ്രവർത്തകൻ ജീമോൻ തയ്യിൽ, റ്റിറ്റോ റ്റി. തെക്കേൽ തുടങ്ങിയവർ പങ്കെടുത്തു.

പ്രാദേശികം

തണൽ ലാബ് ഉൽഘാടനം ചെയിതു

ഈരാറ്റുപേട്ട. അധുനിക സൗകര്യങ്ങളോട് നവീകരിച്ച തണൽ മെഡിക്കൽ ലാബിൻ്റെ ഉദ്ഘടനം ഡോ.മുഹമ്മദ് മുഖ്ത്താർ നിർവഹിച്ചു.പാലിയേറ്റീവ് യൂണിറ്റിൻ്റെ പുതിയ ഓഫീസിൻ്റെ ഉദ്ഘാടനം ഡോ.മുഹമ്മദ് നസീർ നിർവഹിച്ചു.പ്രസിഡൻ്റ് കെ.എ അൻസാരി അദ്ധ്യതവഹിച്ചു.പി.എ.ഹാഷിം സ്വാഗതം പറഞ്ഞു.നഗരസഭ കൗൺസിലർമാരായ പി.എം അബ്ദുൽ ഖാദർ,അനസ് പാറയിൽ, പി. എ ഹാറൂൽ പി.ഇ.ഇർഷാദ്‌', കെ.പി. ഷെഫീഖ് എന്നിവർ സംസാരിച്ചു.      

പ്രാദേശികം

പപ്പൻ മെമ്മോറിയൽ അഖിലകേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണ്ണമെന്റ് അരുവിത്തുറ സെൻ്റ് ജോർജ് കോളേജിന് കിരീടം.

അരുവിത്തുറ : ഒക്ടോബർ 3 മുതൽ അഞ്ചുവരെ എറണാകുളം വരാപ്പുഴയിൽ വച്ച് നടന്ന പപ്പൻ മെമ്മോറിയൽ അഖിലകേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ടൂർണമെന്റിന്റെ സെമി ഫൈനലിൽ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് തേവര എഫ് എച്ച് കോളേജിനെയും  ഫൈനൽ മത്സരത്തിൽ കോഴിക്കോട് സായിയെ ( ദേവഗിരി കോളേജ് കോഴിക്കോട്) ഒന്നിനെതിരെ നാല് തെറ്റുകൾക്കും  പരാജയപ്പെടുത്തിയാണ് സെന്റ്. ജോർജ് കോളേജ് അരുവിത്തുറ ജേതാക്കളായത്. സെന്റ് ജോർജ് കോളേജിന്റെ ഹൃതിൻ ടൂർണമെന്റിലെ  മികച്ച സെറ്ററായും, സുജിത്ത് മികച്ച ബ്ലോക്കറായും, ആകാശ് മികച്ച ലിബറോയായും കോഴിക്കോട് ദേവഗിരി കോളേജിലെ സുധീർ മികച്ച അറ്റാക്കായും തെരഞ്ഞെടുക്കപ്പെട്ടു.

പ്രാദേശികം

ഫലസ്തീൻ രാഷ്ട്രം സാധ്യമാക്കണം. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി.. ടി.എ. അഹ്മ്മദ് കബീർ

ഈരാറ്റുപേട്ട : നിരപരാധികളായ സ്തീകൾക്കും കുട്ടികൾക്കും നേരെ ഇസ്രയേൽ നടത്തുന്ന നരനായാട്ടിന് അറുതി വരുത്താൻ ലോക രാഷ്ട്രങ്ങളോടൊപ്പം ഇന്ത്യാ രാജ്യവും അണിചേരണമെന്ന് മുസ് ലിം ലീഗ് ദേശീയ സെക്രട്ടറി ടി.എ. അഹ്മ്മദ് കബീർ പറഞ്ഞു.മുസ് ലിം ലീഗ് മുൻസിപ്പൽ കമ്മറ്റി സെൻട്രൽ ജംഗ്ഷനിൽ സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ സമ്മേളനം സെൻട്രൽ ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമികളോട് ബന്ധം വിച്ഛേദിച്ച പാരമ്പര്യമാണ് ഇന്ത്യക്കുള്ളത് എന്നും അദ്ധേഹം കൂട്ടി ചേർത്തു. മുസ് ലിംലീഗ് മുൻസിപ്പൽ കമ്മറ്റി പ്രസിഡൻ്റ് കെ.എ.മുഹമ്മദ് ഹാഷിം അധ്യക്ഷതവഹിച്ചു. ഇലവുപാലം ശംസുദ്ധീൻ മന്നാനി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മുസ് ലിം ലീഗ് പ്രസിഡൻ്റ് അസീസ് ബഡായി. ജനറൽ സെക്രട്ടറി റഫീക്ക് മണിമല, ജില്ല ട്രഷറർ കെ.എ മുഹമ്മദ് അഷറഫ്, എം.പി സലീം, വി.പി മജീദ്,സി.പി. ബാസിത്ത്, അഡ്വ.പീർ മുഹമ്മദ്‌ ഖാൻ,റാസി ചെറിയവല്ലം, കെ.എ മാഹീൻ, വി.എം.സിറാജ്,എ.എം.എ.ഖാദർ അഡ്വ.വി.എം.മുഹമ്മദ് ഇല്യാസ്,അനസ്നാസർ,സാദിഖ് മറ്റക്കൊമ്പനാൽ പി.ടി.ബഷീർകുട്ടി, അഫ്സൽ വെള്ളൂപറമ്പ്, നാസർ വെള്ളൂ പറമ്പ് ,പി.എം.അബദ്ൾ ഖാദർ, അമീൻ പിട്ടയിൽ റിയാസ് പ്ലാമൂട്ടിൽ, സുനിൽ കുമാർ,സൈനുൽ ആബിദീൻ, അൻവർ അലിയാർ അബ്സാർ മുരിക്കോലി, സിദ്ധീഖ് കുന്തീപറമ്പ് ,കെ എച്ച് .ലത്തീഫ് ,കബീർ കുരുവനാൽ,മാഹീൻ വെട്ടിയാംപ്ലാക്കൽ,വഹാബ് ഖാൻ ,എം .പി .നൗഷാദ്,മാമുകുന്നുംപുറം,മുഹമ്മദ് ഇബ്രാഹിം, നിസാർ കൊടിത്തോട്ടം,അസീസ് പത്താഴപ്പടി, താഹാ നാകുന്നം, ആഷിക്ക് ആസീസ് എന്നിവർ സംസാരിച്ചു. മുനിസിപ്പൽ ജനറൽ സെക്രട്ടറി അഡ്വ.വി.പി നാസർസ്വാഗതവും ട്രഷറർ സി.കെ.ബഷീർ നന്ദിയും പറഞ്ഞു

പ്രാദേശികം

*ഓണം ബമ്പറിന്റെ ഭാഗ്യ കടാക്ഷം പൂഞ്ഞാറിലും.

പൂഞ്ഞാർ : കേരളാ ഭാഗ്യക്കുറിയുടെ ഓണം ബമ്പർ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം സൂര്യ കുടുബശ്രി അംഗങ്ങൾ ചേർന്നെടുത്ത ഭാഗ്യക്കുറിയ്ക്ക്. സൂര്യ കുടുംബശ്രി അംഗങ്ങളായ സൗമ്യ സുജീവ്, ഉഷാ സാബു, ഉഷാ മോഹനൻ, രമ്യ അനൂപ്, സാലി സാബു എന്നിവർ ചേർന്ന് എടുത്ത TH 668650 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. ഇതിൽ 4 പേരും PMAY പദ്ധതി പ്രകാരം വീടു നിർമ്മാണം നടത്തിവരുകയായിരുന്നു. ഫണ്ട് കിട്ടാത്തതു കാരണം വീട് പണി മുടങ്ങി കിടന്ന അവസ്ഥയിലാണ് ഇവരെ ഭാഗ്യദേവത കടാക്ഷിച്ചത്.