വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

ഈരാറ്റുപേട്ട റഗുലേറ്റർ കം ബ്രിഡ്ജ് ഇറിഗേഷൻ എഞ്ചിനീയറുടെ റിപ്പോർട്ട് തള്ളണം.

ഈരാറ്റുപേട്ട. റഗുലേറ്റർ കം ബ്രിഡ്ജ്   ഈരാറ്റുപേട്ട വടക്കേക്കര മുക്കടയിൽ  നിർമ്മിക്കുന്നതിന് പ്രയോഗിക ബുദ്ധിമുട്ടും അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിന്  സ്ഥലം ലഭ്യമല്ലായെന്ന് കാണിച്ച് അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ മൈനർ ഇറിഗേഷൻ പാലാ കൊടുത്ത റിപ്പോർട്ട് വസ്തുതകൾക്ക് നിരക്കാത്തതായതു കൊണ്ട് തള്ളണമെന്ന് ജനകീയ വികസന ഫോറം ആവശ്യപ്പെട്ടു.തദ്ദേശ വകുപ്പ് പ്ലാനിംഗ് വിഭാഗം തയ്യാറാക്കിയ ഈരാറ്റുപേട്ട മാസ്റ്റർ പ്ലാനിൽ ടൗൺ പ്രദേശത്തെ ഗതാഗത തിരക്ക് കുറക്കുന്നതിന് ഇന്നർ റിംഗ് റോഡ് പദ്ധതി എന്ന നിലയിൽ വടക്കേക്കരയിലെ മുക്കട ചെക്ക് ഡാം  സമീപത്ത് ഒരു പാലം അനുയോജ്യമാണെന്ന് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട് .   അരുവിത്തുറ കോളേജ് റോഡിൽ നിന്നും പുഴയിലേക്ക് നിലവിലുള്ള പൊതു ഇടവഴി അപ്രോച്ച് റോഡ് ആയി വികസിപ്പിക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്. സംസ്ഥാനത്ത് വിവിധ പുഴകളിൽ കാലഹരണപ്പെട്ട ചെക്ക് ഡാമുകൾ പൊളിച്ചു മാറ്റി റഗുലേറ്റർ കം ബ്രിഡ്ജ്. നിർമ്മിക്കുന്ന പദ്ധതികൾ സംസ്ഥാന സർക്കാർ നടപ്പാക്കിയിട്ടുണ്ട്പൂഞ്ഞാർ എം.എൽ.എ അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കലിൻ്റെ ശ്രമ ഫലമായി കഴിഞ്ഞ വർഷത്തെ സംസ്ഥാന ബഡ്‌ജറ്റിൽ ചെക്ക് ഡാം നിലനിൽക്കുന്ന മുക്കട എന്നറിയപ്പെടുന്ന ഭാഗത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കുന്ന പദ്ധതി ടോക്കൺ പ്രൊവിഷനായി ഉൾപ്പെടുത്തിയിട്ടുണ്ട് .ഇക്കാര്യങ്ങൾ ഒന്നും തന്നെ പരിഗണിക്കാതെയാണ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് ജനകീയ വികസന ഫോറം പ്രസിഡൻ്റ് പൊന്തനാൽ ഷെരീഫ് പറഞ്ഞു . അതുകൊണ്ട് ആവശ്യമായ തിരുത്തലുകൾ വരുത്തി ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെയും സമീപ പഞ്ചായത്തുകളിലെയും കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് കൂടുതൽ അളവ് ജലം ഉൾക്കൊള്ളാൻ കഴിയുന്നതും വർഷ കാലത്ത് എക്കൽ അടിഞ്ഞു കൂടാത്ത നിലയിൽ ഷട്ടറുകൾ ഉയർത്തി വെച്ച് വെള്ളപ്പൊക്ക ഭീഷണി പരിഹരിക്കുന്നതിനും ഉതകുന്ന വിധത്തിൽ ജനങ്ങളുടെ അഭിലാഷമായ റഗുലേറ്റർ കം ബ്രിഡ്ജ്.നിർമ്മിക്കുന്നതിന് സഹായകരമായസമഗ്രറിപ്പോർട്ട് തയ്യാനാക്കുന്നതിനുള്ളനടപടികൾ സ്വീകരിക്കണമെന്ന് കോട്ടയം ഡിവിഷൻ  മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് നൽകിയ നിവേദനത്തിൽ  പൊന്തനാൽ ഷെരീഫ്  ആവശ്യപ്പെട്ടു.  

പ്രാദേശികം

ഇംഗ്ലീഷ് വാർത്താപത്രിക പെഗാസിസ് പേപ്പേഴ്സ്സ് പുറത്തിറക്കി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ്.

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് ഇംഗീഷ് അസോസിയേഷൻ്റെ അഭിമുഖ്യത്തിൽ തുടർച്ചയായി എട്ടാം വർഷവും പെഗാസസ്സ് പേപ്പേഴ്സ്സ് ഇംഗ്ലീഷ് വാർത്താ പത്രിക പുറത്തിറക്കി. വാർത്താപത്രികയുടെ പ്രകാശനവും ഇംഗ്ലീഷ് അസോസിയേഷൻ്റെ പ്രവർത്തനോദ്ഘാടനവും ചിൻമയാ വിശ്വവിദ്യാപീഠ് ഡീംഡ് സർവ്വകലാശാല അസ്സിസൻ്റ് പ്രൊഫ. ഡോ റെയ്സൺ മാത്യു നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽകോളേജ് ബർസാർ ഫ .ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, അദ്ധ്യാപികമാരായ ഡോ നീനു മോൾ സെബാസ്റ്റ്യൻ, തേജി ജോർജ്, വിദ്യാർത്ഥി പ്രതിനിധികളായ അമലാ ജോർജ്, ഫസാ ഫാത്തിമ എന്നിവർ സംസാരിച്ചു.

പ്രാദേശികം

അക്ഷരമുറ്റം ഈരാറ്റുപേട്ട ഉപജില്ല മത്സരം ഈരാറ്റുപേട്ട ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

കോട്ടയം  ജില്ലാ പഞ്ചായത്ത് മെമ്പർ പിആർ അനുപമ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സിനിമ മിമിക്രിതാരം ഇർഫാൻ മുഖ്യാതിഥിയായിരുന്നു . സ്വാഗതസംഘം ചെയർമാൻ കുര്യാക്കോസ് ജോസഫ് അധ്യക്ഷനായി. അക്ഷരമുറ്റം സംസ്ഥാന കോഡിനേറ്റർ പ്രദീപ് മോഹനൻ, കെസിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഗസ്റ്റിൻ സേവ്യർ , മുനിസിപ്പൽ കൗൺസിലർ അനസ് പാറയിൽ എന്നിവർ സംസാരിച്ചു. സമാപനയോഗവും സമ്മാന വിതരണവും സിപിഐഎം പൂഞ്ഞാർ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ  അഗസ്റ്റിൻ സേവിയർ , എൻ കെ സജി മോൾ,സബ് ജില്ലാ സെക്രട്ടറി അർജുൻ രാജ് , സബ് ജില്ലാ പ്രസിഡന്റ് ബിൻസ് ജോസഫ് എന്നിവർ സംസാരിച്ചു. വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw

പ്രാദേശികം

ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി ഈരാറ്റുപേട്ട, ഈരാറ്റുപേട്ട ഈസ്റ്റ് എന്നീ മേഖലാ കമ്മിറ്റികൾ സംയുക്തമായി രണ്ട് മുട്ടനാടുകളെ ലേലം ചെയ്തു.

ഈരാറ്റുപേട്ട;വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റീ ബിൽഡ് വയനാട് ക്യാമ്പയിന്റെ ഭാഗമായി  ഈരാറ്റുപേട്ട, ഈരാറ്റുപേട്ട ഈസ്റ്റ് എന്നീ മേഖലാ കമ്മിറ്റികൾ സംയുക്തമായി രണ്ട് മുട്ടനാടിനെ ലേലം ചെയ്തു.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 79000 രൂപയാണ് ലേലത്തിലൂടെ ലഭിച്ചത്  ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡണ്ട് മിഥുൻ ബാബു, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗം കെ ആർ അമീർഖാൻ ബ്ലോക്ക് സെക്രട്ടറി അക്ഷയ് ഹരി, ബ്ലോക്ക് പ്രസിഡണ്ട് ഈ എ സവാദ് എന്നിവർ പങ്കെടുത്തു. മേഖല സെക്രട്ടറിമാരായ സെയിദ് മുഹമ്മദ്, ബിബിൻ  ബാബു, പ്രസിഡന്റുമാരായ  ഷെബിൻ സക്കീർ, അമീൻ പാറയിൽ ഇവർ പങ്കെടുത്തു  

പ്രാദേശികം

തുടർച്ചയായി റാങ്കുകൾ വാരി കൂട്ടി അരുവിത്തുറ കോളേജ് ഫുഡ് സയൻസ് വിഭാഗം

അരുവിത്തുറ : എം ജി യൂണിവേഴ്സിറ്റി എം എസ്സ് സി ഫുഡ് ടെക്നോളജി അൻഡ് ക്വാളിറ്റി അഷുറൻസിൽ ഒന്നും മൂന്നും ഏട്ടും റാങ്കുകൾ സ്വന്തമാക്കി അരുവിത്തുറ കോളേജ് ഫുഡ് സയൻസ്സ് വിഭാഗം മികച്ച വിജയം നേടി. മോനിഷാ എസ്സ് നായർ ഒന്നാം സ്ഥാനവും നയനാ പ്രദീപ് മൂന്നാം സ്ഥാനവും സ്നേഹാ ബിനോയ് ഏട്ടാം സ്ഥാനവുമാണ് നേടിയത്. മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും ഫുഡ്സയൻസ് വിഭാഗം മേധാവി മിനി മൈക്കിളിനേയും അദ്ധ്യാപകരേയും കോളേജ് മനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് എന്നിവർ അഭിനന്ദിച്ചു. മുൻവർഷങ്ങളിലും നിരവധി റാങ്കുകൾ ഫുഡ് സയൻസ് വിഭാഗം നേടിയിരുന്നു.

പ്രാദേശികം

ക്രമ വിരുദ്ധമായി കൈമാറിയ ഈരാറ്റുപേട്ട നഗരസഭാ ഭൂമിക്ക് പകരം ഭൂമി ആവശ്യപ്പെടണം

ഈരാറ്റുപേട്ട: പഞ്ചായത്ത് ആയിരുന്ന കാലത്ത് ഭരണ സമിതിയെ അറിയിക്കാതെ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിക്ക് പകരമായി വേറെ ഭൂമി നൽകാൻ റവന്യൂ വകുപ്പിനോട് ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറിക്ക് നിവേദനം.ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ ആസ്തി രജിസ്റ്ററിലുള്ള ഭൂമിയാണ് അധികൃതരെ അറിയിക്കാതെ 2005 ൽ റവന്യൂ വകുപ്പിന് കൈമാറിയത്. ഈ ഭൂമിക്ക് പകരം ഭൂമി ആവശ്യപ്പെടണമെന്നാവശ്യപ്പെട്ടാണ് പൊതു പ്രവർത്തകനും ജനകീയ വികസന ഫോറം പ്രസിഡന്റുമായ ഷരീഫ് പൊന്തനാൽ മുനിസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുന്നത്.     ക്രമവിരുദ്ധമായ ഈ നടപടി അക്കൗണ്ട് ജനറൽ ഓഡിറ്റ് വിഭാഗമാണ് കഴിഞ്ഞ വർഷം കണ്ടെത്തിയത്. 1994 ലാണ് കേരള പഞ്ചായത്ത് രാജ് ആക്ട് നിലവിൽ വന്നത്. ഇതുപ്രകാരം ഈരാറ്റുപേട്ട മൃഗാശുപത്രിയും അനുബന്ധ പന്നിഫാമും ഈരാറ്റുപേട്ട നഗരസഭയുടെ ആസ്തി രജിസ്റ്ററിലുള്ളതാണ്. എന്നാൽ പന്നിഫാം സ്ഥിതി ചെയ്യുന്ന 24.30 ആർ (60 സെന്റ്) സ്ഥലം റവന്യൂ (എ) വകുപ്പിന്റെ (എം.എസ്) നമ്പർ 330/05/റവന്യൂ തീയതി 24/10/2005 ലെ സർക്കാർ ഉത്തരവ് പ്രകാരം ഈരാറ്റുപേട്ടയിൽ കോടതി സമുച്ചയം പണിയുന്നതിന് റവന്യൂ വകുപ്പ് കൈമാറിയിട്ടുള്ളതാണ്. എന്നാൽ ഈ തീരുമാനം അന്നത്തെ പഞ്ചായത്ത് കമ്മിറ്റി യോ പഞ്ചായത്ത് വകുപ്പോ അറിഞ്ഞിട്ടില്ലായെന്നാണ് പരാതിയിൽ പറയുന്നത്.  അതു കൊണ്ട് നഗരസഭക്ക് നഷ്ടപ്പെട്ട ഭൂമിക്ക് പകരമായി ഈരാറ്റുപേട്ട വില്ലേജിലെ മഞ്ചാടി തുരുത്തിലെ ബ്ലോക്ക് നമ്പർ 47ൽ റീ സർവ്വേ 66/1 ലെ സർക്കാർ വസ്തുവിലെ 60 സെന്റ് ഭൂമി റവന്യൂ വകുപ്പിനോട് നഗരസഭ ആവശ്യപ്പെടണമെന്നും ക്രമ വിരുദ്ധമായി നഗരസഭാ ഭൂമി കൈമാറിയ ബ്ലോക്ക് പഞ്ചായത്തിലെ ഉദ്യോഗസ്ഥന്മാർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

പ്രാദേശികം

ഈരാറ്റുപേട്ട കെ.എസ്.എം.ബി.എച്.എസ് , കാരയ്ക്കാട് സ്കൂളിൽ കലോത്സവം സർഗം 2k24 ചെയർപേഴ്സൺ സുഹ്‌റ അബ്‌ദുൾഖാദർ ഉദ്ഘാടന കർമ്മം നിർവഹിച്ചു |

ഈരാറ്റുപേട്ട :കെ.എസ്.എം.ബി.എച്.എസ് , കാരയ്ക്കാട് സ്കൂളിൽ കലോത്സവം *സർഗം 2k24* 27/08/2024 ചൊവ്വാഴ്ച 10 Am നു ഈരാറ്റുപേട്ട മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി സുഹ്‌റ അബ്‌ദുൾഖാദർ ഉദ്ഘാടന കർമ്മം നിർവഹിച്ചു.സ്കൂൾ ഹെഡ്‌മിസ്ഡ്രസ്സ് സുമിന P A സ്വാഗതം ആശംസിച്ച യോഗത്തിൽ ഫൗസിയ ട്രസ്റ്റ്‌ സെക്രട്ടറി മുഹമ്മദ്‌ ആരിഫ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ മുഹമ്മദ്‌ അഷ്‌റഫ്‌, PTA പ്രസിഡന്റ്‌ ഹാരിസ് ഫലാഹി, MPTA പ്രസിഡന്റ് നജീന V K,മജ്ലീസ് സെക്രട്ടറി റാഫി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.പ്രോഗ്രാം കൺവീനവർ സ്നേഹ എഫ്രേം നന്ദി പറഞ്ഞു.തുടർന്ന് വിദ്യാർത്ഥികളുടെ കലാവിരുന്ന് നടത്തപ്പെട്ടു.  

പ്രാദേശികം

ഒന്നാം റാങ്കിന്റെ തിളക്കത്തിൽ അരുവിത്തുറ കോളേജ് കെമിസ്ട്രി ഡിപ്പാർട്ട്മെൻ്റ്

അരുവിത്തുറ. എംജി യൂണിവേഴ്സിറ്റി എം എസ്സ് സി കെമിസ്ട്രിയിൽ  ഒന്നാം റാങ്കും മൂന്ന് ഏ  ഗ്രേഡുകളും നേടി  അരുവിത്തുറ കോളേജ് കെമിസ്ട്രി വിഭാഗം .എം എസ്സ് സി ക്രെമിസ്ട്രിയിൽ നന്ദനാ പ്രഭാകരൻ സി കെ ഏ പ്ലസ്സോടെ ഒന്നാം സ്ഥാനവും അലീനാ സെബി മാത്യു, രേഷ്മ രമേഷ്,രശ്മി ഷിബു എന്നിവർ ഏഗ്രേഡും കരസ്ഥമാക്കി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളേയും കെമിസ്ട്രി വിഭാഗം മേധാവി ഗ്യാബിൾ ജോർജിനേയും അദ്ധ്യാപകരേയും കോളേജ് മാനേജർ വെരി റവ ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ ഫ. ബിജു കുന്നക്കാട്ട് , വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, എന്നിവർ അഭിനന്ദിച്ചു. വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ;https://chat.whatsapp.com/EfJGdFe7MHp53KysBDBVuI  ഇ ന്യൂസിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക : https://www.facebook.com/enewsliveofficial?mibextid=ZbWKw