വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

തനിമ പൂക്കളം 2024 സൗഹൃദ സംഗമം സംഘടിപ്പിച്ചു.

ഈരാറ്റുപേട്ട .സൗന്ദര്യമുള്ള ജീവിതത്തിന് എന്ന മുദ്രാവാക്യവുമായി കലാസാഹിത്യരംഗത്ത് കേരളത്തിൽ ഉടനീളം പ്രവർത്തിച്ചുവരുന്ന തനിമ കലാസാഹിത്യ വേദിയുടെ ഈരാറ്റുപേട്ട ചാപ്റ്റർ സംഘടിപ്പിച്ച പൂക്കളം 24 സൗഹൃദ സംഗമം ഓണ സ്മരണകളാലും കലാ പരിപാടികളാലും ശ്രദ്ധേയമായി.പ്രൊഫസർ എം ജി ചന്ദ്രശേഖരൻ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ  ഇ. മുഹമ്മദ് (റിട്ടയേഡ് എച്ച് എം) സൗഹൃദ പൂക്കളം വരയ്ക്കലിന് തുടക്കമിട്ടുകൊണ്ട് ഓണ സ്മരണകൾ പുതുക്കി. ജയൻ തലനാട്, പൂഞ്ഞാർ സഹോദരങ്ങളായ സന്തോഷ്, സതീഷ് എന്നിവർ ചേർന്ന് സംഗീത വിരുന്നൊരുക്കി.കലാ, സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖർ ഓണ സ്മരണകൾ പങ്കിട്ട് പൂക്കളം തീർത്തു.   ഓണക്കഥകളും കവിതകളും, ഗാനങ്ങളും ചേർന്ന് സൗഹൃദ സംഗമം ഈരാറ്റുപേട്ടയ്ക്ക് നവ്യാനുഭൂതി പകർന്നുനൽകി.തനിമ കലാസാഹിത്യ വേദി  ഈരാറ്റുപേട്ട ചാപ്റ്റർ പ്രസിഡൻറ് അൻസാർ അലിഅധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം കോഡിനേറ്റർ എസ് എഫ് ജബ്ബാർ സ്വാഗതം അർപ്പിച്ചു. ജനറൽ സെക്രട്ടറി അമീൻ ഒപ്ടിമ കോർഡിനേറ്റർമാരായ ഷാഹുൽ ഹമീദ്, നസീർ കണ്ടത്തിൽ, നാസർ പി എസ്, റഷീദ നിജാസ്,  ഹസീന ടീച്ചർ എന്നിവർ എന്നിവർ സൗഹൃദ സംഗമത്തിന് നേതൃത്വം നൽകി.

പ്രാദേശികം

സീതി സാഹിബ് മെമ്മോറിയൽ പ്രസംഗ മത്സരം.

പൂഞ്ഞാർ.ഗൈഡൻസ് പബ്ലിക് സ്കൂളിൽ കഴിഞ്ഞ അഞ്ച് വർഷമായി നടത്തി വരുന്ന സീതി സാഹിബ് ഇൻ്റർ സ്കൂൾ പ്രസംഗ മത്സരം ഒക്ടോബർ 26 ശനിയാഴ്ച നടത്താൻ തീരുമാനിച്ചിരിക്കുന്നു. എൽ.പി,യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി നടത്തുന്ന മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 9072501353 എന്ന നമ്പറിൽ ബന്ധപ്പെടുക.

പ്രാദേശികം

അരുവിത്തുറ കോളേജിൽ ബൗദ്ധിക സ്വത്തവകാശ നിയമ സെമിനാർ

അരുവിത്തുറ : അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് കെമിസ്ട്രി വിഭാഗത്തിൻ്റെയും ഇൻ്റല്ജച്ച്വൽ പ്രോപ്പർട്ടി സെല്ലിൻ്റെയും ആഭിമുഖ്യത്തിൽ ബൗദ്ധീക സ്വത്തവകാശ സെമിനാർ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളേജ് അസിസ്റ്റൻ്റ് ഫ്രൊഫ. എബി വർഗ്ഗീസ് സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തി.ഇന്നൊവേഷൻ ആണ്  പുരോഗതിയുടെ കാതൽ. നമ്മുടെ ആശയങ്ങൾ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുന്നത് നവീകരണത്തെ പോലെ തന്നെ പ്രധാനമാണ്. അവിടെയാണ് ബൗദ്ധിക സ്വത്തവകാശം ഒരു പ്രധാന പങ്ക് വഹിക്കുന്നതെന്ന് അദ്ധേഹം പറഞ്ഞു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്,കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് കെമിസ്ട്രി വിഭാഗം മേധാവി ഡോ ഗ്യാബിൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ പ്രഭാത ഭക്ഷണ പദ്ധതിക്ക് തുടക്കമായി.

ഈരാറ്റുപേട്ട .മുസ്ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ വളരെ ദൂരത്ത് നിന്ന് സ്കൂളിൽ പഠിക്കുവാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് സ്കൂളിൻ്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി സൗജന്യമായി പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതിക്ക് തിങ്കളാഴ്ച രാവിലെ 8.30ന് തുടക്കമായി. സ്കൂൾ നടത്തിപ്പ് കാരയായ മുസ് ലിം എഡ്യൂക്കേഷണൽ ട്രസ്റ്റാണ് പി ടി.എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഇങ്ങനെ ഒരു മാതൃക പദ്ധതിക്ക് തുടക്കം കുറിച്ചത്. 60 കുട്ടികൾക്കാണ് ഇന്ന് ഭക്ഷണം നൽകിയത്. ഡയമണ്ട് ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി ജൂൺ മുതൽ 60 വിദ്യാർത്ഥികൾക്ക് മാസം തോറും ആയിരം രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയും നിലവിലുണ്ട്.   അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടൂ വരെ 1900തോളം പെൺകുട്ടികൾ ഈ സ്കൂളിൽ പഠിക്കുന്നുണ്ട്. ഇന്ന് ഇഡലിയായിരുന്നു പ്രഭാത ഭക്ഷണം. ഒരോ ദിവസവും വിത്യസ്ത വിഭവങ്ങളാണ് വിദ്യാർത്ഥികൾക്ക് പ്രഭാത ഭക്ഷണമായി നൽകുന്നത്. 60 വിദ്യാർത്ഥികൾക്ക് ഇന്ന് ഭക്ഷണം നൽകിയത്.സൗജന്യ  പ്രഭാത ഭക്ഷണവിതരണോൽഘാടനം എം.ഇ.റ്റി ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ് പൊന്തനാൽ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ പി.എം.അബ്ദുൽ ഖാദർ ,പ്രിൻസിപ്പൾ പി.പി.താഹിറ, ഹെഡ്മിസ്ട്രസ് എം.പി ലീന, പി.ടി.എ പ്രസിഡൻ്റ് തസ്നി മുഹമ്മദ് എന്നിവർ സംസാരിച്ചു.  

പ്രാദേശികം

കുടുംബയോഗം ചേർന്നു.

ഈരാറ്റുപേട്ട -തുതു പള്ളി സാലിമ കുടുംബയോഗം മറ്റയ്ക്കാട്. എം.പി.മുഹമ്മദ് കുട്ടിയുടെ വസതിയിൽ ചേർന്നു. എസ്. എസ്.എൽ.സി. പ്ലസ്ടൂ, ബി.ടെക് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാത്ഥികളെ ആദരിച്ചു. ഭാരവാഹികൾ പ്രസിഡന്റ്  എം.പി.മുഹമ്മദ് കുട്ടി, സെക്രട്ടറി കെ.പി. റിയാസ്. ഖജാൻജി എസ്.എം. ഷാഹിദ്. വൈസ് പ്രസിഡൻ്റ്മാർ - ഹംസ തീക്കോയി , കബീർ  വി.എം. ജോ:സെക്രട്ടറിമാർ- ഇസ്മായിൽ, ഹംസ. ഒറ്റയിൽ

പ്രാദേശികം

ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ സ്ഥലം ഏറ്റെടുപ്പ് അന്തിമ ഘട്ടത്തിൽ

ഈരാറ്റുപേട്ട: ഏറെ തർക്കങ്ങൾക്കും വിവാദങ്ങൾ ഒടുവിൽ ഈരാറ്റുപേട്ട മിനി സിവിൽസ്റ്റേഷൻ സ്ഥലം ഏറ്റെടുപ്പ് അന്തിമ ഘട്ടത്തിലെത്തി. ഇക്കഴിഞ്ഞ ദിവസംപൂഞ്ഞാർ എം.എൽ.എ. അഡ്വ: സെബാസ്റ്റ്യൻ കുളത്തുങ്കൽ, ജില്ലാ കലക്ടർ ജോൺ വി.സാമുവൽ , ജില്ലാ പോലീസ്‌ മേധാവി ഷാഹുൽ ഹമിദ്എന്നിവർ സ്ഥലം സന്ദർശിച്ച് തർക്കത്തിന് പരിഹാരമാക്കുകയായിരുന്നു.മിനിസിവിൽ ഇല്ലാത്ത ഏകനിയോജകമണ്ഡലമായ പൂഞ്ഞാറിൽ 2022 ലെ സംസ്ഥാന ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിക്കുകയും ഈരാറ്റുപേട്ട പോലീസ്‌സ്റ്റേഷന്റെ കൈവശമിരിക്കുന്ന രണ്ടേമുക്കാൽ ഏക്കർ സർക്കാർ പുറംമ്പോക്ക് ഭൂമി യിൽനിന്നും സിവിൽ സ്റേറഷന് ആവശ്യമായസ്ഥലത്തിന് റവന്യൂ വകുപ്പുമായി ബന്ധപ്പെടുകയുംഎന്നാൽഅന്നത്തെ കോട്ടയം ജില്ലാപോലീസ് മേധാവി  ഈരാറ്റുപേട്ടയിൽ മതസ്പർദ്ദ ,ക്രമസമാധാനം, ഭീകരപ്രവർത്തനം എന്നീ വയിൽ അധിക കേസുകൾ  നിലനിൽക്കുന്നതായും അതുകൊണ്ട്  പ്രസ്തുത സർക്കാർ ഭൂമിയിൽ തീവ്രവാദ വിരുദ്ധട്രൈയിനിoഗ് കേന്ദ്രം നിർമ്മിക്കണമെന്നുള്ള റിപ്പോർട്ട്നൽകിയത് ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കുംവഴി തെളിച്ചിരുന്നു. ഇതു സംബന്ധിച്ച് കേസുകളുടെ എണ്ണവും കേസ് നമ്പരും ചോദിച്ചു കൊണ്ട് നിരവധി വിവരാവകാശ  പ്രവർത്തകർ വിവരാവകാശ അപേക്ഷകൾ പൊലീസ് വകുപ്പിന് നൽകിയെങ്കിലും ഇതുവരെയും അപേക്ഷകർക്ക് മറുപടി ലഭിയിട്ടില്ല.പുഞ്ഞാർഎം.എൽ.എ.യുടെ  ഇടപെടലിന്‌ തുടർന്ന് ഇക്കഴിഞ്ഞ ജൂലൈ 4 ന് മുഖ്യമന്ത്രിപിണറായി വിജയൻ തിരുവനന്തപുരത്ത് വിളിച്ചു ചേർത്ത റവന്യൂ, ആഭ്യന്തരവകുപ്പ് ഉന്നത ഉദ്യോഗസ്ഥന്മാരുടെയോഗത്തിൽ 50 സെന്റ് സ്ഥലംഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷന് വിട്ടുകൊടുക്കണമെന്ന് റവന്യൂ . വകുപ്പിന് നിർദ്ദേശം നൽകുകയുണ്ടായി. തുടർന്ന് സ്ഥല നിർണ്ണയം സംബന്ധിച്ച് ചില തർക്കങ്ങൾ .പോലീസ് വകുപ്പ് ഉന്നയിച്ചതിനെ തുടർന്ന് നിലനിന്നതിനെ ജില്ലാ കളക്ടറും പോലീസ് മേധാവിയും ഇക്കഴിഞ്ഞദിവസം  പൊലീസ് സ്റ്റേഷന് സമീപത്തെ സർക്കാർ സ്ഥലം സന്ദർശിച്ച് തർക്കം പരിഹരിക്കുകയായിരുന്നു.തുടർന്ന്  ജില്ലാ കളക്ടർ പൊതുമരാമത്ത് വകുപ്പി ന് മിനി സിവിൽ കെട്ടിടം സംബന്ധിച്ച്സ്കെച്ചും പ്ലാനും തയ്യാറാക്കാൻ നിർദ്ദേശം  നൽകി.എം.എൽ.എ. അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ,ഈരാറ്റുപേട്ട മുനിസിപ്പൽചെയർ പേഴസൻ സുഹുറഅബ്ദുൽ ഖാദർ, മീനച്ചിൽ തഹസിൽദാർ ലിറ്റി മോൾതോമസ്, അഡിഷനൽ എസ്.പി.വിനോദ് കുമാർപാലാ ഡി.വൈ.എസ്.പി. സദൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ ഉദ്യോഗസ്ഥ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.

പ്രാദേശികം

പ്രതിഭകളെ സമൂഹം പ്രോൽസാഹിപ്പിക്കണം: കെ ഫ്രാൻസീസ് ജോർജ് എം പി

തലനാട്: വളർന്നു വരുന്ന പ്രതിഭകളെ പ്രോത്സാഹിപ്പിക്കാൻ സമൂഹത്തിന് കടമയുണ്ടെന്ന് കെ ഫ്രാൻസീസ് ജോർജ് എം പി പറഞ്ഞു. യു ഡി എഫ് തലനാട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഭാ സംഗമത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യു ഡി എഫ് തലനാട് മണ്ഡലം ചെയർമാൻ ബേബി തോമസ് അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം നേടിയ പ്രതിഭകൾക്ക് പ്രതിഭാ പുരസ്ക്കാരം നൽകി മാണി സി കാപ്പൻ എം എൽ എ ആദരിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കുര്യൻ നെല്ലുവേലി, രോഹിണിബായ് ഉണ്ണികൃഷ്ണൻ, എ ജെ സെബാസ്റ്റ്യൻ അങ്ങാടിയ്ക്കൽ, ബിന്ദു, ദിലീപ്, ജെയിംസ്, സിറാജ് തലനാട്, ജോസ് നമ്പുടാകം, ഷമീർ തലനാട്, സാലി പീറ്റർ, സ്കറിയ കണിയാറാകം, ആലിക്കുട്ടി ചാമപ്പാറ, എം എസ് തോമസ്, ജസ്റ്റിൻ സജി, താഹ അടുക്കം എന്നിവർ പ്രസംഗിച്ചു. തലനാട് പഞ്ചായത്തിലെ 40 ൽ പരം പ്രതിഭകൾ ആദരവ് ഏറ്റുവാങ്ങി. ചടങ്ങിൽ കോട്ടയം എം പി കെ ഫ്രാൻസീസ് ജോർജിനു സ്വീകരണവും നൽകി.      

പ്രാദേശികം

ഇന്റർ മസ്ജിദ് ഫുട്‌ബോൾ ടൂർണമെന്റ്: അൻസാർ മസ്ജിദ് ജേതാക്കൾ

ഈരാറ്റുപേട്ട : ആരാധനാലയങ്ങൾക്ക് നിർവഹിക്കാൻ കഴിയുന്ന മഹത്തായ ഒരു കാര്യമാണ് അവിടുത്തെ യുവാക്കളെ സ്പോർട് സിലൂടെ ചേർത്ത് നിർത്താൻ കഴിയുന്നതെന്ന് ഈരാറ്റുപേട്ട സർക്കിൾ എ സ്.എച്ച്.ഒ സുബ്രഹ്മണ്യൻ പി.എസ് അഭിപ്രായപ്പെട്ടു. ഒരു ആരാധനാലയം ഫുട്ബോൾ ടൂർണ്ണമെന്റിന് നേതൃത്വം കൊടുക്കുന്നു എന്നത് എന്നെ ഏ റെ അത്ഭുതപ്പെടുത്തുന്നുണ്ട്. അതിന് നേതൃത്വം നൽകിയ ഇ ഉപ്പുങ്കൽ ദാറുസ്സലാം മസ്ജിദ് ഭാരവാഹികളെ പ്രത്യേകം അഭിനന്ദിക്കുന്നു.ടീം ദാറുസ്സലാം സംഘടിപ്പിച്ച ഇന്റർ മസ്‌ജിദ് ഫുട്ബോൾ ടൂർ ണ്ണമെന്റിലെ വിജയികൾക്ക് സമ്മാന വിതരണം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരത്തിൽ ടീം അൻസാർ മസ്‌ജിദ് മുരിക്കോലിൽ വിജയികളായി. ടീം ഖുബാ മസ്‌ജിദ് ഇടകിളമറ്റം റണ്ണേഴ്‌സ് അപ്പായി.