വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

പ്രാദേശികം

പ്രാദേശികം

റേഷൻ കടകളെ തകർക്കുവാനുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻകടകളുടെ മുമ്പിൽ ധർണ സമരം നടത്തി

ഈരാറ്റുപേട്ട ; റേഷൻ കടകളെതകർക്കുവാനുള്ള കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റി റേഷൻകടകളുടെ മുമ്പിൽ നടത്തയധർണ സമരം ഡിസിസി ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ജോമോൻഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് അനസ്നാസർഅധ്യക്ഷത വഹിച്ച യോഗത്തിന് മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് പ്രസിഡണ്ട് അഡ്വക്കേറ്റ് സതീശൻ കുമാർയൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡണ്ട് ഷിയാസ് മുഹമ്മദ് കെ എസ് യുജില്ല വൈസ്അഭിരാം ബാബു അഡ്വക്കേറ്റ് ബ്ലോക്ക് ജനറൽ സെക്രട്ടറി മാരായ കെ ഇ എ ഖാദർ നിയാസ് ഷിബു കൗൺസിൽ അൻസർ മണ്ഡലം ഭാരവാഹികളായ കെ എസ് കരീം എസ് എം കബീർ അൻസാരി നിസാമുദ്ദീൻ പരീത് നൗഷാദ് മനാഫ് പി പിയുനസ്  ഷിജു വി കെ അഫ്സൽ മുനീർ നിജാസ് യൂത്തു കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്  ഇജാസ് അനസ്കെഎസ്‌യു മണ്ഡലം പ്രസിഡണ്ട് നൂറുൽ അബ്രറ   റിഫാൻ മനാഫ്  നെസ്മൽ  ഫർസിൻ എന്നിവർ സംസാരിച്ചു

പ്രാദേശികം

എംപ്ലോയീസ് ഫോറം ഫോർ എഡ്യൂക്കേഷൻ കൾച്ചർ ആൻഡ് ട്രെയ്നിംഗ് ( എഫക്ട് )ൻ്റെ ആറാം വാർഷികം വിപുലമായ പരിപാടികളോടെ നടന്നു .പുത്തൻപള്ളി ഇമാം ബി.എച്ച് അലി മൗലവി ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട; ഈരാറ്റുപേട്ടയിലെ ജീവനക്കാരുടെ കൂട്ടായ്മയായ എംപ്ലോയീസ് ഫോറം ഫോർ എഡ്യൂക്കേഷൻ കൾച്ചർ ആൻഡ് ട്രെയ്നിംഗ് ( എഫക്ട് )ൻ്റെ ആറാം വാർഷികം വിപുലമായ പരിപാടികളോടെ നടന്നു .പുത്തൻപള്ളി ഇമാം ബി.എച്ച് അലി മൗലവി ഉദ്ഘാടനം ചെയ്തു.ചെയർമാൻ വി.ടി.ഹബീബ് അദ്ധ്യക്ഷനായി .കേരള ഹജ്ജ് കമ്മിറ്റി അംഗം പി.ഇ.മുഹമ്മദ് സക്കീർ മുഖ്യ പ്രഭാഷണം നടത്തി .ഡോ.കെ.എ സവാദ് ,തൽഹ നദ് വി ,താഹ കറുകാഞ്ചേരിൽ ,വി .ഇ മുഹമ്മദ് നദീർ എന്നിവർ സംസാരിച്ചു .പുതിയ ഭാരവാഹികളായി വി.ടി, ഹബീബ് ( ചെയർമാൻ)താഹാ കറുകാഞ്ചേരിൽ (ജനറൽ സെക്രട്ടറി ) വി.ഇ മുഹമ്മദ് നദീർ ( ട്രഷറർ) തൽഹ നദ് വി , സാദിഖ് പള്ളിവാതുക്കൽ ( വൈസ് ചെയർമാൻ) ,അനസ് പീടികക്കൽ ,റിയാസ് റഷീദ് ( ജോയിൻ്റ് സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു .

പ്രാദേശികം

പീലി വിടർത്തി കൗമാര കലാവാസന്തം. അരുവിത്തുറ കോളേജിൽ “ചിലമ്പ് 2025” ആർട്സ് ഫെസ്റ്റിന് തുടക്കമായി

കൗമാര കലാവസന്തത്തിന്റെ ചിലമ്പൊലികളുമായി സെൻറ് ജോർജ് കോളേജിൽ ആർട്സ് ഫെസ്റ്റിന് തുടക്കമായി ചിലമ്പ് 2024 എന്ന് പേരിട്ട കലാമാമാങ്കത്തിൻ്റെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് നിർവഹിച്ചു. ചടങ്ങിൽ കോളേജ് ബര്‍സാര്‍ റവ ഫാ ബിജു കുന്നയ്ക്കാട് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, സ്‌റ്റാഫ് കോഡിനേറ്റർ ജോബി ജോസഫ്,കോളേജ് യൂണിയൻ ചെയർപേഴ്സൺ ജിത്തു ബിനു, വൈസ് ചെയർപേഴ്സൺ സോനാ മോൾ ജന:സെക്കട്രി മുഹമ്മദ് സഫാൻ നൗഷാദ്  ആർട്സ്സ് ക്ലബ്ബ് സെക്കട്രി ഫായിസാ ഷെമീർ തുടങ്ങിയവർ സംസാരിച്ചു. 2 ദിവസം 3 വേദികളിലായി 64 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരങ്ങൾ ചൊവ്വാഴ്ച്ച സമാപിക്കും.

പ്രാദേശികം

അരുവിത്തുറ കോളേജിൽ തൊഴിൽ മേള സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററും നാഷണൽ എംപ്ലോയ്മെന്റ് സർവിസും അരുവിത്തുറ കോളേജും സംയുക്തമായിസംഘടിപ്പിച്ച തൊഴിൽ മേള ‘പ്രയുക്തി 2025കോളേജിൽ നടന്നു.  30 കമ്പനി കൾ പങ്കെടുത്ത മേള തൊഴിൽ അന്വേഷകരുടെ വലിയ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. പൂഞ്ഞാർ എം എൽ എ അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്ത മേളയിൽ പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ചു. കോട്ടയം സബ് റീജിയണൽ എംപ്ലോയ്മെന്റ് ഓഫീസർ ഡി എസ് ഉണ്ണികൃഷ്ണൻ, കൗൺസിലർ ലീന ജെയിംസ് കോളേജ് ബർസർ ഫാ. ബിജു കുന്നയ്ക്കാട്ട്, പാലാ employment ഓഫീസർ ശ്രീമതി ദീപ, കോളേജ് പളേസ്‌മെന്റ് ഓഫീസർ ബിനോയ് സി ജോർജ് തുടങ്ങിയവർ സംസാരിച്ചു.

പ്രാദേശികം

ഓസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസിന് ജന്മനാട്ടിൽ ഗംഭീര വരവേൽപ്പ് നൽകുന്നു

ഈരാറ്റുപേട്ട: മലയാളികൾക്ക് അഭിമാനമായി ഓസ്ട്രേലിയയിൽ മന്ത്രിയായ ആദ്യ ഇന്ത്യക്കാരൻ ആയി ചരിത്രം കുറിച്ച ജിൻസൺ ആന്റോ ചാൾസിന് ജന്മനാട്ടിൽ ഗംഭീര വരവേൽപ്പ് നൽകുന്നു. ഓസ്ട്രേലിയൻ കായിക മന്ത്രിയായ ജിൻസന് ഈരാറ്റുപേട്ടയിൽ പൗരാവലിയുടെ നേതൃത്വത്തിൽ ആണ് നാളെ (27/01/2025) ന് വൈകിട്ട് 4.30 ന് സ്നേഹാദരവ് നൽകുന്നത്. ഈരാറ്റുപേട്ട വ്യാപാരഭവനിൽ നടക്കുന്ന സ്വീകരണ പരിപാടി അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി ഉദ്ഘാടനം ചെയ്യും. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകും. ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൾ ഖാദിർ അധ്യക്ഷത വഹിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നു.

പ്രാദേശികം

ഈരാറ്റുപേട്ട ഹെവൻസ് പ്രീ സ്കൂൾ ഗ്രാന്റ് പേരന്റ്സ് സംഗമം ശ്രദ്ധേയമായി

ഈരാറ്റുപേട്ട: അൽമനാർ. കാമ്പസിൽ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ട ഹെവൻസ് പ്രീ സ്കൂളിന്റെ ഗ്രാന്റ് പേരന്റ്സ് സംഗമം ശ്രദ്ധേയമായി.  അൽ മനാർ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം പി.ഇ. മുഹമ്മദ് സക്കീർ ഉദ്ഘാടനം ചെയ്തു. ഇസ്‌ലാമിക് ഗൈഡൻസ് ട്രസ്റ്റ് വൈസ് ചെയർമാൻ കെ.കെ.എം. സാദിഖ് അധ്യക്ഷത വഹിച്ചു. ഹെവൻസ് മാനേജർ ഹസീബ് വെളിയത്ത്, കമ്മിറ്റിയംഗം കെ.എച്ച്. നാസർ, ഹെവൻസ് പ്രിൻസിപ്പൽ സജന ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ഗ്രാന്റ് പേരന്റ്സിന്റെ വിവിധ മത്സരങ്ങളും നടന്നു.    ഹൈവൻസ് പ്രീ സ്കൂളിലെ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ അഡ്മിഷൻ ആരംഭിച്ചതായും അധികൃതർ അറിയിച്ചു.  കെ.ജി പഠനത്തോടൊപ്പം ഖുർആൻ ആദ്യം മുതൽ അവസാനം വരെ മനോഹരമായി പാരായണം ചെയ്യാനും ഖുർആനിലെ അവസാനത്തെ ജുസ്അ് മനപ്പാഠമാക്കാനും കുട്ടികളെ പ്രാപ്തമാക്കുന്ന കോഴ്സാണ് ഹെവൻസിലുള്ളത്. കൂടാതെ നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ടുന്ന പ്രാർത്ഥനകളും കുട്ടികളെ പരിശീലിപ്പിക്കുന്നു. മൂന്നിനും നാലിനും ഇടക്ക് പ്രായമുള്ള കുട്ടികൾക്കാണ് പ്രവേശനം. ഫോൺ: 9744173499

പ്രാദേശികം

ഫ്യൂച്ചർ സ്റ്റാർസ് ട്രെയിനിങ് പ്രോഗ്രാം മുസ്ലിം ഗേൾസ് സ്കൂളിൽ

ഈരാറ്റുപേട്ട : എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിൽ നടക്കുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യുക്കേഷൻ പ്രോജക്ടിന്റെ ആഭിമുഖ്യത്തിൽ കൊച്ചിൻ  വിർച്വൽ  ലയൺസ് ക്ലബിന്റെ   സഹകരണത്തോടെ   വിദ്യാർത്ഥികൾക്കായി കരിയർ മാപ്പിങ് എന്ന വിഷയം ആസ്പദമാക്കി വിദ്യാർത്ഥികളുടെ ഭാവികാല വിദ്യാഭ്യാസ, തൊഴിൽ മേഖലകൾ നിർണയിക്കുന്നതിൽ അവരെ പ്രാപ്തമാക്കുന്നത് ലക്ഷ്യം വെച്ച്  പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും, പേഴ്സണാലിറ്റി ട്രെയിനറുമായ അഡ്വ. എ. വി വാമനകുമാർ നയിക്കുന്ന കരിയർ മാപ്പിങ് ക്ലാസ് 27-)o തീയതി രാവിലെ 10 മണി മുതൽ  ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  സെമിനാർ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജ്മെന്റ് ട്രസ്റ്റ് ചെയർമാൻ  പ്രൊഫ. എം.കെ ഫരീദ് അധ്യക്ഷത വഹിക്കും. കൊച്ചിൻ വെർച്വൽ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ബിനോ ജോൺ ചാലക്കുഴി മുഖ്യപ്രഭാഷണം നടത്തും. സെക്രട്ടറി രഞ്ജിത്ത്, ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ട് ഡയറക്ടർ ഡോ. ആൻസി ജോസഫ്, വാർഡ് കൗൺസിലർ പി.എം അബ്ദുൽ ഖാദർ, സ്കൂൾ പ്രിൻസിപ്പൽ താഹിറ പി.പി സ്കൂൾ ഹെഡ്മിസ്ട്രസ് ലീന എം,  പി. ടി. എ പ്രസിഡന്റ് തസ്നീം കെ. മുഹമ്മദ് തുടങ്ങിയവർ പ്രസംഗിക്കും. ഫ്യൂച്ചർ സ്റ്റാർസ് എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷ് ജോസഫ് , നോബി ഡൊമിനിക്ക്, പി.പി.എം നൗഷാദ്, ബിനോയ് സി ജോർജ് , പ്രിയാ അഭിലാഷ്, എലിസബത്ത് തോമസ്  തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

പ്രാദേശികം

മാനവ സൗഹാർദം എന്നും നിലനിൽക്കട്ടെയെന്ന് ആസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസ്.

ഈരാറ്റുപേട്ട: മാനവ സൗഹാർദം എന്നും നിലനിൽക്കട്ടെയെന്ന് ആസ്ട്രേലിയൻ മന്ത്രി ജിൻസൺ ആന്റോ ചാൾസ്. നടക്കൽ ഫൗസിയ കോളേജ് ഓഫ് ആർട്‌സ് ആന്റ് ഇസ്ല‌ാമിക് സ്റ്റഡീസിലെ ബിരുദ സമർപ്പണ സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ മാനവ സൗഹാർദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗസിയ ട്രസ്റ്റ് സെക്രട്ടറി പി.എം. മുഹമ്മദ് ആരിഫ് അധ്യക്ഷത വഹിച്ചു. തിരുവനന്തപു രം പാളയംപള്ളി ഇമാം ഡോ. വി.പി. സുഹൈബ് മൗലവി, സ്വാമി അശ്വതി തിരുനാൾ തിരുവനന്ത പുരം, ഫാ. സാജു തോമസ് കോന്നി തുടങ്ങിയവർ മാനവ സന്ദേശം നൽകി. നഗരസഭ വൈസ് ചെ യർമാൻ വി.എം. മുഹമ്മദ് ഇല്യാസ്, അജ്‌മി ഗ്രൂപ് എം.ഡി അബ്ദുൽ ഖാദർ, ചാൾസ് ആന്റണി, എം.ജി. ശേഖരൻ, അവിനാഷ് മൂസ, ഹസീബ് സി.എച്ച്, ഹാരിസ് സലാഹി, അഡ്വ. വി.പി. നാസർ, ഷെഫീഖ്, മുനീർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.ബിരുദ സമർപ്പണ സമ്മേളനത്തോടനുബന്ധിച്ച് ഖുർആൻ പഠിതാക്കളുടെ സംഗമം, ഉലമാസംഗമം, ഫിഖ്ഹ് സെമിനാർ, പൂർവ വിദ്യാർഥി സംഗമം, വനിതാ സംഗമം തുടങ്ങിയ പരിപാടികൾ നടന്നു.ഇന്ന് വൈകുന്നേരം 6.30ന് സനദ് ദാന സമ്മേളനം ദാറുൽ ഉലൂം നദ്‌വത്തുൽ ഉലമ റെക്ടർ ശൈഖ് സയ്യിദ് ബിലാൽ അബ്ദുൽ ഹയ്യ് ഹസനി നദ്‌വി ഉദ്ഘാടനം ചെയ്യും. ഫൗസിയ ട്രസ്റ്റ് ചെയർമാൻ ഹാഫിസ് മുഹമ്മദ് ഉനൈസ് ഖാസിമി അധ്യക്ഷത വഹിക്കും.