വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

മുതിർന്ന കോണ്‍ഗ്രസ് നേതാവും യുഡിഎഫ് മുൻ കൺവീനറുമായ പി പി തങ്കച്ചൻ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ പ്രസിഡന്റുമായ പി പി തങ്കച്ചന്‍ (88) അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. 2004 മുതല്‍ 2018 വരെ യുഡിഎഫ് കണ്‍വീനറായിരുന്നു. എട്ടാം നിയമസഭയില്‍ സ്പീക്കറായി. രണ്ടാം എ കെ.ആന്റണി മന്ത്രിസഭയില്‍ കൃഷി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എറണാകുളം അങ്കമാലിയില്‍ ഫാ. പൗലോസിന്റെ മകനായി 1939 ജൂലൈ 29ന് ജനിച്ചു. തേവര എസ്എച്ച് കോളജിലെ ബിരുദ പഠനത്തിന് ശേഷം നിയമം പഠിച്ച് അഭിഭാഷകനായി ജോലി ചെയ്തു. പൊതുഭരണത്തില്‍ ഡിപ്ലോമ ബിരുദവും നേടി. 1968ല്‍ പെരുമ്പാവൂര്‍ കോര്‍പറേഷന്‍ ചെയര്‍മാനായതിലൂടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ കോര്‍പറേഷന്‍ ചെയര്‍മാന്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കി.  

കേരളം

കർശന വ്യവസ്ഥകളോടെ ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതിയുടെ അനുമതി

കൊച്ചി: കർശനമായ നിയന്ത്രണങ്ങളോടെയും നിർദേശങ്ങളോടെയും ആഗോള അയ്യപ്പ സംഗമം നടത്താൻ ഹൈക്കോടതി അനുമതി നൽകി. ശബരിമലയുടെ പവിത്രതയ്ക്ക് കോട്ടം തട്ടാത്ത രീതിയിലായിരിക്കണം പരിപാടി സംഘടിപ്പിക്കേണ്ടതെന്നും, പങ്കെടുക്കുന്നവർക്ക് പ്രത്യേക പരിഗണന നൽകരുതെന്നും കോടതി വ്യക്തമാക്കി. സാധാരണ തീർത്ഥാടകർക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങൾ മാത്രമേ സംഗമത്തിൽ പങ്കെടുക്കുന്നവർക്കും നൽകാവൂ. ശബരിമലയുടെ പരിസ്ഥിതിക്ക് ദോഷകരമാകുന്ന ഒരു പ്രവർത്തനവും ഉണ്ടാകരുത് എന്നും കോടതി നിർദേശിച്ചു.       സാമ്പത്തിക സുതാര്യത ഉറപ്പാക്കണം സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങളിൽ പൂർണ്ണ സുതാര്യത ഉറപ്പാക്കാൻ ഹൈക്കോടതി ദേവസ്വം ബോർഡിന് നിർദേശം നൽകി. വരവ്-ചെലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കണം. നേരത്തെ, സംഗമം ചോദ്യം ചെയ്തുള്ള ഹർജികൾ പരിഗണിക്കവേ, പരിപാടിയിൽ സർക്കാരിന്റെ പങ്ക്, സംഭാവനയായി ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കും, കോർപ്പറേറ്റ് സംഭാവനകൾ എങ്ങോട്ട് പോകും തുടങ്ങിയ കാര്യങ്ങളിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടിയിരുന്നു.            സർക്കാരിന്റെ മറുപടി കുംഭമേളയുടെ മാതൃകയിലാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്നും, ഭരണഘടനാ തത്വങ്ങളുടെ ലംഘനമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. മത സ്ഥാപനങ്ങൾക്കായി സർക്കാരിന് പണം ചെലവഴിക്കാം. ശബരിമല മാസ്റ്റർ പ്ലാൻ 2050 ലക്ഷ്യമിട്ടുള്ള വികസന പ്രവർത്തനങ്ങൾക്കായും ഭക്തർക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഫണ്ട് ഉപയോഗിക്കുമെന്നും സർക്കാർ വ്യക്തമാക്കി.    സംഗമം 20-ന് പമ്പയിൽ ഈ മാസം 20-ന് പമ്പാതീരത്താണ് ആഗോള അയ്യപ്പ സംഗമം നടക്കുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഭക്തജന സംഗമമാണിത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാരും കേരളത്തിലെ കേന്ദ്ര മന്ത്രിമാരും പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

കേരളം

ഓണം പൊടിപൊടിച്ചു; കെഎസ്ആർടിസിക്ക് ചരിത്രത്തിൽ ഇതുവരെയില്ലാത്ത നേട്ടം

തിരുവനന്തപുരം: കെ എസ് ആർ ടി സി കളക്ഷൻ ചലഞ്ചിൽ ഞെട്ടിച്ച് യൂണിറ്റുകൾ. ചരിത്ര നേട്ടമാണ് കെ എസ് ആർ ടി സി സ്വന്തമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച മാത്രം ലഭിച്ചത് 10.13 കോടി രൂപയുടെ വരുമാനം. ഒറ്റ ദിവസം ഇത്രയും കളക്ഷൻ ആദ്യമാണ്. ഓണം കഴിഞ്ഞ് കേരളത്തിൽ നിന്നും കേരളത്തിലേക്കും കേരളത്തിനകത്തും യാത്രികരുടെ എണ്ണം വർധിച്ചതാണ് ചരിത്ര ഈ നേട്ടത്തിന് പിന്നിൽ.

കേരളം

കോതമംഗലം പുതുപ്പാടിക്ക് സമീപം നാല് വാഹനങ്ങൾ തമ്മിൽ കൂട്ടയിടിച്ചു : ഒരാൾ മരിച്ചു; നാലുപേർ അതീവ ഗുരുതരാവസ്ഥയിൽ

കോതമംഗലം : പുതുപ്പാടിക്ക് സമീപം നാലു വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും കാറും എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട വാഹനങ്ങൾ സമീപത്തു കൂടി പോകുകയായിരുന്നു കോതമംഗലം സ്വദേശി  സഞ്ചരിച്ച സ്കൂട്ടറിലേക്കും ഇടിച്ചു കയറി. പൂപ്പാറയ്ക്ക് പോവുകയായിരുന്നു മാരുതി ആൾട്ടോ കാറും  മഹാറാണി വെഡിങ് ഗ്രൂപ്പിന്റെ പിക്കപ്പും ആണ് അപകടത്തിൽപ്പെട്ടത്. പൂപ്പാറ സ്വദേശികൾ സഞ്ചരിച്ച മാരുതി കാർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത് എന്നാണ് കരുതുന്നത്. അപകടത്തിൽ നിയന്ത്രണം വിട്ട ലോറി വട്ടം തിരിഞ്ഞ് സമീപത്ത് ഇറച്ചി കടയിൽ ഇടിച്ചാണ് നിന്നത്. പല്ലാരിമംഗലം മാവുടി സ്വദേശി ശിവൻ ( സ്വാദ് ഹോട്ടൽ ) നടത്തിവന്നിരുന്ന ഇറച്ചി കട പൂർണ്ണമായും തകർന്നു.   കാറിൽ സഞ്ചരിച്ച പൂപ്പാറ സ്വദേശിയാണ് മരിച്ചത് എന്നാണ്  അറിയുന്ന വിവരം. കാർ യാത്രികൻ തന്നെയായ മറ്റൊരാൾ കൂടി മരിച്ചു എന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഒരാൾ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കോതമംഗലം സ്വദേശിയായ സ്കൂട്ടർ യാത്രക്കാരനും പരിക്കുണ്ട്. അപകടത്തിൽ മാരുതി ഓൾട്ടോ കാർ പൂർണമായും തകർന്നു.

കേരളം

*വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍വരെ അവസരം' എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജം

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍വരെ അവസരം' എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 2025 സെപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടർ പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനമൊന്നും കമ്മീഷൻ ഇതുവരെ എടുത്തിട്ടില്ല. വോട്ടർ പട്ടിക പുതുക്കുന്നതിന് തീരുമാനിക്കുകയാണെങ്കിൽ, ആ വിവരം കമ്മീഷൻ ഔദ്യോഗികമായി അറിയിക്കുന്നതാണ്.തിരഞ്ഞെടുപ്പ് സംബന്ധിച്ചും വോട്ടര്‍ പട്ടിക പുതുക്കല്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിനെയോ സോഷ്യല്‍ മീഡിയ പേജുകളെയോ മാത്രം ആശ്രയിക്കുക....  

കേരളം

പാതിവില തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍

കൊച്ചി: പാതിവില തട്ടിപ്പുകേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചുവിട്ട് സര്‍ക്കാര്‍. അന്വേഷണ സംഘത്തിന്റെ തലവനായ ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് നടപടി. ഇനി പ്രത്യേക സംഘം അന്വേഷിക്കേണ്ടതില്ലെന്നും ക്രൈംബ്രാഞ്ചിന്റെ അതത് യൂണിറ്റുകള്‍ അന്വേഷിച്ചാല്‍ മതിയെന്നുമാണ് സര്‍ക്കാരിന്റെ വിശദീകരണം.   പാതിവിലയ്ക്ക് സ്‌കൂട്ടറുകള്‍ ഉള്‍പ്പെടെ ലഭിക്കുമെന്ന പേരില്‍ കേരളത്തില്‍ ഉടനീളം നടന്ന തട്ടിപ്പായിരുന്നു പാതിവില തട്ടിപ്പ്. 500 കോടി രൂപയിലധികം രൂപയാണ് ഇതിലൂടെ തട്ടിയെടുത്തത്. 1400 ലധികം പരാതികളാണ് ഉയര്‍ന്നിരുന്നത്. പ്രത്യേക സംഘം ഇല്ലാതായതോടെ അന്വേഷണം കുത്തഴിഞ്ഞ നിലയിലാകുമെന്ന് ആശങ്കയും ഉയരുന്നുണ്ട്. സീഡ് സൊസൈറ്റികള്‍ കൂടി ഉള്‍പ്പെട്ട ഏറെ നൂലമാലകള്‍ ഉള്ള തട്ടിപ്പ് കൂടിയാണിത്. ഏകീകൃത സ്വഭാവത്തോടെ അന്വേഷിച്ചില്ലെങ്കില്‍ പരസ്പര വൈരുദ്ധ്യമുള്ള കണ്ടെത്തുലകള്‍ വന്നേക്കാനും സാധ്യതയുണ്ട്. സാക്ഷികളും പ്രതികളും അന്വേഷണത്തിന്റെ സ്വഭാവമനുസരിച്ച് മാറി വരാം. വിചാരണ ഘട്ടത്തില്‍ പ്രതികള്‍ക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തല്‍. സമാനസ്വഭാവമാണെങ്കില്‍ മൂന്ന് പരാതിക്കാര്‍ക്ക് ഒറ്റക്കേസ് എന്ന നിലയില്‍ കോടതിക്ക് വിചാരണ ചെയ്യാം. പരസ്പര വൈരുദ്ധ്യമുള്ള കണ്ടെത്തലുകളാണെങ്കില്‍ ഇതിന് കഴിയില്ല. ഇതോടെ വിചാരണ വര്‍ഷങ്ങളോളം നീളാം. തട്ടിപ്പിനിരയായവര്‍ക്ക് നീതി നിഷേധിക്കുന്ന തീരുമാനമാണ് സര്‍ക്കാരില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.

കേരളം

റോബിൻ ബസ്സിന് വീണ്ടും പൂട്ട്; കസ്റ്റഡിയിൽ എടുത്ത് തമിഴ്‌നാട് ആർടിഒ

പാലക്കാട്: നിയമലംഘനത്തിന്റെ പേരിൽ നിരവധി തവണ നിയമനടപടി നേരിട്ട് ശ്രദ്ധിക്കപ്പെട്ട റോബിൻ ബസ് വീണ്ടും കസ്റ്റഡിയിൽ എടുത്ത് തമിഴ്‌നാട് ആർടിഒ. റോഡ് ടാക്‌സ് അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിൽ എത്തിയപ്പോഴാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. എന്നാൽ ഓൾ ഇന്ത്യ പെർമിറ്റുണ്ടെന്നും കോടതിയെ സമീപിക്കുമെന്നും ബസ്സുടമയായ ഗിരീഷ് പറഞ്ഞു.

കേരളം

സപ്ലൈകോയിൽ വെളിച്ചെണ്ണയ്ക്ക് വമ്പൻ വിലക്കുറവ്; സ്പെഷ്യല്‍ ഓഫര്‍ സെപ്റ്റംബര്‍ 3, 4 തീയതികളില്‍

2025 സെപ്റ്റംബര്‍ 3, 4 തീയതികളില്‍ സപ്ലൈകോയുടെ വില്‍പ്പനശാലകളില്‍ നിന്നും 1500 രൂപയ്ക്കോ അതില്‍ അധികമോ സബ്സിഡി ഇതര ഉത്പന്നങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒരു ലിറ്റര്‍ വെളിച്ചെണ്ണ 50 രൂപ വിലക്കുറവില്‍ സ്പെഷ്യല്‍ ഓഫറായി ലഭിക്കുന്നതാണ്. ഒരു ലിറ്ററിന് 389 വിലയുള്ള വെളിച്ചെണ്ണയാണ് 339 രൂപ വിലയ്ക്ക് ഈ ദിവസങ്ങളില്‍ വിതരണം ചെയ്യുന്നതെന്ന് മന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. സപ്ലൈകോയിൽ ഇന്നലെ മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉൽപ്പന്നങ്ങൾ. ഓണക്കാലത്ത് സപ്ലൈകോയുടെ വില്പന ഇതു വരെ 300 കോടി കടന്നു. 300 കോടി വില്പനയാണ് ഓണക്കാലത്ത് സപ്ലൈകോ ആകെ പ്രതീക്ഷിച്ചിരുന്നത്. ഇതുവരെ നടന്നത് 319.3 കോടി രൂപയുടെ വില്പനയെന്നും സർക്കാർ കണക്കുകൾ. 49 ലക്ഷത്തോളം ഉപഭോക്താക്കൾ സപ്ലൈകോയിൽ എത്തി. കേരളത്തിലെ 3.33 കോടി ജനങ്ങളിൽ രണ്ട് കോടി പേർക്കെങ്കിലും സർക്കാരിന്റെ വിപണിയിടപെടലിന്റെ നേരിട്ടുള്ള പ്രയോജനം ലഭിച്ചതായി പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു.