വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക 8075660789

കേരളം

കേരളം

താമസമില്ല; ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി ലൈസന്‍സ് തത്സമയം

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് താമസമില്ലാതെ തത്സമയം ലൈസന്‍സ് ലഭിക്കുന്ന സംവിധാനം നടപ്പാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ടെസ്റ്റ് ഫലം തല്‍സമയം സാരഥി സോഫ്റ്റ്‍വെയറില്‍ ഉള്‍ക്കൊള്ളിച്ച് ലൈസന്‍സ് നല്‍കുന്ന രീതിയിലാണ് പുതിയ ക്രമീകരണം. ഈ സംവിധാനം ഉടന്‍ നടപ്പാകും. ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് 294 ലാപ്‌ടോപ്പുകള്‍ വാങ്ങാന്‍ ഒന്നരക്കോടി രൂപ അനുവദിച്ചു. നിലവില്‍ ടെസ്റ്റ് ഗ്രൗണ്ടുകളില്‍ നിന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ഓഫീസില്‍ എത്തിയ ശേഷമാണ് ലൈസന്‍സ് അനുവദിക്കുന്നത്. രാവിലെ ടെസ്റ്റ് നടന്നാലും ലൈസന്‍സ് വിതരണം വൈകും. പുതിയ സംവിധാനം വരുന്നതോടെ ടെസ്റ്റ് ഫലം ആ സമയത്ത് തന്നെ ഓണ്‍ലൈനില്‍ ഉള്‍ക്കൊള്ളിക്കും. പാസാകുന്നവര്‍ക്ക് ഉടന്‍തന്നെ ഡ്രൈവിങ് ലൈസന്‍സ് ഓണ്‍ലൈനില്‍ എടുക്കാനാകും.

കേരളം

നാലുദിവസം ബാങ്കുകൾക്ക് അവധി

കൊച്ചി: നാലുദിവസം തുടർച്ചയായി ബാങ്കുകൾക്ക് അവധി വരുന്നത് ശ്രദ്ധിക്കുക.ജനുവരി 24,25,26 ദിവസങ്ങളിൽ ബാങ്ക് അവധിയായിരിക്കും. ജനുവരി 27ന് ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക്. തുടർച്ചയായ മൂന്നുദിവസം ബാങ്ക് അവധിയും ഒരു ദിവസം ബാങ്ക് രാജ്യവ്യാപക പണിമുടക്ക് ആയതിനാൽ ബാങ്ക് ഇടപാടുകൾ നടത്തുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ച് ആവശ്യമായ മുൻകരുതൽ സ്വീകരിക്കണം.

കേരളം

ദീപക്കിന്റെ ആത്മഹത്യയില്‍ ഷിംജിത അറസ്റ്റില്‍

കോഴിക്കോട്: ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണ വിധേയനായ കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിൽ പ്രതി ഷിംജിത അറസ്റ്റില്‍. കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്. വടകര സ്വദേശിയായ ഷിംജിതയെ അവിടുത്തെ ബന്ധുവീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. ബസില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതില്‍ അപമാനം ഭയന്നാണ് ദീപക് ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം.   മെഡിക്കൽ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകൻ സൂചിപ്പിച്ചിരുന്നുവെന്ന് ദീപക്കിന്റെ മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി. ദീപക്കിന്റെ സുഹൃത്തിന്റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. അതിക്രമം നടന്നുവെന്ന് ആരോപിക്കപ്പെട്ട ബസിലെ ജീവനക്കാരുടെ മൊഴിയും കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു. ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. സംഭവ ദിവസം ആരും പരാതി പറഞ്ഞിട്ടില്ലെന്നായിരുന്നു ബസിലെ ജീവനക്കാർ റിപ്പോർട്ടറിനോട് പറഞ്ഞത്. പരാതി പറഞ്ഞിരുന്നുവെങ്കിൽ പൊലീസിൽ അറിയിക്കുമായിരുന്നുവെന്നും ബസ് ജീവനക്കാർ വ്യക്തമാക്കിയിരുന്നു. കേസിൽ ഷിംജിത മുൻകൂർ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അഡ്വ. നൽസൺ ജോസ് മുഖാന്തരമാണ് മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയത്. കണ്ണൂരിലേക്കുള്ള യാത്രയിൽ ബസിൽവെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തിൽ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരെ വ്യാപക സൈബർ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ദീപക് മാനസികമായി തകർന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.

കേരളം

സെന്‍ട്രല്‍ ജയിലുകളിലെ കൂലിയില്‍ വന്‍വര്‍ധനവ്

സംസ്ഥാനത്തെ ജയിലുകളിലെ തടവുകാരുടെ പ്രതിദിന വേതനം പത്ത് മടങ്ങോളം വർധിപ്പിച്ച് സർക്കാർ ഉത്തരവിറക്കി. വിവിധ തൊഴിൽ വിഭാഗങ്ങളിലായി നിലവിലുണ്ടായിരുന്ന ആറ് വ്യത്യസ്ത വേതന ഘടനകൾ നിർത്തലാക്കി, രാജ്യത്തെ പൊതുമാനദണ്ഡമനുസരിച്ചുള്ള മൂന്ന് വിഭാഗങ്ങളായി ഏകീകരിച്ചാണ് പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഇതോടെ തടവുകാർക്ക് ലഭിക്കുന്ന പരമാവധി വേതനം 620 രൂപയായി ഉയർന്നു. പുതിയ നിരക്കുകൾ പ്രകാരം സ്‌കിൽഡ് ജോലികൾക്ക് 620 രൂപയും സെമി സ്‌കിൽഡ് ജോലികൾക്ക് 560 രൂപയും അൺ സ്‌കിൽഡ് ജോലികൾക്ക് 530 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. നേരത്തെ അൺ സ്‌കിൽഡ് വിഭാഗത്തിൽ പെട്ടവർക്ക് ലഭിച്ചിരുന്ന 63 രൂപയാണ് ഇപ്പോൾ 530 രൂപയായി വർദ്ധിച്ചത്. സമാനമായി 127 രൂപ ലഭിച്ചിരുന്നവർക്ക് 560 രൂപയും 152 രൂപ ലഭിച്ചിരുന്നവർക്ക് 620 രൂപയും ലഭിക്കും. 2018-ന് ശേഷം ആദ്യമായാണ് ഇത്രയും വലിയൊരു വർദ്ധനവ് വരുത്തുന്നത്. സംസ്ഥാനത്തെ നാല് സെൻട്രൽ ജയിലുകളിലെ ശിക്ഷാതടവുകാർ ഉൾപ്പെടെ മൂവായിരത്തിലധികം പേർക്ക് ഈ തീരുമാനത്തിന്റെ ഗുണം ലഭിക്കും. തമിഴ്‌നാട്, കർണാടക, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജയിൽ വേതനം വളരെ കുറവാണെന്ന കണ്ടെത്തലിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് നടപടി സ്വീകരിച്ചത്. അന്തേവാസികളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കാനും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ സമൂഹത്തിലേക്ക് മടങ്ങാൻ അവരെ പ്രാപ്തരാക്കാനും ഈ മാറ്റം സഹായിക്കുമെന്ന് സർക്കാർ കരുതുന്നു. തടവുകാർക്ക് ലഭിക്കുന്ന ഈ തുക അവരുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്കോ ജയിലിലെ കാന്റീൻ ചിലവുകൾക്കോ ഉപയോഗിക്കാം. ഒരു ഭാഗം മോചനവിഹിതമായി നീക്കിവെക്കുന്നതിലൂടെ ശിക്ഷാ കാലാവധിക്ക് ശേഷം ഇവർക്ക് ഒരു സാമ്പത്തിക കരുതലായി ഇത് മാറും. ഇതോടൊപ്പം നെട്ടുകാൽത്തേരി, ചീമേനി തുറന്ന ജയിലുകളിൽ റബ്ബർ ടാപ്പിങ്, കല്ലുവെട്ട് തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്നവർക്ക് ഓണക്കാലത്ത് പ്രത്യേക ഇൻസെന്റീവ് നൽകുന്ന രീതി തുടരുമെന്നും അധികൃതർ അറിയിച്ചു. തടവുകാരുടെ അന്തസ്സ് ഉറപ്പാക്കാനും അധ്വാനത്തിന് അർഹമായ മൂല്യം നൽകാനുമാണ് ഈ പരിഷ്‌കരണത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കുറ്റകൃത്യങ്ങളിൽ നിന്ന് മാറി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് മടങ്ങിവരാൻ അന്തേവാസികൾക്ക് ഈ സാമ്പത്തിക പിന്തുണ വലിയ സഹായമാകുമെന്ന് ആഭ്യന്തര വകുപ്പ് ഉത്തരവിൽ വ്യക്തമാക്കുന്നു.

കേരളം

പുതിയ റേഷൻ കാര്‍ഡ് :ജനുവരി 15 മുതല്‍ 30വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പുതിയ റേഷൻ കാർഡുകള്‍ക്കായി ജനുവരി 15 മുതല്‍ 30 വരെ അപേക്ഷിക്കാമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജിആർ അനില്‍.ജനുവരി മാസത്തോടു കൂടി കേരളത്തില്‍ അർഹനായ ഒരാള്‍ പോലും റേഷൻ കാർഡില്ലാത്ത അവസ്ഥ ഉണ്ടാകരുത് എന്ന ലക്ഷ്യത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്. അർഹരായ എല്ലാ കുടുംബങ്ങള്‍ക്കും റേഷൻ കാർഡ് ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ എല്ലാ കുടുംബങ്ങള്‍ക്കും ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കാൻ പൊതുവിതരണ സംവിധാനം ശക്തമായി മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. 7,000 കുടുംബങ്ങള്‍ക്കുള്ള അന്ത്യോദയ അന്നയോജന റേഷൻ കാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരത്ത് ആശാൻ സ്മാരക ഹാളില്‍ നിർവ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സർക്കാരിന്റെ കാലയളവില്‍ ഇതുവരെ 5,53,858 പിങ്ക് കാർഡുകളും 58,487 എഎ വൈ (മഞ്ഞ) കാർഡുകളും വിതരണം ചെയ്യാൻ സാധിച്ചു. ആകെ 6,38,445 അർഹരായ കുടുംബങ്ങള്‍ക്കാണ് മുൻഗണനാ കാർഡുകള്‍ നല്‍കിയത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയില്‍ 11 ലക്ഷത്തിലധികം കാർഡുകള്‍ പുതുതായി നല്‍കുകയോ തരം മാറ്റം വരുത്തുകയോ ചെയ്തിട്ടുണ്ട്. അനർഹമായി മുൻഗണനാ കാർഡുകള്‍ കൈവശം വെച്ചിരുന്ന 1,72,000 പേർ അത് സ്വമേധയാ തിരികെ നല്‍കിയതായും മന്ത്രി ജിആർ അനില്‍ പറഞ്ഞു. പൊതുവിതരണ വകുപ്പിന്റെ ഓണ്‍ലൈൻ സേവനങ്ങള്‍ വഴി ലഭിച്ച അപേക്ഷകളില്‍ മികച്ച രീതിയില്‍ പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ആകെ ലഭിച്ച 1,05,00,000 അപേക്ഷകളില്‍ 99.71 ശതമാനവും (1,04,82,925 അപേക്ഷകള്‍) പരിഹരിക്കപ്പെട്ടു. നിലവില്‍ കണ്ടെത്തിയ 40,000 പിങ്ക് കാർഡുകളുടെ വിതരണം വരും ദിവസങ്ങളില്‍ നടക്കും. അർഹതയുണ്ടായിട്ടും പല കാരണങ്ങളാല്‍ അപേക്ഷിക്കാൻ കഴിയാത്ത പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരെയും മറ്റും കണ്ടെത്തി കാർഡ് എത്തിക്കാൻ സാമൂഹ്യപ്രവർത്തകരും ഉദ്യോഗസ്ഥരും മുൻകൈ എടുക്കണമെന്ന് മന്ത്രി ജിആർ അനില്‍ പറഞ്ഞു.

കേരളം

പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും പോകും ആര്‍സിയും പോകും; ട്രാഫിക് നിയമലംഘനത്തില്‍ നടപടി കര്‍ശനമാക്കുന്നു

തിരുവനന്തപുരം: നിയമലംഘനങ്ങള്‍ക്ക് പിഴ ഒടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്ന നിയമം നടപ്പാക്കാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. എംവിഡിയും പൊലീസും ചുമത്തുന്ന പിഴയില്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് അടക്കുന്നതെന്നാണ് കണക്കുകള്‍ പറയുന്നത്. പലരും പിഴകള്‍ ഗൗരവത്തോടെ കാണുന്നുമില്ല. ഈ സാഹചര്യത്തിലാണ് നിയമം നടപ്പാക്കാന്‍ ഗതാഗത വകുപ്പ് ഒരുങ്ങുന്നത്. ഗതാഗത നിയമം ലംഘിച്ച വ്യക്തി ഇതുമായി ബന്ധപ്പെട്ട ചലാനുകള്‍ മൂന്ന് ദിവസത്തിനുള്ളില്‍ ഇലക്ട്രോണിക്കലായോ 15 ദിവസത്തിനുള്ളില്‍ നേരിട്ടോ കൈപ്പറ്റാണെന്നാണ് പ്രധാന നിര്‍ദേശം. അതിന് ശേഷം 45 ദിവസത്തിനുള്ളില്‍ പിഴ അടയ്ക്കുകയോ നിയമലംഘനം നടന്നിട്ടില്ലെങ്കില്‍ തെളിവ് സഹിതം അത് തെളിയിക്കുകയോ വേണം. ഇതിന് തയ്യാറായില്ലെങ്കില്‍ ലൈസന്‍സ്, രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ളവ സസ്‌പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുക.

കേരളം

മകരവിളക്കിന് പ്രവേശനം 35,000 പേർക്ക് മാത്രം

ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശച്ചു മകരവിളക്ക് സമയം 6 മുതൽ 7 വരെ, അക്രഡിറ്റേഷൻ ഉള്ള മാധ്യമപ്രവർത്തകർക്ക് പ്രവേശനം. സന്നിധാനത്ത് ഒരു സ്ഥാപനത്തിൽ നിന്നുള്ള രണ്ട് പേർക്ക് മാത്രം പ്രവേശനം. മകരവിളയ്ക്ക് സമയം കേബിളുകൾ ട്രൈപോടുകൾ എന്നിവ ഉപയോഗിക്കുന്നതിനും നിയന്ത്രണം ചീഫ് കോർഡിനേറ്റർക്ക് ഹൈകോടതി നിർദേശം നൽകി.

കേരളം

മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും മുസ്‍ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിംകുഞ്ഞ് (73) അന്തരിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. ഏറെ നാളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രണ്ട് തവണ മട്ടാഞ്ചേരിയിൽനിന്നും രണ്ട് തവണ കളമശ്ശേരിയിൽനിന്നും എം.എൽ.എ ആയിട്ടുണ്ട്. രണ്ട് തവണ മന്ത്രിയുമായിട്ടുണ്ട്.